വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 08

നിങ്ങൾക്ക്‌ യഹോ​വ​യു​ടെ സുഹൃ​ത്താ​കാൻ കഴിയു​മോ?

നിങ്ങൾക്ക്‌ യഹോ​വ​യു​ടെ സുഹൃ​ത്താ​കാൻ കഴിയു​മോ?

നമ്മൾ യഹോ​വ​യെ​ക്കു​റിച്ച്‌ കൂടുതൽ അറിയാൻ യഹോവ ആഗ്രഹി​ക്കു​ന്നുണ്ട്‌. യഹോ​വ​യു​ടെ ഗുണങ്ങൾ, യഹോവ പ്രവർത്തി​ക്കുന്ന വിധം, ഭാവി​യിൽ ചെയ്യാൻ ആഗ്രഹി​ക്കുന്ന കാര്യങ്ങൾ എന്നിവ​യൊ​ക്കെ. എന്തു​കൊണ്ട്‌? കാരണം, കൂടുതൽ അറിയു​മ്പോൾ നമുക്ക്‌ യഹോ​വ​യു​ടെ സുഹൃ​ത്താ​കാൻ താത്‌പ​ര്യം തോന്നും. നിങ്ങൾക്ക്‌ ശരിക്കും യഹോ​വ​യു​ടെ ഒരു സുഹൃ​ത്താ​കാൻ കഴിയു​മോ? (സങ്കീർത്തനം 25:14 വായി​ക്കുക.) അതിനു നിങ്ങൾക്ക്‌ എന്തൊക്കെ ചെയ്യാം? യഹോ​വ​യാണ്‌ ഏറ്റവും നല്ല സുഹൃത്ത്‌ എന്നു പറയു​ന്നത്‌ എന്തു​കൊണ്ട്‌? ഈ ചോദ്യ​ങ്ങൾക്ക്‌ ബൈബിൾ ഉത്തരം തരുന്നു.

1. യഹോവ നമ്മളെ തന്റെ അടു​ത്തേക്ക്‌ സ്‌നേ​ഹ​ത്തോ​ടെ ക്ഷണിക്കു​ന്നു

“ദൈവ​ത്തോട്‌ അടുത്ത്‌ ചെല്ലുക; അപ്പോൾ ദൈവം നിങ്ങ​ളോട്‌ അടുത്ത്‌ വരും.” (യാക്കോബ്‌ 4:8) എന്താണ്‌ ഇതിന്റെ അർഥം? യഹോവ നിങ്ങളെ സുഹൃ​ത്താ​ക്കാൻ ആഗ്രഹി​ക്കു​ന്നു. ‘ദൈവത്തെ കാണാൻ പറ്റില്ല​ല്ലോ, പിന്നെ എങ്ങനെ​യാ​ണു സുഹൃ​ത്താ​ക്കാൻ പറ്റുന്നത്‌’ എന്നാണു പലരും ചിന്തി​ക്കു​ന്നത്‌. ദൈവത്തെ കാണാൻ കഴിയില്ല എന്നതു ശരിയാണ്‌. എന്നാൽ, തന്റെ വചനമായ ബൈബി​ളി​ലൂ​ടെ താൻ എങ്ങനെ​യുള്ള വ്യക്തി​യാ​ണെന്ന്‌ യഹോ​വ​തന്നെ വ്യക്തമാ​ക്കു​ന്നുണ്ട്‌. അതു മനസ്സി​ലാ​ക്കി​യാൽ യഹോ​വയെ നമുക്കു സുഹൃ​ത്താ​ക്കാം. ദൈവ​വ​ച​ന​മായ ബൈബിൾ എത്രയ​ധി​കം വായി​ക്കു​ന്നു​വോ അത്രയ​ധി​കം നമ്മൾ ദൈവ​ത്തോട്‌ അടുക്കും.

2. ‘യഹോ​വ​യാണ്‌ ഏറ്റവും നല്ല സുഹൃത്ത്‌,’ എന്തു​കൊണ്ട്‌?

