വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഗീതം 124

എന്നും വിശ്വ​സ്‌തൻ

എന്നും വിശ്വ​സ്‌തൻ

(സങ്കീർത്തനം 18:25)

  1. 1. ഹൃദയാ നാം സ്‌തുതി നൽകാം

    പ്രിയ​നാം പിതാ​വി​ന്നായ്‌.

    തിരു​നാ​മം സ്‌തു​തി​പ്പാ​നായ്‌

    തിരു​വു​ള്ളം തേടാം നാം.

    തിരു​ശാ​സ​ന​ങ്ങൾ നമ്മൾ

    ശിരസ്സാ വഹിക്കു​മ്പോൾ,

    ദൈവ​സ്‌നേ​ഹം നുകരും നാം;

    നിന്നി​ടും വിശ്വ​സ്‌ത​മായ്‌.

  2. 2. മനസ്സോ​ടെ തുണ​യേ​കാം

    പ്രിയ സോദ​ര​ങ്ങൾക്കായ്‌.

    കനി​വോ​ടെ കഷ്ടനാ​ളിൽ

    കരുതാം അവർക്കായ്‌ നാം.

    സൗമ്യ​രായ്‌, വിശാ​ല​രായ്‌ നാം,

    സൗഹൃദം വളർത്തീ​ടാം.

    ബഹുമാ​നം നൽക നമ്മൾ

    പ്രിയ സോദ​രർക്കെ​ല്ലാം.

  3. 3. എന്നും നമ്മെ കരുതീ​ടും

    ഇടയർക്ക​ധീ​ന​രായ്‌,

    ചെവി ചായ്‌ക്കാം അവർ നമ്മെ

    വഴികാ​ണി​ച്ചീ​ടു​മ്പോൾ.

    കരുണാർദ്ര​നാം യഹോവ

    കരു​ത്തേ​കും, കാത്തീ​ടും;

    വിശ്വ​സ്‌തം നാം നിലനിൽക്കാം,

    എന്നും യാഹി​ന്നു​ള്ളോ​രായ്‌.