വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഗീതം 125

“കരുണ കാണി​ക്കു​ന്നവർ സന്തുഷ്ടർ”

“കരുണ കാണി​ക്കു​ന്നവർ സന്തുഷ്ടർ”

(മത്തായി 5:7)

  1. 1. വാത്സല്യ​വാൻ എൻ ദൈവ​ത്തിൻ

    കാരു​ണ്യം എന്നും ഹൃദ്യ​മാം.

    തൃക്കൈ തുറ​ന്നേ​കു​ന്നു താൻ,

    ദാനങ്ങൾ തന്റെ പ്രിയർക്കായ്‌.

    എൻ പാപം കണ്ണീ​രോ​ടെ ഞാൻ

    എൻ താത​നോ​ട​റി​യി​ച്ചാൽ,

    എന്നെ പൊടി​യായ്‌ കണ്ടു താൻ,

    അൻപോ​ടെ​പ്പോ​ഴും കാത്തി​ടും.

  2. 2. പാപം തളർത്തീ​ടിൽ നമ്മെ,

    നാം ദൈവ​ത്തോ​ടു​ണർത്തി​ക്കാം,

    നമ്മൾ ക്ഷമിക്കും പോ​ലെ​ന്നും

    നമ്മോ​ടും ക്ഷമ കാണി​പ്പാൻ.

    ക്രിസ്‌തേ​ശു ചൊല്ലും പോൽ നമ്മൾ,

    ദ്രോ​ഹ​ങ്ങൾ ക്ഷമിച്ചീ​ടു​കിൽ,

    വിദ്വേ​ഷം കൂടാ​തെ​ന്നു​മായ്‌

    ശാന്തി​യിൽ സ്വസ്ഥം ജീവി​ക്കും.

  3. 3. നാം സ്‌നേ​ഹ​കാ​രു​ണ്യ​ങ്ങ​ളായ്‌

    ചെയ്‌തീ​ടും ഓരോ നൻമയും

    യഹോവ കാണും യാഗമായ്‌,

    സ്വർഗ​സ്ഥ​നേ​കും തൻ കൃപ.

    ആത്മാർഥ​മാം അൻപിൽ നമ്മൾ,

    നിസ്വാർഥ​ദാ​നം ചെയ്യു​കിൽ,

    സന്തോ​ഷി​ക്കും നാം നിത്യ​മായ്‌,

    യാഹിൻ മുമ്പാകെ ധന്യരായ്‌.

(മത്താ. 6:2-4, 12-14 കൂടെ കാണുക.)