വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 21

“നഗരത്തി​ന്റെ പേര്‌ ‘യഹോവ അവി​ടെ​യുണ്ട്‌’ എന്നായി​രി​ക്കും”

“നഗരത്തി​ന്റെ പേര്‌ ‘യഹോവ അവി​ടെ​യുണ്ട്‌’ എന്നായി​രി​ക്കും”

യഹസ്‌കേൽ 48:35

മുഖ്യവിഷയം: നഗരം, സംഭാ​വ​ന​യാ​യി നീക്കി​വെച്ച പ്രദേശം എന്നിവ​യു​ടെ അർഥം

1, 2. (എ) ദേശത്തി​ന്റെ ഒരു ഭാഗം ഏതു പ്രത്യേക ഉദ്ദേശ്യ​ത്തി​നാ​യി നീക്കി​വെ​ക്കേ​ണ്ടി​യി​രു​ന്നു? (പുറം​താ​ളി​ലെ ചിത്രം കാണുക.) (ബി) ദർശനം പ്രവാ​സി​കൾക്ക്‌ എന്ത്‌ ഉറപ്പേകി?

 ഒരു പ്രത്യേക ഉദ്ദേശ്യ​ത്തി​നാ​യി നീക്കി​വെ​ക്കേണ്ട ഭൂപ്ര​ദേശം! യഹസ്‌കേ​ലി​നു ലഭിച്ച അവസാ​ന​ദർശ​ന​ത്തി​ലാണ്‌ അതെക്കു​റിച്ച്‌ പരാമർശ​മു​ള്ളത്‌. ആ പ്രദേശം ഇസ്രാ​യേൽഗോ​ത്ര​ങ്ങൾക്കുള്ള ഓഹരി​യാ​യി​രു​ന്നില്ല, മറിച്ച്‌ യഹോ​വയ്‌ക്കുള്ള സംഭാ​വ​ന​യാ​യി​രു​ന്നു. കൗതു​ക​മു​ണർത്തുന്ന പേരുള്ള, അസാധാ​ര​ണ​മാ​യൊ​രു നഗര​ത്തെ​ക്കു​റി​ച്ചും യഹസ്‌കേൽ മനസ്സി​ലാ​ക്കി. ദർശന​ത്തി​ന്റെ ഈ ഭാഗം പ്രവാ​സി​കൾക്കു സുപ്ര​ധാ​ന​മായ ഒരു ഉറപ്പേകി: അവർ തങ്ങളുടെ പ്രിയ​പ്പെട്ട മാതൃ​ദേ​ശത്ത്‌ തിരികെ എത്തു​മ്പോൾ യഹോവ അവരു​ടെ​കൂ​ടെ​യു​ണ്ടാ​യി​രി​ക്കും.

2 സംഭാ​വ​ന​യാ​യി നീക്കി​വെ​ക്കേണ്ട ആ പ്രദേ​ശ​ത്തെ​ക്കു​റി​ച്ചുള്ള വിശദ​മായ ഒരു വർണന യഹസ്‌കേൽ നൽകു​ന്നുണ്ട്‌. യഹോ​വ​യു​ടെ സത്യാ​രാ​ധ​ക​രായ നമുക്കു ധാരാളം പാഠങ്ങൾ പകർന്നു​ത​രുന്ന ഒരു വിവര​ണ​മാണ്‌ അത്‌. നമുക്ക്‌ ഇപ്പോൾ അതൊന്നു പരി​ശോ​ധി​ക്കാം.

‘വിശു​ദ്ധ​സം​ഭാ​വ​ന​യും നഗരവും’

3. യഹോവ നീക്കി​വെച്ച പ്രദേ​ശ​ത്തി​ന്റെ അഞ്ചു ഭാഗങ്ങൾ ഏതെല്ലാം, അവയുടെ ഉദ്ദേശ്യം എന്തായി​രു​ന്നു? (“സംഭാ​വ​ന​യാ​യി നീക്കി​വെ​ക്കേണ്ട പ്രദേശം” എന്ന ചതുരം കാണുക.)

3 ആ പ്രത്യേക ഭൂപ്ര​ദേ​ശ​ത്തി​ന്റെ തെക്കേ അതിർമു​തൽ വടക്കേ അതിർവരെ 25,000 മുഴവും (13 കി.മീ.) കിഴക്കേ അതിർമു​തൽ പടിഞ്ഞാ​റേ അതിർവരെ 25,000 മുഴവും ഉണ്ടായി​രു​ന്നു. സമചതു​ര​ത്തി​ലുള്ള ആ പ്രദേ​ശത്തെ “മൊത്തം സംഭാവന” എന്നാണു വിളി​ച്ചി​രി​ക്കു​ന്നത്‌. അതിനെ കുറുകെ മൂന്നായി തിരി​ച്ചി​രു​ന്നു. മുകളി​ലത്തെ ഭാഗം ലേവ്യർക്കു​ള്ള​താ​യി​രു​ന്നു. മധ്യഭാ​ഗ​മാ​കട്ടെ, ദേവാ​ല​യ​ത്തി​നും പുരോ​ഹി​ത​ന്മാർക്കും വേണ്ടി വേർതി​രി​ച്ചി​രു​ന്നു. ആ രണ്ടു ഭാഗങ്ങ​ളെ​യും​കൂ​ടെ “വിശു​ദ്ധ​സം​ഭാ​വന” എന്നാണു വിളി​ച്ചി​രി​ക്കു​ന്നത്‌. താഴെ​യുള്ള ചെറിയ ഭാഗം അഥവാ “ബാക്കി ഭാഗം” “പൊതു​വായ ഉപയോ​ഗ​ത്തിന്‌” ഉള്ളതാ​യി​രു​ന്നു. നഗരത്തി​നു​വേണ്ടി നീക്കി​വെ​ച്ചി​രുന്ന പ്രദേ​ശ​മാ​യി​രു​ന്നു അത്‌.​—യഹ. 48:15, 20.

