വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 7

‘ഞാൻ യഹോ​വ ആണെ​ന്നു ജനതകൾ അറി​യേ​ണ്ടി​വ​രും’

‘ഞാൻ യഹോ​വ ആണെ​ന്നു ജനതകൾ അറി​യേ​ണ്ടി​വ​രും’

യഹസ്‌കേൽ 25:17

മുഖ്യവിഷയം: യഹോ​വ​യു​ടെ നാമത്തെ അപകീർത്തിപ്പെടുത്തിയ ജനതക​ളു​മാ​യുള്ള ഇസ്രാ​യേ​ല്യ​രു​ടെ ഇടപെ​ട​ലു​ക​ളിൽനിന്ന്‌ നമുക്കുള്ള പാഠങ്ങൾ

1, 2. (എ) ഇസ്രാ​യേൽ ചെന്നായ്‌ക്കൂ​ട്ട​ത്തി​നു നടുവിൽ ഒറ്റപ്പെ​ട്ടു​പോയ ആടി​നെ​പ്പോ​ലെ​യാ​യി​രു​ന്നത്‌ എങ്ങനെ? (അധ്യാ​യ​ത്തി​ന്റെ തുടക്ക​ത്തി​ലെ ചിത്രം കാണുക.) (ബി) ഇസ്രാ​യേ​ല്യ​രും അവരുടെ രാജാ​ക്ക​ന്മാ​രും എന്തിനു വഴി​പ്പെട്ടു?

 ചെന്നായ്‌ക്കൂ​ട്ട​ത്തി​നു നടുവിൽ ഒറ്റപ്പെ​ട്ടു​പോയ ഒരു ആടി​നെ​പ്പോ​ലെ​യാ​യി​രു​ന്നു നൂറ്റാ​ണ്ടു​ക​ളാ​യി ഇസ്രാ​യേ​ല്യർ. അവർക്കൊ​രു ഭീഷണി​യാ​യി കിഴക്ക്‌ അമ്മോ​ന്യ​രും മോവാ​ബ്യ​രും ഏദോ​മ്യ​രും ഉണ്ടായി​രു​ന്നു. പടിഞ്ഞാറ്‌, ഇസ്രാ​യേ​ല്യ​രു​ടെ ബദ്ധശ​ത്രു​ക്ക​ളായ ഫെലിസ്‌ത്യർ വാസമു​റ​പ്പി​ച്ചി​രു​ന്നു. വിശാ​ല​മാ​യൊ​രു വാണി​ജ്യ​സാ​മ്രാ​ജ്യ​ത്തി​ന്റെ സിരാ​കേ​ന്ദ്ര​മായ സോർ എന്ന ശക്തവും സമ്പന്നവും ആയ നഗരമാ​യി​രു​ന്നു വടക്ക്‌. തെക്കു​വ​ശ​ത്താ​കട്ടെ, ഒരു പുരാ​ത​ന​രാഷ്‌ട്ര​മായ ഈജിപ്‌താ​യി​രു​ന്നു. അവിട​ത്തു​കാർ ദൈവ​മാ​യി കണ്ടിരുന്ന ഫറവോ​നാണ്‌ അവിടം ഭരിച്ചി​രു​ന്നത്‌.

2 എന്നാൽ ഇസ്രാ​യേ​ല്യർ യഹോ​വ​യിൽ ആശ്രയി​ച്ച​പ്പോൾ യഹോവ അവരെ ശത്രു​ക്ക​ളിൽനിന്ന്‌ സംരക്ഷി​ച്ചു. പക്ഷേ സങ്കടക​ര​മെന്നു പറയട്ടെ, അവരും അവരുടെ രാജാ​ക്ക​ന്മാ​രും വീണ്ടും​വീ​ണ്ടും ചുറ്റു​മുള്ള ജനതക​ളു​ടെ ദുഃസ്വാ​ധീ​ന​ത്തി​നു വഴി​പ്പെട്ടു. അതി​നൊ​രു ഉദാഹ​ര​ണ​മാണ്‌ ആഹാബ്‌ രാജാവ്‌. മറ്റുള്ള​വ​രു​ടെ സ്വാധീ​ന​ത്തി​നു വഴങ്ങി അദ്ദേഹം യഹോ​വ​യോട്‌ അവിശ്വസ്‌തത കാണിച്ചു. പത്തു-ഗോത്ര രാജ്യ​മായ ഇസ്രാ​യേ​ലി​ന്റെ ഭരണാ​ധി​കാ​രി​യാ​യി​രുന്ന അദ്ദേഹം യഹൂദ​യി​ലെ യഹോ​ശാ​ഫാത്ത്‌ രാജാ​വി​ന്റെ സമകാ​ലി​ക​നാ​യി​രു​ന്നു. സമ്പന്നന​ഗ​ര​മായ സോരി​നെ നിയ​ന്ത്രി​ച്ചി​രുന്ന സീദോൻരാ​ജാ​വി​ന്റെ മകളെ അദ്ദേഹം വിവാ​ഹം​ക​ഴി​ച്ചു. ഇസബേൽ എന്ന ആ സ്‌ത്രീ അടങ്ങാത്ത ആവേശ​ത്തോ​ടെ ഇസ്രാ​യേ​ലിൽ ബാലാ​രാ​ധന ഉന്നമി​പ്പി​ച്ചു. അവളുടെ ദുഷിച്ച സ്വാധീ​ന​ത്തിന്‌ ആഹാബും വഴി​പ്പെട്ടു. അങ്ങനെ ശുദ്ധാ​രാ​ധന മുമ്പെ​ന്ന​ത്തെ​ക്കാ​ളും കളങ്കി​ത​മാ​യി.​—1 രാജാ. 16:30-33; 18:4, 19.

3, 4. (എ) യഹസ്‌കേൽ ഇപ്പോൾ ആരി​ലേക്കു ശ്രദ്ധ തിരി​ക്കു​ന്നു? (ബി) നമ്മൾ ഏതെല്ലാം ചോദ്യ​ങ്ങൾ പരിചി​ന്തി​ക്കും?

3 തന്നോട്‌ അവിശ്വസ്‌തത കാണി​ച്ചാ​ലു​ണ്ടാ​കുന്ന ഭവിഷ്യ​ത്തു​ക​ളെ​ക്കു​റിച്ച്‌ യഹോവ നേര​ത്തേ​തന്നെ തന്റെ ജനത്തിനു മുന്നറി​യി​പ്പു കൊടു​ത്തി​രു​ന്ന​താണ്‌. ഒടുവിൽ യഹോ​വ​യു​ടെ ക്ഷമ നശിച്ചു. (യിരെ. 21:7, 10; യഹ. 5:7-9) ബി.സി. 609-ൽ ബാബി​ലോൺസേന വാഗ്‌ദ​ത്ത​ദേ​ശ​ത്തേക്കു മൂന്നാം തവണ മടങ്ങി​വന്നു. കഴിഞ്ഞ ആക്രമ​ണ​ത്തി​നു​ശേഷം ഏതാണ്ടു പത്തു വർഷം കടന്നു​പോ​യി​രു​ന്നു. ഇത്തവണ അവർ യരുശ​ലേ​മി​ന്റെ മതിലു​കൾ തകർക്കു​ക​യും നെബൂ​ഖദ്‌നേ​സ​റി​നോ​ടു ധിക്കാരം കാട്ടി​യ​വരെ അടിച്ച​മർത്തു​ക​യും ചെയ്യു​മാ​യി​രു​ന്നു. ഉപരോ​ധം തുടങ്ങു​ക​യും ദൈവം തന്നിലൂ​ടെ അറിയിച്ച പ്രവച​ന​ങ്ങ​ളു​ടെ ഭയാന​ക​മായ നിവൃത്തി കണ്ടുതു​ട​ങ്ങു​ക​യും ചെയ്‌ത​തോ​ടെ പ്രവാ​ചകൻ വാഗ്‌ദ​ത്ത​ദേ​ശ​ത്തി​നു ചുറ്റു​മുള്ള ജനതക​ളി​ലേക്കു ശ്രദ്ധ തിരിച്ചു.

യഹോവയുടെ നാമത്തെ അപകീർത്തിപ്പെടുത്തിയ ജനതകൾക്കു തങ്ങൾ ചെയ്‌തുകൂട്ടിയതിന്റെയെല്ലാം ഭവിഷ്യത്തുകൾ അനുഭവിക്കേണ്ടി വരുമായിരുന്നു

4 യഹൂദ​യു​ടെ ശത്രുക്കൾ യരുശ​ലേ​മി​ന്റെ നാശം കണ്ട്‌ സന്തോ​ഷി​ക്കു​മെ​ന്നും അതിജീ​വ​ക​രോ​ടു മോശ​മാ​യി പെരു​മാ​റു​മെ​ന്നും യഹോവ യഹസ്‌കേ​ലി​നു വെളി​പ്പെ​ടു​ത്തി​ക്കൊ​ടു​ത്തു. പക്ഷേ യഹോ​വ​യു​ടെ നാമത്തെ അപകീർത്തി​പ്പെ​ടു​ത്തിയ, ദൈവ​ജ​നത്തെ ഉപദ്ര​വി​ക്കു​ക​യും വഴി​തെ​റ്റി​ക്കു​ക​യും ചെയ്‌ത ആ ജനതകൾക്കു തങ്ങൾ ചെയ്‌തു​കൂ​ട്ടി​യ​തി​ന്റെ​യെ​ല്ലാം ഭവിഷ്യ​ത്തു​കൾ അനുഭ​വി​ക്കേ​ണ്ടി​വ​രു​മാ​യി​രു​ന്നു. ആ ജനതക​ളോ​ടുള്ള ഇസ്രാ​യേ​ല്യ​രു​ടെ ഇടപെ​ട​ലിൽനിന്ന്‌ നമുക്കു പ്രാ​യോ​ഗി​ക​മാ​യി എന്തെല്ലാം പഠിക്കാം? ജനതക​ളെ​ക്കു​റി​ച്ചുള്ള യഹസ്‌കേ​ലി​ന്റെ പ്രവച​നങ്ങൾ ഇന്നു നമുക്കു പ്രത്യാശ പകരു​ന്നത്‌ എങ്ങനെ?

