വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 07

യഹോ​വ​യെ​ക്കു​റിച്ച്‌ ബൈബിൾ എന്താണ്‌ പറയു​ന്നത്‌?

യഹോ​വ​യെ​ക്കു​റിച്ച്‌ ബൈബിൾ എന്താണ്‌ പറയു​ന്നത്‌?

ദൈവ​ത്തെ​ക്കു​റിച്ച്‌ ചിന്തി​ക്കു​മ്പോൾ എന്താണു മനസ്സി​ലേക്ക്‌ വരുന്നത്‌? നമു​ക്കൊ​ന്നും ഒരിക്ക​ലും അടുത്ത്‌ ചെല്ലാൻ പറ്റാത്ത അകലത്തിൽ, നക്ഷത്ര​ങ്ങൾക്കും അപ്പുറം എവി​ടെ​യോ സ്ഥിതി ചെയ്യുന്ന ഭയഗം​ഭീ​ര​നായ ഒരാൾ, അങ്ങനെ​യാ​ണോ? അല്ലെങ്കിൽപ്പി​ന്നെ വികാ​രങ്ങൾ ഒന്നും ഇല്ലാത്ത വെറും ഒരു ശക്തി, അങ്ങനെ​യാ​ണോ? ശരിക്കും യഹോവ എങ്ങനെ​യുള്ള വ്യക്തി​യാണ്‌? ദൈവ​ത്തി​ന്റെ വചനമായ ബൈബി​ളിൽ യഹോ​വ​യു​ടെ ഗുണങ്ങ​ളെ​ക്കു​റിച്ച്‌ പറഞ്ഞി​രി​ക്കു​ന്നു. മാത്രമല്ല, ദൈവ​ത്തി​നു മനുഷ്യ​രു​ടെ കാര്യ​ത്തിൽ താത്‌പ​ര്യ​മു​ണ്ടെ​ന്നും ബൈബിൾ പറയുന്നു.

1. നമുക്ക്‌ ദൈവത്തെ കാണാൻ കഴിയാ​ത്തത്‌ എന്തു​കൊണ്ട്‌?

“ദൈവം ഒരു ആത്മവ്യ​ക്തി​യാണ്‌.” (യോഹ​ന്നാൻ 4:24) അതായത്‌, യഹോ​വ​യ്‌ക്കു നമ്മു​ടേ​തു​പോ​ലുള്ള ശരീരമല്ല ഉള്ളത്‌. സ്വർഗം നമുക്കു കാണാൻ കഴിയില്ല, ആത്മശരീ​ര​മുള്ള ദൈവ​ത്തെ​യും നമുക്കു കാണാൻ കഴിയില്ല.

2. യഹോ​വ​യു​ടെ ചില ഗുണങ്ങൾ എന്തൊ​ക്കെ​യാണ്‌?

നമുക്കു കാണാൻ കഴിയി​ല്ലെ​ങ്കി​ലും യഹോവ ഒരു യഥാർഥ വ്യക്തി​യാണ്‌. യഹോ​വ​യു​ടെ ഗുണങ്ങ​ളെ​ക്കു​റിച്ച്‌ കൂടുതൽ അറിയു​മ്പോൾ നമ്മൾ ആ ദൈവത്തെ കൂടുതൽ സ്‌നേ​ഹി​ക്കും. ബൈബിൾ പറയുന്നു: “യഹോവ നീതിയെ സ്‌നേ​ഹി​ക്കു​ന്നു; ദൈവം തന്റെ വിശ്വ​സ്‌തരെ ഉപേക്ഷി​ക്കില്ല.” (സങ്കീർത്തനം 37:28) കൂടാതെ, യഹോവ “വാത്സല്യ​വും കരുണ​യും നിറഞ്ഞ” ദൈവ​മാണ്‌. പ്രത്യേ​കിച്ച്‌, കഷ്ടപ്പാട്‌ അനുഭ​വി​ക്കു​ന്ന​വ​രോട്‌. (യാക്കോബ്‌ 5:11) “യഹോവ ഹൃദയം തകർന്ന​വ​രു​ടെ അരികി​ലുണ്ട്‌; മനസ്സു തകർന്ന​വരെ ദൈവം രക്ഷിക്കു​ന്നു.” (സങ്കീർത്തനം 34:18) നമ്മുടെ പ്രവൃ​ത്തി​കൾ യഹോ​വയെ ദുഃഖി​പ്പി​ക്കു​ക​യോ സന്തോ​ഷി​പ്പി​ക്കു​ക​യോ ചെയ്യും എന്ന കാര്യം നിങ്ങൾക്ക്‌ അറിയാ​മോ? ഒരാൾ തെറ്റു ചെയ്യാൻ തീരു​മാ​നി​ക്കു​മ്പോൾ അതു യഹോ​വയെ വിഷമി​പ്പി​ക്കു​ന്നു. (സങ്കീർത്തനം 78:40, 41) എന്നാൽ, ഒരാൾ ശരിയായ കാര്യം ചെയ്യു​മ്പോൾ അതു യഹോ​വയെ സന്തോ​ഷി​പ്പി​ക്കു​ന്നു.—സുഭാ​ഷി​തങ്ങൾ 27:11 വായി​ക്കുക.

