വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഗീതം 142

നമ്മുടെ പ്രത്യാശ മുറുകെ പിടി​ക്കാം

നമ്മുടെ പ്രത്യാശ മുറുകെ പിടി​ക്കാം

(എബ്രായർ 6:18, 19)

  1. 1. തേടുന്നു മാനവർ ഇരുളി​ലി​ന്നോ​ളം,

    പായുന്നു കാറ്റിനെ പിടി​പ്പാ​നവർ.

    പാപി​ക​ളാം മനുഷ്യർക്കില്ല പ്രാപ്‌തി

    ഈ നരലോ​കത്തെ രക്ഷിപ്പാൻ.

    (കോറസ്‌)

    മോദി​പ്പിൻ നാം! യാഹിൻ രാജ്യ​മി​താ മുന്നിൽ!

    തൻ മകൻ നീക്കും തിൻമ​യെ​ല്ലാം.

    ശോഭ​ന​മാം ഈ പ്രത്യാശ നമ്മെ എന്നും

    വൻ നങ്കൂരം പോൽ കാത്തി​ടു​ന്നു.

  2. 2. കേൾക്കു​ന്നു യാഹിന്റെ ദിവസ​ത്തിൻ ഘോഷം!

    കേൾക്കില്ല ‘ശോക​ത്തിൻ വിതു​മ്പ​ലി​നി.’

    മാനുഷർ പാപത്തിൻമേൽ ജയം നേടും

    നാം സ്‌തുതി പാടി​ടും യാഹി​ന്നായ്‌.

    (കോറസ്‌)

    മോദി​പ്പിൻ നാം! യാഹിൻ രാജ്യ​മി​താ മുന്നിൽ!

    തൻ മകൻ നീക്കും തിൻമ​യെ​ല്ലാം.

    ശോഭ​ന​മാം ഈ പ്രത്യാശ നമ്മെ എന്നും

    വൻ നങ്കൂരം പോൽ കാത്തി​ടു​ന്നു.