“പരമപു​ച്ഛ​ത്തോ​ടെ” ഇസ്രാ​യേ​ല്യ​രോ​ടു പെരു​മാ​റിയ ബന്ധുക്കൾ

5, 6. അമ്മോ​ന്യ​രും ഇസ്രാ​യേ​ല്യ​രും തമ്മിലുള്ള ബന്ധം എന്തായി​രു​ന്നു?

5 അമ്മോ​ന്യർ, മോവാ​ബ്യർ, ഏദോ​മ്യർ എന്നിവർക്ക്‌ ഇസ്രാ​യേ​ല്യ​രു​മാ​യി രക്തബന്ധ​മു​ണ്ടാ​യി​രു​ന്നെന്നു പറയാം. വംശപ​ര​മ്പ​ര​യും ചരി​ത്ര​വും അതിനു തെളിവ്‌ നൽകു​ന്നെ​ങ്കി​ലും, ദൈവ​ജ​ന​ത്തോ​ടു കാലങ്ങ​ളാ​യി ശത്രുത പുലർത്തി​പ്പോ​ന്ന​വ​രാ​യി​രു​ന്നു അവരെ​ല്ലാം. ‘പരമപു​ച്ഛ​ത്തോ​ടെ​യാണ്‌’ അവർ ഇസ്രാ​യേ​ല്യ​രോ​ടു പെരു​മാ​റി​യത്‌.​—യഹ. 25:6.

6 അമ്മോ​ന്യ​രു​ടെ കാര്യ​മെ​ടു​ക്കുക. അബ്രാ​ഹാ​മി​ന്റെ സഹോ​ദ​ര​പു​ത്ര​നായ ലോത്തിന്‌ ഇളയ മകളിൽനി​ന്നു​ണ്ടായ സന്തതി​പ​ര​മ്പ​ര​യിൽപ്പെ​ട്ട​വ​രാ​യി​രു​ന്നു ഇവർ. (ഉൽപ. 19:38) കൂടാതെ ഇവരുടെ ഭാഷയ്‌ക്ക്‌ എബ്രാ​യ​ഭാ​ഷ​യു​മാ​യി നല്ല സാമ്യ​വു​മു​ണ്ടാ​യി​രു​ന്നു; അതു​കൊ​ണ്ടു​തന്നെ ദൈവ​ജ​ന​ത്തി​നു സാധ്യ​ത​യ​നു​സ​രിച്ച്‌ അതു മനസ്സി​ലാ​യി​രു​ന്നു. ഇവർ തമ്മിൽ ഇങ്ങനെ​യൊ​രു കുടും​ബ​ബ​ന്ധ​മു​ണ്ടാ​യി​രു​ന്ന​തു​കൊ​ണ്ടാണ്‌ അമ്മോ​ന്യർക്കെ​തി​രെ യുദ്ധം തുടങ്ങി​വെ​ക്ക​രു​തെന്ന്‌ യഹോവ ഇസ്രാ​യേ​ല്യ​രോ​ടു പറഞ്ഞത്‌. (ആവ. 2:19) എന്നാൽ അമ്മോ​ന്യർ ന്യായാ​ധി​പ​ന്മാ​രു​ടെ കാലത്ത്‌ മോവാബ്‌ രാജാ​വായ എഗ്ലോന്റെ കൂടെ​ക്കൂ​ടി ഇസ്രാ​യേ​ല്യ​രെ അടിച്ച​മർത്തി. (ന്യായാ. 3:12-15, 27-30) പിന്നീട്‌ ശൗൽ രാജാ​വാ​യ​പ്പോ​ഴും അമ്മോ​ന്യർ ഇസ്രാ​യേ​ല്യ​രെ ആക്രമി​ച്ചു. (1 ശമു. 11:1-4) യഹോ​ശാ​ഫാത്ത്‌ രാജാ​വി​ന്റെ കാലത്തും അവർ വാഗ്‌ദ​ത്ത​ദേശം ആക്രമി​ച്ചു. ഇത്തവണ​യും മോവാ​ബു​മാ​യി സഖ്യം ചേർന്നാണ്‌ അവർ വന്നത്‌.​—2 ദിന. 20:1, 2.

7. തങ്ങളുടെ അടുത്ത ബന്ധുക്ക​ളായ ഇസ്രാ​യേ​ല്യ​രോ​ടു മോവാ​ബ്യർ എങ്ങനെ​യാ​ണു പെരു​മാ​റി​യത്‌?

7 മോവാ​ബ്യ​രും ലോത്തി​ന്റെ സന്തതി​പ​ര​മ്പ​ര​യിൽപ്പെ​ട്ട​വ​രാ​യി​രു​ന്നു, ലോത്തി​നു തന്റെ മൂത്ത മകളി​ലൂ​ടെ ഉത്ഭവി​ച്ചവർ. (ഉൽപ. 19:36, 37) മോവാ​ബി​നോ​ടു യുദ്ധം ചെയ്യരുത്‌ എന്ന്‌ യഹോവ ഇസ്രാ​യേ​ല്യ​രോ​ടു പറഞ്ഞി​രു​ന്നു. (ആവ. 2:9) എന്നാൽ മോവാ​ബ്യർ ഇസ്രാ​യേ​ല്യ​രോ​ടു നിർദ​യ​മാ​യി​ട്ടാ​ണു പെരു​മാ​റി​യത്‌. ഈജിപ്‌തി​ലെ അടിമ​ത്ത​ത്തിൽനിന്ന്‌ രക്ഷപ്പെട്ട്‌ വരുന്ന ഇസ്രാ​യേ​ല്യർ തങ്ങളുടെ അടുത്ത ബന്ധുക്ക​ളാ​യി​ട്ടും അവരെ സഹായി​ക്കു​ന്ന​തി​നു പകരം വാഗ്‌ദ​ത്ത​ദേ​ശത്ത്‌ പ്രവേ​ശി​ക്കു​ന്ന​തിൽനിന്ന്‌ തടയാ​നാ​ണു മോവാ​ബ്യർ നോക്കി​യത്‌. ഇസ്രാ​യേ​ല്യ​രെ ശപിക്കാൻ മോവാ​ബു​രാ​ജാ​വായ ബാലാക്ക്‌ ബിലെ​യാ​മി​നെ കൂലി​ക്കെ​ടു​ത്തു. ഇസ്രാ​യേ​ല്യ​പു​രു​ഷ​ന്മാ​രെ അധാർമി​ക​ത​യി​ലേ​ക്കും വിഗ്ര​ഹാ​രാ​ധ​ന​യി​ലേ​ക്കും എങ്ങനെ വശീക​രി​ക്കാ​മെന്ന്‌ ബിലെ​യാം ബാലാ​ക്കി​നെ പഠിപ്പി​ച്ചു. (സംഖ്യ 22:1-8; 25:1-9; വെളി. 2:14 ) യഹസ്‌കേ​ലി​ന്റെ കാലം​വരെ മോവാ​ബ്യർ നൂറ്റാ​ണ്ടു​ക​ളോ​ളം തങ്ങളുടെ സ്വന്തക്കാ​രായ ഇസ്രാ​യേ​ല്യ​രെ ദ്രോ​ഹി​ച്ചു​കൊ​ണ്ടി​രു​ന്നു.​—2 രാജാ. 24:1, 2.

8. യഹോവ ഏദോ​മ്യ​രെ ഇസ്രാ​യേ​ല്യ​രു​ടെ സഹോ​ദ​ര​ന്മാർ എന്നു വിളി​ച്ചത്‌ എന്തു​കൊണ്ട്‌, പക്ഷേ ഏദോ​മ്യർ എങ്ങനെ​യാ​ണു പെരു​മാ​റി​യത്‌?