3. യഹോ​വ​യ്‌ക്കു നമ്മളോ​ടു സ്‌നേ​ഹ​മു​ണ്ടെന്ന്‌ എങ്ങനെ അറിയാം?

യഹോ​വ​യു​ടെ എടുത്തു​പ​റ​യേണ്ട ഒരു ഗുണമാണ്‌ സ്‌നേഹം. “ദൈവം സ്‌നേ​ഹ​മാണ്‌ എന്നു പോലും ബൈബിൾ പറയുന്നു. (1 യോഹ​ന്നാൻ 4:8) ബൈബി​ളി​ലൂ​ടെ മാത്രമല്ല സൃഷ്ടി​ക​ളി​ലൂ​ടെ​യും യഹോവ ആ സ്‌നേഹം കാണി​ച്ചു​ത​രു​ന്നുണ്ട്‌. (പ്രവൃ​ത്തി​കൾ 14:17 വായി​ക്കുക.) നമ്മളെ സൃഷ്ടിച്ച വിധം​തന്നെ ഒന്നു നോക്കുക. നമുക്കു പലപല നിറങ്ങൾ കാണാം, മനോ​ഹ​ര​മായ സംഗീതം കേൾക്കാം, രുചി​ക​ര​മായ ഭക്ഷണം ആസ്വദി​ക്കാം . . . ഇതി​നൊ​ക്കെ​യുള്ള കഴിവ്‌ യഹോവ നമുക്ക്‌ തന്നിട്ടുണ്ട്‌. കാരണം നമ്മൾ സന്തോ​ഷ​ത്തോ​ടെ ജീവി​ക്കാൻ യഹോവ ആഗ്രഹി​ക്കു​ന്നു.

ആഴത്തിൽ പഠിക്കാൻ

യഹോവ അത്ഭുത​ക​ര​മായ കാര്യങ്ങൾ എങ്ങനെ​യാണ്‌ സൃഷ്ടി​ച്ചത്‌? യഹോ​വ​യു​ടെ മനോ​ഹ​ര​മായ ഗുണങ്ങൾ ഏതൊ​ക്കെ​യാണ്‌? യഹോവ തന്റെ ഗുണങ്ങൾ വെളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌ എങ്ങനെ​യാണ്‌? നമുക്കു നോക്കാം.

4. പരിശു​ദ്ധാ​ത്മാവ്‌—ദൈവ​ത്തി​ന്റെ ശക്തി

പരിശു​ദ്ധാ​ത്മാവ്‌ ഒരു വ്യക്തി​യ​ല്ലെ​ന്നും കാര്യങ്ങൾ ചെയ്യു​ന്ന​തി​നു ദൈവം ഉപയോ​ഗി​ക്കുന്ന ശക്തിയാ​ണെ​ന്നും ബൈബി​ളിൽനിന്ന്‌ മനസ്സി​ലാ​ക്കാം. നമ്മൾ കൈ ഉപയോ​ഗിച്ച്‌ ഓരോ കാര്യങ്ങൾ ചെയ്യു​ന്ന​തു​പോ​ലെ യഹോവ പരിശു​ദ്ധാ​ത്മാവ്‌ ഉപയോ​ഗിച്ച്‌ പ്രവർത്തി​ക്കു​ന്നു. ലൂക്കോസ്‌ 11:13; പ്രവൃ​ത്തി​കൾ 2:17 എന്നീ വാക്യങ്ങൾ വായി​ക്കുക. എന്നിട്ട്‌ ഈ ചോദ്യ​ങ്ങൾ ചർച്ച ചെയ്യുക:

  • നമ്മൾ ചോദി​ച്ചാൽ ദൈവം പരിശു​ദ്ധാ​ത്മാവ്‌ നമ്മുടെ മേൽ “പകരും” എന്നു ബൈബിൾ പറയുന്നു. അങ്ങനെ​യാ​ണെ​ങ്കിൽ പരിശു​ദ്ധാ​ത്മാവ്‌ ഒരു വ്യക്തി​യാ​യി​രി​ക്കു​മോ അതോ ദൈവ​ത്തി​ന്റെ ശക്തിയാ​യി​രി​ക്കു​മോ? നിങ്ങൾക്ക്‌ എന്തു തോന്നു​ന്നു?

