വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനചതുരം 19എ

യഹോ​വ​യിൽനി​ന്നുള്ള അനു​ഗ്ര​ഹ​ന​ദി​കൾ

യഹോ​വ​യിൽനി​ന്നുള്ള അനു​ഗ്ര​ഹ​ന​ദി​കൾ

യഹോ​വ​യിൽനിന്ന്‌ ഒഴുകി​യെ​ത്തുന്ന അനു​ഗ്ര​ഹ​ങ്ങളെ ചിത്രീ​ക​രി​ക്കാൻ “നദി,” “വെള്ളം” എന്നീ പദപ്ര​യോ​ഗങ്ങൾ ഉപയോ​ഗി​ച്ചി​രി​ക്കുന്ന ചില തിരു​വെ​ഴു​ത്തു​ഭാ​ഗങ്ങൾ നമുക്കു നോക്കാം. യഹോവ നമ്മളെ എങ്ങനെ​യെ​ല്ലാം അനു​ഗ്ര​ഹി​ക്കു​ന്നു എന്നു വർണി​ക്കുന്ന ആ വിവര​ണങ്ങൾ നമ്മളെ ശരിക്കും പ്രോ​ത്സാ​ഹി​പ്പി​ക്കും. എങ്ങനെ?

യോവേൽ 3:18 ദേവാ​ല​യ​ത്തി​ന്റെ വിശു​ദ്ധ​മ​ന്ദി​ര​ത്തിൽനിന്ന്‌ ഒരു അരുവി പുറ​പ്പെ​ടു​ന്ന​താ​യി ഈ പ്രവചനം പറയുന്നു. ഉണങ്ങി​വ​ര​ണ്ടു​കി​ട​ക്കുന്ന “കരു​വേ​ല​ങ്ങ​ളു​ടെ താഴ്‌വ​രയെ” അതു നനയ്‌ക്കു​ന്ന​താ​യും കാണാം. ചുരു​ക്ക​ത്തിൽ ഒരു നദി തരിശു​പ്ര​ദേ​ശ​ത്തി​നു ജീവൻ നൽകു​ന്ന​താ​യാ​ണു യോ​വേ​ലും യഹസ്‌കേ​ലും കണ്ടത്‌. രണ്ടു പുസ്‌ത​ക​ങ്ങ​ളി​ലും നദി പുറ​പ്പെ​ടു​ന്നത്‌ യഹോ​വ​യു​ടെ ഭവനത്തിൽനിന്ന്‌ അഥവാ ദേവാ​ല​യ​ത്തിൽനിന്ന്‌ ആണുതാ​നും.

സെഖര്യ 14:8 യരുശ​ലേം നഗരത്തിൽനിന്ന്‌ “ജീവജലം” ഒഴുകു​ന്ന​താ​യി സെഖര്യ​പ്ര​വാ​ചകൻ കാണുന്നു. അതിൽ പകുതി കിഴക്കേ കടലായ ചാവു​ക​ട​ലി​ലേ​ക്കും മറ്റേ പകുതി പടിഞ്ഞാ​റേ കടലായ മെഡി​റ്റ​റേ​നി​യൻ കടലി​ലേ​ക്കും ആണ്‌ ഒഴുകി​യി​രു​ന്നത്‌. ദൈവ​മായ യഹോവ എന്ന “മഹാരാ​ജാ​വി​ന്റെ നഗരം” ആയിരു​ന്നു യരു​ശേലം. (മത്താ. 5:35) ആ നഗര​ത്തെ​ക്കു​റി​ച്ചുള്ള സെഖര്യ​യു​ടെ പരാമർശം, ഭാവി​യിൽ മുഴു​ഭൂ​മി​യു​ടെ​യും മേൽ വരാനി​രി​ക്കുന്ന യഹോ​വ​യു​ടെ ഭരണാ​ധി​പ​ത്യ​ത്തെ​യാ​ണു നമ്മുടെ മനസ്സി​ലേക്കു കൊണ്ടു​വ​രു​ന്നത്‌. ഈ പ്രവച​ന​ത്തിൽ പറഞ്ഞി​രി​ക്കുന്ന ജലം, യഹോവ പറുദീ​സ​യിൽ വിശ്വസ്‌ത​മ​നു​ഷ്യ​രു​ടെ രണ്ടു കൂട്ടത്തെ അനു​ഗ്ര​ഹി​ക്കു​മെന്നു സൂചി​പ്പി​ക്കു​ന്ന​താ​യി നമ്മൾ നേര​ത്തേ​തന്നെ മനസ്സി​ലാ​ക്കി​യി​ട്ടുണ്ട്‌. ആരൊ​ക്കെ​യാണ്‌ അത്‌? ആദ്യത്തെ കൂട്ടം മഹാക​ഷ്ട​തയെ അതിജീ​വി​ക്കു​ന്ന​വ​രാണ്‌; പിന്നീടു പുനരു​ത്ഥാ​ന​പ്പെ​ടു​ന്ന​വ​രാ​ണു രണ്ടാമത്തെ കൂട്ടം.

