വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 10

ഞങ്ങളുടെ മീറ്റി​ങ്ങു​കൾ നിങ്ങൾക്ക്‌ എങ്ങനെ പ്രയോ​ജനം ചെയ്യും?

ഞങ്ങളുടെ മീറ്റി​ങ്ങു​കൾ നിങ്ങൾക്ക്‌ എങ്ങനെ പ്രയോ​ജനം ചെയ്യും?

യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ മീറ്റി​ങ്ങു​കൾക്ക്‌ അഥവാ സഭാ​യോ​ഗ​ങ്ങൾക്ക്‌ നിങ്ങൾ എപ്പോ​ഴെ​ങ്കി​ലും പോയി​ട്ടു​ണ്ടോ? ആദ്യമാ​യി ഞങ്ങളുടെ മീറ്റി​ങ്ങിന്‌ പോകു​ന്ന​തി​നെ​ക്കു​റിച്ച്‌ ആലോ​ചി​ക്കു​മ്പോൾ നിങ്ങളു​ടെ മനസ്സിൽ ഈ ചോദ്യ​ങ്ങൾ വന്നേക്കാം: ‘മീറ്റി​ങ്ങിൽ എന്തൊക്കെ പരിപാ​ടി​കൾ ഉണ്ടായി​രി​ക്കും? മീറ്റി​ങ്ങു​കൾക്ക്‌ പോകേണ്ട കാര്യ​മു​ണ്ടോ? അവിടെ പോകു​ന്ന​തു​കൊണ്ട്‌ പ്രയോ​ജ​ന​മു​ണ്ടോ?’ മീറ്റി​ങ്ങിൽ പങ്കെടു​ക്കു​മ്പോൾ നമ്മൾ ദൈവ​ത്തോ​ടു കൂടുതൽ അടുക്കു​ന്നത്‌ എങ്ങനെ​യാ​ണെ​ന്നും നമുക്ക്‌ എന്തൊക്കെ പ്രയോ​ജ​നങ്ങൾ ലഭിക്കു​മെ​ന്നും ഈ പാഠത്തിൽ പഠിക്കും.

1. മീറ്റി​ങ്ങു​കൾക്ക്‌ കൂടി​വ​രേ​ണ്ട​തി​ന്റെ പ്രധാന കാരണം എന്താണ്‌?

മീറ്റി​ങ്ങു​കൾക്ക്‌ കൂടി​വ​രേ​ണ്ട​തി​ന്റെ ഏറ്റവും പ്രധാന കാരണം യഹോ​വയെ സ്‌തു​തി​ക്കുക എന്നതാണ്‌. ബൈബി​ളി​ന്റെ എഴുത്തു​കാ​രിൽ ഒരാൾ ഇങ്ങനെ പറഞ്ഞു: “മഹാസ​ഭ​യിൽ ഞാൻ യഹോ​വയെ വാഴ്‌ത്തും.” (സങ്കീർത്തനം 26:12) ബൈബിൾ എഴുതിയ കാലത്ത്‌ ആളുകൾ ഒരുമിച്ച്‌ കൂടി​വന്ന്‌ യഹോ​വയെ ആരാധി​ച്ചി​രു​ന്നു. അതു​പോ​ലെ ഇന്നും ലോക​മെ​ങ്ങും യഹോ​വ​യു​ടെ സാക്ഷികൾ മീറ്റി​ങ്ങു​കൾക്ക്‌ സന്തോ​ഷ​ത്തോ​ടെ ഒരുമിച്ച്‌ കൂടി​വ​രു​ന്നു. യഹോ​വ​യെ​ക്കു​റിച്ച്‌ പഠിക്കാ​നും പാടി സ്‌തു​തി​ക്കാ​നും പ്രാർഥി​ക്കാ​നും ആയിട്ടാണ്‌ ഞങ്ങൾ എല്ലാ ആഴ്‌ച​യും സഭകളിൽ കൂടി​വ​രു​ന്നത്‌. ഓരോ വർഷവും ചില പ്രത്യേക അവസര​ങ്ങ​ളിൽ ഞങ്ങൾ വലിയ കൂട്ടങ്ങ​ളാ​യും കൂടി​വ​രാ​റുണ്ട്‌.

