വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 5

തെറ്റു​കൂ​ടാ​തെ വായി​ക്കുക

തെറ്റു​കൂ​ടാ​തെ വായി​ക്കുക

1 തിമൊ​ഥെ​യൊസ്‌ 4:13

ചുരുക്കം: അച്ചടിച്ച താളി​ലു​ള്ളത്‌ അതേപടി ഉറക്കെ വായി​ക്കുക.

എങ്ങനെ ചെയ്യാം:

  • നന്നായി തയ്യാറാ​കുക. വായി​ക്കുന്ന ഭാഗം എന്ത്‌ ഉദ്ദേശ്യ​ത്തിൽ എഴുതി​യ​താ​ണെന്നു ചിന്തി​ക്കുക. വാക്കുകൾ പെറു​ക്കി​പ്പെ​റു​ക്കി വായി​ക്കു​ന്ന​തി​നു പകരം പല പദങ്ങളെ ഒരൊറ്റ കൂട്ടമാ​യി കണ്ട്‌ വായി​ക്കാൻ പഠിക്കുക. വാക്കുകൾ കൂട്ടി​ച്ചേർക്കു​ക​യോ വിട്ടു​ക​ള​യു​ക​യോ മാറ്റി​വാ​യി​ക്കു​ക​യോ ചെയ്യാ​തി​രി​ക്കാൻ ശ്രദ്ധി​ക്കുക. എല്ലാ ചിഹ്നങ്ങ​ളും ശ്രദ്ധി​ക്കണം.

  • ഓരോ വാക്കും ശരിയാ​യി ഉച്ചരി​ക്കുക. ഉച്ചരി​ക്കാൻ ബുദ്ധി​മു​ട്ടുള്ള വാക്കു​ക​ളോ പരിചി​ത​മ​ല്ലാത്ത പദങ്ങളോ ഒരു പ്രസി​ദ്ധീ​ക​ര​ണ​ത്തി​ലു​ണ്ടെ​ങ്കിൽ, അവയുടെ ഉച്ചാരണം പഠിക്കാൻ ആ പ്രസി​ദ്ധീ​ക​ര​ണ​ത്തി​ന്റെ ഓഡി​യോ റെക്കോർഡിങ്‌ കേൾക്കുക; അല്ലെങ്കിൽ നന്നായി വായി​ക്കുന്ന ഒരാളു​ടെ സഹായം ചോദി​ക്കുക.

  • വാക്കുകൾ വ്യക്തമാ​യി പറയുക. തല ഉയർത്തിപ്പിടിച്ച്‌, വായ്‌ നല്ലതു​പോ​ലെ തുറന്ന്‌ ഓരോ വാക്കും ശ്രദ്ധിച്ച്‌ വായി​ക്കുക. വാക്കു​ക​ളി​ലെ എല്ലാ അക്ഷരങ്ങ​ളും ഉച്ചരി​ക്കു​ന്നു​ണ്ടെന്ന്‌ ഉറപ്പു​വ​രു​ത്തുക.