യഹോ​വ​യെ​പ്പോ​ലെ നിങ്ങളെ സ്‌നേ​ഹി​ക്കുന്ന മറ്റാരും ഇല്ല. നമ്മൾ സന്തോ​ഷ​മു​ള​ളവർ ആയിരി​ക്കാ​നും സഹായം ആവശ്യ​മു​ള​ള​പ്പോൾ പ്രാർഥി​ക്കാ​നും യഹോവ ആഗ്രഹി​ക്കു​ന്നു. ‘ദൈവം നിങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തയു​ള്ള​വ​നാ​യ​തു​കൊണ്ട്‌ നിങ്ങളു​ടെ എല്ലാ ഉത്‌ക​ണ്‌ഠ​ക​ളും ദൈവ​ത്തി​ന്റെ മേൽ ഇടാം.’ (1 പത്രോസ്‌ 5:7) നമ്മൾ പ്രാർഥി​ക്കു​മ്പോൾ ശ്രദ്ധി​ക്കാ​നും നമ്മളെ സഹായി​ക്കാ​നും ആശ്വസി​പ്പി​ക്കാ​നും യഹോവ എപ്പോ​ഴും തയ്യാറാണ്‌.—സങ്കീർത്തനം 94:18, 19 വായി​ക്കുക.

3. യഹോ​വ​യു​ടെ സുഹൃ​ത്താ​കാൻ നമ്മൾ എന്തു ചെയ്യണം?

യഹോവ എല്ലാ ആളുക​ളെ​യും സ്‌നേ​ഹി​ക്കു​ന്നു​ണ്ടെ​ങ്കി​ലും “നേരു​ള്ള​വ​രെ​യാ​ണു ദൈവം ഉറ്റസു​ഹൃ​ത്തു​ക്ക​ളാ​ക്കു​ന്നത്‌.” (സുഭാ​ഷി​തങ്ങൾ 3:32) നമ്മൾ യഹോവ ഇഷ്ടപ്പെ​ടുന്ന കാര്യങ്ങൾ ചെയ്യാ​നും വെറു​ക്കുന്ന കാര്യങ്ങൾ ചെയ്യാ​തി​രി​ക്കാ​നും ആണ്‌ യഹോവ ആഗ്രഹി​ക്കു​ന്നത്‌. പക്ഷേ ദൈവം പ്രതീ​ക്ഷി​ക്കു​ന്ന​തു​പോ​ലെ ജീവി​ക്കാൻ കഴിയി​ല്ലെന്ന്‌ ചിലർ വിചാ​രി​ക്കു​ന്നു. എന്നാൽ യഹോ​വ​യ്‌ക്ക്‌ നമ്മുടെ അവസ്ഥ അറിയാം. ദൈവം കരുണ​യോ​ടെ​യാണ്‌ നമ്മളോട്‌ ഇടപെ​ടു​ന്നത്‌. തന്നെ സ്‌നേ​ഹി​ക്കു​ക​യും താൻ ഇഷ്ടപ്പെ​ടു​ന്നതു ചെയ്യാൻ ആത്മാർഥ​മാ​യി ശ്രമി​ക്കു​ക​യും ചെയ്യു​ന്ന​വരെ യഹോവ അംഗീ​ക​രി​ക്കു​ന്നു.—സങ്കീർത്തനം 147:11; പ്രവൃ​ത്തി​കൾ 10:34, 35.

ആഴത്തിൽ പഠിക്കാൻ

നിങ്ങൾക്ക്‌ എങ്ങനെ യഹോ​വ​യു​ടെ സുഹൃ​ത്താ​കാം? യഹോ​വ​യാണ്‌ ഏറ്റവും നല്ല സുഹൃത്ത്‌ എന്നു പറയു​ന്നത്‌ എന്തു​കൊണ്ട്‌? നമുക്ക്‌ നോക്കാം.

4. അബ്രാ​ഹാം—യഹോ​വ​യു​ടെ സുഹൃത്ത്‌

ദൈവ​ത്തി​ന്റെ സുഹൃ​ത്താ​കുക എന്നു പറഞ്ഞാൽ എന്താണ്‌ അർഥം? ഇതു മനസ്സി​ലാ​ക്കാൻ ബൈബി​ളിൽ അബ്രാ​ഹാം അഥവാ അബ്രാം എന്ന ഒരാ​ളെ​ക്കു​റിച്ച്‌ പറഞ്ഞി​രി​ക്കുന്ന ഒരു ഭാഗം നോക്കാം. ഉൽപത്തി 12:1-4 വരെയു​ളള ഭാഗങ്ങ​ളിൽനിന്ന്‌ അബ്രാ​ഹാ​മി​നെ​ക്കു​റിച്ച്‌ വായി​ക്കുക. എന്നിട്ട്‌ ഈ ചോദ്യ​ങ്ങൾ ചർച്ച ചെയ്യുക:

  • യഹോവ അബ്രാ​ഹാ​മി​നോട്‌ എന്തു ചെയ്യാ​നാണ്‌ പറഞ്ഞത്‌?