അത്ഭുത​ക​ര​മായ കാര്യങ്ങൾ ചെയ്യാൻ യഹോവ പരിശു​ദ്ധാ​ത്മാവ്‌ ഉപയോ​ഗി​ക്കു​ന്നു. സങ്കീർത്തനം 33:6; 2 പത്രോസ്‌ 1:20, 21 എന്നീ വാക്യങ്ങൾ വായി​ക്കുക. എന്നിട്ട്‌ ഈ ചോദ്യം ചർച്ച ചെയ്യുക:

  • യഹോവ പരിശു​ദ്ധാ​ത്മാവ്‌ ഉപയോ​ഗിച്ച്‌ ചെയ്‌ത ചില കാര്യങ്ങൾ നിങ്ങൾക്കു പറയാ​മോ?

5. യഹോ​വ​യു​ടെ മനോ​ഹ​ര​മായ ഗുണങ്ങൾ

ദൈവത്തെ വിശ്വ​സ്‌ത​മാ​യി ആരാധി​ച്ചി​രുന്ന ഒരു വ്യക്തി​യാ​യി​രു​ന്നു മോശ. കൂടുതൽ മെച്ചമാ​യി ദൈവത്തെ അറിയാൻ അദ്ദേഹം ആഗ്രഹി​ച്ചു. മോശ ദൈവ​ത്തോട്‌ ഇങ്ങനെ അപേക്ഷി​ച്ചു: ‘അങ്ങയുടെ വഴികൾ എന്നെ അറിയി​ക്കേ​ണമേ. എങ്കിൽ എനിക്ക്‌ അങ്ങയെ അറിയാൻ പറ്റുമ​ല്ലോ.’ (പുറപ്പാട്‌ 33:13) മറുപ​ടി​യാ​യി തന്റെ ചില ഗുണങ്ങ​ളെ​ക്കു​റിച്ച്‌ യഹോവ മോശ​യോ​ടു പറഞ്ഞു. പുറപ്പാട്‌ 34:4-6 വായി​ക്കുക. എന്നിട്ട്‌ ഈ ചോദ്യ​ങ്ങൾ ചർച്ച ചെയ്യുക:

  • യഹോവ തന്റെ ഏതൊക്കെ ഗുണങ്ങ​ളെ​ക്കു​റി​ച്ചാ​ണു മോശ​യോ​ടു സംസാ​രി​ച്ചത്‌?

  • യഹോ​വ​യു​ടെ ഏതു ഗുണങ്ങ​ളാ​ണു നിങ്ങൾക്ക്‌ ഇഷ്ടപ്പെ​ട്ടത്‌?

6. യഹോവ നമുക്കു​വേണ്ടി കരുതു​ന്നു

ദൈവ​ജ​ന​മാ​യി​രുന്ന ഇസ്രാ​യേ​ല്യർ ഈജി​പ്‌തിൽ അടിമ​ക​ളാ​യി​രു​ന്നു. അവർ കഷ്ടപ്പെ​ടു​ന്നതു കണ്ടപ്പോൾ യഹോ​വ​യ്‌ക്ക്‌ എന്താണു തോന്നി​യത്‌? ഓഡി​യോ കേൾക്കുക. അതിന്റെ കൂടെ നിങ്ങളു​ടെ ബൈബി​ളിൽനിന്ന്‌ പുറപ്പാട്‌ 3:1-10 വായി​ക്കുക. എന്നിട്ട്‌ താഴെ കൊടു​ത്തി​രി​ക്കുന്ന ചോദ്യ​ങ്ങൾ ചർച്ച ചെയ്യുക.

  • മനുഷ്യർ കഷ്ടപ്പെ​ടു​ന്നതു കാണു​മ്പോൾ യഹോ​വ​യ്‌ക്ക്‌ എന്താണു തോന്നു​ന്നത്‌?—പുറപ്പാട്‌ 3:7, 8 വാക്യങ്ങൾ കാണുക.

  • യഹോ​വ​യ്‌ക്കു നമ്മളെ സഹായി​ക്കാ​നുള്ള ആഗ്രഹ​മു​ണ്ടെ​ന്നും അതിനുള്ള കഴിവു​ണ്ടെ​ന്നും നിങ്ങൾ വിശ്വ​സി​ക്കു​ന്നു​ണ്ടോ? കാരണം വിശദീ​ക​രി​ക്കുക.

