വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനചതുരം 10സി

എഴു​ന്നേ​റ്റു​നിൽക്കാൻ ഒരു കൈത്താങ്ങ്‌

എഴു​ന്നേ​റ്റു​നിൽക്കാൻ ഒരു കൈത്താങ്ങ്‌

നമ്മുടെ ഓരോ​രു​ത്ത​രു​ടെ​യും ജീവി​ത​ത്തിൽ ബാധക​മാ​കുന്ന ഒരു പാഠം യഹസ്‌കേൽ 37:1-14-ൽ കാണുന്ന ഉജ്ജ്വല​മായ ദർശന​ത്തി​ലുണ്ട്‌. അതെക്കു​റിച്ച്‌ ധ്യാനി​ക്കു​ന്നതു നമു​ക്കെ​ല്ലാം കരു​ത്തേ​കും. ഏതാണ്‌ ആ പാഠം?

ചില​പ്പോൾ ജീവി​ത​ത്തി​ലെ സമ്മർദ​ങ്ങ​ളും പ്രശ്‌ന​ങ്ങ​ളും വരിഞ്ഞു​മു​റു​ക്കി​യിട്ട്‌ നമ്മൾ ആകെ തളർന്നു​പോ​യേ​ക്കാം. ഒരു അടി​പോ​ലും മുന്നോ​ട്ടു​വെ​ക്കാ​നാ​കാത്ത അവസ്ഥ! എന്നാൽ അത്തരം സമയങ്ങ​ളിൽ പുനഃ​സ്ഥാ​പ​ന​ത്തെ​ക്കു​റി​ച്ചുള്ള യഹസ്‌കേ​ലി​ന്റെ ദർശന​ങ്ങ​ളി​ലെ ആവേ​ശോ​ജ്ജ്വ​ല​മായ വിവരണം ധ്യാനി​ക്കു​ന്നതു നമുക്കു ശക്തി പകരും. എങ്ങനെ? ജീവനി​ല്ലാത്ത അസ്ഥികൾക്കു ജീവൻ പകരാൻ ശക്തിയുള്ള ദൈവ​ത്തിന്‌, നമുക്കു​ണ്ടാ​യേ​ക്കാ​വുന്ന ഏതൊരു പ്രശ്‌ന​ത്തെ​യും തരണം ചെയ്യാൻ ആവശ്യ​മായ ശക്തി തരാനാ​കു​മെന്ന്‌ ഈ പ്രവചനം നമ്മളെ പഠിപ്പി​ക്കു​ന്നു. ഒരിക്ക​ലും മറിക​ട​ക്കാ​നാ​കി​ല്ലെന്നു തോന്നുന്ന പ്രശ്‌ന​ങ്ങൾപോ​ലും നമുക്ക്‌ അങ്ങനെ തരണം ചെയ്യാ​നാ​കും.​സങ്കീർത്തനം 18:29 വായി​ക്കുക; ഫിലി. 4:13.

യഹോ​വയ്‌ക്കു ശക്തിയു​ണ്ടെന്നു മാത്രമല്ല തന്റെ ജനത്തി​നു​വേണ്ടി അത്‌ ഉപയോ​ഗി​ക്കാ​നുള്ള ആഗ്രഹ​വും ഉണ്ടെന്ന്‌ യഹസ്‌കേ​ലി​ന്റെ കാലത്തി​നു നൂറ്റാ​ണ്ടു​കൾക്കു മുമ്പ്‌ പ്രവാ​ച​ക​നായ മോശ പറഞ്ഞതു നമുക്ക്‌ ഓർക്കാ​നാ​കും. അദ്ദേഹം എഴുതി: “പുരാ​ത​ന​കാ​ലം​മു​തൽ ദൈവം ഒരു സങ്കേത​മാണ്‌. നിന്റെ കീഴിൽ ദൈവ​ത്തി​ന്റെ ശാശ്വ​ത​ഭു​ജ​ങ്ങ​ളു​ണ്ട​ല്ലോ.” (ആവ. 33:27) അതെ, വേദന​യും ദുരി​ത​വും നിറഞ്ഞ സമയങ്ങ​ളിൽ യഹോവ നമ്മളെ തന്റെ കൈക​ളിൽ താങ്ങി മെല്ലെ ഉയർത്തു​മെ​ന്നും അങ്ങനെ വീണ്ടും എഴു​ന്നേ​റ്റു​നിൽക്കാൻ സഹായി​ക്കു​മെ​ന്നും നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാം.​—യഹ. 37:10.