വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഗീതം 144

സമ്മാന​ത്തിൽ കണ്ണു നട്ടിരി​ക്കുക!

സമ്മാന​ത്തിൽ കണ്ണു നട്ടിരി​ക്കുക!

(2 കൊരി​ന്ത്യർ 4:18)

  1. 1. ഇരുൾ നീങ്ങി​യന്ധർ കാണു​മ്പോൾ,

    ബധിര​രെ​ല്ലാ​രും കേൾക്കു​മ്പോൾ,

    ഇളം ബാലർ മോദി​ച്ചാർക്കു​മ്പോൾ,

    പ്രശാന്തി പാരിൽ വാഴു​മ്പോൾ,

    മരി​ച്ചോ​രു​ണർന്നെ​ണീ​ക്കു​മ്പോൾ,

    മരണം നമ്മെ വിട്ടോ​ടുമ്പോൾ,

    (കോറസ്‌)

    നുകർന്നീ​ടാൻ ഈ സന്തോ​ഷങ്ങൾ,

    നോക്കാം ലക്ഷ്യത്തിൽ ഇന്നു നാം.

  2. 2. കരടീം കുഞ്ഞാ​ടും മേയു​മ്പോൾ,

    ഇളം പുല്ലു തേടും സിംഹ​ങ്ങൾ.

    ഇവയെ പൈതങ്ങൾ മേയ്‌ക്കു​മ്പോൾ,

    സന്തോഷം ഭൂവിൽ ഏറു​മ്പോൾ,

    കണ്ണുനീ​രെ​ല്ലാം പൊയ്‌പോ​കു​മ്പോൾ,

    ഭയനൊ​മ്പ​ര​ങ്ങൾ മായു​മ്പോൾ,

    (കോറസ്‌)

    നുകർന്നീ​ടാൻ ഈ സന്തോ​ഷങ്ങൾ,

    നോക്കാം ലക്ഷ്യത്തിൽ ഇന്നു നാം.

(യശ. 11:6-9; 35:5-7; യോഹ. 11:24 കൂടെ കാണുക)