2. മീറ്റി​ങ്ങു​ക​ളിൽനിന്ന്‌ നിങ്ങൾക്ക്‌ എന്തൊക്കെ പഠിക്കാം?

മീറ്റി​ങ്ങു​ക​ളിൽ ഞങ്ങൾ പഠിക്കുന്ന കാര്യ​ങ്ങ​ളെ​ല്ലാം ബൈബി​ളി​നെ അടിസ്ഥാ​ന​മാ​ക്കി​യു​ള്ള​താണ്‌. അവിടെ ദൈവ​വ​ചനം ‘വ്യക്തമാ​യി വിശദീ​ക​രിച്ച്‌ അർഥം പറഞ്ഞു​ത​രു​ന്നു.’ (നെഹമ്യ 8:8 വായി​ക്കുക.) യഹോ​വ​യെ​ക്കു​റി​ച്ചും യഹോ​വ​യു​ടെ ഗുണങ്ങ​ളെ​ക്കു​റി​ച്ചും അവിടെ നമ്മൾ പഠിക്കും. യഹോ​വ​യ്‌ക്കു നിങ്ങ​ളോട്‌ എത്ര​ത്തോ​ളം സ്‌നേ​ഹ​മു​ണ്ടെന്നു മനസ്സി​ലാ​ക്കു​മ്പോൾ നിങ്ങൾ യഹോ​വ​യോ​ടു കൂടുതൽ അടുക്കും. മാത്രമല്ല ജീവി​ത​ത്തിൽ സന്തോ​ഷ​വും സമാധാ​ന​വും എങ്ങനെ കണ്ടെത്താ​മെ​ന്നും പഠിക്കും.—യശയ്യ 48:17, 18.

3. മീറ്റി​ങ്ങു​ക​ളിൽ വരുന്ന​വരെ പരിച​യ​പ്പെ​ടു​ന്നത്‌ നിങ്ങൾക്ക്‌ എങ്ങനെ പ്രയോ​ജനം ചെയ്യും?

‘സ്‌നേ​ഹി​ക്കാ​നും നല്ല കാര്യങ്ങൾ ചെയ്യാ​നും വേണ്ടി പരസ്‌പരം പ്രചോദിപ്പിക്കാൻ യോഗ​ങ്ങൾക്കു കൂടി​വ​രണം’ എന്നാണ്‌ യഹോവ പറയു​ന്നത്‌. (എബ്രായർ 10:24, 25) സ്‌നേ​ഹി​ക്കു​ക​യും ആശ്വസി​പ്പി​ക്കു​ക​യും ചെയ്യുന്ന പലരെ​യും ഞങ്ങളുടെ യോഗ​ങ്ങ​ളിൽ നിങ്ങൾക്കു കാണാം. അവർ നിങ്ങ​ളെ​പ്പോ​ലെ​തന്നെ ദൈവ​ത്തെ​ക്കു​റിച്ച്‌ കൂടുതൽ പഠിക്കാൻ താത്‌പ​ര്യ​മു​ള്ള​വ​രാണ്‌. അവർ ബൈബി​ളിൽനി​ന്നുള്ള പ്രോ​ത്സാ​ഹനം പകരുന്ന വാക്കുകൾ പറയു​ന്നത്‌ നിങ്ങൾക്കു കേൾക്കാം. (റോമർ 1:11, 12 വായി​ക്കുക.) പ്രശ്‌ന​ങ്ങ​ളൊ​ക്കെ ഉണ്ടെങ്കി​ലും സന്തോ​ഷ​ത്തോ​ടെ ജീവി​ക്കുന്ന പലരെ​യും നിങ്ങൾക്ക്‌ അവിടെ പരിച​യ​പ്പെ​ടാം. ഇങ്ങനെ പല പ്രയോ​ജ​ന​ങ്ങ​ളും ഉള്ളതു​കൊ​ണ്ടാണ്‌ മുടങ്ങാ​തെ മീറ്റി​ങ്ങു​കൾക്ക്‌ വരാൻ യഹോവ പറയു​ന്നത്‌.

ആഴത്തിൽ പഠിക്കാൻ

യഹോവയുടെ സാക്ഷി​ക​ളു​ടെ മീറ്റി​ങ്ങു​ക​ളിൽ എന്തൊക്കെ പരിപാ​ടി​കൾ ഉണ്ട്‌? മീറ്റി​ങ്ങു​കൾക്ക്‌ മുടങ്ങാ​തെ വരാൻ പരമാ​വധി ശ്രമി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌? നമുക്കു നോക്കാം.

4. യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ മീറ്റി​ങ്ങു​കൾ

യേശു​വി​ന്റെ ശിഷ്യ​ന്മാർ യഹോ​വയെ ആരാധി​ക്കു​ന്ന​തി​നാ​യി ഒന്നിച്ച്‌ കൂടി​വ​ന്നി​രു​ന്നു. (റോമർ 16:3-5) കൊ​ലോ​സ്യർ 3:16 വായി​ക്കുക. എന്നിട്ട്‌ ഈ ചോദ്യം ചർച്ച ചെയ്യുക:

  • യേശു​വി​ന്റെ ശിഷ്യ​ന്മാർ എന്തിനാണ്‌ കൂടി​വ​ന്നി​രു​ന്നത്‌?

യഹോ​വ​യു​ടെ സാക്ഷികൾ ഇന്നും യഹോ​വയെ ആരാധി​ക്കു​ന്ന​തി​നു​വേണ്ടി പതിവാ​യി കൂടി​വ​രു​ന്നുണ്ട്‌. ഞങ്ങളുടെ യോഗ​സ്ഥ​ലത്തെ വിളി​ക്കു​ന്നത്‌ രാജ്യ​ഹാൾ എന്നാണ്‌. ഞങ്ങളുടെ മീറ്റി​ങ്ങു​കൾ എങ്ങനെ​യാ​ണെന്ന്‌ അറിയാൻ വീഡി​യോ കാണുക. അതിനു ശേഷം, മീറ്റിങ്ങ്‌ സ്ഥലത്തിന്റെ ചിത്രം കാണുക. തുടർന്ന്‌ ഈ ചോദ്യ​ങ്ങൾ ചർച്ച ചെയ്യുക:

  • കൊ​ലോ​സ്യർ 3:16-ൽ വായിച്ച്‌ കേട്ടതു​പോ​ലുള്ള എന്തൊക്കെ കാര്യ​ങ്ങ​ളാണ്‌ രാജ്യ​ഹാ​ളിൽ നടക്കു​ന്നത്‌?

  • മീറ്റി​ങ്ങു​ക​ളെ​ക്കു​റിച്ച്‌ വീഡി​യോ​യി​ലോ ചിത്ര​ത്തി​ലോ കണ്ട ഏതു കാര്യ​മാണ്‌ നിങ്ങൾക്ക്‌ ഏറ്റവും ഇഷ്ടപ്പെ​ട്ടത്‌?

2 കൊരി​ന്ത്യർ 9:7 വായി​ക്കുക. എന്നിട്ട്‌ ഈ ചോദ്യം ചർച്ച ചെയ്യുക:

  • യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ മീറ്റി​ങ്ങു​ക​ളിൽ പണപ്പി​രിവ്‌ നടത്താ​ത്തത്‌ എന്തു​കൊണ്ട്‌?

അടുത്ത ആഴ്‌ച​യി​ലെ മീറ്റി​ങ്ങിൽ എന്തൊക്കെ വിവര​ങ്ങ​ളാ​യി​രി​ക്കും ചർച്ച ചെയ്യു​ന്ന​തെന്നു നിങ്ങൾ ഒരുമി​ച്ചി​രു​ന്നു നോക്കുക.

  • മീറ്റി​ങ്ങി​ലെ ഏതു പരിപാ​ടി​യാണ്‌ നിങ്ങൾക്ക്‌ ഏറ്റവും കൂടുതൽ ഇഷ്ടപ്പെ​ട്ടത്‌?

നിങ്ങൾക്ക്‌ അറിയാ​മോ?

jw.org വെബ്‌​സൈ​റ്റിൽ നോക്കി​യാൽ ലോക​ത്തി​ന്റെ പല ഭാഗങ്ങ​ളി​ലും നടക്കുന്ന മീറ്റി​ങ്ങു​ക​ളു​ടെ സമയവും സ്ഥലവും കണ്ടെത്താൻ കഴിയും.