8 ഏദോ​മ്യർ യാക്കോ​ബി​ന്റെ ഇരട്ടസ​ഹോ​ദ​ര​നായ ഏശാവി​ന്റെ പിൻത​ല​മു​റ​ക്കാ​രാ​യി​രു​ന്നു. ഏദോ​മ്യർ ഇസ്രാ​യേ​ല്യ​രു​ടെ അടുത്ത ബന്ധുക്ക​ളാ​യി​രു​ന്ന​തു​കൊണ്ട്‌ യഹോവ അവരെ ഇസ്രാ​യേ​ല്യ​രു​ടെ സഹോ​ദ​ര​ന്മാർ എന്നാണു വിളി​ച്ചത്‌. (ആവ. 2:1-5; 23:7, 8) എന്നിട്ടും, ഇസ്രാ​യേ​ല്യ​രു​ടെ പ്രയാ​ണ​കാ​ലം​മു​തൽ ബി.സി. 607-ലെ യരുശ​ലേ​മി​ന്റെ നാശം​വരെ ഏദോ​മ്യർ ഇസ്രാ​യേ​ല്യ​രോ​ടു ശത്രു​ത​യോ​ടെ പെരു​മാ​റി. (സംഖ്യ 20:14, 18; യഹ. 25:12) യരുശ​ലേം നശിപ്പി​ക്കാൻ ബാബി​ലോൺകാ​രെ പ്രോ​ത്സാ​ഹി​പ്പിച്ച ഏദോ​മ്യർ ഇസ്രാ​യേ​ല്യ​രു​ടെ കഷ്ടപ്പാ​ടു​കൾ കണ്ട്‌ ആഹ്ലാദി​ച്ചു; യരുശ​ലേ​മിൽനിന്ന്‌ ജീവനും​കൊണ്ട്‌ ഓടുന്ന ഇസ്രാ​യേ​ല്യ​രെ പിടിച്ച്‌ ശത്രു​ക്കൾക്കു കൈമാ​റു​ക​യും ചെയ്‌തു.​—സങ്കീ. 137:7; ഓബ. 11, 14.

9, 10. (എ) അമ്മോ​ന്യർക്കും മോവാ​ബ്യർക്കും ഏദോ​മ്യർക്കും എന്തു സംഭവി​ച്ചു? (ബി) ആ ജനതക​ളിൽപ്പെട്ട എല്ലാവ​രും ഇസ്രാ​യേ​ല്യ​രോ​ടു ശത്രു​ത​യു​ള്ള​വ​രാ​യി​രു​ന്നില്ല എന്ന്‌ ഏതെല്ലാം ഉദാഹ​ര​ണങ്ങൾ തെളി​യി​ക്കു​ന്നു?

9 ദൈവ​ജ​ന​ത്തോട്‌ ഇങ്ങനെ​യൊ​ക്കെ പെരു​മാ​റി​യ​തിന്‌ ഇസ്രാ​യേ​ലി​ന്റെ ബന്ധുക്ക​ളായ ആ ജനതക​ളോ​ടു യഹോവ കണക്കു ചോദി​ച്ചു. യഹോവ പറഞ്ഞു: ‘അമ്മോ​ന്യ​രെ ഞാൻ കിഴക്കു​ള്ള​വർക്ക്‌ അവകാ​ശ​മാ​യി കൊടു​ക്കും. അങ്ങനെ, അമ്മോ​ന്യ​രെ ജനതക​ളു​ടെ ഇടയിൽ ആരും ഓർക്കാ​താ​കും.’ യഹോവ ഇങ്ങനെ​യും പറഞ്ഞു: “മോവാ​ബിന്‌ എതിരെ ഞാൻ എന്റെ ന്യായ​വി​ധി നടപ്പാ​ക്കും. അങ്ങനെ, ഞാൻ യഹോ​വ​യാ​ണെന്ന്‌ അവർ അറി​യേ​ണ്ടി​വ​രും.” (യഹ. 25:10, 11) യരുശ​ലേം വീണ്‌ ഏതാണ്ട്‌ അഞ്ചു വർഷത്തി​നു ശേഷം ബാബി​ലോൺകാർ അമ്മോ​ന്യ​രെ​യും മോവാ​ബ്യ​രെ​യും കീഴട​ക്കി​യ​പ്പോൾ ആ പ്രവച​നങ്ങൾ നിറ​വേ​റാൻതു​ടങ്ങി. ഏദോ​മി​ന്റെ കാര്യ​മോ? അവരെ​ക്കു​റിച്ച്‌ യഹോവ പറഞ്ഞത്‌ ഇതാണ്‌: “അവി​ടെ​യുള്ള മനുഷ്യ​രെ​യും മൃഗങ്ങ​ളെ​യും കൊന്നു​മു​ടി​ക്കും. ഏദോ​മി​നെ ഞാൻ നശിപ്പി​ക്കും.” (യഹ. 25:13) മുൻകൂ​ട്ടി​പ്പ​റ​ഞ്ഞ​തു​പോ​ലെ​തന്നെ പിൽക്കാ​ലത്ത്‌ അമ്മോ​ന്യ​രും മോവാ​ബ്യ​രും ഏദോ​മ്യ​രും കാലയ​വ​നി​കയ്‌ക്കു​ള്ളിൽ മറഞ്ഞു.​—യിരെ. 9:25, 26; 48:42; 49:17, 18.

10 എന്നാൽ ആ ജനതക​ളിൽപ്പെട്ട എല്ലാവ​രും ദൈവ​ജ​ന​ത്തോ​ടു ശത്രു​ത​യു​ള്ള​വ​രാ​യി​രു​ന്നില്ല. ഉദാഹ​ര​ണ​ത്തിന്‌, ദാവീദ്‌ രാജാ​വി​ന്റെ വീര​യോ​ദ്ധാ​ക്ക​ളിൽപ്പെട്ട യിത്മ ഒരു മോവാ​ബ്യ​നും, സേലെക്ക്‌ അമ്മോ​ന്യ​നും ആയിരു​ന്നു. (1 ദിന. 11:26, 39, 46; 12:1) യഹോ​വ​യു​ടെ ഒരു വിശ്വസ്‌താ​രാ​ധി​ക​യാ​യി​ത്തീർന്ന രൂത്തും മോവാ​ബു​കാ​രി​യാ​യി​രു​ന്നു.​—രൂത്ത്‌ 1:4, 16, 17.

വിട്ടുവീഴ്‌ച ചെയ്യു​ന്നതു പാറയു​ടെ തുഞ്ചത്തു​വെച്ച്‌ ഒരൊറ്റ ചുവടു പിഴയ്‌ക്കുന്നതു പോലെയാണ്‌

11. അമ്മോ​ന്യർ, മോവാ​ബ്യർ, ഏദോ​മ്യർ എന്നിവ​രോ​ടുള്ള ഇസ്രാ​യേ​ല്യ​രു​ടെ ഇടപെ​ട​ലു​ക​ളിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

11 ആ ജനതക​ളോ​ടുള്ള ഇസ്രാ​യേ​ല്യ​രു​ടെ ഇടപെ​ട​ലു​ക​ളിൽനിന്ന്‌ നമുക്ക്‌ എന്തെല്ലാം പാഠങ്ങൾ പഠിക്കാം? ഒന്നാമ​താ​യി, ഇസ്രാ​യേ​ല്യർ ജാഗ്രത വെടി​ഞ്ഞ​പ്പോൾ ബന്ധുക്ക​ളു​ടെ വ്യാജ​മ​താ​ചാ​രങ്ങൾ അവരുടെ ഇടയി​ലേ​ക്കും നുഴഞ്ഞു​ക​യറി. ഉദാഹ​ര​ണ​ത്തിന്‌, അവർ മോവാ​ബ്യ​രു​ടെ ദേവനായ പെയോ​രി​ലെ ബാലി​നെ​യും അമ്മോ​ന്യ​രു​ടെ ദൈവ​മായ മോ​ലേ​ക്കി​നെ​യും ആരാധി​ക്കാൻതു​ടങ്ങി. (സംഖ്യ 25:1-3; 1 രാജാ. 11:7) സമാന​മായ കാര്യങ്ങൾ നമ്മുടെ ജീവി​ത​ത്തി​ലും സംഭവി​ക്കാൻ ഇടയുണ്ട്‌. ചില കാര്യ​ങ്ങ​ളിൽ വിട്ടു​വീഴ്‌ച ചെയ്യാൻ അവിശ്വാ​സി​ക​ളായ ബന്ധുക്കൾ നമ്മളെ നിർബ​ന്ധി​ച്ചേ​ക്കാം. ഉദാഹ​ര​ണ​ത്തിന്‌, നമ്മൾ ഈസ്റ്റർ ആഘോ​ഷി​ക്കാ​ത്ത​തോ പരസ്‌പരം ക്രിസ്‌തു​മസ്സ്‌ സമ്മാനങ്ങൾ കൈമാ​റാ​ത്ത​തോ എന്തു​കൊ​ണ്ടാ​ണെന്ന്‌ അവർക്കു മനസ്സി​ലാ​ക​ണ​മെ​ന്നില്ല. ഇനി, വ്യാജ​മ​ത​വി​ശ്വാ​സ​ങ്ങ​ളു​മാ​യി ബന്ധമു​ള്ള​തി​ന്റെ പേരിൽ ജനപ്രീ​തി​യുള്ള ചില ആചാര​ങ്ങൾപോ​ലും നമ്മൾ ഒഴിവാ​ക്കു​ന്ന​തും അവരെ അത്ഭുത​പ്പെ​ടു​ത്തി​യേ​ക്കാം. അതു​കൊണ്ട്‌ നമ്മുടെ നിലവാ​ര​ങ്ങ​ളിൽ അല്‌പ​സ്വല്‌പം വിട്ടു​വീഴ്‌ച​യാ​കാ​മെന്നു സദു​ദ്ദേ​ശ്യ​ത്തോ​ടെ​തന്നെ അവർ പറഞ്ഞേ​ക്കാം. എന്നാൽ അത്തരം സമ്മർദ​ങ്ങൾക്ക്‌ ഒരിക്ക​ലും വഴി​പ്പെ​ട​രു​താ​ത്തത്‌ എത്ര പ്രധാ​ന​മാണ്‌! അതുത​ന്നെ​യാണ്‌ ഇസ്രാ​യേ​ല്യ​രു​ടെ ചരി​ത്ര​വും തെളി​യി​ക്കു​ന്നത്‌. അൽപ്പ​മെ​ങ്കി​ലും വിട്ടു​വീഴ്‌ച ചെയ്യു​ന്നത്‌, കിഴു​ക്കാം​തൂ​ക്കായ ഒരു പാറയു​ടെ തുഞ്ചത്തു​വെച്ച്‌ ഒരൊറ്റ ചുവടു പിഴയ്‌ക്കു​ന്ന​തു​പോ​ലെ​യാണ്‌. അതു വലിയ ദുരന്ത​ത്തിൽ കലാശി​ച്ചേ​ക്കാം!