7. സൃഷ്ടി​ക​ളിൽനിന്ന്‌ യഹോ​വ​യു​ടെ ഗുണങ്ങൾ പഠിക്കാം

സൃഷ്ടി​കളെ അടുത്ത്‌ നിരീ​ക്ഷി​ക്കു​ന്നത്‌ യഹോ​വ​യു​ടെ ഗുണങ്ങൾ മനസ്സി​ലാ​ക്കാൻ നമ്മളെ സഹായി​ക്കും. വീഡി​യോ കാണുക. അതിനു ശേഷം റോമർ 1:20 വായി​ക്കുക. എന്നിട്ട്‌ താഴെ കൊടു​ത്തി​രി​ക്കുന്ന ചോദ്യം ചർച്ച ചെയ്യുക.

  • സൃഷ്ടി​ക​ളിൽനിന്ന്‌ യഹോ​വ​യു​ടെ ഏതൊക്കെ ഗുണങ്ങ​ളാ​ണു നിങ്ങൾക്കു മനസ്സി​ലാ​യത്‌?

ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ: “ദൈവം ഒരു വ്യക്തിയല്ല, ഒരു ശക്തിയാണ്‌. ദൈവം എല്ലായി​ട​ത്തും ഉണ്ട്‌.”

  • ഇതു ശരിയാ​ണെന്ന്‌ നിങ്ങൾക്കു തോന്നു​ന്നു​ണ്ടോ?

  • അങ്ങനെ പറയാൻ എന്താണു കാരണം?

ചുരു​ക്ക​ത്തിൽ

യഹോവ ഒരു ആത്മവ്യ​ക്തി​യാണ്‌. അതു​കൊണ്ട്‌ മനുഷ്യർക്കു ദൈവത്തെ കാണാൻ കഴിയില്ല. യഹോ​വ​യ്‌ക്ക്‌ അനേകം ഗുണങ്ങ​ളുണ്ട്‌. അതിൽ എടുത്തു​പ​റ​യേണ്ട ഒന്നാണു സ്‌നേഹം.

ഓർക്കുന്നുണ്ടോ?

  • നമുക്ക്‌ യഹോ​വയെ കാണാൻ കഴിയാ​ത്തത്‌ എന്തു​കൊണ്ട്‌?

  • പരിശു​ദ്ധാ​ത്മാവ്‌ എന്താണ്‌?

  • യഹോ​വ​യു​ടെ ചില ഗുണങ്ങൾ ഏതൊ​ക്കെ​യാണ്‌?

നിങ്ങൾക്കു ചെയ്യാൻ

കൂടുതൽ മനസ്സി​ലാ​ക്കാൻ

യഹോവയെപ്പറ്റി കൂടുതൽ അറിയാൻ യഹോ​വ​യു​ടെ പ്രധാ​ന​പ്പെട്ട നാലു ഗുണങ്ങ​ളെ​ക്കു​റിച്ച്‌ മനസ്സി​ലാ​ക്കുക.

“ദൈവം എങ്ങനെ​യു​ള്ള​വ​നാണ്‌?” (വീക്ഷാ​ഗോ​പു​രം 2019 നമ്പർ 1)

യഹോവ സർവവ്യാ​പി​യാ​ണോ? തെളി​വു​കൾ നോക്കുക.

“തൂണി​ലും തുരു​മ്പി​ലും ദൈവ​മു​ണ്ടോ?” (വെബ്‌​സൈ​റ്റി​ലെ ലേഖനം)

പരിശുദ്ധാത്മാവിനെ ദൈവ​ത്തി​ന്റെ കൈകൾ എന്നു പറയു​ന്നത്‌ എന്തു​കൊണ്ട്‌?

“എന്താണ്‌ പരിശു​ദ്ധാ​ത്മാവ്‌?” (വെബ്‌​സൈ​റ്റി​ലെ ലേഖനം)

ദൈവം തന്നെ സ്‌നേ​ഹി​ക്കു​ന്നു​ണ്ടെന്ന കാര്യം വിശ്വ​സി​ക്കാൻ അന്ധനായ ഒരു വ്യക്തിക്കു ബുദ്ധി​മു​ട്ടാ​യി​രു​ന്നു. അദ്ദേഹ​ത്തി​ന്റെ ആ ചിന്തയെ മാറ്റി​യത്‌ എന്താണ്‌?

“മറ്റുള്ള​വരെ സഹായി​ക്കാ​നാ​കു​മെന്ന്‌ എനിക്ക്‌ ഇപ്പോൾ തോന്നു​ന്നു” (വീക്ഷാ​ഗോ​പു​രം 2016 നമ്പർ 1)