വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 20

നല്ല ഉപസം​ഹാ​രം

നല്ല ഉപസം​ഹാ​രം

സഭാപ്രസംഗകൻ 12:13, 14

ചുരുക്കം: പഠിച്ച കാര്യങ്ങൾ അംഗീ​ക​രി​ക്കാ​നും അവ പ്രാവർത്തി​ക​മാ​ക്കാ​നും ആളുകളെ പ്രചോ​ദി​പ്പി​ക്കു​ന്ന​താ​യി​രി​ക്കണം നിങ്ങൾ ഏറ്റവും ഒടുവിൽ പറയുന്ന വാചകങ്ങൾ.

എങ്ങനെ ചെയ്യാം:

  • ഉപസം​ഹാ​രത്തെ കേന്ദ്ര​വി​ഷ​യ​വു​മാ​യി ബന്ധിപ്പി​ക്കുക. നിങ്ങൾ പറഞ്ഞ പ്രധാന പോയി​ന്റു​ക​ളും കേന്ദ്ര​വി​ഷ​യ​വും അതേപടി ആവർത്തി​ക്കു​ക​യോ മറ്റു വാക്കു​ക​ളിൽ പറയു​ക​യോ ചെയ്യുക.

  • കേൾവി​ക്കാ​രെ പ്രചോ​ദി​പ്പി​ക്കുക. കേൾവി​ക്കാർ എന്തു ചെയ്യണ​മെ​ന്നും എന്തു​കൊണ്ട്‌ അങ്ങനെ ചെയ്യണ​മെ​ന്നും പറയുക. ആത്മാർഥ​ത​യോ​ടെ​യും ബോധ്യ​ത്തോ​ടെ​യും സംസാ​രി​ക്കുക.

  • ഉപസം​ഹാ​രം ലളിത​വും ഹ്രസ്വ​വും ആയിരി​ക്കണം. അതുവരെ പറയാത്ത പ്രധാ​ന​പ്പെട്ട ആശയങ്ങ​ളൊ​ന്നും ഉപസം​ഹാ​ര​ത്തിൽ പുതു​താ​യി ഉൾപ്പെ​ടു​ത്ത​രുത്‌. വാക്കു​ക​ളു​ടെ എണ്ണം കഴിവ​തും കുറയ്‌ക്കുക. അവസാ​ന​മാ​യി ഒരിക്കൽക്കൂ​ടെ പ്രവർത്ത​ന​ത്തി​നു പ്രചോ​ദി​പ്പി​ക്കുക.