4. യഹോ​വയ്‌ക്കാ​യി നീക്കി​വെച്ച പ്രദേ​ശ​ത്തെ​ക്കു​റി​ച്ചുള്ള വിവര​ണ​ത്തിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

4 യഹോ​വയ്‌ക്കാ​യി നീക്കി​വെച്ച പ്രദേ​ശ​ത്തെ​ക്കു​റി​ച്ചുള്ള ഈ വിവരണം നമ്മളെ എന്താണു പഠിപ്പി​ക്കു​ന്നത്‌? യഹോവ ആദ്യം പ്രത്യേ​ക​സം​ഭാ​വ​ന​യാ​യുള്ള പ്രദേശം വേർതി​രി​ച്ചിട്ട്‌ പിന്നീ​ടാ​ണു ഗോ​ത്ര​ങ്ങൾക്കുള്ള സ്ഥലം വേർതി​രി​ച്ചത്‌. ഇതിലൂ​ടെ ദേശത്തി​ന്റെ ആത്മീയ​കേ​ന്ദ്ര​ത്തി​നാണ്‌ ഏറ്റവും പ്രാധാ​ന്യം നൽകേ​ണ്ട​തെന്ന്‌ യഹോവ സൂചി​പ്പി​ച്ചു. (യഹ. 45:1) ദേശം വീതം​വെ​ച്ച​പ്പോൾ യഹോവ ഏറ്റവും പ്രാധാ​ന്യം നൽകി​യത്‌ എന്തിനാ​ണെന്ന വസ്‌തുത പ്രവാ​സി​കളെ പ്രധാ​ന​പ്പെട്ട ഒരു പാഠം പഠിപ്പി​ച്ചി​രി​ക്കാം: അവർ യഹോ​വ​യു​ടെ ആരാധ​നയ്‌ക്കു ജീവി​ത​ത്തിൽ ഒന്നാം സ്ഥാനം കൊടു​ക്കണം. അതു​പോ​ലെ​തന്നെ ഇന്നു നമ്മളും, ദൈവ​വ​ചനം പഠിക്കു​ന്ന​തും ക്രിസ്‌തീ​യ​യോ​ഗ​ങ്ങൾക്കു പോകു​ന്ന​തും പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ പങ്കെടു​ക്കു​ന്ന​തും പോലുള്ള ആത്മീയ​കാ​ര്യ​ങ്ങൾക്ക്‌ ഏറ്റവും പ്രാധാ​ന്യം നൽകുന്നു. യഹോ​വയെ അനുക​രി​ച്ചു​കൊണ്ട്‌ നമ്മളും ശരിയായ മുൻഗ​ണ​നകൾ വെക്കു​ന്നെ​ങ്കിൽ ശുദ്ധാ​രാ​ധ​നയ്‌ക്കാ​യി​രി​ക്കും നമ്മുടെ ജീവി​ത​ത്തിൽ കേന്ദ്ര​സ്ഥാ​നം.

“അതിന്റെ നടുവി​ലാ​യി​രി​ക്കും നഗരം”

5, 6. (എ) നഗരം ആർക്കു​ള്ള​താ​യി​രു​ന്നു? (ബി) ആ നഗരം സൂചി​പ്പി​ച്ചത്‌ എന്തിനെ ആയിരു​ന്നില്ല, എന്തു​കൊണ്ട്‌?

5 യഹസ്‌കേൽ 48:15 വായി​ക്കുക. ‘നഗരത്തി​ന്റെ​യും’ ചുറ്റു​മുള്ള പ്രദേ​ശ​ത്തി​ന്റെ​യും പ്രാധാ​ന്യം എന്തായി​രു​ന്നു? (യഹ. 48:16-18) ദർശന​ത്തിൽ യഹോവ യഹസ്‌കേ​ലി​നോ​ടു പറഞ്ഞു: ‘നഗരത്തിന്‌ അവകാ​ശ​പ്പെട്ട സ്ഥലം ഇസ്രാ​യേൽഗൃ​ഹ​ത്തി​നു​ള്ള​താ​യി​രി​ക്കണം.’ (യഹ. 45:6, 7) അതു​കൊണ്ട്‌ നഗരവും ചുറ്റു​മുള്ള പ്രദേ​ശ​വും ‘വിശു​ദ്ധ​സം​ഭാ​വ​ന​യാ​യി’ “യഹോ​വയ്‌ക്കു . . . നീക്കി​വെ​ക്കേണ്ട” പ്രദേ​ശ​ത്തിൽപ്പെ​ടി​ല്ലാ​യി​രു​ന്നു. (യഹ. 48:9) ഈ വ്യത്യാ​സം മനസ്സിൽപ്പി​ടി​ച്ചു​കൊ​ണ്ടു​വേണം തുടർന്നുള്ള കാര്യങ്ങൾ പഠിക്കാൻ. നമുക്ക്‌ ഇപ്പോൾ, നഗരം നമ്മളെ എന്തെല്ലാം പാഠങ്ങ​ളാ​ണു പഠിപ്പി​ക്കു​ന്ന​തെന്നു നോക്കാം.

6 അതെക്കു​റിച്ച്‌ മനസ്സി​ലാ​ക്കാൻ നമ്മൾ ആദ്യം ആ നഗരം എന്തല്ല എന്നു തിരി​ച്ച​റി​യണം. അത്‌ എന്തായാ​ലും പുനർനിർമിച്ച യരുശ​ലേം നഗരം ആയിരു​ന്നില്ല. എന്തു​കൊണ്ട്‌? പുനർനിർമിച്ച യരുശ​ലേം നഗരത്തിൽ ദേവാ​ലയം ഉണ്ടായി​രു​ന്നു. എന്നാൽ യഹസ്‌കേൽ ദർശന​ത്തിൽ കണ്ട നഗരത്തിൽ ദേവാ​ല​യ​മില്ല. ഇനി, അത്‌ പുനഃ​സ്ഥി​തീ​ക​രി​ക്ക​പ്പെട്ട ഇസ്രാ​യേൽ ദേശത്തെ മറ്റ്‌ ഏതെങ്കി​ലും നഗരവും ആയിരു​ന്നില്ല. കാരണം, മടങ്ങി​യെ​ത്തിയ പ്രവാ​സി​ക​ളോ അവരുടെ പിൻത​ല​മു​റ​ക്കാ​രോ ഒരിക്ക​ലും ദർശന​ത്തിൽ കണ്ട സവി​ശേ​ഷ​ത​ക​ളുള്ള ഒരു നഗരം നിർമി​ച്ചി​ട്ടില്ല. അത്‌ ഒരു സ്വർഗീ​യ​ന​ഗ​ര​വും ആയിരു​ന്നില്ല. കാരണം അതു പണിതി​രു​ന്നത്‌ “പൊതു​വായ (വിശു​ദ്ധ​മ​ല്ലാത്ത) ഉപയോ​ഗ​ത്തി​നുള്ള” സ്ഥലത്താണ്‌, അല്ലാതെ വിശു​ദ്ധ​മായ ആരാധ​നയ്‌ക്കു​വേണ്ടി പ്രത്യേ​കം വേർതി​രിച്ച സ്ഥലത്താ​യി​രു​ന്നില്ല.​—യഹ. 42:20.