12, 13. നമുക്ക്‌ എന്ത്‌ എതിർപ്പുണ്ടായേക്കാം, പക്ഷേ വിശ്വസ്‌ത​രാ​യി നിന്നാൽ എന്തു പ്രയോ​ജ​ന​മു​ണ്ടാ​കാം?

12 അമ്മോ​ന്യർ, മോവാ​ബ്യർ, ഏദോ​മ്യർ എന്നിവ​രിൽനിന്ന്‌ ഇസ്രാ​യേ​ല്യർക്കു​ണ്ടായ അനുഭ​വങ്ങൾ നമ്മളെ മറ്റൊരു പാഠവും പഠിപ്പി​ക്കു​ന്നു. അവിശ്വാ​സി​ക​ളായ കുടും​ബാം​ഗ​ങ്ങ​ളിൽനിന്ന്‌ നമുക്കു ശക്തമായ എതിർപ്പു​ണ്ടാ​യേ​ക്കാം. നമ്മൾ അറിയി​ക്കുന്ന സന്ദേശം ചില​പ്പോ​ഴൊ​ക്കെ ‘മകനെ അപ്പനോ​ടും മകളെ അമ്മയോ​ടും ഭിന്നി​പ്പി​ക്കു​മെന്ന്‌’ യേശു മുൻകൂ​ട്ടി​പ്പ​റഞ്ഞു. (മത്താ. 10:35, 36) നമ്മൾ കണ്ടതു​പോ​ലെ, ബന്ധുക്ക​ളോ​ടു കലഹത്തി​നു ചെല്ലരു​തെന്ന്‌ യഹോവ ഇസ്രാ​യേ​ല്യർക്കു നിർദേശം കൊടു​ത്തി​രു​ന്നു. സമാന​മാ​യി, അവിശ്വാ​സി​ക​ളായ കുടും​ബാം​ഗ​ങ്ങ​ളു​മാ​യി ഒരു ഏറ്റുമു​ട്ടൽ ഒഴിവാ​ക്കാ​നാ​ണു നമ്മളും ശ്രമി​ക്കുക. എന്നാൽ അത്തര​മൊ​രു സാഹച​ര്യ​ത്തി​ലും എതിർപ്പു​ക​ളു​ണ്ടാ​യേ​ക്കാം. അതിൽ അത്ഭുത​പ്പെ​ടേ​ണ്ട​തില്ല.​—2 തിമൊ. 3:12.

13 നമ്മൾ യഹോ​വയെ ആരാധി​ക്കു​ന്ന​തി​നെ ചില​പ്പോൾ ബന്ധുക്കൾ നേരിട്ട്‌ എതിർക്കു​ന്നി​ല്ലാ​യി​രി​ക്കാം. എന്നാൽ അവർ നമ്മുടെ മേൽ സ്വാധീ​നം ചെലു​ത്താൻ ശ്രമി​ക്കു​ന്നെ​ങ്കി​ലോ? അതിന്‌ അനുവ​ദി​ക്ക​രുത്‌. എന്തു​കൊണ്ട്‌? കാരണം നമ്മുടെ ഹൃദയ​ത്തി​ലെ ഏറ്റവും പ്രമു​ഖ​സ്ഥാ​നം യഹോ​വയ്‌ക്ക്‌ അർഹത​പ്പെ​ട്ട​താണ്‌. (മത്തായി 10:37 വായി​ക്കുക.) ഇനി, നമ്മൾ യഹോ​വ​യോ​ടു വിശ്വസ്‌ത​രാ​യി​രു​ന്നാൽ സേലെക്ക്‌, യിത്മ, രൂത്ത്‌ എന്നിവ​രെ​പ്പോ​ലെ നമ്മുടെ ചില ബന്ധുക്കൾ ശുദ്ധാ​രാ​ധ​ന​യിൽ നമ്മളോ​ടൊ​പ്പം പങ്കു​ചേ​രാ​നും സാധ്യ​ത​യുണ്ട്‌. (1 തിമൊ. 4:16) അങ്ങനെ അവർക്കും ഏകസത്യ​ദൈ​വത്തെ സേവി​ക്കു​ന്ന​തി​ന്റെ​യും യഹോ​വ​യു​ടെ സ്‌നേ​ഹ​വും സംരക്ഷ​ണ​വും രുചി​ച്ച​റി​യു​ന്ന​തി​ന്റെ​യും സന്തോഷം ആസ്വദി​ക്കാ​നാ​കും.

യഹോ​വ​യു​ടെ ശത്രുക്കൾ ‘ഉഗ്ര​കോ​പ​ത്തോ​ടെ​യുള്ള ശിക്ഷകൾ’ ഏറ്റുവാ​ങ്ങു​ന്നു

14, 15. ഫെലിസ്‌ത്യർ ഇസ്രാ​യേ​ല്യ​രോട്‌ എങ്ങനെ​യാ​ണു പെരു​മാ​റി​യത്‌?

14 ഇനി ഫെലിസ്‌ത്യ​രു​ടെ കാര്യം നോക്കാം. അബ്രാ​ഹാ​മി​നും പിൻത​ല​മു​റ​ക്കാർക്കും കനാൻദേശം നൽകു​മെന്ന്‌ യഹോവ വാഗ്‌ദാ​നം ചെയ്‌ത​തി​നു മുമ്പു​തന്നെ ക്രേത്ത​ദ്വീ​പിൽനിന്ന്‌ കനാനി​ലേക്കു കുടി​യേ​റി​പ്പാർത്ത​വ​രാ​യി​രു​ന്നു ഫെലിസ്‌ത്യർ. അബ്രാ​ഹാ​മി​നും യിസ്‌ഹാ​ക്കി​നും ഫെലിസ്‌ത്യ​രു​മാ​യി ഇടപാ​ടു​ക​ളു​ണ്ടാ​യി​രു​ന്നു. (ഉൽപ. 21:29-32; 26:1) ഇസ്രാ​യേ​ല്യർ വാഗ്‌ദ​ത്ത​ദേ​ശത്ത്‌ പ്രവേ​ശിച്ച സമയമാ​യ​പ്പോ​ഴേ​ക്കും ഫെലിസ്‌ത്യർ അതിശ​ക്ത​മായ സൈന്യ​മുള്ള ഒരു പ്രബല​ജ​ന​ത​യാ​യി മാറി​യി​രു​ന്നു. ബാൽസെ​ബൂബ്‌, ദാഗോൻ എന്നിങ്ങ​നെ​യുള്ള വ്യാജ​ദൈ​വ​ങ്ങ​ളെ​യാണ്‌ അവർ ആരാധി​ച്ചി​രു​ന്നത്‌. (1 ശമു. 5:1-4; 2 രാജാ. 1:2, 3) ചില​പ്പോ​ഴൊ​ക്കെ ഇസ്രാ​യേ​ല്യ​രും ആ ദൈവ​ങ്ങളെ ആരാധി​ക്കു​ന്ന​തിൽ പങ്കു​ചേർന്നു.​—ന്യായാ. 10:6.

15 ഇസ്രാ​യേ​ല്യ​രു​ടെ അവിശ്വസ്‌തത കാരണം, അവരെ അടിച്ച​മർത്താൻ വർഷങ്ങ​ളോ​ളം യഹോവ ഫെലിസ്‌ത്യ​രെ അനുവ​ദി​ച്ചു. (ന്യായാ. 10:7, 8; യഹ. 25:15) അവർ ഇസ്രായേല്യരെ ദുരിതത്തിലാക്കുന്ന നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കുകയും a അവരിൽ അനേകരെ കൊ​ന്നൊ​ടു​ക്കു​ക​യും ചെയ്‌തു. (1 ശമു. 4:10) എന്നാൽ ഇസ്രാ​യേ​ല്യർ പശ്ചാത്ത​പിച്ച്‌ യഹോ​വ​യി​ലേക്കു മടങ്ങി​വ​ന്ന​പ്പോൾ യഹോവ അവരെ രക്ഷിച്ചു. അതിനാ​യി ശിം​ശോൻ, ശൗൽ, ദാവീദ്‌ എന്നിവരെ യഹോവ ഉപയോ​ഗി​ച്ചു. (ന്യായാ. 13:5, 24; 1 ശമു. 9:15-17; 18:6, 7) പിൽക്കാ​ലത്ത്‌ ബാബി​ലോൺകാ​രും പിന്നീടു ഗ്രീക്കു​കാ​രും ഫെലിസ്‌ത്യ​ദേശം ആക്രമി​ച്ച​പ്പോൾ യഹസ്‌കേൽ മുൻകൂ​ട്ടി​പ്പറഞ്ഞ ‘ഉഗ്ര​കോ​പ​ത്തോ​ടെ​യുള്ള ശിക്ഷകൾ’ എന്താ​ണെന്ന്‌ ഫെലിസ്‌ത്യർ അറിഞ്ഞു.​—യഹ. 25:15-17.