  1. ഞങ്ങളുടെ മീറ്റി​ങ്ങു​ക​ളിൽ പ്രസം​ഗ​ങ്ങ​ളും വീഡി​യോ​ക​ളും പരിശീ​ല​ന​ത്തി​നാ​യുള്ള അവതര​ണ​ങ്ങ​ളും ഉണ്ട്‌. പാട്ട്‌ പാടി പ്രാർഥി​ച്ചാണ്‌ മീറ്റി​ങ്ങു​കൾ ആരംഭി​ക്കു​ന്ന​തും അവസാ​നി​ക്കു​ന്ന​തും

  2. ചില പരിപാ​ടി​ക​ളിൽ അഭി​പ്രാ​യം പറയാ​നുള്ള അവസര​മു​ണ്ടാ​യി​രി​ക്കും

  3. മീറ്റി​ങ്ങു​ക​ളിൽ കുടും​ബ​ങ്ങൾക്കും ചെറു​പ്പ​ക്കാർക്കും പ്രായ​മാ​യ​വർക്കും കുട്ടി​കൾക്കും ഒക്കെ പങ്കെടു​ക്കാം

  4. മീറ്റി​ങ്ങു​കൾ സൗജന്യ​മാ​യി കൂടാം. പ്രവേ​ശ​ന​ഫീ​സോ യാതൊ​രു തരത്തി​ലുള്ള പണപ്പി​രി​വോ അവി​ടെ​യി​ല്ല

5. മീറ്റി​ങ്ങു​കൾക്ക്‌ വരാൻ ശ്രമം ചെയ്യണം

യേശു​വി​ന്റെ കുടും​ബ​ത്തി​ന്റെ മാതൃക നോക്കുക. എല്ലാ വർഷവും നസറെ​ത്തിൽനിന്ന്‌ യരുശ​ലേ​മി​ലേക്ക്‌ പെരു​ന്നാ​ളി​നു പോകാൻ യേശു​വി​നും കുടും​ബാം​ഗ​ങ്ങൾക്കും മൂന്നു ദിവസത്തെ വഴിദൂ​രം (ഏകദേശം 100 കിലോ​മീ​റ്റർ) നടക്കണ​മാ​യി​രു​ന്നു. അതും കുന്നു​ക​ളും മലകളും കയറി​യി​റങ്ങി! ലൂക്കോസ്‌ 2:39-42 വായി​ക്കുക. എന്നിട്ട്‌ ഈ ചോദ്യ​ങ്ങൾ ചർച്ച ചെയ്യുക:

  • യരുശ​ലേ​മി​ലേ​ക്കുള്ള അവരുടെ യാത്ര എളുപ്പ​മാ​യി​രു​ന്നെന്നു തോന്നു​ന്നു​ണ്ടോ?

  • മീറ്റി​ങ്ങു​കൾക്ക്‌ പോകാൻ നിങ്ങൾക്ക്‌ എന്തെല്ലാം തടസ്സങ്ങൾ വന്നേക്കാം? അത്‌ മറിക​ട​ക്കാൻ എന്തു ചെയ്യാം?

  • ശ്രമം ചെയ്‌താ​ണെ​ങ്കി​ലും മീറ്റി​ങ്ങു​ക​ളിൽ പങ്കെടു​ക്കു​ന്നത്‌ നല്ലതാ​ണെന്നു നിങ്ങൾക്ക്‌ തോന്നു​ന്നു​ണ്ടോ? എന്തു​കൊണ്ട്‌?

യഹോ​വയെ ആരാധി​ക്കു​ന്ന​തി​നു​വേണ്ടി മീറ്റി​ങ്ങു​കൾക്കു കൂടി​വ​രേ​ണ്ടത്‌ വളരെ പ്രധാ​ന​മാ​ണെന്നു ബൈബിൾ പറയുന്നു. എബ്രായർ 10:24, 25 വായി​ക്കുക. എന്നിട്ട്‌ ഈ ചോദ്യം ചർച്ച ചെയ്യുക:

  • മുടങ്ങാ​തെ മീറ്റി​ങ്ങു​കൾക്ക്‌ പോ​കേ​ണ്ടത്‌ എന്തു​കൊ​ണ്ടാണ്‌?

ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ: “ബൈബിൾ വീട്ടി​ലി​രുന്ന്‌ പഠിച്ചാൽ പോരേ! അതിനു​വേണ്ടി എങ്ങും പോകേണ്ട കാര്യ​മൊ​ന്നു​മില്ല.”

