വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 18

യേശുവിന്റെ യഥാർഥ അനുഗാമികളെ എങ്ങനെ തിരിച്ചറിയാം?

യേശുവിന്റെ യഥാർഥ അനുഗാമികളെ എങ്ങനെ തിരിച്ചറിയാം?

കോടി​ക്ക​ണ​ക്കിന്‌ ആളുകൾ യേശു​വി​ന്റെ അനുഗാ​മി​ക​ളാ​ണെന്ന്‌ അവകാ​ശ​പ്പെ​ടു​ന്നു. എന്നാൽ അവർക്കെ​ല്ലാം വ്യത്യസ്‌ത വിശ്വാ​സ​ങ്ങ​ളും നിലവാ​ര​ങ്ങ​ളും ആണുള്ളത്‌. അങ്ങനെ​യെ​ങ്കിൽ യഥാർഥ ക്രിസ്‌ത്യാ​നി​കളെ എങ്ങനെ തിരി​ച്ച​റി​യാം?

1. യഥാർഥ ക്രിസ്‌ത്യാ​നി​കൾ ആരാണ്‌?

യേശു​ക്രി​സ്‌തു​വി​ന്റെ ശിഷ്യ​ന്മാർ അല്ലെങ്കിൽ അനുഗാ​മി​കൾ ആണ്‌ ക്രിസ്‌ത്യാ​നി​കൾ. (പ്രവൃ​ത്തി​കൾ 11:26 വായി​ക്കുക.) യേശു​വി​ന്റെ ശിഷ്യ​ന്മാ​രാ​ണെന്ന്‌ അവർ എങ്ങനെ​യാണ്‌ തെളി​യി​ക്കു​ന്നത്‌? യേശു പറഞ്ഞു: “എന്റെ വചനത്തിൽ നിലനിൽക്കു​ന്നെ​ങ്കിൽ നിങ്ങൾ ശരിക്കും എന്റെ ശിഷ്യ​ന്മാ​രാണ്‌.” (യോഹ​ന്നാൻ 8:31) അതു​കൊണ്ട്‌ യഥാർഥ ക്രിസ്‌ത്യാ​നി​കൾ യേശു പഠിപ്പി​ച്ചത്‌ അനുസ​രി​ക്കണം. യേശു ആളുകളെ ദൈവ​ത്തിൽനി​ന്നുള്ള വാക്കു​ക​ളാണ്‌ പഠിപ്പി​ച്ചത്‌. യഥാർഥ ക്രിസ്‌ത്യാ​നി​കൾ പഠിപ്പി​ക്കു​ന്ന​തും പ്രവർത്തി​ക്കു​ന്ന​തും ബൈബി​ളി​നു ചേർച്ച​യിൽ ആയിരി​ക്കും.—ലൂക്കോസ്‌ 24:27 വായി​ക്കുക.

2. യഥാർഥ ക്രിസ്‌ത്യാ​നി​കൾ യേശു​വി​ന്റെ സ്‌നേഹം അനുക​രി​ക്കു​ന്നത്‌ എങ്ങനെ?

“ഞാൻ നിങ്ങളെ സ്‌നേ​ഹി​ച്ച​തു​പോ​ലെ​തന്നെ നിങ്ങളും തമ്മിൽത്ത​മ്മിൽ സ്‌നേ​ഹി​ക്കണം” എന്ന്‌ യേശു തന്റെ അനുഗാ​മി​ക​ളോ​ടു പറഞ്ഞു. (യോഹ​ന്നാൻ 15:12) യേശു എങ്ങനെ​യാണ്‌ തന്റെ ശിഷ്യ​ന്മാ​രെ സ്‌നേ​ഹി​ച്ചത്‌? യേശു അവരെ പ്രോ​ത്സാ​ഹി​പ്പി​ച്ചു, സഹായി​ച്ചു, അവരുടെ കൂടെ സമയം ചെലവ​ഴി​ച്ചു. അവർക്കു വേണ്ടി ജീവൻ കൊടു​ക്കാൻ പോലും യേശു തയ്യാറാ​യി. (1 യോഹ​ന്നാൻ 3:16) യഥാർഥ ക്രിസ്‌ത്യാ​നി​കൾ സ്‌നേ​ഹ​ത്തെ​ക്കു​റിച്ച്‌ സംസാ​രി​ക്കുക മാത്രമല്ല, അവരുടെ പ്രവൃ​ത്തി​യി​ലും സ്‌നേഹം ഉണ്ടായി​രി​ക്കും.

3. ക്രിസ്‌ത്യാ​നി​കൾ ഏതു പ്രവർത്ത​ന​ത്തി​ലാണ്‌ ഉത്സാഹ​ത്തോ​ടെ ഏർപ്പെ​ടേ​ണ്ടത്‌?

