വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 15

ബോധ്യ​ത്തോ​ടെ സംസാ​രി​ക്കുക

ബോധ്യ​ത്തോ​ടെ സംസാ​രി​ക്കുക

1 തെസ്സ​ലോ​നി​ക്യർ 1:5

ചുരുക്കം: നിങ്ങൾ പറയുന്ന കാര്യങ്ങൾ സത്യമാ​ണെ​ന്നും വളരെ പ്രധാ​ന​പ്പെ​ട്ട​താ​ണെ​ന്നും നിങ്ങൾക്കു നല്ല ബോധ്യ​മു​ണ്ടെന്നു കേൾവി​ക്കാർക്കു മനസ്സി​ലാ​കണം.

എങ്ങനെ ചെയ്യാം:

  • നന്നായി തയ്യാറാ​കുക. മുഖ്യാ​ശ​യങ്ങൾ ഏതെല്ലാ​മാ​ണെ​ന്നും ബൈബിൾ അവയെ ശരി​വെ​ക്കു​ന്നത്‌ എങ്ങനെ​യെ​ന്നും മനസ്സി​ലാ​കു​ന്ന​തു​വരെ പഠിക്കുക. നിങ്ങൾ അവതരി​പ്പി​ക്കാൻപോ​കുന്ന വിവര​ങ്ങ​ളി​ലെ മുഖ്യാ​ശ​യങ്ങൾ ലളിത​മായ ഏതാനും വാക്കു​ക​ളിൽ പറഞ്ഞു​നോ​ക്കുക. ആ വിവരങ്ങൾ നിങ്ങളു​ടെ കേൾവി​ക്കാ​രെ എങ്ങനെ സഹായി​ക്കു​മെന്നു ചിന്തി​ക്കുക. പരിശു​ദ്ധാ​ത്മാ​വി​നു​വേണ്ടി പ്രാർഥി​ക്കുക.

  • ബോധ്യം തെളി​യി​ക്കുന്ന വാക്കുകൾ ഉപയോ​ഗി​ക്കുക. അച്ചടി​ച്ചു​വന്ന വിവരങ്ങൾ അതേപടി ആവർത്തി​ക്കു​ന്ന​തി​നു പകരം സ്വന്തം വാക്കു​ക​ളിൽ സംസാ​രി​ക്കുക. പറയുന്ന വിഷയ​ത്തെ​ക്കു​റിച്ച്‌ നല്ല ബോധ്യ​മു​ണ്ടെന്നു തെളി​യി​ക്കുന്ന രീതി​യിൽ വേണം കാര്യങ്ങൾ അവതരി​പ്പി​ക്കാൻ.

  • ആത്മാർഥ​ത​യോ​ടെ സംസാ​രി​ക്കുക. സംസാ​രി​ക്കു​മ്പോൾ വേണ്ടത്ര ശബ്ദമു​ണ്ടാ​യി​രി​ക്കണം. ആളുക​ളു​ടെ കണ്ണിൽ നോക്കി സംസാ​രി​ക്കുക. എന്നാൽ അവർക്ക്‌ അസ്വസ്ഥത തോന്നുന്ന രീതി​യിൽ നോക്ക​രുത്‌.