7. യഹസ്‌കേൽ കണ്ട നഗരം എന്താണ്‌, എന്തി​നെ​യാ​യി​രി​ക്കാം അതു പ്രതി​നി​ധീ​ക​രി​ക്കു​ന്നത്‌? (അധ്യാ​യ​ത്തി​ന്റെ തുടക്ക​ത്തി​ലെ ചിത്രം കാണുക.)

7 അങ്ങനെ​യെ​ങ്കിൽ യഹസ്‌കേൽ കണ്ട നഗരം എന്താണ്‌? യഹസ്‌കേൽ ദേശ​ത്തെ​ക്കു​റിച്ച്‌ കണ്ട അതേ ദർശന​ത്തിൽത്ത​ന്നെ​യാണ്‌ നഗരവും കണ്ടത്‌ എന്ന്‌ ഓർക്കുക. (യഹ. 40:2; 45:1, 6) ആ ദേശം ഒരു ആത്മീയ​ദേ​ശ​ത്തെ​യാണ്‌ അർഥമാ​ക്കു​ന്ന​തെന്നു ദൈവ​വ​ചനം സൂചി​പ്പി​ക്കു​ന്ന​തു​കൊണ്ട്‌ ആ നഗരവും എന്തായാ​ലും ഒരു ആത്മീയ​ന​ഗരം ആയിരി​ക്കണം. ‘നഗരം’ എന്ന വാക്കിന്റെ അർഥം എന്താണ്‌? സംഘടി​ത​വും ക്രമീ​കൃ​ത​വും ആയ വിധത്തിൽ ഒരു കൂട്ടം ആളുകൾ ഒന്നിച്ചു​താ​മ​സി​ക്കു​ന്ന​തി​നെ​യാ​ണു പൊതു​വേ അതു കുറി​ക്കു​ന്നത്‌. അങ്ങനെ​യെ​ങ്കിൽ യഹസ്‌കേൽ കണ്ട സുസം​ഘ​ടി​ത​മായ നഗരം പ്രതി​നി​ധാ​നം ചെയ്യു​ന്നത്‌ എന്തി​നെ​യാണ്‌? സമചതു​ര​ത്തിൽ പണിത ആ നഗരം സാധ്യ​ത​യ​നു​സ​രിച്ച്‌ പ്രതി​നി​ധാ​നം ചെയ്യു​ന്നതു സുസം​ഘ​ടി​ത​മാ​യി പ്രവർത്തി​ക്കുന്ന ഒരു ഭരണ​കേ​ന്ദ്ര​ത്തെ​യാണ്‌.

8. ഭരണസം​വി​ധാ​ന​ത്തി​ന്റെ പ്രവർത്ത​ന​മ​ണ്ഡലം അഥവാ അധികാ​ര​മേഖല ഏതാണ്‌, എന്തു​കൊ​ണ്ടാണ്‌ അങ്ങനെ പറയു​ന്നത്‌?

8 ആ ഭരണസം​വി​ധാ​ന​ത്തി​ന്റെ പ്രവർത്ത​ന​മ​ണ്ഡലം അഥവാ അധികാ​ര​മേഖല ഏതാണ്‌? നഗരം ആത്മീയ​ദേ​ശ​ത്തിന്‌ ഉള്ളിൽ പ്രവർത്തി​ക്കു​ന്ന​താ​യാണ്‌ യഹസ്‌കേ​ലി​ന്റെ ദർശനം സൂചി​പ്പി​ക്കു​ന്നത്‌. അതു​കൊണ്ട്‌ ആ ഭരണ​കേ​ന്ദ്രം പ്രവർത്തി​ക്കു​ന്ന​തും ദൈവ​ജ​ന​ത്തി​ന്റെ പ്രവർത്ത​ന​മ​ണ്ഡ​ല​ത്തിന്‌ ഉള്ളിലാണ്‌. ഇനി ആ നഗരം സ്ഥിതി​ചെ​യ്യു​ന്നതു പൊതു​വായ ഉപയോ​ഗ​ത്തി​നുള്ള, അഥവാ വിശു​ദ്ധ​മ​ല്ലാത്ത ഒരു സ്ഥലത്താണ്‌ എന്ന വസ്‌തുത എന്താണ്‌ അർഥമാ​ക്കു​ന്നത്‌? നഗരം പ്രതി​നി​ധാ​നം ചെയ്യുന്ന ഭരണ​കേ​ന്ദ്രം സ്വർഗീ​യമല്ല ഭൗമി​ക​മാ​ണെന്ന്‌ അതു നമ്മളെ ഓർമി​പ്പി​ക്കു​ന്നു. അതിന്റെ പ്രവർത്തനം ആത്മീയ​പ​റു​ദീ​സ​യിൽ കഴിയുന്ന എല്ലാവ​രു​ടെ​യും ക്ഷേമം ഉറപ്പു​വ​രു​ത്തു​ന്നു.

9. (എ) ഭൗമിക ഭരണസം​വി​ധാ​ന​ത്തിൽ ഇന്ന്‌ ആരാണു​ള്ളത്‌? (ബി) സഹസ്രാ​ബ്ദ​വാഴ്‌ച​ക്കാ​ലത്ത്‌ യേശു എന്തു ചെയ്യും?

