ഗീതം 138
നരച്ച മുടി സൗന്ദര്യം
-
1. പ്രായമായ സോദരർ
യാഹിൻ ദാസരായ്,
നിൽക്കുന്നു വിശ്വസ്തമായ്,
കാലമേറെയായ്.
പ്രാണതോഴർ പോയവർ
ഏറെ ക്ഷീണരായ്.
കാക്കണേ ഈ പ്രിയരെ
തീക്ഷ്ണരായ് നിൽക്കാൻ.
(കോറസ്)
ഓർക്കണേ യഹോവേ,
ഈ നിൻ ദാസരെ;
നീ നിൻ മാർവിലെന്നും
ചേർത്തിടേണമേ.
-
2. പ്രായമേറും സോദരർ
യാഹിൻ കൺകളിൽ
വെൺകിരീടധാരികൾ,
ശോഭയേറിയോർ.
പോയ നാളിൽ ചെയ്തവർ
ത്യാഗം ധീരമായ്.
ആ വിശ്വസ്ത രേഖ നാം
എന്നും ഓർത്തിടാം.
(കോറസ്)
ഓർക്കണേ യഹോവേ,
ഈ നിൻ ദാസരെ;
നീ നിൻ മാർവിലെന്നും
ചേർത്തിടേണമേ.
(സങ്കീ. 71:9, 18; സുഭാ. 20:29; മത്താ. 25:21, 23; ലൂക്കോ. 22:28; 1 തിമൊ. 5:1 കൂടെ കാണുക.)