വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനചതുരം 21എ

‘സംഭാ​വ​ന​യാ​യി നീക്കി​വെ​ക്കേണ്ട പ്രദേശം’

‘സംഭാ​വ​ന​യാ​യി നീക്കി​വെ​ക്കേണ്ട പ്രദേശം’

യഹസ്‌കേൽ 48:8

യഹോവ പ്രത്യേ​ക​മാ​യി വേർതി​രിച്ച ഒരു ഭൂപ്ര​ദേ​ശ​ത്തേക്ക്‌ ഇപ്പോൾ യഹസ്‌കേ​ലി​ന്റെ ശ്രദ്ധ തിരി​യു​ന്നു. അതിൽ അഞ്ചു ഭാഗങ്ങ​ളുണ്ട്‌. ഏതെല്ലാ​മാണ്‌ അവ? അവയുടെ ഉദ്ദേശ്യം എന്താണ്‌? നമുക്കു നോക്കാം.

എ. ‘സംഭാ​വ​ന​യാ​യുള്ള പ്രദേശം’

ഗവൺമെ​ന്റി​ന്റെ ഉപയോ​ഗ​ത്തി​നാ​യുള്ള ഈ പ്രദേ​ശത്തെ “ഭരണനിർവ​ഹ​ണ​പ്ര​ദേശം” എന്നും വിളി​ക്കാം.

യഹ. 48:8

ബി. “മൊത്തം സംഭാവന”

പുരോ​ഹി​ത​ന്മാർക്കും ലേവ്യർക്കും നഗരത്തി​നും വേണ്ടി വേർതി​രിച്ച പ്രദേശം. യഹോ​വയെ ആരാധി​ക്കാ​നും ഭരണസം​വി​ധാ​നത്തെ പിന്തു​ണയ്‌ക്കാ​നും വേണ്ടി 12 ഗോ​ത്ര​ങ്ങ​ളിൽനി​ന്നു​ള്ള​വ​രും ഇവിടെ പ്രവേ​ശി​ക്കും.

യഹ. 48:20

സി. “തലവന്റെ പ്രദേശം”

“ഈ സ്ഥലം ഇസ്രാ​യേ​ലിൽ അവന്‌ അവകാ​ശ​പ്പെ​ട്ട​താ​കും.” “ഇതു തലവനു​ള്ള​താണ്‌.”

യഹ. 45:7, 8; 48:21, 22

ഡി. “വിശു​ദ്ധ​സം​ഭാ​വന”

മുകളി​ലത്തെ ഭാഗം “ലേവ്യർക്ക്‌” ഉള്ളതാണ്‌. ‘വിശു​ദ്ധ​മായ’ ഭാഗമാണ്‌ അത്‌. മധ്യത്തി​ലുള്ള ഭാഗം “പുരോ​ഹി​ത​ന്മാർക്കുള്ള വിശു​ദ്ധ​സം​ഭാ​വ​ന​യാണ്‌.” “അവരുടെ വീടു​ക​ളും വിശു​ദ്ധ​മ​ന്ദി​ര​ത്തി​നുള്ള (അഥവാ ദേവാ​ല​യ​ത്തി​നുള്ള) വിശു​ദ്ധ​സ്ഥ​ല​വും” അവി​ടെ​യാണ്‌.

യഹ. 45:1-5; 48:9-14

ഇ. “ബാക്കി ഭാഗം”

‘അത്‌ ഇസ്രാ​യേൽഗൃ​ഹ​ത്തി​നു​ള്ള​താണ്‌.’ “നഗരത്തി​ന്റെ പൊതു​വായ ഉപയോ​ഗ​ത്തിന്‌, അതായത്‌ വീടു​കൾക്കും മേച്ചിൽപ്പു​റ​ങ്ങൾക്കും” വേണ്ടി​യുള്ള ഭാഗമാണ്‌ അത്‌.

യഹ. 45:6; 48:15-19