ഗീതം 121
നമുക്ക് ആത്മനിയന്ത്രണം വേണം
-
1. യാഹിൻ പ്രിയരാം തൻ ദാസർ നമ്മൾ,
സംയമം ഇല്ലെന്നാൽ വീഴാം ആപത്തിൽ.
ദുർമോഹമെല്ലാം ആപത്തല്ലോ,
ആത്മീയചിന്ത സമാധാനം.
-
2. കാൺമൂ നാമെല്ലാം എന്നും മുന്നിലായ്,
പാപത്തിൻ വശ്യമാം പ്രലോഭനങ്ങൾ.
പാദങ്ങൾക്കെന്നും പ്രകാശമായ്
യാഹിൻ വചനം കാക്കും നമ്മെ.
-
3. നമ്മൾ ദൈവത്തിൻ നാമം സ്തുതിപ്പാൻ
ശ്രദ്ധിക്കാം ചിന്തയും വാക്കും ചെയ്തിയും.
യാഹിൻ ആത്മാവിൻ സഹായത്താൽ
കാക്കാം സംയമം എല്ലായ്പോഴും.
(1 കൊരി. 9:25; ഗലാ. 5:23; 2 പത്രോ. 1:6 കൂടെ കാണുക.)