16, 17. ഇസ്രാ​യേ​ല്യ​രെ​യും ഫെലിസ്‌ത്യ​രെ​യും കുറി​ച്ചുള്ള വിവര​ണ​ത്തിൽനിന്ന്‌ നമുക്ക്‌ എന്തെല്ലാം പാഠങ്ങൾ പഠിക്കാം?

16 ഇസ്രാ​യേ​ല്യ​രെ​യും ഫെലിസ്‌ത്യ​രെ​യും കുറി​ച്ചുള്ള ഈ വിവര​ണ​ത്തിൽനിന്ന്‌ നമുക്ക്‌ എന്തെല്ലാം പാഠങ്ങൾ പഠിക്കാം? മനുഷ്യ​രെ ഭരിച്ചി​ട്ടുള്ള ഏറ്റവും പ്രബല​മായ ചില രാഷ്‌ട്ര​ങ്ങ​ളിൽനിന്ന്‌ യഹോ​വ​യു​ടെ ആധുനി​ക​കാല ജനത്തിന്‌ എതിർപ്പു​കൾ നേരി​ട്ടി​ട്ടുണ്ട്‌. എന്നാൽ ഇസ്രാ​യേ​ല്യ​രെ​പ്പോ​ലെ​യാ​യി​രു​ന്നില്ല നമ്മൾ. എതിർപ്പു​ക​ളി​ന്മ​ധ്യേ​യും യഹോ​വ​യോ​ടുള്ള അചഞ്ചല​മായ വിശ്വസ്‌തത നമ്മൾ തെളി​യി​ച്ചി​ട്ടുണ്ട്‌. എങ്കിൽപ്പോ​ലും ചില​പ്പോ​ഴൊ​ക്കെ ശുദ്ധാ​രാ​ധ​ന​യു​ടെ എതിരാ​ളി​കൾ വിജയി​ക്കു​ന്ന​താ​യി നമുക്കു തോന്നി​യേ​ക്കാം. 20-ാം നൂറ്റാ​ണ്ടി​ന്റെ തുടക്ക​ത്തിൽ ഐക്യ​നാ​ടു​ക​ളിൽ നടന്ന ഒരു സംഭവം അതിന്‌ ഉദാഹ​ര​ണ​മാണ്‌. യഹോ​വ​യു​ടെ സംഘട​ന​യിൽ നേതൃ​ത്വ​മെ​ടു​ത്തി​രു​ന്ന​വരെ വർഷങ്ങൾ നീണ്ട ജയിൽശി​ക്ഷയ്‌ക്കു വിധി​ച്ചു​കൊണ്ട്‌ അവിടത്തെ ഗവൺമെന്റ്‌ ദൈവ​ജ​ന​ത്തി​ന്റെ പ്രവർത്ത​ന​ത്തി​നു തടയി​ടാൻ നോക്കി. രണ്ടാം ലോക​മ​ഹാ​യു​ദ്ധ​കാ​ലത്ത്‌ ജർമനി​യി​ലെ നാസി പാർട്ടി ദൈവ​ജ​നത്തെ ഉന്മൂലനം ചെയ്യാൻ ശ്രമിച്ചു. ആയിര​ങ്ങളെ അവർ തുറു​ങ്കി​ല​ടച്ചു, നൂറു​ക​ണ​ക്കി​നു സഹോ​ദ​ര​ങ്ങളെ കൊ​ന്നൊ​ടു​ക്കി. ആ യുദ്ധത്തി​നു ശേഷം സോവി​യറ്റ്‌ യൂണിയൻ യഹോ​വ​യു​ടെ സാക്ഷി​കൾക്കെ​തി​രെ രംഗ​ത്തെത്തി. ആ എതിർപ്പ്‌ വർഷങ്ങ​ളോ​ളം തുടർന്നു. അവർ നമ്മുടെ അനേകം സഹോ​ദ​ര​ങ്ങളെ, കഠിന​മാ​യി പണി​യെ​ടു​പ്പി​ക്കാ​നാ​യി തടങ്കൽപ്പാ​ള​യ​ങ്ങ​ളി​ലേക്ക്‌ അയച്ചു. മറ്റനേ​കരെ രാജ്യ​ത്തി​ന്റെ അതിവി​ദൂ​ര​ഭാ​ഗ​ങ്ങ​ളി​ലേക്കു നാടു​ക​ടത്തി.

17 ഗവൺമെ​ന്റു​കൾ നമ്മുടെ പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​നു തുടർന്നും നിരോ​ധനം ഏർപ്പെ​ടു​ത്തി​യേ​ക്കാം. അവർ ഇനിയും ദൈവ​ജ​നത്തെ തടവി​ലാ​ക്കു​ക​യോ നമ്മളിൽ ചിലരെ കൊല്ലു​ക​പോ​ലു​മോ ചെയ്‌തേ​ക്കാം. ഇതെല്ലാം കണ്ട്‌ നമ്മൾ ഭയത്തിന്‌ അടിമ​പ്പെ​ടേ​ണ്ട​തു​ണ്ടോ, നമ്മുടെ വിശ്വാ​സം നഷ്ടമാ​കേ​ണ്ട​തു​ണ്ടോ? ഇല്ല! തന്റെ വിശ്വസ്‌ത​ജ​നത്തെ യഹോവ സംരക്ഷി​ക്കു​മെന്ന്‌ ഉറപ്പു​ണ്ടാ​യി​രി​ക്കുക. (മത്തായി 10:28-31 വായി​ക്കുക.) അതിശ​ക്ത​മായ മർദക​ഗ​വൺമെ​ന്റു​കൾ ഒന്നൊ​ന്നാ​യി ലോക​രം​ഗ​ത്തു​നിന്ന്‌ അപ്രത്യ​ക്ഷ​മാ​യ​പ്പോ​ഴും യഹോ​വ​യു​ടെ ജനം തഴച്ചു​വ​ളർന്നു എന്നതിനു ചരിത്രം സാക്ഷ്യം വഹിക്കു​ന്നു. ഫെലിസ്‌ത്യ​രു​ടേ​തി​നു സമാന​മാ​യൊ​രു ഗതിയാണ്‌ എല്ലാ മാനു​ഷ​ഗ​വൺമെ​ന്റു​ക​ളെ​യും കാത്തി​രി​ക്കു​ന്നത്‌. ഉടൻതന്നെ യഹോവ ആരാ​ണെന്ന്‌ അവർ അറി​യേ​ണ്ടി​വ​രും. ഫെലിസ്‌ത്യ​രെ​പ്പോ​ലെ അവരും നാമാ​വ​ശേ​ഷ​മാ​കും!

നിലനിൽക്കുന്ന സംരക്ഷ​ണ​മേ​കാൻ ‘വൻസമ്പ​ത്തി​നാ​യില്ല’

18. സോരി​ന്റെ നിയ​ന്ത്ര​ണ​ത്തി​ലു​ണ്ടാ​യി​രുന്ന സാമ്രാ​ജ്യം ഏതുത​ര​ത്തി​ലു​ള്ള​താ​യി​രു​ന്നു?

18 സോർ b എന്ന പൗരാ​ണി​ക​ന​ഗരം അന്നത്തെ വമ്പൻ വാണി​ജ്യ​സാ​മ്രാ​ജ്യ​ങ്ങ​ളിൽ ഒന്നിന്റെ സിരാ​കേ​ന്ദ്ര​മാ​യി​രു​ന്നു. അവളുടെ ചരക്കു​ക​പ്പ​ലു​കൾ പടിഞ്ഞാറ്‌ വിശാ​ല​മായ മെഡി​റ്റ​റേ​നി​യൻ സമു​ദ്ര​ത്തിന്‌ അപ്പുറ​ത്തേ​ക്കു​പോ​ലും യാത്ര ചെയ്‌ത്‌ അനേകം വ്യാപാ​ര​ബ​ന്ധങ്ങൾ സ്ഥാപിച്ചു. അവളുടെ വാണി​ജ്യ​ശൃം​ഖല കരമാർഗ​മുള്ള പാതക​ളി​ലൂ​ടെ കിഴക്കുള്ള വിദൂ​ര​സാ​മ്രാ​ജ്യ​ങ്ങ​ളി​ലേ​ക്കും വ്യാപി​ച്ചു. നൂറ്റാ​ണ്ടു​ക​ളോ​ളം അവിട​ങ്ങ​ളിൽനിന്ന്‌ ഒഴുകി​യെ​ത്തിയ സമ്പത്ത്‌ അവളെ അതിസ​മ്പ​ന്ന​യാ​ക്കി. സമ്പദ്‌സ​മൃ​ദ്ധി​യിൽ ആറാടിയ അവിടത്തെ വ്യാപാ​രി​ക​ളും കച്ചവട​ക്കാ​രും തങ്ങളെ​ത്തന്നെ പ്രഭു​ക്ക​ന്മാ​രാ​യാ​ണു കണ്ടത്‌.​—യശ. 23:8.

19, 20. സോർനി​വാ​സി​ക​ളും ഗിബെ​യോ​ന്യ​രും തമ്മിലുള്ള വ്യത്യാ​സം എന്തായി​രു​ന്നു?