9 ആ ഭൗമിക ഭരണസം​വി​ധാ​ന​ത്തിൽ ആരാണു​ള്ളത്‌? നഗരഗ​വൺമെ​ന്റി​നു നേതൃ​ത്വം വഹിക്കുന്ന വ്യക്തിയെ യഹസ്‌കേ​ലി​ന്റെ ദർശന​ത്തിൽ ‘തലവൻ’ എന്നാണു വിളി​ച്ചി​രി​ക്കു​ന്നത്‌. (യഹ. 45:7) അദ്ദേഹം ഒരു പുരോ​ഹി​ത​നോ ലേവ്യ​നോ അല്ലായി​രു​ന്നെ​ങ്കി​ലും ജനത്തിന്‌ ഇടയിലെ ഒരു മേൽവി​ചാ​ര​ക​നാ​യി​രു​ന്നു. അതു​കൊണ്ട്‌ ‘തലവൻ’ എന്ന പദപ്ര​യോ​ഗം പ്രധാ​ന​മാ​യും നമ്മളെ ഓർമി​പ്പി​ക്കു​ന്നത്‌ ഇന്നുള്ള ആത്മാഭി​ഷി​ക്ത​ര​ല്ലാത്ത സഭാ​മേൽവി​ചാ​ര​ക​ന്മാ​രെ​യാണ്‌. ‘വേറെ ആടുക​ളിൽപ്പെട്ട,’ കരുത​ലും താഴ്‌മ​യും ഉള്ള ഈ ആത്മീയ​യി​ട​യ​ന്മാർ ക്രിസ്‌തു​വി​ന്റെ സ്വർഗീ​യ​ഗ​വൺമെ​ന്റി​ന്റെ ഭൗമി​ക​സേ​വ​ക​രാണ്‌. (യോഹ. 10:16) വരാനി​രി​ക്കുന്ന ആയിരം​വർഷ​വാഴ്‌ച​ക്കാ​ലത്ത്‌ യേശു യോഗ്യ​ത​യുള്ള മൂപ്പന്മാ​രെ അഥവാ ‘പ്രഭു​ക്ക​ന്മാ​രെ’ തിര​ഞ്ഞെ​ടുത്ത്‌ “ഭൂമി​യി​ലെ​മ്പാ​ടും” നിയമി​ക്കും. (സങ്കീ. 45:16) ആ ഭരണകാ​ലത്ത്‌ അവർ സ്വർഗീ​യ​ഗ​വൺമെ​ന്റി​ന്റെ നിർദേ​ശ​ങ്ങ​ള​നു​സ​രിച്ച്‌ ദൈവ​ജ​ന​ത്തി​നു​വേണ്ടി കരുതും.

“യഹോവ അവി​ടെ​യുണ്ട്‌”

10. നഗരത്തി​ന്റെ പേര്‌ എന്താണ്‌, അത്‌ എന്ത്‌ ഉറപ്പാണു നൽകു​ന്നത്‌?

10 യഹസ്‌കേൽ 48:35 വായി​ക്കുക. ആ നഗരത്തി​ന്റെ പേര്‌ “യഹോവ അവി​ടെ​യുണ്ട്‌” എന്നാണ്‌. യഹോ​വ​യു​ടെ സാന്നി​ധ്യം അനുഭ​വ​പ്പെ​ടുന്ന ഒരു സ്ഥലമാ​യി​രി​ക്കും ആ നഗരമെന്ന ഉറപ്പാണ്‌ ഈ പേര്‌ നൽകു​ന്നത്‌. പ്രദേ​ശ​ത്തി​ന്റെ നടുക്കാ​യി സ്ഥിതി ചെയ്യുന്ന ആ നഗരം യഹസ്‌കേ​ലി​നു കാണി​ച്ചു​കൊ​ടു​ത്ത​തി​ലൂ​ടെ യഹോവ പ്രവാ​സി​ക​ളോട്‌ ഇങ്ങനെ പറയു​ക​യാ​യി​രു​ന്നു: ‘ഞാൻ വീണ്ടും നിങ്ങളു​ടെ​കൂ​ടെ കഴിയാൻപോ​കു​ക​യാണ്‌.’ എത്ര പ്രോ​ത്സാ​ഹനം പകരുന്ന ഒരു ഉറപ്പാ​യി​രു​ന്നു അത്‌!

11. യഹസ്‌കേ​ലി​ന്റെ ദർശന​ത്തി​ലെ നഗരത്തിൽനി​ന്നും അതിന്റെ അർഥസ​മ്പു​ഷ്ട​മായ പേരിൽനി​ന്നും നമുക്ക്‌ എന്തെല്ലാം പാഠങ്ങൾ പഠിക്കാ​നുണ്ട്‌?

