വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഗീതം 141

ജീവൻ എന്ന അത്ഭുതം

ജീവൻ എന്ന അത്ഭുതം

(സങ്കീർത്തനം 36:9)

  1. 1. പുതു​ജീ​വ​നാം ഇളം പൈതങ്ങൾ,

    പുതു​മ​ഞ്ഞിൻ കണവും പൂക്കാ​ല​വും,

    അരുണ​ശോ​ഭ വിതറും സന്ധ്യ-

    ഇവ ദൈവം നമു​ക്കേകി ദാനങ്ങ​ളായ്‌.

    (കോറസ്‌)

    സ്‌നേ​ഹ​മ​ധു​ര​മാം വിരു​ന്നായ്‌ ജീവൻ

    നമുക്കായ്‌ തന്ന പിതാ​വിൻ സ്‌നേഹം വാഴ്‌ത്തിൻ നാം.

    ജീവൻ യഹോവ തൻ ആശ്ചര്യ സമ്മാനം!

    ജീവൻ നമു​ക്കെ​ല്ലാം എത്രയ​മൂ​ല്യ​മാം!

  2. 2. ദുരി​തങ്ങളാൽ വലയും നേരം

    ദുഷി​ക്കു​ന്നു പലരും ദൈവ​ത്തെ​യും.

    നമ്മളോ യാഹിൻ കൃപകൾക്കെ​ല്ലാം

    നിറ​വോ​ടെ സ്‌തുതി നൽകാം എന്നെന്നു​മായ്‌.

    (കോറസ്‌)

    ജീവൻ പവി​ത്ര​മാം നിധി​യായ്‌ കാണാം,

    ജീവിതം നിറയ്‌ക്ക നമ്മൾ സ്‌നേ​ഹ​നൻമ​യാൽ.

    ജീവൻ യഹോവ തൻ ആശ്ചര്യ സമ്മാനം!

    ജീവൻ നമു​ക്കെ​ല്ലാം എത്രയ​മൂ​ല്യ​മാം!