വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനചതുരം 10ബി

‘ഉണങ്ങിയ അസ്ഥിക​ളും’ ‘രണ്ടു സാക്ഷി​ക​ളും’ തമ്മിലുള്ള ബന്ധം

‘ഉണങ്ങിയ അസ്ഥിക​ളും’ ‘രണ്ടു സാക്ഷി​ക​ളും’ തമ്മിലുള്ള ബന്ധം

പരസ്‌പ​ര​ബ​ന്ധ​മുള്ള രണ്ടു പ്രവച​നങ്ങൾ 1919-ൽ നിറ​വേറി: ഒന്ന്‌, “ഉണങ്ങിയ അസ്ഥി”കളെക്കു​റി​ച്ചു​ള്ള​തും മറ്റേത്‌, “രണ്ടു സാക്ഷി​കളെ”ക്കുറി​ച്ചു​ള്ള​തും. “ഉണങ്ങിയ അസ്ഥി”കളെക്കു​റി​ച്ചുള്ള ദിവ്യ​ദർശനം അനേകം നൂറ്റാ​ണ്ടു​കൾ ദൈർഘ്യ​മുള്ള ഒരു കാലഘ​ട്ടത്തെ സൂചി​പ്പി​ക്കു​ന്നു. ദൈവ​ജ​ന​ത്തി​ന്റെ ഒരു വലിയ കൂട്ടം ജീവനി​ലേക്കു വരുന്ന​തോ​ടെ അവസാ​നി​ക്കുന്ന ഒരു കാലഘ​ട്ട​മാണ്‌ അത്‌. (യഹ. 37:2-4; വെളി. 11:1-3, 7-13) എന്നാൽ ‘രണ്ടു സാക്ഷി​ക​ളെ​ക്കു​റി​ച്ചുള്ള’ ബൈബിൾപ്ര​വ​ചനം, ദൈവ​ദാ​സ​ന്മാ​രു​ടെ ഒരു ചെറിയ കൂട്ടം ജീവനി​ലേക്കു വരുന്ന​തോ​ടെ അവസാ​നി​ക്കുന്ന ഒരു ഹ്രസ്വ​കാ​ലത്തെ (1914-ന്റെ അവസാ​നം​മു​തൽ 1919-ന്റെ ആദ്യഭാ​ഗം​വരെ.) സൂചി​പ്പി​ച്ചു. രണ്ടു പ്രവച​ന​ങ്ങ​ളും അർഥമാ​ക്കി​യത്‌ ആലങ്കാ​രി​ക​മായ ഒരു പുനരു​ത്ഥാ​ന​ത്തെ​യാണ്‌. രണ്ടിനും 1919-ൽ ആധുനി​ക​കാല നിവൃ​ത്തി​യു​മു​ണ്ടാ​യി. യഹോവ തന്റെ അഭിഷി​ക്ത​ദാ​സ​ന്മാ​രെ ബാബി​ലോൺ എന്ന മഹതി​യു​ടെ അടിമ​ത്ത​ത്തിൽനിന്ന്‌ മോചി​പ്പിച്ച്‌, പുനഃ​സ്ഥാ​പി​ക്ക​പ്പെട്ട സഭയി​ലേക്കു കൂട്ടി​ച്ചേർത്തു​കൊണ്ട്‌ അവരെ ‘എഴു​ന്നേൽപ്പി​ച്ചു​നി​റു​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു’ അത്‌.​—യഹ. 37:10.