11 യഹസ്‌കേൽപ്ര​വ​ച​ന​ത്തി​ലെ ഈ ഭാഗത്തു​നിന്ന്‌ നമുക്ക്‌ എന്തെല്ലാം പാഠങ്ങൾ പഠിക്കാ​നുണ്ട്‌? ആ നഗരത്തി​ന്റെ അഥവാ ഭരണ​കേ​ന്ദ്ര​ത്തി​ന്റെ പേര്‌ ദൈവ​ദാ​സ​ന്മാ​രായ നമുക്ക്‌ ഈ ഉറപ്പു തരുന്നു: യഹോവ ഇന്നു ഭൂമി​യി​ലെ തന്റെ വിശ്വസ്‌ത​ദാ​സ​ന്മാ​രോ​ടൊ​പ്പം വസിക്കു​ന്നുണ്ട്‌; യഹോവ എന്നും അവരോ​ടൊ​പ്പം ഉണ്ടായി​രി​ക്കു​ക​യും ചെയ്യും. അർഥസ​മ്പു​ഷ്ട​മായ ആ പേര്‌ മറ്റൊരു സുപ്ര​ധാ​ന​സ​ത്യ​വും നമ്മളെ പഠിപ്പി​ക്കു​ന്നു: ആ നഗരത്തി​ന്റെ ലക്ഷ്യം ഏതെങ്കി​ലും മനുഷ്യർക്ക്‌ അധികാ​ര​വും ശക്തിയും നൽകുക എന്നതല്ല, മറിച്ച്‌ യഹോ​വ​യു​ടെ സ്‌നേ​ഹ​നിർഭ​ര​വും ന്യായ​യു​ക്ത​വും ആയ തീരു​മാ​നങ്ങൾ നടപ്പാ​ക്കുക എന്നതാണ്‌. ഉദാഹ​ര​ണ​ത്തിന്‌, ആലങ്കാ​രി​ക​ദേശം വിഭാ​ഗി​ക്കാ​നുള്ള അധികാ​രം യഹോവ ആ ഭരണ​കേ​ന്ദ്ര​ത്തി​നു നൽകി​യി​ട്ടില്ല. കാരണം മനുഷ്യർക്കു ശരി​യെന്നു തോന്നു​ന്ന​തു​പോ​ലെ കാര്യങ്ങൾ നടക്കാനല്ല യഹോവ ഉദ്ദേശി​ക്കു​ന്നത്‌. യഹോ​വ​യാ​ണു ദേശത്ത്‌ ഓഹരി നൽകു​ന്നത്‌ അഥവാ ‘എളിയവർ’ ഉൾപ്പെ​ടെ​യുള്ള തന്റെ ദാസന്മാർക്ക്‌ ഉത്തരവാ​ദി​ത്വ​ങ്ങൾ നൽകു​ന്നത്‌. ഭരണനിർവ​ഹണം നടത്തു​ന്നവർ ആ തീരു​മാ​നം മാനി​ക്കാ​നാണ്‌ യഹോവ പ്രതീ​ക്ഷി​ക്കു​ന്നത്‌.​—സുഭാ. 19:17; യഹ. 46:18; 48:29.

12. (എ) ഈ നഗരത്തി​ന്റെ ശ്രദ്ധേ​യ​മായ ഒരു സവി​ശേഷത എന്താണ്‌, അത്‌ എന്തു സൂചി​പ്പി​ക്കു​ന്നു? (ബി) ദർശന​ത്തി​ലെ ഈ ഭാഗം ക്രിസ്‌തീ​യ​മേൽവി​ചാ​ര​ക​ന്മാ​രെ ഏതു പ്രധാ​ന​പ്പെട്ട പാഠം പഠിപ്പി​ക്കു​ന്നു?

12 “യഹോവ അവി​ടെ​യുണ്ട്‌” എന്നു പേരുള്ള നഗരത്തി​ന്റെ ശ്രദ്ധേ​യ​മായ മറ്റൊരു സവി​ശേഷത എന്താണ്‌? പൊതു​വേ പുരാ​ത​ന​ന​ഗ​ര​ങ്ങൾക്കു സംരക്ഷ​ക​മ​തി​ലു​കൾ പണിയു​മ്പോൾ അതിലെ കവാട​ങ്ങ​ളു​ടെ എണ്ണം പരമാ​വധി കുറയ്‌ക്കാ​നാ​ണു ശ്രമി​ച്ചി​രു​ന്നത്‌. എന്നാൽ ഈ നഗരത്തിന്‌ 12 കവാട​ങ്ങ​ളു​ണ്ടാ​യി​രു​ന്നു! (യഹ. 48:30-34) ഇത്രയ​ധി​കം കവാട​ങ്ങ​ളു​ണ്ടാ​യി​രു​ന്നു (സമചതു​ര​ത്തി​ലുള്ള നഗരത്തി​ന്റെ ഓരോ വശത്തും മൂന്നെണ്ണം വീതം.) എന്ന വസ്‌തുത സൂചി​പ്പി​ക്കു​ന്നതു നഗരത്തി​ന്റെ ഭരണനിർവ​ഹണം നടത്തു​ന്നവർ ദൈവ​ദാ​സ​ന്മാർക്കെ​ല്ലാം സമീപി​ക്കാ​വു​ന്ന​വ​രും അവർക്കു​വേണ്ടി സമയം നൽകാൻ സന്നദ്ധരും ആണെന്നാണ്‌. ഇനി, നഗരക​വാ​ട​ങ്ങ​ളു​ടെ എണ്ണം 12 ആയിരു​ന്നു എന്ന്‌ എടുത്തു​പ​റ​ഞ്ഞി​രി​ക്കു​ന്നത്‌, ‘ഇസ്രാ​യേൽഭ​വ​ന​ത്തി​നു മുഴുവൻ’ അതിൽ പ്രവേ​ശി​ക്കാ​മെന്ന കാര്യ​ത്തി​നാണ്‌ ഊന്നൽ നൽകു​ന്നത്‌. (യഹ. 45:6, ഓശാന) ഇത്തരത്തിൽ ആളുകൾക്ക്‌ എളുപ്പം പ്രവേ​ശി​ക്കാ​വുന്ന ആ നഗരം ക്രിസ്‌തീ​യ​മേൽവി​ചാ​ര​ക​ന്മാ​രെ പ്രധാ​ന​പ്പെട്ട ഒരു കാര്യം പഠിപ്പി​ക്കു​ന്നു: അവർ ആത്മീയ​പ​റു​ദീ​സ​യിൽ കഴിയുന്ന എല്ലാവർക്കും സമീപി​ക്കാ​വു​ന്ന​വ​രും അവർക്കു​വേണ്ടി സമയം നൽകാൻ സദാ സന്നദ്ധരും ആയിരി​ക്കാ​നാണ്‌ യഹോവ പ്രതീ​ക്ഷി​ക്കു​ന്നത്‌.

ക്രിസ്‌തീയമേൽവിചാരകന്മാർ എല്ലാവർക്കും സമീപിക്കാവുന്നവരും സമയം നൽകാൻ സദാ സന്നദ്ധരും ആണ്‌ (12-ാം ഖണ്ഡിക കാണുക)

ദൈവ​ജനം ‘ആരാധ​നയ്‌ക്കാ​യി വരുന്നു,’ ‘നഗരത്തി​നു​വേണ്ടി സേവി​ക്കു​ന്നു’

13. ആളുകൾ ചെയ്യേണ്ട വിവി​ധ​തരം സേവന​ങ്ങ​ളെ​ക്കു​റിച്ച്‌ യഹോവ എന്താണു പറഞ്ഞത്‌?

