വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഭരണസം​ഘ​ത്തി​ന്റെ കത്ത്‌

ഭരണസം​ഘ​ത്തി​ന്റെ കത്ത്‌

‘നിങ്ങൾ മറ്റുള്ള​വരെ പഠിപ്പി​ക്കേ​ണ്ട​വ​രാണ്‌.’ (എബ്രാ. 5:12) ഒന്നു ചിന്തി​ച്ചു​നോ​ക്കൂ! ഈ പ്രപഞ്ച​ത്തി​ലെ ഏറ്റവും മികച്ച അധ്യാ​പ​ക​നായ യഹോവ, തന്നെക്കു​റിച്ച്‌ മറ്റുള്ള​വരെ പഠിപ്പി​ക്കാൻ നമ്മളെ ക്ഷണിക്കു​ക​യാണ്‌! കുടും​ബ​ത്തി​ലോ സഭയി​ലോ വയൽശു​ശ്രൂ​ഷ​യി​ലോ ആകട്ടെ, യഹോ​വ​യെ​ക്കു​റി​ച്ചുള്ള സത്യം മറ്റുള്ള​വരെ പഠിപ്പി​ക്കാ​നുള്ള നിയമനം വിലതീ​രാത്ത പദവി​യും വലി​യൊ​രു ഉത്തരവാ​ദി​ത്വ​വും ആണ്‌. നമുക്ക്‌ എങ്ങനെ അത്‌ ഏറ്റവും നന്നായി ചെയ്യാ​നാ​കും?

അപ്പോ​സ്‌ത​ല​നാ​യ പൗലോസ്‌ തിമൊ​ഥെ​യൊ​സിന്‌ എഴുതിയ കത്തിൽ അതിനുള്ള ഉത്തരമുണ്ട്‌. “പരസ്യ​മാ​യി വായി​ക്കു​ന്ന​തി​ലും മറ്റുള്ള​വരെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ലും പഠിപ്പി​ക്കു​ന്ന​തി​ലും അർപ്പി​ത​നാ​യി​രി​ക്കുക” എന്നാണു പൗലോസ്‌ പറഞ്ഞത്‌. “എങ്കിൽ, നിന്നെ​ത്ത​ന്നെ​യും നിന്നെ ശ്രദ്ധി​ക്കു​ന്ന​വ​രെ​യും നീ രക്ഷിക്കും” എന്നും അദ്ദേഹം പറഞ്ഞു. (1 തിമൊ. 4:13, 16) നിങ്ങൾക്ക്‌ അറിയി​ക്കാ​നു​ള്ളത്‌, ആളുക​ളു​ടെ ജീവൻ രക്ഷിക്കാൻ സഹായി​ക്കുന്ന ഒരു സന്ദേശ​മാണ്‌. അതു​കൊ​ണ്ടു​തന്നെ വായി​ക്കാ​നും പഠിപ്പി​ക്കാ​നും ഉള്ള നിങ്ങളു​ടെ കഴിവ്‌ വർധി​പ്പി​ക്കാൻ ശ്രമി​ക്കേ​ണ്ടതു വളരെ പ്രധാ​ന​മാണ്‌. ഈ ലഘുപ​ത്രിക അതിനു നിങ്ങളെ സഹായി​ക്കും. ഇതിന്റെ ചില സവി​ശേ​ഷ​തകൾ നമുക്ക്‌ ഇപ്പോൾ നോക്കാം.

ഓരോ പേജി​ലും ഓരോ തിരു​വെ​ഴു​ത്തു കൊടു​ത്തി​ട്ടുണ്ട്‌. അത്‌ ഒന്നുകിൽ ആ പാഠവു​മാ​യി ബന്ധപ്പെട്ട ഒരു ബൈബിൾത​ത്ത്വ​മാ​യി​രി​ക്കും, അല്ലെങ്കിൽ ആ പാഠത്തി​ലെ മുഖ്യാ​ശ​യ​ത്തി​ന്റെ ഉദാഹ​ര​ണ​മാ​യി​രി​ക്കും

യഹോവ “മഹാനായ ഉപദേ​ഷ്ടാവ്‌” ആണ്‌. (യശ. 30:20) വായി​ക്കാ​നും പഠിപ്പി​ക്കാ​നും ഉള്ള നിങ്ങളു​ടെ കഴിവു​കൾക്കു മൂർച്ച കൂട്ടാൻ ഈ ലഘുപ​ത്രിക സഹായി​ക്കു​മെ​ങ്കി​ലും, നമ്മുടെ സന്ദേശം യഹോ​വ​യിൽനി​ന്നു​ള്ള​താ​ണെ​ന്നും യഹോ​വ​യാണ്‌ ആളുകളെ ആകർഷി​ക്കു​ന്ന​തെ​ന്നും ഒരിക്ക​ലും മറക്കരുത്‌. (യോഹ. 6:44) അതു​കൊണ്ട്‌ കൂടെ​ക്കൂ​ടെ പരിശു​ദ്ധാ​ത്മാ​വി​നാ​യി പ്രാർഥി​ക്കുക. ദൈവ​വ​ചനം ധാരാ​ള​മാ​യി ഉപയോ​ഗി​ക്കുക. നിങ്ങളി​ലേക്കല്ല, യഹോ​വ​യി​ലേക്കു ശ്രദ്ധ ആകർഷി​ക്കുക. യഹോ​വ​യോ​ടു ശക്തമായ സ്‌നേഹം വളർത്താൻ കേൾവി​ക്കാ​രെ സഹായി​ക്കുക.

മനുഷ്യർക്കു ലഭിച്ചി​ട്ടു​ള്ള​തിൽവെച്ച്‌ ഏറ്റവും പ്രധാ​ന​പ്പെട്ട സന്ദേശം മറ്റുള്ള​വരെ അറിയി​ക്കാ​നും പഠിപ്പി​ക്കാ​നും ഉള്ള ക്ഷണമാണു നിങ്ങൾക്കു കിട്ടി​യി​രി​ക്കു​ന്നത്‌. “ദൈവം നൽകുന്ന ശക്തിയിൽ” ആശ്രയി​ച്ചാൽ നിങ്ങൾ വിജയി​ക്കു​മെന്നു ഞങ്ങൾക്ക്‌ ഉറപ്പാണ്‌!​—1 പത്രോ. 4:11.

നിങ്ങളു​ടെ സഹ അധ്യാ​പകർ,

യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഭരണസം​ഘം