എന്നാൽ ഈ രണ്ടു പ്രവച​ന​ങ്ങ​ളു​ടെ​യും നിവൃ​ത്തി​ക്കു സുപ്ര​ധാ​ന​മായ ഒരു വ്യത്യാ​സ​മുണ്ട്‌. “ഉണങ്ങിയ അസ്ഥി”കളെക്കു​റി​ച്ചുള്ള പ്രവചനം അഭിഷി​ക്ത​ശേ​ഷി​പ്പിൽപ്പെട്ട എല്ലാവ​രും ജീവനി​ലേക്കു വരുന്ന​തി​നെ​യാ​ണു സൂചി​പ്പി​ച്ചത്‌. എന്നാൽ “രണ്ടു സാക്ഷി​കളെ”ക്കുറി​ച്ചുള്ള പ്രവച​ന​മാ​കട്ടെ, ദൈവ​ത്തി​ന്റെ അഭിഷി​ക്ത​ശേ​ഷി​പ്പി​ലെ ചില അംഗങ്ങൾ​—സംഘട​ന​യിൽ അപ്പോൾ നേതൃ​ത്വ​മെ​ടു​ത്തി​രു​ന്നവർ​—ജീവനി​ലേക്കു വരുന്ന​തി​നെ അർഥമാ​ക്കി. അവർ ‘വിശ്വസ്‌ത​നും വിവേ​കി​യും ആയ അടിമ​യാ​യി’ നിയമി​ത​രാ​യി.​—മത്താ. 24:45; വെളി. 11:6. a

“താഴ്‌വര . . . മുഴുവൻ അസ്ഥിക​ളാ​യി​രു​ന്നു”​—യഹ. 37:1

  1. എ.ഡി. 100-നു ശേഷം

    എ.ഡി. 2-ാം നൂറ്റാ​ണ്ടിൽ ആലങ്കാ​രി​ക​മാ​യി അഭിഷി​ക്ത​ക്രിസ്‌തീ​യസഭ കൊല്ല​പ്പെ​ട്ട​തു​മു​തൽ “താഴ്‌വര” മുഴുവൻ ‘അസ്ഥികൾകൊണ്ട്‌’ നിറഞ്ഞി​രു​ന്നു

  2. 1919-ന്റെ ആദ്യഭാഗം

    1919: ‘ഉണങ്ങിയ അസ്ഥികൾ’ ജീവനി​ലേക്കു വന്നു. യഹോവ എല്ലാ അഭിഷി​ക്ത​രെ​യും ബാബി​ലോൺ എന്ന മഹതി​യു​ടെ കീഴിൽനിന്ന്‌ മോചി​പ്പി​ക്കു​ക​യും പുനഃ​സ്ഥാ​പി​ക്ക​പ്പെട്ട സഭയി​ലേക്കു കൂട്ടി​ച്ചേർക്കു​ക​യും ചെയ്‌ത​തോ​ടെ​യാ​യി​രു​ന്നു അത്‌

‘രണ്ടു സാക്ഷികൾ’​—വെളി. 11:3

  1. 1914-ന്റെ അവസാനഭാഗം

    “വിലാ​പ​വസ്‌ത്രം ധരിച്ച്‌” പ്രസം​ഗി​ക്കു​ന്നു

    1914: ‘രണ്ടു സാക്ഷികൾ’ “വിലാ​പ​വസ്‌ത്രം ധരിച്ച്‌” മൂന്നര വർഷം പ്രസം​ഗി​ച്ചു. ആ കാലഘട്ടം അവസാ​നി​ച്ച​പ്പോൾ അവർ ആലങ്കാ​രി​ക​മാ​യി കൊല്ല​പ്പെ​ട്ടു

  2. ആലങ്കാരികമരണം

  3. 1919-ന്റെ ആദ്യഭാഗം

    1919: ‘രണ്ടു സാക്ഷികൾ’ ജീവനി​ലേക്കു വന്നു. സംഘട​ന​യിൽ അപ്പോൾ നേതൃ​ത്വ​മെ​ടു​ത്തി​രുന്ന അഭിഷി​ക്ത​സ​ഹോ​ദ​ര​ന്മാ​രു​ടെ ഒരു ചെറിയ കൂട്ടത്തെ “വിശ്വസ്‌ത​നും വിവേ​കി​യും ആയ അടിമ”യായി സേവി​ക്കാൻ നിയമി​ച്ച​പ്പോ​ഴാ​യി​രു​ന്നു അത്‌

a 2016 മാർച്ച്‌ ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ലെ “വായന​ക്കാ​രിൽനി​ന്നുള്ള ചോദ്യ​ങ്ങൾ” കാണുക.