വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഗീതം 126

ഉണർന്നി​രി​ക്കുക, ഉറച്ചു​നിൽക്കുക, കരുത്തു നേടുക

ഉണർന്നി​രി​ക്കുക, ഉറച്ചു​നിൽക്കുക, കരുത്തു നേടുക

(1 കൊരി​ന്ത്യർ 16:13)

  1. 1. ജാഗ്ര​രായ്‌ നിൽക്കാം നാം ഒന്നായ്‌;

    സജ്ജരായ്‌ സന്നദ്ധരായ്‌.

    യേശു​വിൻ ആജ്ഞ കാക്കും തൻ

    ധീരരാം യോദ്ധാ​ക്കൾ നാം.

    ദീർഘ​മായ്‌ സഹിച്ചു നിന്നി​ടിൽ

    നമ്മുടെ ജയം സുനി​ശ്ചി​തം!

    (കോറസ്‌)

    ജാഗ്ര​രായ്‌ നാം നിന്നി​ടാം ഒന്നായ്‌,

    അന്ത്യ​ത്തോ​ളം ശക്തരായ്‌!

  2. 2. ജാഗ്ര​രായ്‌ നിൽക്കാം ഈ നാളിൽ,

    ചഞ്ചലരാ​കാ​തെ നാം.

    യാഹിൻ ആത്മാഭി​ഷി​ക്ത​രാൽ,

    മേൽവി​ചാ​ര​കൻമാ​രാൽ,

    യേശു താൻ നൽകും നിർദേ​ശ​ങ്ങൾ

    പാലി​ക്കാം എന്നും വിശ്വ​സ്‌ത​മായ്‌.

    (കോറസ്‌)

    ജാഗ്ര​രായ്‌ നാം നിന്നി​ടാം ഒന്നായ്‌,

    അന്ത്യ​ത്തോ​ളം ശക്തരായ്‌!

  3. 3. ജാഗ്ര​രായ്‌ നിൽക്കാം നാം ഒന്നായ്‌,

    ദൈവ​രാ​ജ്യം ഘോഷി​ക്കാം.

    വൈരി​യെ വെല്ലും ആത്മാവാൽ

    ഘോഷി​ക്കാം അന്ത്യ​ത്തോ​ളം.

    ദേശ​മെ​ങ്ങും വാഴ്‌ത്തി​പ്പാ​ടി​ടാം,

    ദൈവ​ത്തിൻ മഹത്താം നാൾ ഇതാ!

    (കോറസ്‌)

    ജാഗ്ര​രായ്‌ നാം നിന്നി​ടാം ഒന്നായ്‌,

    അന്ത്യ​ത്തോ​ളം ശക്തരായ്‌!