വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 6

തിരു​വെ​ഴു​ത്തു വായി​ച്ച​തി​ന്റെ കാരണം വ്യക്തമാ​ക്കുക

തിരു​വെ​ഴു​ത്തു വായി​ച്ച​തി​ന്റെ കാരണം വ്യക്തമാ​ക്കുക

യോഹന്നാൻ 10:33-36

ചുരുക്കം: ഒരു വാക്യം വായി​ച്ചിട്ട്‌ വിശദീ​ക​രി​ക്കാ​തെ, പെട്ടെന്ന്‌ അടുത്ത പോയി​ന്റി​ലേക്കു കടക്കരുത്‌. നിങ്ങൾ വായിച്ച വാക്യ​വും ചർച്ച ചെയ്യുന്ന വിഷയവും തമ്മിലുള്ള ബന്ധം കേൾവി​ക്കാർക്കു വ്യക്തമാ​യി മനസ്സി​ലാ​കണം.

എങ്ങനെ ചെയ്യാം:

  • പ്രധാ​ന​വാ​ക്കു​കൾ വേർതി​രി​ക്കുക: ഒരു വാക്യം വായി​ച്ചിട്ട്‌, നിങ്ങൾ പറഞ്ഞു​വ​രുന്ന ആശയവു​മാ​യി നേരിട്ട്‌ ബന്ധമുള്ള വാക്കു​ക​ളി​ലേക്കു ശ്രദ്ധ ക്ഷണിക്കുക. അതിനാ​യി, നിങ്ങൾക്ക്‌ ആ പദങ്ങൾ ആവർത്തി​ക്കാം; അല്ലെങ്കിൽ ആ പദങ്ങൾ ആളുകൾ പ്രത്യേ​കം ശ്രദ്ധി​ക്കാൻ സഹായി​ക്കുന്ന ഒരു ചോദ്യം ചോദി​ക്കാം.

  • പറഞ്ഞു​വ​രുന്ന ആശയവു​മാ​യുള്ള ബന്ധം വ്യക്തമാ​ക്കുക. വാക്യം വായി​ക്കു​ന്ന​തി​നു മുമ്പ്‌ അതു വായി​ക്കാ​നുള്ള കാരണം പറഞ്ഞെ​ങ്കിൽ, വാക്യ​ത്തി​ലെ പദങ്ങൾ ഉപയോ​ഗിച്ച്‌ ആ കാരണം വിശദീ​ക​രി​ക്കുക.

  • ലളിത​മാ​ക്കി​നി​റു​ത്തുക. പറഞ്ഞു​വ​രുന്ന ആശയവു​മാ​യി നേരിട്ട്‌ ബന്ധമി​ല്ലാത്ത കാര്യങ്ങൾ പറയേ​ണ്ട​തില്ല. കേൾവി​ക്കാർക്ക്‌ ഇപ്പോൾത്തന്നെ ആ വിഷയ​ത്തെ​ക്കു​റിച്ച്‌ എന്തെല്ലാം അറിയാ​മെന്നു ചിന്തി​ക്കുക. എന്നിട്ട്‌ പറഞ്ഞു​വ​രുന്ന ആശയം അവർക്കു വ്യക്തമാ​യി മനസ്സി​ലാ​കാൻ ഏതൊക്കെ കാര്യങ്ങൾ പറയണ​മെന്നു തീരു​മാ​നി​ക്കുക.