തന്റെ ശിഷ്യ​ന്മാർക്ക്‌ ചെയ്യാൻ യേശു ഒരു ഉത്തരവാ​ദി​ത്വം കൊടു​ത്തു. ‘ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌ പ്രസം​ഗി​ക്കാൻ യേശു അവരെ അയച്ചു.’ (ലൂക്കോസ്‌ 9:2) ആദ്യകാല ക്രിസ്‌ത്യാ​നി​കൾ അവരുടെ ആരാധ​നാ​ല​യ​ങ്ങ​ളിൽ മാത്ര​മാ​യി​രു​ന്നില്ല പ്രസം​ഗി​ച്ചത്‌, പൊതു​സ്ഥ​ല​ങ്ങ​ളി​ലും വീടു​ക​ളി​ലും അവർ ആളുക​ളോട്‌ സംസാ​രി​ച്ചു. (പ്രവൃ​ത്തി​കൾ 5:42; 17:17 വായി​ക്കുക.) അവരെ​പ്പോ​ലെ ഇന്നും യഥാർഥ ക്രിസ്‌ത്യാ​നി​കൾ ബൈബിൾ സത്യങ്ങ​ളെ​ക്കു​റിച്ച്‌ ആളുകളെ കണ്ടുമു​ട്ടുന്ന എല്ലായി​ട​ങ്ങ​ളി​ലും സംസാ​രി​ക്കു​ന്നു. കാരണം, അവർ ആളുകളെ സ്‌നേ​ഹി​ക്കു​ന്നു. അതു​കൊണ്ട്‌ ആശ്വാ​സ​വും പ്രത്യാ​ശ​യും തരുന്ന ബൈബി​ളി​ലെ സന്ദേശങ്ങൾ മറ്റുള്ള​വ​രോ​ടു പറയാൻ അവർ സന്തോ​ഷ​ത്തോ​ടെ സമയവും ഊർജ​വും ഉപയോ​ഗി​ക്കു​ന്നു.—മർക്കോസ്‌ 12:31.

ആഴത്തിൽ പഠിക്കാൻ

യഥാർഥ ക്രിസ്‌ത്യാ​നി​കളെ മറ്റുള്ള​വ​രിൽനിന്ന്‌ എങ്ങനെ വേർതി​രി​ച്ച​റി​യാം? നമുക്കു നോക്കാം.

4. അവർ ബൈബി​ളി​ലെ സത്യങ്ങൾ അന്വേ​ഷി​ക്കു​ന്നു

ആദ്യകാല ക്രിസ്‌ത്യാ​നി​കൾ ദൈവ​വ​ച​നത്തെ വിലമ​തി​ച്ചു

ക്രിസ്‌ത്യാ​നി​ക​ളെന്ന്‌ അവകാ​ശ​പ്പെ​ടുന്ന പലരും ബൈബിൾസ​ത്യ​ങ്ങൾക്ക്‌ ഒരു വിലയും കൊടു​ക്കു​ന്നില്ല. വീഡി​യോ കാണുക. അതിനു ശേഷം താഴെ കൊടു​ത്തി​രി​ക്കുന്ന ചോദ്യം ചർച്ച ചെയ്യുക.

  • ക്രിസ്‌ത്യാ​നി​ക​ളെന്ന്‌ അവകാ​ശ​പ്പെ​ടുന്ന ചില മതവി​ഭാ​ഗങ്ങൾ ക്രിസ്‌തു പഠിപ്പിച്ച കാര്യങ്ങൾ മറച്ചു​വെ​ച്ചത്‌ എങ്ങനെ?

യേശു പഠിപ്പി​ച്ച​തെ​ല്ലാം ദൈവ​ത്തിൽനി​ന്നുള്ള സത്യങ്ങ​ളാണ്‌. യോഹ​ന്നാൻ 18:37 വായി​ക്കുക. എന്നിട്ട്‌ ഈ ചോദ്യം ചർച്ച ചെയ്യുക:

  • “സത്യത്തി​ന്റെ പക്ഷത്തുള്ള” ക്രിസ്‌ത്യാ​നി​കളെ എങ്ങനെ തിരി​ച്ച​റി​യാ​മെ​ന്നാണ്‌ യേശു പറഞ്ഞത്‌?