19 ദാവീ​ദി​ന്റെ​യും ശലോ​മോ​ന്റെ​യും ഭരണകാ​ലത്ത്‌ ഇസ്രാ​യേ​ല്യർക്കു സോർനി​വാ​സി​ക​ളു​മാ​യി അടുത്ത ബന്ധമു​ണ്ടാ​യി​രു​ന്നു. ദാവീ​ദി​ന്റെ കൊട്ടാ​ര​വും പിൽക്കാ​ലത്ത്‌ ശലോ​മോ​ന്റെ ദേവാ​ല​യ​വും പണിയാൻ, അവർ നൽകിയ നിർമാ​ണ​വസ്‌തു​ക്കൾ ഉപകരി​ച്ചു. വിദഗ്‌ധ​രായ ജോലി​ക്കാ​രെ​യും അവർ ഇസ്രാ​യേ​ലി​ലേക്ക്‌ അയച്ചു. (2 ദിന. 2:1, 3, 7-16) ഇസ്രാ​യേ​ല്യർ യഹോ​വ​യോട്‌ ഏറ്റവും വിശ്വസ്‌ത​രാ​യി​രി​ക്കു​ക​യും യഹോവ അവരെ അനു​ഗ്ര​ഹി​ക്കു​ക​യും ചെയ്‌ത കാലഘ​ട്ട​മാ​യി​രു​ന്നു അത്‌. (1 രാജാ. 3:10-12; 10:4-9) ഒന്നു ചിന്തി​ച്ചു​നോ​ക്കൂ! അന്നു സോരിൽനിന്ന്‌ എത്തിയ ആയിര​ങ്ങൾക്കു ശുദ്ധാ​രാ​ധ​ന​യെ​ക്കു​റിച്ച്‌ മനസ്സി​ലാ​ക്കാ​നും യഹോ​വയെ അറിയാ​നും ഒരു സുവർണാ​വ​സരം കിട്ടി. സത്യ​ദൈ​വത്തെ സേവി​ക്കു​ന്ന​തി​ന്റെ പ്രയോ​ജ​നങ്ങൾ അന്ന്‌ അവർ നേരിട്ട്‌ കണ്ടു.

20 അങ്ങനെ​യൊ​രു അവസരം കിട്ടി​യി​ട്ടും സോർനി​വാ​സി​ക​ളു​ടെ ഭൗതി​ക​ചി​ന്താ​ഗ​തിക്ക്‌ ഒരു മാറ്റവും വന്നില്ല. അതിശ​ക്ത​മായ ഗിബെ​യോൻ എന്ന കനാന്യ​ന​ഗ​ര​ത്തി​ലെ ആളുക​ളെ​പ്പോ​ലെ​യാ​യി​രു​ന്നില്ല അവർ. യഹോ​വ​യു​ടെ അത്ഭുത​പ്ര​വൃ​ത്തി​ക​ളെ​ക്കു​റി​ച്ചുള്ള വെറു​മൊ​രു കേട്ടറി​വു​വെച്ച്‌ യഹോ​വയെ സേവി​ക്കാൻ തുടങ്ങി​യ​വ​രാ​യി​രു​ന്നു ഗിബെ​യോ​ന്യർ. (യോശു. 9:2, 3, 22–10:2) പക്ഷേ സോർനി​വാ​സി​കൾ ദൈവ​ജ​ന​ത്തി​ന്റെ എതിരാ​ളി​ക​ളാ​യി​ത്തീർന്നു. ദൈവ​ജ​ന​ത്തിൽ ചിലരെ അവർ അടിമ​ക​ളാ​യി വിൽക്കു​ക​പോ​ലും ചെയ്‌തു.​—സങ്കീ. 83:2, 7; യോവേ. 3:4, 6; ആമോ. 1:9.

വസ്‌തുവകകൾ ഒരു സംരക്ഷ​ക​മ​തി​ലാ​ണെന്നു ധരിക്ക​രുത്‌

21, 22. സോരിന്‌ എന്തു സംഭവി​ച്ചു, എന്തു​കൊണ്ട്‌?

21 യഹസ്‌കേലിലൂടെ യഹോവ ആ എതിരാ​ളി​ക​ളോ​ടു പറഞ്ഞു: “സോരേ, ഞാൻ നിനക്ക്‌ എതിരാണ്‌. കടലിൽ തിര അടിക്കു​ന്ന​തു​പോ​ലെ ഞാൻ അനേകം ജനതകളെ നിനക്ക്‌ എതിരെ വരുത്തും. അവർ സോരി​ന്റെ മതിലു​കൾ തകർക്കും; അവളുടെ ഗോപു​രങ്ങൾ ഇടിച്ചു​ക​ള​യും. ഞാൻ അവളുടെ മണ്ണു മുഴുവൻ ചുരണ്ടി​ക്കോ​രി അവളെ വെറു​മൊ​രു പാറ​ക്കെ​ട്ടാ​ക്കും.” (യഹ. 26:1-5) 150 അടി ഉയരത്തിൽ തല ഉയർത്തി​നിൽക്കുന്ന നഗരമ​തി​ലു​കൾക്കു​ള്ളിൽ ആ ദ്വീപു​നി​വാ​സി​കൾക്കു സുരക്ഷി​ത​ത്വം തോന്നി​യി​രു​ന്നു. അതേ സുരക്ഷി​ത​ത്വം നൽകാൻ തങ്ങളുടെ സമ്പത്തി​നു​മാ​കും എന്ന ആത്മവി​ശ്വാ​സ​മാ​യി​രു​ന്നു അവർക്ക്‌. “ധനികന്റെ സമ്പത്ത്‌ അവനു കോട്ട​മ​തി​ലുള്ള ഒരു നഗരം; അത്‌ ഒരു ഉയർന്ന മതിലാ​ണെന്ന്‌ അവനു തോന്നു​ന്നു” എന്ന വാക്കു​ക​ളി​ലൂ​ടെ ശലോ​മോൻ നൽകിയ മുന്നറി​യി​പ്പിന്‌ അവർ ചെവി കൊടു​ത്തി​രു​ന്നെ​ങ്കിൽ എത്ര നന്നായി​രു​ന്നു!—സുഭാ. 18:11.

22 യഹസ്‌കേ​ലി​ന്റെ ആ പ്രവചനം പിൽക്കാ​ലത്ത്‌ ബാബി​ലോൺകാ​രി​ലൂ​ടെ​യും പിന്നീടു ഗ്രീക്കു​കാ​രി​ലൂ​ടെ​യും നിറ​വേ​റി​യ​പ്പോൾ സോർനി​വാ​സി​കൾ ഒരു കാര്യം മനസ്സി​ലാ​ക്കി: തങ്ങൾക്കു സംരക്ഷ​ണ​മേ​കാൻ കൂറ്റൻ നഗരമ​തി​ലു​കൾക്കോ സമ്പത്തി​നോ കഴിയില്ല! യരുശ​ലേ​മി​നെ നശിപ്പി​ച്ച​തി​നു ശേഷം ബാബി​ലോൺകാർ സോരിന്‌ എതിരെ തിരിഞ്ഞു. ആ സൈനി​ക​ന​ട​പടി 13 വർഷം നീണ്ടു​നി​ന്നു. (യഹ. 29:17, 18) യഹസ്‌കേൽപ്ര​വ​ച​ന​ത്തി​ലെ ശ്രദ്ധേ​യ​മായ ഒരു ഭാഗം പിന്നീട്‌ ബി.സി. 332-ൽ മഹാനായ അലക്‌സാ​ണ്ട​റി​ലൂ​ടെ നിറ​വേറി. c അദ്ദേഹ​ത്തി​ന്റെ സൈന്യം സോർന​ഗ​ര​ത്തി​ന്റെ മുഖ്യ​ക​ര​ഭാ​ഗ​ത്തി​ന്റെ നാശാ​വ​ശി​ഷ്ടങ്ങൾ കല്ലും തടിയും മണ്ണും സഹിതം ചുരണ്ടി​ക്കോ​രി വെള്ളത്തി​ലിട്ട്‌ ദ്വീപ​ന​ഗ​ര​ത്തി​ലേക്ക്‌ ഒരു പാത നിർമി​ച്ചു. (യഹ. 26:4, 12) അലക്‌സാ​ണ്ടർ അതിന്റെ മതിലു​കൾ തകർത്ത്‌ നഗരം കൊള്ള​യ​ടി​ച്ചു. ആയിര​ക്ക​ണ​ക്കി​നു പടയാ​ളി​ക​ളെ​യും പൗരന്മാ​രെ​യും കൊ​ന്നൊ​ടു​ക്കിയ അദ്ദേഹം പതിനാ​യി​ര​ങ്ങ​ളെ​യാണ്‌ അടിമ​ക​ളാ​യി വിറ്റത്‌. നിലനിൽക്കുന്ന സംരക്ഷ​ണ​മേ​കാൻ ‘വൻസമ്പ​ത്തി​നാ​കില്ല’ എന്നു കയ്‌പേ​റിയ ആ അനുഭ​വങ്ങൾ അവരെ പഠിപ്പി​ച്ചു. അങ്ങനെ യഹോവ ആരാ​ണെന്നു സോർനി​വാ​സി​കൾ ഒടുവിൽ അറിഞ്ഞു!​—യഹ. 27:33, 34.

അജയ്യമായി കാണ​പ്പെ​ട്ടെ​ങ്കി​ലും സോർ നശിപ്പി​ക്ക​പ്പെട്ടു, യഹസ്‌കേൽ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞ​തു​പോ​ലെ​തന്നെ (22-ാം ഖണ്ഡിക കാണുക)

23. സോർനി​വാ​സി​ക​ളിൽനിന്ന്‌ നമുക്ക്‌ എന്തു പാഠം പഠിക്കാം?

