വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 8

പഠിപ്പി​ക്കാൻ സഹായി​ക്കുന്ന ദൃഷ്ടാ​ന്തങ്ങൾ

പഠിപ്പി​ക്കാൻ സഹായി​ക്കുന്ന ദൃഷ്ടാ​ന്തങ്ങൾ

മത്തായി 13:34, 35

ചുരുക്കം: കേൾവി​ക്കാർക്ക്‌ ആകർഷ​ക​മായ, ലളിത​മായ ദൃഷ്ടാന്തങ്ങൾ ഉപയോഗിച്ച്‌ പ്രധാ​ന​പ്പെട്ട ആശയങ്ങൾ പഠിപ്പി​ക്കുക.

എങ്ങനെ ചെയ്യാം:

  • ലളിത​മായ ദൃഷ്ടാ​ന്തങ്ങൾ ഉപയോ​ഗി​ക്കുക. യേശു​വി​നെ​പ്പോ​ലെ, ചെറി​യ​ചെ​റിയ കാര്യങ്ങൾ ഉപയോ​ഗിച്ച്‌ വലിയ കാര്യങ്ങൾ വിശദീ​ക​രി​ക്കുക; എളുപ്പ​മുള്ള ആശയങ്ങൾ ഉപയോ​ഗിച്ച്‌ ബുദ്ധി​മു​ട്ടു​ള്ളവ വിവരി​ക്കുക. ദൃഷ്ടാ​ന്ത​ത്തിൽ അനാവ​ശ്യ​വി​വ​രങ്ങൾ ചേർത്താൽ അവ മനസ്സി​ലാ​ക്കാൻ ബുദ്ധി​മു​ട്ടാ​യി​രി​ക്കും. ഉപയോ​ഗി​ക്കുന്ന ദൃഷ്ടാ​ന്ത​ത്തി​ലെ വിശദാം​ശങ്ങൾ, നിങ്ങൾ പഠിപ്പി​ക്കുന്ന വിവര​വു​മാ​യി നന്നായി യോജി​ക്കു​ന്ന​താ​യി​രി​ക്കണം. അല്ലാത്ത​പക്ഷം വിഷയ​വു​മാ​യി ചേരാത്ത അത്തരം വിശദാം​ശങ്ങൾ കേൾവി​ക്കാ​രെ ആശയക്കു​ഴ​പ്പ​ത്തി​ലാ​ക്കും.

  • കേൾവി​ക്കാ​രെ​ക്കു​റിച്ച്‌ ചിന്തി​ക്കുക. കേൾവി​ക്കാ​രു​ടെ ജീവി​ത​വു​മാ​യി ബന്ധപ്പെട്ട, അവർക്കു താത്‌പ​ര്യ​മുള്ള വിഷയങ്ങൾ ദൃഷ്ടാ​ന്ത​മാ​യി പറയുക. അവരെ അസ്വസ്ഥ​രാ​ക്കു​ക​യോ മുറി​പ്പെ​ടു​ത്തു​ക​യോ ചെയ്യുന്ന ദൃഷ്ടാ​ന്തങ്ങൾ ഉപയോ​ഗി​ക്ക​രുത്‌.

  • പ്രധാ​ന​പ്പെട്ട ആശയം പഠിപ്പി​ക്കുക. ചെറി​യ​ചെ​റിയ വിശദാം​ശങ്ങൾ പഠിപ്പി​ക്കാ​നല്ല, മുഖ്യാ​ശ​യങ്ങൾ പഠിപ്പി​ക്കാ​നാ​യി​രി​ക്കണം ദൃഷ്ടാ​ന്തങ്ങൾ ഉപയോ​ഗി​ക്കേ​ണ്ടത്‌. കേൾവി​ക്കാർ ദൃഷ്ടാ​ന്തങ്ങൾ മാത്രമല്ല അതിലൂ​ടെ പഠിപ്പി​ക്കുന്ന ആശയവും ഓർത്തി​രി​ക്കു​മെന്ന്‌ ഉറപ്പു​വ​രു​ത്തുക.