വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവജനം ബാബി​ലോൺ എന്ന മഹതി​യു​ടെ അടിമ​ത്ത​ത്തിൽനിന്ന്‌ സ്വത​ന്ത്ര​രാ​യി എന്നതിന്റെ ശക്തമായ തെളി​വാ​യി​രു​ന്നു 1919-ലെ ചരി​ത്ര​പ്ര​ധാ​ന​മായ കൺ​വെൻ​ഷൻ

പഠനചതുരം 9ബി

എന്തു​കൊണ്ട്‌ 1919?

എന്തു​കൊണ്ട്‌ 1919?

ദൈവ​ജനം 1919-ൽ ബാബി​ലോൺ എന്ന മഹതി​യു​ടെ അടിമത്തത്തിൽനിന്ന്‌ സ്വത​ന്ത്ര​രാ​യി എന്നു പറയു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? ബൈബിൾപ്ര​വ​ച​ന​ത്തി​ന്റെ​യും ചരി​ത്ര​വസ്‌തു​ത​ക​ളു​ടെ​യും ഒരു താരത​മ്യ​പ​ഠനം നമ്മളെ ആ നിഗമ​ന​ത്തി​ലേക്കു നയിക്കു​ന്നു.

1914-ൽ യേശു സ്വർഗ​ത്തിൽ രാജാ​വാ​യി ഭരണം തുടങ്ങി​യെന്നു ബൈബിൾപ്ര​വ​ച​ന​വും ചരി​ത്ര​വും സംശയ​ലേ​ശ​മെ​ന്യേ തെളി​യി​ക്കു​ന്നു. ആ സംഭവം ഭൂമി​യി​ലെ സാത്താ​ന്യ​വ്യ​വ​സ്ഥി​തി​യു​ടെ അവസാ​ന​കാ​ല​ത്തി​നു തുടക്കം കുറിച്ചു. യേശു രാജാ​വായ ഉടനെ എന്തു ചെയ്‌തു? ബാബി​ലോൺ എന്ന മഹതി​യു​ടെ അടിമ​ത്ത​ത്തിൽനിന്ന്‌ ഭൂമി​യി​ലെ തന്റെ ദാസരെ ഉടനടി സ്വത​ന്ത്ര​രാ​ക്കി​യോ? 1914-ൽത്തന്നെ യേശു തന്റെ ‘വിശ്വസ്‌ത​നും വിവേ​കി​യും ആയ അടിമയെ’ നിയമി​ക്കു​ക​യും കൊയ്‌ത്ത്‌ ആരംഭി​ക്കു​ക​യും ചെയ്‌തോ?​—മത്താ. 24:45.

ഇല്ല എന്നു തെളി​വു​കൾ സൂചി​പ്പി​ക്കു​ന്നു. ന്യായ​വി​ധി “ദൈവ​ഭ​വ​ന​ത്തിൽനിന്ന്‌ തുടങ്ങും” എന്നാണു പത്രോസ്‌ അപ്പോ​സ്‌തലൻ ദൈവ​പ്ര​ചോ​ദി​ത​നാ​യി എഴുതി​യത്‌ എന്ന്‌ ഓർക്കുക. (1 പത്രോ. 4:17) ഇനി യഹോവ ‘ഉടമ്പടി​യു​ടെ സന്ദേശ​വാ​ഹ​ക​നായ’ ദൈവ​പു​ത്ര​നോ​ടൊ​പ്പം തന്റെ ആരാധ​നാ​ല​യ​ത്തി​ലേക്കു വരുന്ന സമയ​ത്തെ​ക്കു​റിച്ച്‌ മലാഖി പ്രവാ​ച​ക​നും മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രു​ന്നു. (മലാ. 3:1-5) അതു ശുദ്ധീ​ക​ര​ണ​ത്തി​ന്റെ​യും പരി​ശോ​ധ​ന​യു​ടെ​യും ഒരു കാലമാ​യി​രി​ക്കു​മാ​യി​രു​ന്നു. എന്നാൽ ആ പ്രവച​ന​ങ്ങ​ളു​മാ​യി ചരിത്രം യോജി​ക്കു​ന്നു​ണ്ടോ?