13 നമുക്കു വീണ്ടും യഹസ്‌കേ​ലി​ന്റെ കാല​ത്തേക്ക്‌ ഒന്നു മടങ്ങി​പ്പോ​കാം. ദേശം വീതം​വെ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചുള്ള വിശദ​മായ ആ ദർശന​ത്തിൽ യഹസ്‌കേൽ മറ്റ്‌ എന്തെല്ലാം കാര്യ​ങ്ങ​ളാ​ണു രേഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തെന്നു നോക്കാം. വിവി​ധ​തരം സേവനങ്ങൾ ചെയ്യുന്ന ആളുക​ളെ​ക്കു​റിച്ച്‌ യഹോവ അതിൽ പറയു​ന്നുണ്ട്‌. “വിശു​ദ്ധ​മ​ന്ദി​ര​ത്തി​ലെ ശുശ്രൂ​ഷ​ക​രായ” പുരോ​ഹി​ത​ന്മാ​രാ​യി​രു​ന്നു ഒരു ഗണം. ബലികൾ അർപ്പി​ക്കേ​ണ്ട​തും യഹോ​വയെ സമീപിച്ച്‌ ശുശ്രൂഷ ചെയ്യേ​ണ്ട​തും ഇവരാ​യി​രു​ന്നു. ‘ദേവാ​ല​യ​ത്തി​ലെ ശുശ്രൂ​ഷ​ക​രായ’ ലേവ്യ​രാ​ണു രണ്ടാമത്തെ ഗണം. ദേവാ​ല​യ​ത്തി​ലെ ‘സേവനങ്ങൾ ചെയ്യേ​ണ്ട​തും അവിടത്തെ എല്ലാ കാര്യ​ങ്ങ​ളും നോക്കി​ന​ട​ത്തേ​ണ്ട​തും’ അവരാ​യി​രു​ന്നു. (യഹ. 44:14-16; 45:4, 5) ഈ രണ്ടു കൂട്ടർക്കും പുറമേ, നഗരത്തിന്‌ അടുത്ത്‌ ഉത്സാഹ​ത്തോ​ടെ പ്രവർത്തി​ച്ചി​രുന്ന ജോലി​ക്കാ​രു​മു​ണ്ടാ​യി​രു​ന്നു. എന്നാൽ ആരാണ്‌ ഈ ജോലി​ക്കാർ?

14. നഗരത്തെ പിന്തു​ണ​ച്ചി​രുന്ന ജോലി​ക്കാർ എന്തി​നെ​ക്കു​റി​ച്ചാ​ണു നമ്മളെ ഓർമി​പ്പി​ക്കു​ന്നത്‌?

14 നഗരത്തെ പിന്തു​ണ​ച്ചി​രുന്ന ആ ജോലി​ക്കാർ “എല്ലാ ഇസ്രാ​യേൽഗോ​ത്ര​ങ്ങ​ളിൽനി​ന്നും” ഉള്ളവരാ​യി​രു​ന്നു. ‘നഗരത്തിൽ സേവി​ക്കു​ന്ന​വ​രു​ടെ ആഹാര​ത്തി​നാ​യി’ കൃഷി ചെയ്യുക എന്നതാ​യി​രു​ന്നു അവരുടെ ദൗത്യം. (യഹ. 48:18, 19) ഈ ക്രമീ​ക​രണം ഇന്ന്‌ ഒരു പ്രത്യേ​ക​കാ​ര്യം നമ്മളെ ഓർമി​പ്പി​ക്കു​ന്നു. എന്താ​ണെ​ന്നോ? ഇന്ന്‌ ആത്മീയ​പ​റു​ദീ​സ​യിൽ കഴിയുന്ന എല്ലാവർക്കും, യഹോവ നേതൃ​സ്ഥാ​ന​ങ്ങ​ളിൽ നിയമി​ച്ചി​രി​ക്കുന്ന ‘മഹാപു​രു​ഷാ​ര​ത്തിൽപ്പെ​ട്ട​വ​രു​ടെ’ സേവന​ത്തെ​യും ക്രിസ്‌തു​വി​ന്റെ അഭിഷി​ക്ത​സ​ഹോ​ദ​ര​ന്മാ​രു​ടെ സേവന​ത്തെ​യും പിന്തു​ണയ്‌ക്കാ​നുള്ള അവസര​മുണ്ട്‌. (വെളി. 7:9, 10) നമുക്ക്‌ അത്‌ എങ്ങനെ ചെയ്യാം? പൂർണ​മ​ന​സ്സോ​ടെ, വിശ്വസ്‌ത​നായ അടിമ​യിൽനി​ന്നുള്ള നിർദേ​ശ​ങ്ങൾക്കു ചേർച്ച​യിൽ പ്രവർത്തി​ക്കു​ന്ന​താണ്‌ ഒരു പ്രധാ​ന​വി​ധം.

15, 16. (എ) യഹസ്‌കേ​ലി​ന്റെ ദർശനത്തിലെ മറ്റ്‌ ഏതു വിശദാം​ശ​മാണ്‌ നമ്മുടെ ശ്രദ്ധ അർഹിക്കുന്നത്‌? (ബി) അതു​പോ​ലുള്ള ഏതെല്ലാം പ്രവർത്ത​ന​ങ്ങ​ളിൽ പങ്കെടു​ക്കാ​നുള്ള അവസര​മാണ്‌ നമുക്ക്‌ ഇന്നുള്ളത്‌?