5. അവർ ബൈബി​ളി​ലെ സത്യങ്ങൾ പ്രസം​ഗി​ക്കു​ന്നു

ആദ്യകാല ക്രിസ്‌ത്യാ​നി​കൾ മറ്റുള്ള​വരെ സന്തോ​ഷ​വാർത്ത അറിയി​ച്ചു

സ്വർഗ​ത്തി​ലേക്കു പോകു​ന്ന​തി​നു മുമ്പ്‌ യേശു തന്റെ അനുഗാ​മി​കളെ വലിയ ഒരു ഉത്തരവാ​ദി​ത്വം ഏൽപ്പിച്ചു. അത്‌ ഇന്നും ചെയ്യേ​ണ്ട​താണ്‌. മത്തായി 28:19, 20; പ്രവൃ​ത്തി​കൾ 1:8 എന്നീ വാക്യങ്ങൾ വായി​ക്കുക. എന്നിട്ട്‌ ഈ ചോദ്യം ചർച്ച ചെയ്യുക:

  • പ്രസം​ഗ​പ്ര​വർത്തനം എത്ര​ത്തോ​ളം വ്യാപ​ക​മാ​യി ചെയ്യണ​മാ​യി​രു​ന്നു?

6. അവർ പ്രസം​ഗി​ക്കു​ന്ന​തു​തന്നെ പ്രവർത്തി​ക്കു​ന്നു

യഥാർഥ ക്രിസ്‌ത്യാ​നി​കൾ ആരാ​ണെന്ന്‌ ഒരു വ്യക്തി മനസ്സി​ലാ​ക്കി​യത്‌ എങ്ങനെ? വീഡി​യോ കാണുക. അതിനു ശേഷം താഴെ കൊടു​ത്തി​രി​ക്കുന്ന ചോദ്യ​ങ്ങൾ ചർച്ച ചെയ്യുക.

  • വീഡി​യോ​യിൽ കണ്ട ടോം എന്ന വ്യക്തി മതം ഉപേക്ഷി​ക്കാൻ കാരണം എന്തായി​രു​ന്നു?

  • താൻ കണ്ടെത്തി​യത്‌ സത്യമാ​ണെന്ന്‌ ടോമിന്‌ ബോധ്യ​മാ​യത്‌ എങ്ങനെ?

ആളുകൾ വാക്കു​ക​ളേ​ക്കാൾ ശ്രദ്ധി​ക്കു​ന്നത്‌ പ്രവൃ​ത്തി​ക​ളാണ്‌. മത്തായി 7:21 വായി​ക്കുക. എന്നിട്ട്‌ ഈ ചോദ്യം ചർച്ച ചെയ്യുക:

  • യേശു പ്രാധാ​ന്യം കൊടു​ക്കു​ന്നത്‌, നമ്മുടെ അവകാ​ശ​വാ​ദ​ങ്ങൾക്കാ​ണോ അതോ നമ്മൾ പ്രവൃ​ത്തി​യി​ലൂ​ടെ തെളി​യി​ക്കുന്ന കാര്യ​ങ്ങൾക്കാ​ണോ?

7. അവർ പരസ്‌പരം സ്‌നേ​ഹി​ക്കു​ന്നു

ആദ്യകാല ക്രിസ്‌ത്യാ​നി​കൾ പരസ്‌പരം സ്‌നേ​ഹി​ച്ചു

യഥാർഥ ക്രിസ്‌ത്യാ​നി​കൾ സഹാരാ​ധ​കർക്കു​വേണ്ടി ജീവൻ കൊടു​ക്കാൻപോ​ലും തയ്യാറാ​യി​ട്ടു​ണ്ടോ? വീഡി​യോ കാണുക. അതിനു ശേഷം താഴെ കൊടു​ത്തി​രി​ക്കുന്ന ചോദ്യ​ങ്ങൾ ചർച്ച ചെയ്യുക.

  • ജോഹാൻസ​ണു​വേണ്ടി ജീവൻ കൊടു​ക്കാൻപോ​ലും ലോയിഡ്‌ തയ്യാറാ​യത്‌ എന്തു​കൊണ്ട്‌?

  • ലോയിഡ്‌ ഒരു യഥാർഥ ക്രിസ്‌ത്യാ​നി​യാ​ണെന്ന്‌ നിങ്ങൾക്കു തോന്നു​ന്നു​ണ്ടോ?

യോഹ​ന്നാൻ 13:34, 35 വായി​ക്കുക. എന്നിട്ട്‌ ഈ ചോദ്യ​ങ്ങൾ ചർച്ച ചെയ്യുക:

  • യേശു​വി​ന്റെ ശിഷ്യ​ന്മാർ അഥവാ യഥാർഥ ക്രിസ്‌ത്യാ​നി​കൾ മറ്റ്‌ വംശത്തി​ലോ ജനതയി​ലോ ഉള്ളവ​രോട്‌ എങ്ങനെ പെരു​മാ​റും?

  • ഒരു യുദ്ധം നടക്കുന്ന സമയത്ത്‌ യഥാർഥ ക്രിസ്‌ത്യാ​നി​കൾ എങ്ങനെ സ്‌നേഹം കാണി​ക്കും?

ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ: “ക്രിസ്‌ത്യാ​നി​കൾ മോശ​മായ പല കാര്യ​ങ്ങ​ളും ചെയ്‌തു​കൂ​ട്ടി​യി​ട്ടുണ്ട്‌. പിന്നെ എങ്ങനെ അത്‌ സത്യമ​ത​മാ​കും?”

  • യഥാർഥ ക്രിസ്‌ത്യാ​നി​കൾ ആരാ​ണെന്ന്‌ തെളി​യി​ക്കാൻ നിങ്ങൾ ഏതു ബൈബിൾവാ​ക്യം കാണി​ക്കും?

ചുരു​ക്ക​ത്തിൽ

യഥാർഥ ക്രിസ്‌ത്യാ​നി​കൾ ബൈബിൾ പഠിപ്പി​ക്ക​ലു​കൾ അനുസ​രി​ക്കു​ന്നു, ജീവൻ കൊടു​ത്തു​പോ​ലും മറ്റുള്ള​വ​രോ​ടുള്ള സ്‌നേഹം കാണി​ക്കു​ന്നു, ബൈബി​ളി​ലുള്ള സത്യങ്ങൾ പ്രസം​ഗി​ക്കു​ന്നു.

ഓർക്കുന്നുണ്ടോ?

  • യഥാർഥ ക്രിസ്‌ത്യാ​നി​ക​ളു​ടെ വിശ്വാ​സ​ത്തി​ന്റെ അടിസ്ഥാ​നം എന്താണ്‌?

  • യഥാർഥ ക്രിസ്‌ത്യാ​നി​കളെ തിരി​ച്ച​റി​യി​ക്കുന്ന ഗുണം ഏതാണ്‌?

  • യഥാർഥ ക്രിസ്‌ത്യാ​നി​കൾ ചെയ്യേണ്ട പ്രധാ​ന​പ്പെട്ട ഉത്തരവാ​ദി​ത്വം എന്താണ്‌?

നിങ്ങൾക്കു ചെയ്യാൻ

കൂടുതൽ മനസ്സി​ലാ​ക്കാൻ

യേശുവിന്റെ ജീവി​ത​വും പഠിപ്പി​ക്ക​ലു​ക​ളും അനുസ​രിച്ച്‌ ജീവി​ക്കാൻ കഠിന​ശ്രമം ചെയ്യുന്ന ഒരു കൂട്ട​ത്തെ​ക്കു​റിച്ച്‌ മനസ്സി​ലാ​ക്കാം.

യഹോവയുടെ സാക്ഷികൾ—അവർ ആരാണ്‌? (1:13)​

ലോകമെങ്ങുമുള്ള ഒരു ആത്മീയ കുടും​ബ​ത്തി​ന്റെ ഭാഗമാ​കാൻ ഒരു കന്യാ​സ്‌ത്രീക്ക്‌ കഴിഞ്ഞത്‌ എങ്ങനെ​യെന്ന്‌ മനസ്സി​ലാ​ക്കാം.

“എന്റെ എല്ലാ ചോദ്യ​ങ്ങൾക്കും അവർ ബൈബിൾ ഉപയോ​ഗിച്ച്‌ ഉത്തരം നൽകി!” (വീക്ഷാ​ഗോ​പു​രം 2014 ജൂലൈ-സെപ്‌റ്റം​ബർ)

യഥാർഥ ക്രിസ്‌ത്യാ​നി​കൾ പരസ്‌പരം സ്‌നേ​ഹി​ക്കു​ക​യും ആവശ്യ​ങ്ങ​ളിൽ സഹായി​ക്കു​ക​യും ചെയ്യു​ന്നത്‌ എങ്ങനെ​യാ​ണെന്ന്‌ നോക്കാം.

പ്രകൃതിദുരന്തങ്ങളിൽ സഹോ​ദ​ര​ങ്ങൾക്ക്‌ സഹായ​വു​മാ​യി—ശകലങ്ങൾ (3:57)

തന്റെ ശിഷ്യ​ന്മാ​രെ എങ്ങനെ തിരി​ച്ച​റി​യാ​മെന്ന്‌ യേശു പറഞ്ഞു. ആദ്യകാല ക്രിസ്‌ത്യാ​നി​ക​ളെ​പ്പോ​ലെ​തന്നെ ഇന്നത്തെ യഥാർഥ ക്രിസ്‌ത്യാ​നി​ക​ളും യേശു പറഞ്ഞതു​പോ​ലെ പ്രവർത്തി​ക്കു​ന്നത്‌ എങ്ങനെ​യെന്നു കാണാം.

“യഥാർഥ ക്രിസ്‌ത്യാ​നി​കളെ എങ്ങനെ തിരി​ച്ച​റി​യാം?” (വെബ്‌​സൈ​റ്റി​ലെ ലേഖനം)