23 സോർനി​വാ​സി​ക​ളിൽനിന്ന്‌ നമുക്ക്‌ എന്തു പാഠം പഠിക്കാം? “ധനത്തിന്റെ വഞ്ചകശ​ക്തി​യിൽ” മയങ്ങി​പ്പോ​യാൽ വസ്‌തു​വ​കകൾ ഒരു സംരക്ഷ​ക​മ​തി​ലാ​ണെന്നു നമുക്കു തോന്നി​യേ​ക്കാം. ഒരിക്ക​ലും അതിന്‌ അനുവ​ദി​ക്ക​രുത്‌. (മത്താ. 13:22) നമുക്ക്‌ “ഒരേ സമയം ദൈവ​ത്തെ​യും ധനത്തെ​യും സേവി​ക്കാൻ കഴിയില്ല.” (മത്തായി 6:24 വായി​ക്കുക.) യഹോ​വയെ മുഴു​ദേ​ഹി​യോ​ടെ സേവി​ക്കു​ന്ന​വർക്കു മാത്ര​മാണ്‌ യഥാർഥ സുരക്ഷി​ത​ത്വ​മു​ള്ളത്‌. (മത്താ. 6:31-33; യോഹ. 10:27-29) സോരിന്‌ എതി​രെ​യുള്ള പ്രവച​ന​ങ്ങ​ളെ​ല്ലാം നിറ​വേ​റി​യ​തു​പോ​ലെ​തന്നെ ഈ വ്യവസ്ഥി​തി​യു​ടെ അവസാ​ന​ത്തെ​ക്കു​റി​ച്ചുള്ള പ്രവച​ന​ങ്ങ​ളും കിറു​കൃ​ത്യ​മാ​യി നിറ​വേ​റും. സ്വാർഥത മുഖമു​ദ്ര​യാ​യുള്ള, അത്യാർത്തി​പൂണ്ട ഇന്നത്തെ വാണി​ജ്യ​വ്യ​വ​സ്ഥി​തി യഹോ​വ​യു​ടെ കൈയാൽ അന്നു നശിക്കും. സമ്പത്തിൽ ആശ്രയം വെച്ചി​രി​ക്കു​ന്ന​വ​രെ​ല്ലാം യഹോവ ആരാ​ണെന്ന്‌ അപ്പോൾ അറിയും.

രാഷ്‌ട്രീ​യ​ശക്തി “വെറു​മൊ​രു വയ്‌ക്കോൽക​ഷ​ണ​മാ​യി​രു​ന്നു”

24-26. (എ) യഹോവ ഈജിപ്‌തി​നെ ഒരു ‘വയ്‌ക്കോൽക​ഷണം’ എന്നു വിളി​ച്ചത്‌ എന്തു​കൊണ്ട്‌? (ബി) സിദെ​ക്കിയ രാജാവ്‌ യഹോ​വ​യു​ടെ നിർദേശം അവഗണി​ച്ചത്‌ എങ്ങനെ, എന്തായി​രു​ന്നു ഫലം?

24 യോ​സേ​ഫി​ന്റെ കാലത്തി​നു മുമ്പു​മു​തലേ വാഗ്‌ദ​ത്ത​ദേ​ശ​ത്തും സമീപ​പ്ര​ദേ​ശ​ങ്ങ​ളി​ലും ഈജിപ്‌തി​നു വലിയ രാഷ്‌ട്രീ​യ​സ്വാ​ധീ​ന​മു​ണ്ടാ​യി​രു​ന്നു; ബാബി​ലോൺകാർ യരുശ​ലേം ആക്രമിച്ച സമയം​വരെ അതു തുടർന്നു. ലോക​ച​രി​ത്ര​ത്തിൽ ദീർഘ​കാ​ല​മാ​യി ഇടംപി​ടി​ച്ചി​രുന്ന ആ പുരാ​ത​ന​രാഷ്‌ട്രം ആഴത്തിൽ വേരോ​ട്ട​മുള്ള ഒരു പടുകൂ​റ്റൻ വൃക്ഷം​പോ​ലെ കാണ​പ്പെട്ടു. കാഴ്‌ചയ്‌ക്കു ശക്തമെന്നു തോന്നി​യെ​ങ്കി​ലും യഹോ​വ​യോ​ടുള്ള താരത​മ്യ​ത്തിൽ അവൾ ‘വെറു​മൊ​രു വയ്‌ക്കോൽക​ഷ​ണം​പോ​ലെ’ ദുർബ​ല​യാ​യി​രു​ന്നു.​—യഹ. 29:6.

25 വിശ്വാ​സ​ത്യാ​ഗി​യായ സിദെ​ക്കിയ രാജാവ്‌ പക്ഷേ ഈ വസ്‌തുത മനസ്സി​ലാ​ക്കി​യില്ല. ബാബി​ലോൺരാ​ജാ​വി​നു കീഴ്‌പെ​ട്ടി​രി​ക്കാൻ യഹോവ യിരെ​മ്യ​പ്ര​വാ​ച​ക​നി​ലൂ​ടെ സിദെ​ക്കി​യ​യോ​ടു പറഞ്ഞി​രു​ന്ന​താണ്‌. (യിരെ. 27:12) നെബൂ​ഖദ്‌നേ​സ​റി​നെ ധിക്കരി​ക്കി​ല്ലെന്നു സിദെ​ക്കിയ യഹോ​വ​യു​ടെ നാമത്തിൽ ആണയി​ടു​ക​പോ​ലും ചെയ്‌തി​രു​ന്നു. പക്ഷേ അദ്ദേഹം പിന്നീട്‌ യഹോ​വ​യു​ടെ നിർദേശം അവഗണി​ച്ചു. നെബൂ​ഖദ്‌നേ​സ​റി​നു കൊടുത്ത വാക്കു തെറ്റി​ച്ചു​കൊണ്ട്‌ ബാബി​ലോ​ണിന്‌ എതിരെ പോരാ​ടാൻ അദ്ദേഹം ഈജിപ്‌തി​ന്റെ സഹായം തേടി. (2 ദിന. 36:13; യഹ. 17:12-20) എന്നാൽ ഈജിപ്‌തി​ന്റെ രാഷ്‌ട്രീ​യ​ശ​ക്തി​യിൽ ആശ്രയിച്ച ഇസ്രാ​യേ​ല്യർ തങ്ങൾക്കു​തന്നെ വലിയ ദുരന്തം വരുത്തി​വെച്ചു. (യഹ. 29:7) ഈജിപ്‌ത്‌ ‘ഭീമാ​കാ​ര​നായ സമു​ദ്ര​ജീ​വി​യെ​പ്പോ​ലെ’ വളരെ ശക്തിയു​ള്ള​താ​യി കാണ​പ്പെ​ട്ടി​രി​ക്കാം. പക്ഷേ വേട്ടക്കാർ നൈലി​ലെ മുതല​കളെ പിടി​ക്കു​ന്ന​തു​പോ​ലെ ‘താടി​യെ​ല്ലിൽ ചൂണ്ട കൊളു​ത്തി’ താൻ അവളെ നാശത്തി​ലേക്കു വലിച്ചി​ടു​മെന്ന്‌ യഹോവ പറഞ്ഞു. ആ പുരാ​ത​ന​ദേ​ശത്തെ നശിപ്പി​ക്കാൻ യഹോവ ബാബി​ലോൺസേ​നയെ അയച്ച​പ്പോൾ ആ വാക്കുകൾ നിറ​വേറി.​—യഹ. 29:3, 4, 9-12, 19.

26 അവിശ്വസ്‌ത​നായ സിദെ​ക്കി​യ​യു​ടെ കാര്യ​മോ? യഹോ​വയെ ധിക്കരി​ച്ച​തു​കൊണ്ട്‌ ‘ദുഷ്ടനായ ആ ഇസ്രാ​യേൽത​ല​വനു’ കിരീടം നഷ്ടമാ​കു​മെ​ന്നും അദ്ദേഹ​ത്തി​ന്റെ ഭരണത്തെ കാത്തി​രി​ക്കു​ന്നതു നാശമാ​ണെ​ന്നും യഹസ്‌കേൽ മുൻകൂ​ട്ടി​പ്പ​റഞ്ഞു. പക്ഷേ യഹസ്‌കേൽ പ്രതീ​ക്ഷയ്‌ക്കും വക നൽകി. (യഹ. 21:25-27) ദാവീ​ദി​ന്റെ രാജവം​ശ​ത്തിൽപ്പെട്ട, “നിയമ​പ​ര​മാ​യി” അവകാ​ശ​മുള്ള ഒരു രാജാവ്‌ പിന്നീട്‌ ആ സിംഹാ​സ​ന​ത്തി​ലി​രുന്ന്‌ ഭരിക്കു​മെന്ന്‌ യഹോവ യഹസ്‌കേ​ലി​ലൂ​ടെ മുൻകൂ​ട്ടി​പ്പ​റഞ്ഞു. അത്‌ ആരായി​രി​ക്കു​മെന്ന്‌ ഈ പുസ്‌ത​ക​ത്തി​ന്റെ അടുത്ത അധ്യാ​യ​ത്തിൽ നമ്മൾ കാണും.