  • ഇക്കാര്യ​ത്തിൽ യഹോവ എന്താണ്‌ ആഗ്രഹി​ക്കു​ന്നത്‌ എന്നു മനസ്സി​ലാ​ക്കാൻ ബൈബി​ളി​ലെ ഏതു വാക്യം അല്ലെങ്കിൽ വിവരണം നിങ്ങളെ സഹായി​ക്കും?

ചുരു​ക്ക​ത്തിൽ

മറ്റുള്ള​വ​രോ​ടൊ​പ്പം യഹോ​വയെ ആരാധി​ക്കാ​നും യഹോ​വ​യെ​ക്കു​റിച്ച്‌ കൂടുതൽ പഠിക്കാ​നും യഹോ​വ​യോ​ടു കൂടുതൽ അടുക്കാ​നും ഒക്കെ മീറ്റി​ങ്ങു​ക​ളിൽ പങ്കെടു​ക്കു​ന്നതു നിങ്ങളെ സഹായി​ക്കും.

ഓർക്കുന്നുണ്ടോ?

  • നമ്മൾ മീറ്റി​ങ്ങു​കൾക്ക്‌ കൂടി​വ​ര​ണ​മെന്ന്‌ യഹോവ പറയു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?

  • യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ മീറ്റി​ങ്ങു​ക​ളിൽനിന്ന്‌ നിങ്ങൾക്ക്‌ എന്തൊക്കെ കാര്യങ്ങൾ പഠിക്കാം?

  • മീറ്റി​ങ്ങു​കൾക്കു കൂടി​വ​രു​ന്ന​തു​കൊണ്ട്‌ മറ്റ്‌ എന്തൊക്കെ പ്രയോ​ജ​നങ്ങൾ നിങ്ങൾക്ക്‌ കിട്ടും?

നിങ്ങൾക്കു ചെയ്യാൻ

കൂടുതൽ മനസ്സി​ലാ​ക്കാൻ

മീറ്റിങ്ങുകൾക്ക്‌ പോകു​ന്ന​തി​നെ​ക്കു​റിച്ച്‌ ഓർക്കു​മ്പോൾ നിങ്ങൾക്ക്‌ ടെൻഷൻ തോന്നു​ന്നു​ണ്ടോ? അങ്ങനെ തോന്നിയ ഒരാൾക്ക്‌ മീറ്റി​ങ്ങു​കൾ ഇഷ്ടമാ​യത്‌ എങ്ങനെ​യെന്നു കാണുക.

ആ അഭിവാ​ദനം ഞങ്ങൾ ഒരിക്ക​ലും മറക്കില്ല (4:16)

ഒരു ചെറു​പ്പ​ക്കാ​രന്‌ മീറ്റിങ്ങ്‌ ഇഷ്ടപ്പെ​ട്ടത്‌ എന്തു​കൊ​ണ്ടാ​ണെ​ന്നും, മുടങ്ങാ​തെ മീറ്റിങ്ങ്‌ കൂടാൻ ആ ചെറു​പ്പ​ക്കാ​രൻ എന്താണു ചെയ്‌ത​തെ​ന്നും കാണുക.

മീറ്റിങ്ങുകൾ എനിക്ക്‌ ഒരുപാട്‌ ഇഷ്ടപ്പെട്ടു! (4:33)

മീറ്റിങ്ങുകളിൽ പങ്കെടു​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ മറ്റുള്ള​വർക്ക്‌ എന്താണ്‌ പറയാ​നു​ള്ളത്‌?

“രാജ്യ​ഹാ​ളിൽ മീറ്റി​ങ്ങു​കൾക്ക്‌ പോകു​ന്നത്‌ എന്തിന്‌?” (വെബ്‌​സൈ​റ്റി​ലെ ലേഖനം)

ഗുണ്ടയായിരുന്ന ഒരു വ്യക്തി യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഒരു മീറ്റി​ങ്ങിൽ പങ്കെടു​ത്ത​തി​നു ശേഷം ജീവി​ത​ത്തിൽ എന്തു മാറ്റം വരുത്തി?

“കൈ​ത്തോ​ക്കി​ല്ലാ​തെ ഞാൻ പുറത്ത്‌ ഇറങ്ങു​മാ​യി​രു​ന്നില്ല” (വീക്ഷാ​ഗോ​പു​രം 2014 ഒക്ടോബർ)