വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഗീതം 139

എല്ലാം പുതു​താ​ക്കു​മ്പോൾ നിങ്ങളും അവിടെ!

എല്ലാം പുതു​താ​ക്കു​മ്പോൾ നിങ്ങളും അവിടെ!

(വെളി​പാട്‌ 21:1-5)

  1. 1. ഉൾമി​ഴി​യാൽ കാൺമിൻ നമ്മെ

    പുതി​യ​ലോ​ക​ത്തിൻ പൂവനി​യിൽ.

    സന്തോ​ഷ​ത്തിൽ, സ്വത​ന്ത്ര​രായ്‌,

    ജീവി​ക്കും നാം പ്രിയ​രോ​ടൊത്തായ്‌.

    ദുഷ്ടരില്ല ദ്രോഹം ചെയ്യാൻ,

    യഹോവ തൻ മകൻ വാഴു​മ്പോൾ.

    പാരിൽ വിടരും പുതു​ലോ​ക​ത്തി​ലായ്‌,

    ഒന്നായ്‌ പാടും നാം സ്‌തുതി

    ഹൃദയാ​ന​ന്ദാൽ:

    (കോറസ്‌)

    “യഹോവേ നാഥാ, എല്ലാം നവ്യമായ്‌!

    നിൻ മകന്റെ ധന്യമാം വാഴ്‌ച​യാൽ!

    ആദരനി​റ​വിൽ ഞങ്ങൾ പാടു​ന്നി​താ

    നന്ദി, സ്‌തുതി, നിൻ മഹത്ത്വം എന്നേക്കു​മായ്‌.”

  2. 2. ഉൾമി​ഴി​യാൽ കാൺമിൻ നമ്മെ

    പുതി​യ​സു​ന്ദര ഭൂമി​യി​ലായ്‌.

    കാൺമ​തൊ​ന്നും കേൾപ്പ​തൊ​ന്നും

    നാം ഭയന്നീ​ടുക വേണ്ടിനി.

    യഹോവ തൻ കൂടാ​ര​മോ

    മനുഷ്യ​രാം നമ്മളോ​ടൊ​ത്തായ്‌.

    താതൻ മൃതരെ എഴു​ന്നേൽപ്പി​ക്കു​മ്പോൾ

    നമ്മോ​ടൊ​ത്ത​വർ പാടും

    സ്‌തുതി യാഹി​ന്നായ്‌:

    (കോറസ്‌)

    “യഹോവേ നാഥാ, എല്ലാം നവ്യമായ്‌!

    നിൻ മകന്റെ ധന്യമാം വാഴ്‌ച​യാൽ!

    ആദരനി​റ​വിൽ ഞങ്ങൾ പാടു​ന്നി​താ

    നന്ദി, സ്‌തുതി, നിൻ മഹത്ത്വം എന്നേക്കു​മായ്‌.”