  • യഹോവ അബ്രാ​ഹാ​മിന്‌ കൊടുത്ത വാഗ്‌ദാ​നം അല്ലെങ്കിൽ ഉറപ്പ്‌ എന്താണ്‌?

  • യഹോവ പറഞ്ഞ കാര്യങ്ങൾ അബ്രാ​ഹാം അനുസ​രി​ച്ചത്‌ എങ്ങനെ​യാണ്‌?

5. തന്റെ സുഹൃ​ത്തു​ക്ക​ളിൽനിന്ന്‌ യഹോവ എന്താണു പ്രതീ​ക്ഷി​ക്കു​ന്നത്‌?

നമ്മൾ കൂട്ടു​കാ​രിൽനിന്ന്‌ ചില കാര്യങ്ങൾ പ്രതീ​ക്ഷി​ക്കും.

  • കൂട്ടു​കാർ ചെയ്‌തു​ത​ര​ണ​മെന്നു നിങ്ങൾ ആഗ്രഹിക്കുന്ന ചില കാര്യങ്ങൾ എന്തൊ​ക്കെ​യാണ്‌?

1 യോഹ​ന്നാൻ 5:3 വായി​ക്കുക. എന്നിട്ട്‌ ഈ ചോദ്യം ചർച്ച ചെയ്യുക:

  • യഹോ​വ​യു​ടെ സുഹൃ​ത്തു​ക്ക​ളിൽനിന്ന്‌ യഹോവ പ്രതീ​ക്ഷി​ക്കു​ന്നത്‌ എന്താണ്‌?

യഹോ​വയെ അനുസ​രി​ക്കു​മ്പോൾ, നമ്മൾ സ്വഭാ​വ​ത്തി​ലോ പെരു​മാ​റ്റ​ത്തി​ലോ ഒക്കെ ചില മാറ്റങ്ങൾ വരു​ത്തേ​ണ്ടി​വ​രും. യശയ്യ 48:17, 18 വായി​ക്കുക. എന്നിട്ട്‌ ഈ ചോദ്യം ചർച്ച ചെയ്യുക:

  • ചില കാര്യ​ങ്ങ​ളിൽ നമ്മൾ മാറ്റം വരുത്ത​ണ​മെന്ന്‌ യഹോവ പറയു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?

നല്ല കൂട്ടു​കാ​രൻ പറഞ്ഞു​ത​രുന്ന കാര്യങ്ങൾ നമുക്കു പ്രയോ​ജനം ചെയ്യും, നമ്മളെ സംരക്ഷി​ക്കും. യഹോ​വ​യും തന്റെ കൂട്ടു​കാ​രോട്‌ അങ്ങനെ ചെയ്യുന്നു

6. യഹോവ തന്റെ സുഹൃ​ത്തു​ക്കളെ സഹായി​ക്കു​ന്നു

പ്രശ്‌നങ്ങൾ ഉണ്ടാകു​മ്പോൾ അതു പരിഹ​രി​ക്കാൻ യഹോവ തന്റെ സ്‌നേ​ഹി​തരെ സഹായി​ക്കും. വീഡി​യോ കാണുക. അതിനു ശേഷം താഴെ കൊടു​ത്തി​രി​ക്കുന്ന ചോദ്യം ചർച്ച ചെയ്യുക.

  • യഹോവ എങ്ങനെ​യാ​ണു ക്രിസ്റ്റ​ലി​നെ നിരാ​ശ​യിൽനിന്ന്‌ കരകയ​റാൻ സഹായി​ച്ചത്‌?

യശയ്യ 41:10, 13 വായി​ക്കുക. എന്നിട്ട്‌ ഈ ചോദ്യ​ങ്ങൾ ചർച്ച ചെയ്യുക:

  • യഹോവ തന്റെ സുഹൃ​ത്തു​ക്കൾക്ക്‌ എന്ത്‌ ഉറപ്പു കൊടു​ത്തി​രി​ക്കു​ന്നു?

  • ഒരു നല്ല സുഹൃ​ത്തി​നു​വേണ്ട എല്ലാ ഗുണങ്ങ​ളും യഹോ​വ​യ്‌ക്കു​ണ്ടോ? അങ്ങനെ തോന്നു​ന്നത്‌ എന്തു​കൊണ്ട്‌?