15 യഹസ്‌കേ​ലി​ന്റെ ദർശന​ത്തി​ലെ മറ്റൊരു വിശദാം​ശ​ത്തിൽനിന്ന്‌ നമ്മുടെ ശുശ്രൂ​ഷ​യെ​ക്കു​റി​ച്ചും ഒരു പാഠം പഠിക്കാ​നുണ്ട്‌. ഏതാണ്‌ ആ വിശദാം​ശം? ലേവ്യർ ഒഴി​കെ​യുള്ള 12 ഇസ്രാ​യേൽഗോ​ത്ര​ങ്ങ​ളി​ലെ അംഗങ്ങൾ ഉത്സാഹ​ത്തോ​ടെ പ്രവർത്തി​ക്കുന്ന രണ്ടു സ്ഥലങ്ങ​ളെ​ക്കു​റിച്ച്‌ യഹോവ ആ ദർശന​ത്തിൽ പറയു​ന്നുണ്ട്‌: ഒന്ന്‌, ദേവാ​ല​യ​ത്തി​ന്റെ മുറ്റം; രണ്ട്‌, നഗരത്തി​ന്റെ മേച്ചിൽപ്പു​റം. അവർ അവിടെ എന്താണു ചെയ്‌തി​രു​ന്നത്‌? ദേവാ​ല​യ​മു​റ്റ​ത്തേക്ക്‌ എല്ലാ ഗോ​ത്ര​ക്കാ​രും വന്നതു ബലികൾ അർപ്പി​ച്ചു​കൊണ്ട്‌ യഹോ​വയെ‘ആരാധി​ക്കാ​നാ​യി​രു​ന്നു.’ (യഹ. 46:9, 24) നഗരത്തിന്‌ അവകാ​ശ​പ്പെട്ട സ്ഥലത്തേക്ക്‌ അവർ വന്നിരു​ന്ന​താ​കട്ടെ, അവിടെ കൃഷി ചെയ്‌ത്‌ നഗരത്തെ പിന്തു​ണയ്‌ക്കാൻ വേണ്ടി​യും. ഈ ജോലി​ക്കാർ വെച്ച മാതൃ​ക​യിൽനിന്ന്‌ നമുക്ക്‌ എന്താണു പഠിക്കാ​നു​ള്ളത്‌?

16 മഹാപു​രു​ഷാ​ര​ത്തിൽപ്പെ​ട്ട​വർക്കും യഹസ്‌കേ​ലി​ന്റെ ദർശന​ത്തിൽ കണ്ടതു​പോ​ലുള്ള പ്രവർത്ത​ന​ങ്ങ​ളിൽ പങ്കെടു​ക്കാ​നുള്ള അവസരം ഇന്നുണ്ട്‌. സ്‌തു​തി​ക​ളാ​കുന്ന ബലികൾ അർപ്പി​ച്ചു​കൊണ്ട്‌ അവർ “ആലയത്തിൽ” യഹോ​വയെ ആരാധി​ക്കു​ന്നു. (വെളി. 7:9-15) പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ പങ്കെടു​ക്കു​ന്ന​തും ക്രിസ്‌തീ​യ​യോ​ഗ​ങ്ങ​ളിൽ വിശ്വാ​സ​ത്തി​നു തെളി​വേ​കുന്ന അഭി​പ്രാ​യങ്ങൾ പറയു​ന്ന​തും സ്‌തു​തി​ഗീ​തങ്ങൾ പാടു​ന്ന​തും ഒക്കെ അതിൽപ്പെ​ടു​ന്നു. ഇത്തരത്തിൽ യഹോ​വയെ ആരാധി​ക്കു​ന്നതു തങ്ങളുടെ ഏറ്റവും പ്രധാ​ന​പ്പെട്ട ഉത്തരവാ​ദി​ത്വ​മാ​യാണ്‌ അവർ കാണു​ന്നത്‌. (1 ദിന. 16:29) ഇതിനു പുറമേ, ദൈവ​ത്തി​ന്റെ സംഘട​നയെ പിന്തു​ണയ്‌ക്കാൻ പ്രാ​യോ​ഗി​ക​മായ അനേകം സഹായങ്ങൾ നൽകാ​നും ദൈവ​ജ​ന​ത്തിൽ പലർക്കും സാധി​ക്കു​ന്നുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, രാജ്യ​ഹാ​ളു​ക​ളും ബ്രാഞ്ച്‌ ഓഫീ​സു​ക​ളും പണിയാ​നും കേടു​പോ​ക്കാ​നും അവർ സഹായി​ക്കു​ന്നു. യഹോ​വ​യു​ടെ സംഘട​ന​യു​ടെ മറ്റ്‌ അനേകം സംരം​ഭ​ങ്ങ​ളി​ലും അവർ പിന്തു​ണ​യു​മാ​യി ഓടി​യെ​ത്താ​റുണ്ട്‌. ഇനി, ഇത്തരം പ്രവർത്ത​ന​ങ്ങളെ സാമ്പത്തി​ക​മാ​യി പിന്തു​ണയ്‌ക്കു​ന്ന​വ​രു​മുണ്ട്‌. ഇതെല്ലാം ചെയ്‌തു​കൊണ്ട്‌ ഒരു ആലങ്കാ​രി​കാർഥ​ത്തിൽ ദേശം കൃഷി ചെയ്യുന്ന അവർ “ദൈവ​ത്തി​ന്റെ മഹത്ത്വ​ത്തി​നു​വേണ്ടി” പ്രവർത്തി​ക്കു​ക​യാണ്‌. (1 കൊരി. 10:31) യഹോവ ‘ഇങ്ങനെ​യുള്ള ബലിക​ളി​ലും പ്രസാ​ദി​ക്കു​ന്നു’ എന്ന്‌ അറിയാ​വു​ന്ന​തു​കൊണ്ട്‌ തീക്ഷ്‌ണ​ത​യോ​ടെ​യും സന്തോ​ഷ​ത്തോ​ടെ​യും ആണ്‌ അവർ ഇതെല്ലാം ചെയ്യു​ന്നത്‌. (എബ്രാ. 13:16) ഇത്തരം അവസര​ങ്ങ​ളെ​ല്ലാം നിങ്ങൾ നന്നായി പ്രയോ​ജ​ന​പ്പെ​ടു​ത്താ​റു​ണ്ടോ?

നഗരകവാടങ്ങളോടു ചേർന്ന്‌ നടക്കുന്ന വിവി​ധ​തരം പ്രവർത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചുള്ള യഹസ്‌കേ​ലി​ന്റെ വിവരണം നമ്മളെ എന്തെല്ലാം പഠിപ്പി​ക്കു​ന്നു? (14-16 ഖണ്ഡികകൾ കാണുക)

“പുതിയ ആകാശ​ത്തി​നും പുതിയ ഭൂമി​ക്കും വേണ്ടി കാത്തി​രി​ക്കു​ക​യാ​ണു നമ്മൾ”

17. (എ) യഹസ്‌കേ​ലി​ന്റെ ദർശന​ത്തി​നു ഭാവി​യിൽ വലിയ നിവൃ​ത്തി​യു​ണ്ടാ​കു​ന്നത്‌ എങ്ങനെ? (ബി) നഗരം പ്രതി​നി​ധാ​നം ചെയ്‌ത ഭരണ​കേ​ന്ദ്രം ആയിരം​വർഷ​വാഴ്‌ച​ക്കാ​ലത്ത്‌ ആരുടെ ക്ഷേമത്തി​നാ​യി പ്രവർത്തി​ക്കും?