തീർച്ച​യാ​യും! ബൈബിൾവി​ദ്യാർഥി​കൾ എന്ന്‌ അന്ന്‌ അറിയ​പ്പെ​ട്ടി​രുന്ന യഹോ​വ​യു​ടെ സാക്ഷി​കൾക്ക്‌ 1914 മുതൽ 1919-ന്റെ ആദ്യഭാ​ഗം വരെയുള്ള കാലം പരി​ശോ​ധ​ന​ക​ളു​ടെ​യും ശുദ്ധീ​ക​ര​ണ​ത്തി​ന്റെ​യും ദുഷ്‌ക​ര​നാ​ളു​ക​ളാ​യി​രു​ന്നു. 1914-ൽ തങ്ങൾ പ്രതീ​ക്ഷി​ച്ച​തു​പോ​ലെ ഈ വ്യവസ്ഥി​തി അവസാ​നി​ക്കാ​ഞ്ഞ​തു​കൊണ്ട്‌ ഭൂമി​യി​ലുള്ള ദൈവ​ജ​ന​ത്തിൽ പലരും നിരാ​ശി​ത​രാ​യി. ദൈവ​ജ​ന​ത്തിന്‌ ഇടയിൽ ഊർജ​സ്വ​ല​മായ നേതൃ​ത്വ​മെ​ടു​ത്തി​രുന്ന ചാൾസ്‌ റ്റി. റസ്സൽ 1916-ൽ മരണമ​ട​ഞ്ഞത്‌ ആ നിരാ​ശ​യു​ടെ ആഴം കൂട്ടി. റസ്സൽ സഹോ​ദ​രന്‌ അമിത​പ്രാ​ധാ​ന്യം കല്‌പി​ച്ചി​രുന്ന ചിലർ അദ്ദേഹ​ത്തി​നു ശേഷം നേതൃ​ത്വ​മെ​ടുത്ത ജോസഫ്‌ എഫ്‌. റഥർഫോർഡി​ന്റെ പ്രവർത്ത​ന​ങ്ങളെ നഖശി​ഖാ​ന്തം എതിർത്തു. തുടർന്നു​ണ്ടായ വിഭാ​ഗീ​യത മൂർച്ഛിച്ച്‌ 1917-ൽ സംഘടന രണ്ടായി പിളരുന്ന ഘട്ടത്തോ​ളം എത്തി. പിന്നീട്‌ 1918-ൽ, തെളി​വ​നു​സ​രിച്ച്‌ വൈദി​ക​രു​ടെ പ്രേര​ണ​യാൽ റഥർഫോർഡ്‌ സഹോ​ദ​ര​നെ​യും ഏഴു സഹകാ​രി​ക​ളെ​യും വിചാരണ ചെയ്‌ത്‌, അന്യാ​യ​മാ​യി കുറ്റം ചുമത്തി, ജയിലി​ല​ടച്ചു. ബ്രൂക്‌ലി​നി​ലെ ലോകാ​സ്ഥാ​നം അടച്ചു​പൂ​ട്ടി. ദൈവ​ജനം ബാബി​ലോൺ എന്ന മഹതി​യിൽനിന്ന്‌ അപ്പോ​ഴും സ്വത​ന്ത്ര​രാ​യി​രു​ന്നില്ല എന്നു വ്യക്തം!

എന്നാൽ 1919-ൽ എന്തു സംഭവി​ച്ചു? ഞൊടി​യി​ട​യിൽ എല്ലാം മാറി​മ​റി​ഞ്ഞു! ആ വർഷത്തി​ന്റെ തുടക്ക​ത്തിൽത്തന്നെ റഥർഫോർഡ്‌ സഹോ​ദ​ര​നും സഹകാ​രി​ക​ളും ജയിൽമോ​ചി​ത​രാ​യി. താമസം​വി​നാ അവർ വീണ്ടും പ്രവർത്തനം ആരംഭി​ച്ചു! പെട്ടെ​ന്നു​തന്നെ ചരി​ത്ര​പ്ര​ധാ​ന​മായ ഒരു കൺ​വെൻ​ഷ​നുള്ള ഒരുക്കങ്ങൾ തുടങ്ങി. കൂടാതെ സുവർണ​യു​ഗം (ഇപ്പോൾ ഉണരുക!) എന്ന പുതിയ മാസിക പുറത്തി​റ​ക്കാ​നുള്ള തയ്യാ​റെ​ടു​പ്പു​ക​ളും ആരംഭി​ച്ചു. പരസ്യ​ശു​ശ്രൂ​ഷ​യിൽ ഉപയോ​ഗി​ക്കു​ന്ന​തി​നു​വേണ്ടി പ്രത്യേ​കം തയ്യാറാ​ക്കി​യ​താ​യി​രു​ന്നു ഈ പുതിയ മാസിക. ഇനി ശുശ്രൂഷ സംഘടി​പ്പി​ക്കു​ന്ന​തി​നും അതിന്‌ ആക്കം കൂട്ടു​ന്ന​തി​നും സഭകൾതോ​റും ഒരു മേൽവി​ചാ​ര​ക​നെ​യും നിയമി​ച്ചു. പ്രസം​ഗ​പ്ര​വർത്തനം സംഘടി​പ്പി​ക്കാൻ സഹായി​ക്കുന്ന ബുള്ളറ്റിൻ (ഇപ്പോൾ നമ്മുടെ ക്രിസ്‌തീയ ജീവി​ത​വും സേവന​വും യോഗ​ത്തി​നുള്ള പഠനസ​ഹാ​യി) പ്രസി​ദ്ധീ​ക​രി​ച്ച​തും അതേ വർഷം​ത​ന്നെ​യാണ്‌.

എന്താണു സംഭവി​ച്ചത്‌? വ്യക്തമാ​യും ബാബി​ലോൺ എന്ന മഹതി​യു​ടെ അടിമ​ത്ത​ത്തിൽനിന്ന്‌ ക്രിസ്‌തു തന്റെ ജനത്തെ മോചി​പ്പി​ച്ചി​രു​ന്നു. തന്റെ വിശ്വസ്‌ത​നും വിവേ​കി​യും ആയ അടിമയെ ക്രിസ്‌തു നിയമി​ക്കു​ക​യും ചെയ്‌തു. കൊയ്‌ത്തും ആരംഭി​ച്ചി​രു​ന്നു. 1919 എന്ന നിർണാ​യക വർഷം​മു​തൽ നമ്മുടെ പ്രവർത്തനം അതിശ​യി​പ്പി​ക്കുന്ന വേഗത്തി​ലാ​ണു മുന്നേ​റി​യി​രി​ക്കു​ന്നത്‌.