വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനചതുരം 16എ

ക്രൈസ്‌ത​വ​ലോ​കം യരുശ​ലേ​മി​ന്റെ പ്രതി​മാ​തൃ​ക​യോ?

ക്രൈസ്‌ത​വ​ലോ​കം യരുശ​ലേ​മി​ന്റെ പ്രതി​മാ​തൃ​ക​യോ?

ക്രൈസ്‌ത​വ​ലോ​കം വിശ്വാ​സ​ത്യാ​ഗി​യായ യരുശ​ലേ​മി​ന്റെ പ്രതി​മാ​തൃ​ക​യാ​ണെന്നു മുമ്പ്‌ നമ്മുടെ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളിൽ പറഞ്ഞി​രു​ന്നു. ഇന്നു ക്രൈസ്‌ത​വ​ലോ​ക​ത്തിൽ നടക്കുന്ന കാര്യ​ങ്ങ​ളെ​ല്ലാം കാണു​മ്പോൾ വിഗ്ര​ഹാ​രാ​ധ​ന​യും വ്യാപ​ക​മായ ധാർമി​കാ​ധഃ​പ​ത​ന​വും നിലനി​ന്നി​രുന്ന അവിശ്വസ്‌ത​യ​രു​ശ​ലേ​മി​നെ​ക്കു​റിച്ച്‌ നമ്മൾ ഓർത്തു​പോ​യേ​ക്കാം എന്നതു ശരിയാണ്‌. പക്ഷേ ഇപ്പോൾ പഠിച്ചു​കൊ​ണ്ടി​രി​ക്കുന്ന ഈ പുസ്‌തകം ഉൾപ്പെടെ സമീപ​കാ​ലത്ത്‌ നമ്മൾ പുറത്തി​റ​ക്കിയ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളെ​ല്ലാം പരി​ശോ​ധി​ച്ചാൽ ഒരു കാര്യം ബോധ്യ​മാ​കും: വ്യക്തമായ തിരു​വെ​ഴു​ത്ത​ടി​സ്ഥാ​നം ഇല്ലാത്ത​പക്ഷം ഒരു പ്രവച​ന​ത്തി​നു മാതൃക-പ്രതി​മാ​തൃക ശൈലി​യി​ലുള്ള വിശദീ​ക​ര​ണങ്ങൾ നമ്മൾ ഇപ്പോൾ നൽകാ​റില്ല. ക്രൈസ്‌ത​വ​ലോ​കം യരുശ​ലേ​മി​ന്റെ പ്രതി​മാ​തൃ​ക​യാ​ണെന്നു പറയാൻ ശക്തമായ എന്തെങ്കി​ലും തിരു​വെ​ഴു​ത്ത​ടി​സ്ഥാ​ന​മു​ണ്ടോ? ഇല്ല.

എന്തു​കൊണ്ട്‌?: യരുശ​ലേം ഒരിക്കൽ ശുദ്ധാ​രാ​ധ​ന​യു​ടെ കേന്ദ്ര​മാ​യി​രു​ന്നു. പിന്നീ​ടാണ്‌ യരുശ​ലേം​നി​വാ​സി​കൾ വിശ്വാ​സ​ത്യാ​ഗി​ക​ളാ​യത്‌. എന്നാൽ ക്രൈസ്‌ത​വ​ലോ​കം ഒരിക്ക​ലും ദൈവ​ത്തി​നു ശുദ്ധാ​രാ​ധന അർപ്പി​ച്ചി​ട്ടില്ല. നാലാം നൂറ്റാ​ണ്ടിൽ രൂപം​കൊണ്ട ക്രൈസ്‌ത​വ​ലോ​കം അന്നുമു​തൽ ഇന്നോളം വ്യാ​ജോ​പ​ദേ​ശ​ങ്ങ​ളാ​ണു പഠിപ്പി​ച്ചി​രി​ക്കു​ന്നത്‌.

മറ്റൊരു കാരണം ഇതാണ്‌: ബാബി​ലോൺകാർ യരുശ​ലേം നശിപ്പി​ച്ച​തി​നു ശേഷം യഹോവ വീണ്ടും ആ നഗര​ത്തോ​ടു പ്രീതി കാണി​ക്കു​ക​യും അതു വീണ്ടും സത്യാ​രാ​ധ​ന​യു​ടെ കേന്ദ്ര​മാ​യി​ത്തീ​രു​ക​യും ചെയ്‌തി​രു​ന്നു. എന്നാൽ ക്രൈസ്‌ത​വ​ലോ​കം ഒരിക്ക​ലും ദൈവ​ത്തി​ന്റെ പ്രീതി​ക്കു പാത്ര​മാ​യി​ട്ടില്ല. മഹാക​ഷ്ട​ത​യു​ടെ സമയത്ത്‌ അതു നശിപ്പി​ക്ക​പ്പെ​ട്ടാൽ പിന്നീ​ടൊ​രി​ക്ക​ലും അതി​നൊ​രു തിരി​ച്ചു​വ​രവ്‌ ഉണ്ടാകു​ക​യു​മില്ല.

ഇതി​ന്റെ​യെ​ല്ലാം വെളി​ച്ച​ത്തിൽ നമുക്ക്‌ എന്തു നിഗമ​ന​ത്തി​ലെ​ത്താം? അവിശ്വസ്‌ത​യ​രു​ശ​ലേ​മി​ന്റെ കാര്യ​ത്തിൽ നിറ​വേ​റിയ ബൈബിൾപ്ര​വ​ച​നങ്ങൾ പരി​ശോ​ധി​ക്കു​മ്പോൾ ‘ഇതൊ​ക്കെ​ത്ത​ന്നെ​യാ​ണ​ല്ലോ ഇന്നു ക്രൈസ്‌ത​വ​ലോ​ക​ത്തി​ലും നടക്കു​ന്നത്‌’ എന്നു നമുക്കു തോന്നി​യേ​ക്കാം. പക്ഷേ ക്രൈസ്‌ത​വ​ലോ​കം യരുശ​ലേ​മി​ന്റെ പ്രതി​മാ​തൃ​ക​യാ​ണെന്നു പറയാൻ പ്രത്യ​ക്ഷ​ത്തിൽ തിരു​വെ​ഴു​ത്ത​ടി​സ്ഥാ​ന​മൊ​ന്നു​മില്ല.