27. ഈജിപ്‌തി​നോ​ടുള്ള ഇസ്രാ​യേ​ല്യ​രു​ടെ ഇടപെ​ട​ലു​ക​ളിൽനിന്ന്‌ നമുക്ക്‌ എന്തു പാഠം പഠിക്കാം?

27 ഈജിപ്‌തി​നോ​ടുള്ള ഇസ്രാ​യേ​ല്യ​രു​ടെ ഇടപെ​ട​ലു​ക​ളിൽനിന്ന്‌ നമുക്ക്‌ എന്തു പാഠം പഠിക്കാം? നിലനിൽക്കുന്ന സുരക്ഷി​ത​ത്വ​മേ​കാൻ കഴിയാത്ത രാഷ്‌ട്രീ​യ​ശ​ക്തി​ക​ളിൽ യഹോ​വ​യു​ടെ ജനം ഇന്ന്‌ ആശ്രയി​ക്ക​രുത്‌. മനസ്സു​കൊ​ണ്ടു​പോ​ലും നമ്മൾ ‘ലോക​ത്തി​ന്റെ ഭാഗമാ​ക​രുത്‌.’ (യോഹ. 15:19; യാക്കോ. 4:4) ഇന്നത്തെ രാഷ്‌ട്രീ​യ​സം​വി​ധാ​നം അതിശ​ക്ത​മെന്നു തോന്നി​യേ​ക്കാ​മെ​ങ്കി​ലും അതു പുരാതന ഈജിപ്‌തി​നെ​പ്പോ​ലെ​യാണ്‌; വെറു​മൊ​രു വയ്‌ക്കോൽക​ഷ​ണ​ത്തി​ന്റെ ബലമേ അതിനു​ള്ളൂ. സർവശ​ക്ത​നായ അഖിലാ​ണ്ഡ​പ​ര​മാ​ധി​കാ​രി​യിൽ ആശ്രയി​ക്കു​ന്ന​തി​നു പകരം നശ്വര​നായ മനുഷ്യ​നിൽ ആശ്രയി​ക്കു​ന്നത്‌ എത്ര ബുദ്ധി​ശൂ​ന്യ​മാ​യി​രി​ക്കും!​—സങ്കീർത്തനം 146:3-6 വായി​ക്കുക.

വീടിന്റെ സ്വകാര്യതയിൽപ്പോലും ലോക​ത്തി​ലെ രാഷ്‌ട്രീ​യ​കാ​ര്യ​ങ്ങ​ളിൽ നമ്മൾ പക്ഷം പിടി​ക്ക​രുത്‌ (27-ാം ഖണ്ഡിക കാണുക)

ജനതകൾ “അറി​യേ​ണ്ടി​വ​രും”

28-30. ജനതകൾ ‘യഹോ​വയെ അറി​യേ​ണ്ടി​വ​രു​ന്ന​തും’ നമ്മൾ യഹോ​വയെ അറിയു​ന്ന​തും തമ്മിലുള്ള വ്യത്യാ​സം എന്താണ്‌?

28 “ഞാൻ യഹോ​വ​യാ​ണെന്ന്‌ (ജനതകൾ) അറി​യേ​ണ്ടി​വ​രും” എന്ന്‌ യഹസ്‌കേൽ പുസ്‌ത​ക​ത്തിൽ നിരവധി തവണ യഹോവ പറഞ്ഞി​ട്ടുണ്ട്‌. (യഹ. 25:17) പുരാ​ത​ന​കാ​ലത്ത്‌ തന്റെ ജനത്തിന്റെ ശത്രു​ക്ക​ളു​ടെ മേൽ യഹോവ ന്യായ​വി​ധി നടപ്പാ​ക്കി​യ​പ്പോൾ ആ വാക്കുകൾ നിറ​വേറി എന്നതു ശരിയാണ്‌. എന്നാൽ നമ്മുടെ കാലത്ത്‌ ആ വാക്കു​കൾക്ക്‌ അതിലും വലിയ ഒരു നിവൃ​ത്തി​യു​ണ്ടാ​കും. എങ്ങനെ?

29 പുരാ​ത​ന​കാ​ലത്തെ ദൈവ​ജ​ന​ത്തെ​പ്പോ​ലെ​യാണ്‌ ഇന്നു നമ്മളും. ചുറ്റു​മുള്ള ജനതകൾ നമ്മളെ കാണു​ന്നത്‌ ഒറ്റപ്പെ​ട്ടു​പോയ ഒരു ആടി​നെ​പ്പോ​ലെ​യാണ്‌. അവരുടെ നോട്ട​ത്തിൽ നമ്മൾ തീർത്തും നിസ്സഹാ​യ​രാണ്‌. (യഹ. 38:10-13) ഈ പുസ്‌ത​ക​ത്തി​ലെ 17-ഉം 18-ഉം അധ്യാ​യ​ങ്ങ​ളിൽ കാണാൻപോ​കു​ന്ന​തു​പോ​ലെ ആ രാഷ്‌ട്രങ്ങൾ ഉടൻതന്നെ ദൈവ​ജ​ന​ത്തിന്‌ എതിരെ സർവശ​ക്തി​യു​മെ​ടുത്ത്‌ ഒരാ​ക്ര​മണം അഴിച്ചു​വി​ടും. അപ്പോൾ എന്തു സംഭവി​ക്കും? യഹോവ ആരാ​ണെ​ന്നും യഹോ​വ​യു​ടെ ശക്തി എന്താ​ണെ​ന്നും അവർ അറി​യേ​ണ്ടി​വ​രും. അർമ​ഗെ​ദോൻ യുദ്ധത്തിൽ ദൈവം അവരെ നശിപ്പി​ക്കു​മ്പോൾ യഹോ​വ​യു​ടെ പരമാ​ധി​കാ​രം അംഗീ​ക​രി​ക്കാൻ അവർ നിർബ​ന്ധി​ത​രാ​കും.​—വെളി. 16:16; 19:17-21.

30 എന്നാൽ നമ്മുടെ കാര്യ​മോ? യഹോവ നമ്മുടെ ജീവനെ കാക്കു​ക​യും നമ്മളെ അനു​ഗ്ര​ഹി​ക്കു​ക​യും ചെയ്യും. കാരണം നമ്മൾ ഇപ്പോൾത്തന്നെ യഹോ​വ​യിൽ ആശ്രയി​ച്ചു​കൊ​ണ്ടും യഹോ​വയെ അനുസ​രി​ച്ചു​കൊ​ണ്ടും യഹോവ അർഹി​ക്കുന്ന ശുദ്ധാ​രാ​ധന അർപ്പി​ച്ചു​കൊ​ണ്ടും യഹോ​വയെ അറിയു​ന്നു എന്നു തെളി​യി​ച്ചി​രി​ക്കു​ന്നു.​യഹസ്‌കേൽ 28:26 വായി​ക്കുക.

a ഉദാഹ​ര​ണ​ത്തിന്‌, ഇസ്രാ​യേ​ലിൽ ലോഹ​പ്പണി ചെയ്യു​ന്ന​തി​നു ഫെലിസ്‌ത്യർ വിലക്ക്‌ ഏർപ്പെ​ടു​ത്തി. കൃഷി​യാ​യു​ധ​ങ്ങൾക്കു മൂർച്ച​വ​രു​ത്താൻ ഇസ്രാ​യേ​ല്യർ ഫെലിസ്‌ത്യ​രു​ടെ അടുക്കൽ ചെല്ലണ​മാ​യി​രു​ന്നു. അതിന്‌ ഈടാ​ക്കി​യി​രുന്ന തുക ഒരു ഇസ്രാ​യേ​ല്യ​ന്റെ ശരാശരി ദിവസ​ക്കൂ​ലി​യു​ടെ പല മടങ്ങു വരുമാ​യി​രു​ന്നു.​—1 ശമു. 13:19-22.

b സോർ നഗരം ആദ്യം പണിതതു സമു​ദ്ര​ത്തി​ലെ ഒരു പാറ​ക്കെ​ട്ടി​ലാണ്‌. സമു​ദ്ര​തീ​ര​ത്തോ​ടു വളരെ അടുത്ത്‌ സ്ഥിതി ചെയ്‌തി​രുന്ന അതിന്റെ സ്ഥാനം കർമേൽ പർവത​ത്തിന്‌ ഏകദേശം 50 കിലോ​മീ​റ്റർ വടക്കാ​യി​രു​ന്നു. പിൽക്കാ​ലത്ത്‌ ആ ദ്വീപ​ന​ഗ​ര​ത്തി​നു പുറമേ മുഖ്യ​ക​ര​ഭാ​ഗത്ത്‌ അതിന്റെ ഒരു അനുബ​ന്ധ​ന​ഗ​ര​വും പണിതീർത്തു. സോരി​ന്റെ എബ്രാ​യ​പേ​രായ സുർ എന്നതിന്റെ അർഥം “പാറ” എന്നാണ്‌.

c യശയ്യ, യിരെമ്യ, യോവേൽ, ആമോസ്‌, സെഖര്യ എന്നിവ​രും സോരിന്‌ എതിരെ പ്രവച​നങ്ങൾ ഉച്ചരിച്ചു. അവയിലെ ചെറിയ വിശദാം​ശ​ങ്ങൾപോ​ലും കൃത്യ​മാ​യി നിറ​വേറി.​—യശ. 23:1-8; യിരെ. 25:15, 22, 27; യോവേ. 3:4; ആമോ. 1:10; സെഖ. 9:3, 4.