വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 4

തിരു​വെ​ഴു​ത്തു​കൾ പരിച​യ​പ്പെ​ടു​ത്തേണ്ട വിധം

തിരു​വെ​ഴു​ത്തു​കൾ പരിച​യ​പ്പെ​ടു​ത്തേണ്ട വിധം

മത്തായി 22:41-45

ചുരുക്കം: ഒരു തിരു​വെ​ഴു​ത്തു വായി​ക്കു​ന്ന​തി​നു മുമ്പ്‌ കേൾവിക്കാരുടെ മനസ്സിനെ ഒരുക്കുക.

എങ്ങനെ ചെയ്യാം:

  • നിങ്ങൾ ആ തിരു​വെ​ഴു​ത്തു വായി​ക്കു​ന്നത്‌ എന്തിനാ​ണെന്നു ചിന്തി​ക്കുക. ഏത്‌ ആശയം പഠിപ്പി​ക്കാ​നാ​ണോ നിങ്ങൾ ആ വാക്യം ഉപയോ​ഗി​ക്കു​ന്നത്‌, അതി​ലേക്കു ശ്രദ്ധ വരുന്ന രീതി​യി​ലാ​യി​രി​ക്കണം ആ വാക്യം പരിച​യ​പ്പെ​ടു​ത്തു​ന്നത്‌.

  • ബൈബി​ളി​നെ ദൈവ​വ​ച​ന​മാ​യി പരിച​യ​പ്പെ​ടു​ത്തുക. ദൈവ​വി​ശ്വാ​സി​ക​ളായ ആളുക​ളോ​ടു സംസാ​രി​ക്കു​മ്പോൾ ബൈബി​ളി​നെ ദൈവ​ത്തി​ന്റെ വചനമാ​യി പരിച​യ​പ്പെ​ടു​ത്തു​ന്നെ​ങ്കിൽ നിങ്ങൾ പറയുന്ന കാര്യ​ങ്ങൾക്കു കൂടുതൽ ആധികാ​രി​കത ലഭിക്കും. ദൈവ​ത്തി​ന്റെ ചിന്തക​ളാ​ണു നിങ്ങൾ പഠിപ്പി​ക്കു​ന്ന​തെന്ന്‌ അവർക്കു മനസ്സി​ലാ​കും.

  • തിരു​വെ​ഴു​ത്തിൽ താത്‌പ​ര്യം ഉണർത്തുക. ആദ്യം​തന്നെ, ആ തിരു​വെ​ഴു​ത്തിൽനിന്ന്‌ ഉത്തരം കിട്ടുന്ന ഒരു ചോദ്യം ചോദി​ക്കുക; അല്ലെങ്കിൽ ആ തിരു​വെ​ഴു​ത്തിൽ പരിഹാ​ര​മുള്ള ഒരു പ്രശ്‌ന​ത്തെ​ക്കു​റി​ച്ചോ ആ തിരു​വെ​ഴു​ത്തു​വി​വ​ര​ണ​ത്തിൽനിന്ന്‌ മനസ്സി​ലാ​ക്കാ​നാ​കുന്ന ഒരു തത്ത്വ​ത്തെ​ക്കു​റി​ച്ചോ പറയുക.