ആവശ്യമുള്ള സമയത്ത്‌ അടുത്ത കൂട്ടു​കാർ നമ്മളെ സഹായി​ക്കു​ന്ന​തു​പോ​ലെ യഹോ​വ​യും നമ്മളെ സഹായി​ക്കും

7. യഹോ​വ​യോ​ടു സംസാ​രി​ക്കുക, യഹോവ പറയു​ന്നത്‌ ശ്രദ്ധി​ക്കു​ക

കൂട്ടു​കാർ തമ്മിൽത്ത​മ്മിൽ സംസാ​രി​ക്കു​മ്പോ​ഴാണ്‌ ആ ബന്ധം കൂടുതൽ വളരു​ന്നത്‌. സങ്കീർത്തനം 86:6, 11 വായി​ക്കുക. എന്നിട്ട്‌ ഈ ചോദ്യ​ങ്ങൾ ചർച്ച ചെയ്യുക:

  • നമുക്ക്‌ യഹോ​വ​യോട്‌ എങ്ങനെ സംസാ​രി​ക്കാം?

  • നമ്മളോട്‌ യഹോവ എങ്ങനെ​യാ​ണു സംസാ​രി​ക്കു​ന്നത്‌?

പ്രാർഥിക്കുമ്പോൾ നമ്മൾ യഹോ​വ​യോ​ടു സംസാ​രി​ക്കു​ന്നു, ബൈബിൾ വായി​ക്കു​മ്പോൾ യഹോവ നമ്മളോ​ടു സംസാ​രി​ക്കു​ന്നു

ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ: “ദൈവത്തെ സുഹൃ​ത്താ​ക്കുക എന്നു പറഞ്ഞാൽ നടക്കുന്ന കാര്യ​മാ​ണോ?”

  • യഹോ​വയെ നമ്മുടെ സുഹൃ​ത്താ​ക്കാൻ കഴിയും എന്നു കാണി​ക്കാൻ ഏതു വാക്യം നിങ്ങൾ ഉപയോ​ഗി​ക്കും?

ചുരു​ക്ക​ത്തിൽ

യഹോവ നമ്മളെ സുഹൃ​ത്താ​ക്കാൻ ആഗ്രഹി​ക്കു​ന്നു. മാത്രമല്ല, ഒരു അടുത്ത ബന്ധത്തി​ലേക്ക്‌ എങ്ങനെ വരാ​മെന്നു പറഞ്ഞു​ത​രു​ക​യും ചെയ്യുന്നു.

ഓർക്കുന്നുണ്ടോ?

  • യഹോവ തന്റെ സുഹൃ​ത്തു​ക്കളെ സഹായി​ക്കു​ന്നത്‌ എങ്ങനെ​യാണ്‌?

  • മാറ്റങ്ങൾ വരുത്താൻ യഹോവ തന്റെ സുഹൃ​ത്തു​ക്ക​ളോ​ടു പറയു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?

  • യഹോവ തന്റെ സുഹൃ​ത്തു​ക്ക​ളിൽനിന്ന്‌ കഴിവി​ന​പ്പു​റം പ്രതീ​ക്ഷി​ക്കു​ന്നു​ണ്ടോ? നിങ്ങൾക്ക്‌ എന്തു തോന്നു​ന്നു?

നിങ്ങൾക്കു ചെയ്യാൻ

കൂടുതൽ മനസ്സി​ലാ​ക്കാൻ

യഹോവയെ സുഹൃ​ത്താ​ക്കി​യാൽ നിങ്ങളു​ടെ ജീവിതം എങ്ങനെ​യു​ള്ള​താ​യി​ത്തീ​രും?

“യഹോവ നാം അടുത്ത​റി​യേണ്ട ഒരു ദൈവം” (വീക്ഷാ​ഗോ​പു​രം 2003 ഫെബ്രു​വരി 15)

യഹോവയെ സുഹൃ​ത്താ​ക്കി​യ​തി​ലൂ​ടെ തന്റെ ജീവി​ത​ത്തിന്‌ മാറ്റം വന്നത്‌ എങ്ങനെ​യെന്ന്‌ ഒരു സ്‌ത്രീ പറയു​ന്നതു ശ്രദ്ധി​ക്കുക.

“ഞാൻ മരിക്കാൻ ആഗ്രഹി​ച്ചില്ല!” (വീക്ഷാ​ഗോ​പു​രം 2017 നമ്പർ 1)

യഹോവയെക്കുറിച്ച്‌ ചില ചെറു​പ്പ​ക്കാർ പറയു​ന്നതു ശ്രദ്ധി​ക്കുക.

ദൈവത്തിന്റെ സുഹൃ​ത്താ​കുക എന്നു പറഞ്ഞാൽ എന്താണ്‌? (1:46)