17 സംഭാ​വ​ന​യാ​യി നീക്കി​വെച്ച പ്രദേ​ശ​ത്തെ​ക്കു​റിച്ച്‌ യഹസ്‌കേൽ കണ്ട ദർശന​ത്തി​നു ഭാവി​യിൽ വലി​യൊ​രു നിവൃ​ത്തി​യു​ണ്ടാ​കു​മോ? തീർച്ച​യാ​യും! യഹസ്‌കേൽ ദർശന​ത്തിൽ കണ്ട, “വിശു​ദ്ധ​സം​ഭാ​വന” എന്നു പേരുള്ള പ്രദേശം ആ ദേശത്തി​ന്റെ മധ്യഭാ​ഗ​ത്താ​യി​രു​ന്നെന്ന്‌ ഓർക്കുക. (യഹ. 48:10) സമാന​മാ​യി, അർമ​ഗെ​ദോ​നു ശേഷം നമ്മൾ താമസി​ക്കു​ന്നതു ഭൂമി​യു​ടെ ഏതു ഭാഗത്താ​യി​രു​ന്നാ​ലും യഹോവ നമ്മു​ടെ​കൂ​ടെ വസിക്കും. (വെളി. 21:3) ആ നഗരം പ്രതി​നി​ധാ​നം ചെയ്‌ത ഭരണ​കേ​ന്ദ്ര​ത്തി​ന്റെ അധികാ​രം ആയിരം​വർഷ​വാഴ്‌ച​ക്കാ​ലത്ത്‌ ഭൂഗോ​ള​മെ​ങ്ങും വ്യാപി​ക്കും. ഭൂമി​യിൽ ദൈവ​ജ​ന​ത്തി​നു​വേണ്ടി കരുതാൻ നിയമനം ലഭിക്കുന്ന ആ മനുഷ്യർ ഒരു ‘പുതിയ ഭൂമിക്ക്‌’ അഥവാ ഒരു പുതിയ മനുഷ്യ​സ​മൂ​ഹ​ത്തി​നു സ്‌നേ​ഹ​ത്തോ​ടെ മാർഗ​നിർദേശം നൽകി അവർക്കു വഴികാ​ട്ടും.​—2 പത്രോ. 3:13.

18. (എ) നഗരം പ്രതി​നി​ധാ​നം ചെയ്‌ത ഭരണസം​വി​ധാ​നം ദൈവ​ത്തി​ന്റെ ഭരണാ​ധി​പ​ത്യ​ത്തോട്‌ യോജിച്ചുപ്രവർത്തിക്കുമെന്ന്‌ എങ്ങനെ അറിയാം? (ബി) നഗരത്തി​ന്റെ പേര്‌ നമുക്ക്‌ എന്ത്‌ ഉറപ്പേ​കു​ന്നു?

18 നഗരം പ്രതി​നി​ധാ​നം ചെയ്‌ത ഭരണസം​വി​ധാ​നം ദൈവ​ത്തി​ന്റെ ഭരണാ​ധി​പ​ത്യ​ത്തോട്‌ എല്ലാ കാര്യ​ങ്ങ​ളി​ലും യോജി​ച്ചു​പ്ര​വർത്തി​ക്കു​മെന്നു നമുക്ക്‌ എങ്ങനെ അറിയാം? കാരണം, 12 കവാട​ങ്ങ​ളുള്ള ആ ഭൗമി​ക​ന​ഗരം 12 കവാട​ങ്ങ​ളുള്ള പുതിയ യരുശ​ലേം എന്ന സ്വർഗീ​യ​ന​ഗ​രം​പോ​ലെ​യാ​ണെന്നു ദൈവ​വ​ചനം വ്യക്തമാ​ക്കു​ന്നു. ക്രിസ്‌തു​വി​ന്റെ സഹഭര​ണാ​ധി​കാ​രി​ക​ളായ 1,44,000 പേരട​ങ്ങു​ന്ന​താ​ണു പുതിയ യരുശ​ലേം. (വെളി. 21:2, 12, 21-27) സ്വർഗീ​യ​ന​ഗ​ര​വും ഭൗമി​ക​ന​ഗ​ര​വും തമ്മിലുള്ള സമാനത സൂചി​പ്പി​ക്കു​ന്നത്‌, സ്വർഗ​ത്തിൽനിന്ന്‌ ഭരിക്കുന്ന ദൈവ​രാ​ജ്യ​ത്തി​ന്റെ എല്ലാ തീരു​മാ​ന​ങ്ങ​ളു​മാ​യും ഭൂമി​യി​ലെ ഭരണസം​വി​ധാ​നം യോജി​പ്പി​ലാ​യി​രി​ക്കു​മെ​ന്നും അവയെ​ല്ലാം അതേപടി നടപ്പാ​ക്കു​മെ​ന്നും ആണ്‌. അതെ, ആ നഗരത്തി​നു നൽകി​യി​രി​ക്കുന്ന, “യഹോവ അവി​ടെ​യുണ്ട്‌” എന്ന പേര്‌ നമു​ക്കെ​ല്ലാ​വർക്കും ഒരു കാര്യ​ത്തിൽ ഉറപ്പേ​കു​ന്നു: പറുദീ​സാ​ഭൂ​മി​യിൽ ശുദ്ധാ​രാ​ധന എന്നെന്നും നിലനിൽക്കും; അത്‌ എക്കാല​വും തഴച്ചു​വ​ള​രും. എത്ര സുന്ദര​മായ ഒരു ഭാവി​യാ​ണു നമ്മളെ കാത്തി​രി​ക്കു​ന്നത്‌!