വെളി​പാട്‌ 22:1, 2 യഹസ്‌കേൽ കണ്ടതു​പോ​ലുള്ള ഒരു ആലങ്കാ​രി​ക​ന​ദി​യാണ്‌ അപ്പോസ്‌ത​ല​നായ യോഹ​ന്നാ​നും കണ്ടത്‌. എന്നാൽ അതു പുറ​പ്പെ​ടു​ന്നതു ദേവാ​ല​യ​ത്തിൽനി​ന്നല്ല, മറിച്ച്‌ യഹോ​വ​യു​ടെ സിംഹാ​സ​ന​ത്തിൽനി​ന്നാ​യി​രു​ന്നു. അതു​കൊണ്ട്‌ സെഖര്യ​യു​ടെ ദർശനം​പോ​ലെ​തന്നെ ഈ ദർശന​വും ഊന്നൽ നൽകു​ന്നത്‌ ആയിരം​വർഷ​വാഴ്‌ച​ക്കാ​ലത്ത്‌ യഹോ​വ​യു​ടെ ഭരണാ​ധി​പ​ത്യം ചൊരി​യുന്ന അനു​ഗ്ര​ഹ​ങ്ങൾക്കാണ്‌.

വാസ്‌ത​വ​ത്തിൽ യഹോ​വ​യു​ടെ ഭരണാ​ധി​പ​ത്യം ചൊരി​യുന്ന അനു​ഗ്ര​ഹ​ങ്ങൾക്കും യഹസ്‌കേ​ലി​ന്റെ ദർശന​ത്തി​ലെ നദി ചിത്രീ​ക​രിച്ച അനു​ഗ്ര​ഹ​ങ്ങൾക്കും തമ്മിൽ എടുത്തു​പ​റ​യത്തക്ക വ്യത്യാ​സ​ങ്ങ​ളില്ല. കാരണം ആ അനു​ഗ്ര​ഹ​ങ്ങ​ളു​ടെ​യെ​ല്ലാം ഉറവിടം യഹോ​വ​യും അവയെ​ല്ലാം ഒഴുകി​യെ​ത്തു​ന്നതു വിശ്വസ്‌ത​രി​ലേ​ക്കും ആണ്‌.

സങ്കീർത്ത​നം 46:4 ഈ ഒരൊറ്റ വാക്യ​ത്തിൽത്തന്നെ ആരാധന, ഭരണാ​ധി​പ​ത്യം എന്നീ രണ്ട്‌ ആശയങ്ങ​ളും ഉൾക്കൊ​ള്ളു​ന്ന​താ​യി കാണ​പ്പെ​ടു​ന്നു. ഒരു നദി, ‘ദൈവ​ത്തി​ന്റെ നഗരത്തി​നും’ ‘അത്യു​ന്ന​തന്റെ മഹനീ​യ​മായ വിശു​ദ്ധ​കൂ​ടാ​ര​ത്തി​നും’ ആഹ്ലാദം പകരു​ന്ന​താ​യാണ്‌ ഇവിടെ പറഞ്ഞി​രി​ക്കു​ന്നത്‌. ‘ദൈവ​ത്തി​ന്റെ നഗരം’ രാജത്വ​ത്തെ​യും ഭരണാ​ധി​പ​ത്യ​ത്തെ​യും കുറി​ക്കു​മ്പോൾ ‘അത്യു​ന്ന​തന്റെ മഹനീ​യ​മായ വിശു​ദ്ധ​കൂ​ടാ​രം’ ശുദ്ധാ​രാ​ധ​ന​യെ​യാ​ണു കുറി​ക്കു​ന്നത്‌.

ചുരു​ക്ക​ത്തിൽ, യഹോവ വിശ്വസ്‌ത​രായ എല്ലാ മനുഷ്യ​രെ​യും രണ്ടു വിധങ്ങ​ളിൽ അനു​ഗ്ര​ഹി​ക്കു​മെന്ന്‌ ഈ തിരു​വെ​ഴു​ത്തു​ഭാ​ഗങ്ങൾ ഉറപ്പേ​കു​ന്നു. നിത്യ​ത​യി​ലെ​ങ്ങും നമുക്കു പ്രയോ​ജനം ചെയ്യുന്ന ആ അനു​ഗ്ര​ഹങ്ങൾ ലഭിക്കു​ന്നത്‌, (1) ദൈവ​ത്തി​ന്റെ ഭരണാ​ധി​പ​ത്യ​ത്തി​ലൂ​ടെ​യും (2) ശുദ്ധാ​രാ​ധ​നയ്‌ക്കാ​യുള്ള ദൈവ​ത്തി​ന്റെ ക്രമീ​ക​ര​ണ​ത്തി​ലൂ​ടെ​യും ആയിരി​ക്കും. അതു​കൊണ്ട്‌ നമുക്കു തുടർന്നും ദൈവ​മായ യഹോ​വ​യിൽനി​ന്നും ദൈവ​പു​ത്ര​നിൽനി​ന്നും ജീവജലം വാങ്ങി കുടി​ക്കാം. എന്താണ്‌ ആ ജീവജലം? നമ്മൾ നിത്യ​മാ​യി ജീവി​ക്കാൻവേണ്ടി അവർ സ്‌നേ​ഹ​പൂർവം ഏർപ്പെ​ടു​ത്തി​യി​രി​ക്കുന്ന കരുത​ലു​ക​ളാണ്‌ അത്‌.​—യിരെ. 2:13; യോഹ. 4:10.