വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനചതുരം 18എ

വരാനി​രി​ക്കുന്ന മഹായു​ദ്ധ​ത്തെ​ക്കു​റിച്ച്‌ യഹോ​വ​യു​ടെ മുന്നറി​യി​പ്പു​കൾ

വരാനി​രി​ക്കുന്ന മഹായു​ദ്ധ​ത്തെ​ക്കു​റിച്ച്‌ യഹോ​വ​യു​ടെ മുന്നറി​യി​പ്പു​കൾ

തന്നെയും തന്റെ ജനത്തെ​യും എതിർക്കുന്ന എല്ലാവ​രെ​യും യഹോവ ഉന്മൂലനം ചെയ്യുന്ന ഒരു അന്തിമ​യു​ദ്ധ​ത്തെ​ക്കു​റിച്ച്‌ മുന്നറി​യി​പ്പേ​കുന്ന ധാരാളം പ്രവച​നങ്ങൾ ബൈബി​ളി​ലുണ്ട്‌. അവയിൽ ചിലതാണ്‌ ഇവിടെ കൊടു​ത്തി​രി​ക്കു​ന്നത്‌. അവയുടെ ചില സമാന​തകൾ ശ്രദ്ധേയ​മാണ്‌. ആ മുന്നറി​യി​പ്പു​കൾ കേട്ട്‌ നടപടി​യെ​ടു​ക്കാൻ മനുഷ്യ​സ​മൂ​ഹ​ത്തി​ലെ എല്ലാവർക്കും യഹോവ അവസരം കൊടു​ത്തി​ട്ടു​ണ്ടെ​ന്നും ശ്രദ്ധി​ക്കുക.

ഇസ്രായേൽജനതയുടെ കാലം

യഹസ്‌കേൽ: “പരമാ​ധി​കാ​രി​യായ യഹോവ പ്രഖ്യാ​പി​ക്കു​ന്നു: ‘ഞാൻ ഗോഗിന്‌ എതിരെ എന്റെ എല്ലാ മലകളി​ലേ​ക്കും ഒരു വാൾ അയയ്‌ക്കും.’”​—യഹ. 38:18-23.

യിരെമ്യ: “എല്ലാ മനുഷ്യ​രെ​യും ദൈവം​തന്നെ നേരിട്ട്‌ ന്യായം വിധി​ക്കും. ദുഷ്ടന്മാ​രെ ദൈവം വാളിന്‌ ഇരയാ​ക്കും.”​—യിരെ. 25:31-33.

ദാനി​യേൽ: ‘സ്വർഗ​സ്ഥ​നായ ദൈവം ഒരു രാജ്യം സ്ഥാപി​ക്കും. അത്‌ ഈ രാജ്യ​ങ്ങ​ളെ​യെ​ല്ലാം തകർത്ത്‌ ഇല്ലാതാ​ക്കും.’​—ദാനി. 2:44.

എ.ഡി. ഒന്നാം നൂറ്റാണ്ട്‌

യേശു: “ലോകാ​രം​ഭം​മു​തൽ ഇന്നുവരെ സംഭവി​ച്ചി​ട്ടി​ല്ലാത്ത . . . മഹാകഷ്ടത അന്ന്‌ ഉണ്ടാകും.”​—മത്താ. 24:21, 22.

പൗലോസ്‌: ‘യേശു തന്റെ ശക്തരായ ദൂതന്മാ​രോ​ടൊ​പ്പം ദൈവത്തെ അറിയാ​ത്ത​വ​രോ​ടു പ്രതി​കാ​രം ചെയ്യും.’​—2 തെസ്സ. 1:6-9.

പത്രോസ്‌: “യഹോ​വ​യു​ടെ ദിവസം കള്ളനെ​പ്പോ​ലെ വരും. അന്ന്‌ . . . ഭൂമി​യും അതിലെ പണിക​ളും വെളി​വാ​കും.”​—2 പത്രോ. 3:10.

യോഹ​ന്നാൻ: “ജനതകളെ വെട്ടാ​നുള്ള നീണ്ട, മൂർച്ച​യേ​റിയ ഒരു വാൾ (യേശു​വി​ന്റെ) വായിൽനിന്ന്‌ നീണ്ടു​നി​ന്നു.”​—വെളി. 19:11-18.

ആധുനികകാലം

ചരി​ത്ര​ത്തിൽ ഏറ്റവും അധികം വിവർത്തനം ചെയ്‌ത്‌ വിതരണം ചെയ്‌തി​രി​ക്കുന്ന പുസ്‌ത​ക​മാ​ണു ബൈബിൾ

യഹോ​വ​യു​ടെ ആധുനി​ക​കാ​ല​ദാ​സർ . . .

  • ബൈബിൾപ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളു​ടെ കോടി​ക്ക​ണ​ക്കി​നു പ്രതികൾ നൂറു​ക​ണ​ക്കി​നു ഭാഷക​ളിൽ വിതരണം ചെയ്യുന്നു

  • ഓരോ വർഷവും കോടി​ക്ക​ണ​ക്കി​നു മണിക്കൂർ പ്രസം​ഗ​പ്ര​വർത്തനം നടത്തുന്നു