വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനചതുരം 13എ

വെവ്വേറെ ആലയങ്ങൾ, വെവ്വേറെ പാഠങ്ങൾ

വെവ്വേറെ ആലയങ്ങൾ, വെവ്വേറെ പാഠങ്ങൾ

യഹസ്‌കേ​ലി​ന്റെ ദർശന​ത്തി​ലെ ആലയം:

  • ബാബി​ലോ​ണിൽ പ്രവാ​സി​ക​ളാ​യി കഴിഞ്ഞി​രുന്ന ജൂതന്മാർക്കു​വേണ്ടി യഹസ്‌കേൽ വിവരി​ച്ചത്‌

  • അനേകം ബലികൾ അർപ്പി​ച്ചി​രുന്ന യാഗപീ​ഠ​മാണ്‌ അതിലു​ണ്ടാ​യി​രു​ന്നത്‌

  • ആരാധ​നയ്‌ക്കാ​യുള്ള യഹോ​വ​യു​ടെ നീതി​യുള്ള നിലവാ​ര​ങ്ങൾക്ക്‌ ഊന്നൽ നൽകുന്നു

  • 1919-ൽ തുടങ്ങിയ ആത്മീയ​പു​നഃ​സ്ഥി​തീ​ക​ര​ണ​ത്തി​ലേക്കു നമ്മുടെ ശ്രദ്ധ ക്ഷണിക്കു​ന്നു

മഹത്തായ ആത്മീയാ​ലയം:

  • എബ്രാ​യ​ക്രിസ്‌ത്യാ​നി​കൾക്കു​വേണ്ടി പൗലോസ്‌ വിവരി​ച്ചത്‌

  • “എല്ലാ കാല​ത്തേ​ക്കും​വേണ്ടി ഒരു പ്രാവ​ശ്യം” ഒരൊറ്റ ബലി അർപ്പി​ക്കുന്ന യാഗപീ​ഠ​മാണ്‌ അതിലു​ള്ളത്‌ (എബ്രാ. 10:10, അടിക്കു​റിപ്പ്‌)

  • ക്രിസ്‌തു മോച​ന​വി​ല​യാ​യി അർപ്പിച്ച ബലിയു​ടെ അടിസ്ഥാ​ന​ത്തിൽ ശുദ്ധാ​രാ​ധ​നയ്‌ക്കാ​യി യഹോവ ഏർപ്പെ​ടു​ത്തി​യി​രി​ക്കുന്ന ക്രമീ​ക​ര​ണ​ത്തെ​യാണ്‌ ഇതു കുറി​ക്കു​ന്നത്‌. വിശു​ദ്ധ​കൂ​ടാ​ര​വും ഭൂമി​യിൽ സ്ഥിതി ചെയ്‌തി​രുന്ന ദേവാ​ല​യ​ങ്ങ​ളും മുൻകാ​ല​ങ്ങ​ളിൽ വിരൽചൂ​ണ്ടി​യത്‌ ഇതി​ലേ​ക്കാണ്‌

  • എ.ഡി. 29 മുതൽ 33 വരെയുള്ള കാലത്ത്‌ വലിയ മഹാപു​രോ​ഹി​തൻ എന്ന നിലയിൽ ക്രിസ്‌തു ചെയ്‌ത കാര്യ​ങ്ങ​ളി​ലേക്കു നമ്മുടെ ശ്രദ്ധ ക്ഷണിക്കു​ന്നു