വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനചതുരം 2എ

യഹസ്‌കേ​ലി​ന്റെ പ്രവച​നങ്ങൾ​—ഒരു അവലോ​കനം

യഹസ്‌കേ​ലി​ന്റെ പ്രവച​നങ്ങൾ​—ഒരു അവലോ​കനം

നിർവ​ചനം: എന്താണു പ്രവചനം?

ബൈബി​ളിൽ “പ്രവചി​ക്കുക” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന നാവേ എന്ന എബ്രാ​യ​ക്രിയ പ്രധാ​ന​മാ​യും ദൈവ​പ്ര​ചോ​ദി​ത​മായ ഒരു സന്ദേശ​മോ ദൈവ​ത്തിൽനി​ന്നുള്ള ന്യായ​വി​ധി​യോ സന്മാർഗ​പാ​ഠ​മോ കല്‌പ​ന​യോ അറിയി​ക്കു​ന്ന​തി​നെ കുറി​ക്കു​ന്നു. ഭാവി​യിൽ സംഭവി​ക്കാ​നി​രി​ക്കുന്ന ഒരു കാര്യ​ത്തെ​ക്കു​റി​ച്ചുള്ള ദിവ്യ​പ്ര​ഖ്യാ​പ​ന​വു​മാ​കാം അത്‌. യഹസ്‌കേ​ലി​ന്റെ പ്രവച​ന​ങ്ങ​ളിൽ മേൽപ്പ​റ​ഞ്ഞ​വ​യെ​ല്ലാം ഉൾപ്പെ​ടു​ന്നുണ്ട്‌.—യഹ. 3:10, 11; 11:4-8; 14:6, 7; 37:9,10; 38:1-4.

അറിയിച്ച വിധം

  • ദർശനങ്ങൾ

  • ഉദാഹരണങ്ങൾ

  • അഭിനയം

യഹസ്‌കേൽ പുസ്‌ത​ക​ത്തിൽ ദിവ്യ​ദർശ​ന​ങ്ങ​ളും ഉദാഹ​ര​ണ​ങ്ങ​ളും ദൃഷ്ടാ​ന്ത​ക​ഥ​ക​ളും ഉണ്ട്‌. പ്രാവ​ച​നി​ക​സ​ന്ദേ​ശങ്ങൾ അഭിന​യി​ച്ചു​കാ​ണിച്ച സന്ദർഭ​ങ്ങ​ളും അതിലുണ്ട്‌.

നിവൃ​ത്തി​കൾ

യഹസ്‌കേൽ രേഖ​പ്പെ​ടു​ത്തിയ പ്രവച​ന​ങ്ങൾക്കു ചില​പ്പോ​ഴൊ​ക്കെ ഒന്നില​ധി​കം നിവൃ​ത്തി​ക​ളുണ്ട്‌. പുനഃ​സ്ഥി​തീ​ക​ര​ണ​ത്തെ​ക്കു​റി​ച്ചുള്ള പ്രവച​നങ്ങൾ ഇതി​നൊ​രു ഉദാഹ​ര​ണ​മാണ്‌. ദൈവ​ജനം വാഗ്‌ദ​ത്ത​ദേ​ശ​ത്തേക്കു മടങ്ങി​യത്‌ അവയുടെ ചെറി​യൊ​രു നിവൃത്തി മാത്ര​മാ​യി​രു​ന്നു. എന്നാൽ 9-ാം അധ്യാ​യ​ത്തിൽ കാണാൻപോ​കു​ന്ന​തു​പോ​ലെ അതിലെ പല പ്രവച​ന​ങ്ങൾക്കും ഇന്നൊരു നിവൃ​ത്തി​യുണ്ട്‌, ഭാവി​യി​ലും അവ നിറ​വേ​റാ​നി​രി​ക്കു​ക​യാണ്‌.

മുമ്പ്‌ യഹസ്‌കേ​ലി​ന്റെ പ്രവച​ന​ങ്ങ​ളി​ലെ നിരവധി ഘടകങ്ങൾക്കു മാതൃക-പ്രതി​മാ​തൃക നിവൃ​ത്തി​യു​ള്ള​താ​യി നമ്മൾ കണക്കാ​ക്കി​യി​രു​ന്നു. എന്നാൽ ശക്തമായ തിരു​വെ​ഴു​ത്ത​ടി​സ്ഥാ​നം ഇല്ലാത്തി​ട​ത്തോ​ളം ഈ പ്രസി​ദ്ധീ​ക​രണം ഏതെങ്കി​ലും വ്യക്തി​യെ​യോ വസ്‌തു​വി​നെ​യോ സ്ഥലത്തെ​യോ സംഭവ​ത്തെ​യോ പ്രാവ​ച​നി​ക​മാ​തൃ​ക​ക​ളാ​യി കണക്കാ​ക്കു​ക​യോ അവയ്‌ക്ക്‌ ആധുനി​ക​കാ​ലത്ത്‌ ഏതെങ്കി​ലും പ്രതി​മാ​തൃ​ക​ക​ളു​ള്ള​താ​യി വിശദീ​ക​രി​ക്കു​ക​യോ ചെയ്‌തി​ട്ടില്ല. a എന്നാൽ യഹസ്‌കേ​ലി​ന്റെ പല പ്രവച​ന​ങ്ങ​ളു​ടെ​യും വലിയ നിവൃ​ത്തി​യെ​ക്കു​റിച്ച്‌ ഈ പുസ്‌തകം ചർച്ച ചെയ്യു​ന്നുണ്ട്‌. യഹസ്‌കേ​ലി​ന്റെ സന്ദേശ​ത്തിൽനി​ന്നും അതിൽ പരാമർശി​ച്ചി​രി​ക്കുന്ന ആളുകൾ, സ്ഥലങ്ങൾ, സംഭവങ്ങൾ എന്നിവ​യിൽനി​ന്നും എന്തെല്ലാം പാഠങ്ങൾ പഠിക്കാ​മെ​ന്നും നമ്മൾ കാണും.

a മാതൃ​ക​ക​ളെ​ക്കു​റി​ച്ചും പ്രതി​മാ​തൃ​ക​ക​ളെ​ക്കു​റി​ച്ചും ഉള്ള വിശദീ​ക​ര​ണ​ത്തി​നാ​യി 2015 മാർച്ച്‌ 15 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ 9-11 പേജു​ക​ളി​ലെ 7-12 ഖണ്ഡിക​ക​ളും അതേ ലക്കത്തിന്റെ 17-18 പേജു​ക​ളി​ലെ “വായന​ക്കാ​രിൽനി​ന്നുള്ള ചോദ്യ​ങ്ങൾ” എന്ന ഭാഗവും കാണുക.