വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 19

യഹോവയുടെ സാക്ഷികൾ യേശുവിന്റെ യഥാർഥ അനുഗാമികളാണോ?

യഹോവയുടെ സാക്ഷികൾ യേശുവിന്റെ യഥാർഥ അനുഗാമികളാണോ?

യേശു പഠിപ്പി​ച്ച​തു​പോ​ലെ​യാണ്‌ യഹോ​വ​യു​ടെ സാക്ഷികൾ പ്രവർത്തി​ക്കു​ന്നത്‌. എന്തു​കൊ​ണ്ടാണ്‌ അങ്ങനെ പറയു​ന്നത്‌? അത്‌ അറിയാൻ ഞങ്ങളുടെ വിശ്വാ​സ​ങ്ങ​ളു​ടെ അടിസ്ഥാ​നം, ഞങ്ങളെ വ്യത്യ​സ്‌ത​രാ​ക്കുന്ന പേര്‌, ഞങ്ങൾക്കി​ട​യി​ലെ സ്‌നേഹം എന്നീ കാര്യങ്ങൾ പരി​ശോ​ധി​ക്കാം.

1. യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ വിശ്വാ​സ​ങ്ങ​ളു​ടെ അടിസ്ഥാ​നം എന്താണ്‌?

“[ദൈവ​ത്തി​ന്റെ] വചനം സത്യമാണ്‌” എന്ന്‌ യേശു പറഞ്ഞു. (യോഹ​ന്നാൻ 17:17) ഞങ്ങളുടെ വിശ്വാ​സ​ങ്ങ​ളു​ടെ അടിസ്ഥാ​ന​വും ദൈവ​വ​ച​ന​മാണ്‌. ഞങ്ങളുടെ ആധുനി​ക​കാ​ലത്തെ ചരിത്രം നോക്കി​യാൽ അത്‌ മനസ്സി​ലാ​കും. 1870-നോട​ടുത്ത്‌ ഒരു കൂട്ടം ബൈബിൾ വിദ്യാർഥി​കൾ വളരെ ശ്രദ്ധ​യോ​ടെ ബൈബിൾ പരി​ശോ​ധി​ക്കാൻ തുടങ്ങി. പള്ളിക​ളിൽ പഠിപ്പി​ച്ചി​രു​ന്ന​തിൽനിന്ന്‌ വ്യത്യ​സ്‌ത​മാ​യി​രു​ന്നു ബൈബി​ളിൽനിന്ന്‌ അവർ കണ്ടെത്തിയ പല കാര്യ​ങ്ങ​ളും. അവർ ആ ബൈബിൾസ​ത്യ​ങ്ങൾ വിശ്വ​സി​ച്ചു, അവ മറ്റുള്ള​വ​രോ​ടു പറയാ​നും തുടങ്ങി. a

2. ഞങ്ങൾ യഹോ​വ​യു​ടെ സാക്ഷികൾ എന്ന പേര്‌ സ്വീക​രി​ച്ചി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

തന്നെ ആരാധി​ക്കു​ന്ന​വരെ യഹോവ തന്റെ സാക്ഷികൾ എന്നു വിളി​ക്കു​ന്നു. കാരണം അവർ യഹോ​വ​യെ​ക്കു​റി​ച്ചുള്ള സത്യം പറയു​ന്ന​വ​രാണ്‌. (എബ്രായർ 11:4–12:1) ഉദാഹ​ര​ണ​ത്തിന്‌, “നിങ്ങൾ എന്റെ സാക്ഷികൾ” എന്ന്‌ യഹോവ പണ്ടു കാലത്ത്‌ തന്റെ ജനത്തോട്‌ പറഞ്ഞി​ട്ടുണ്ട്‌. (യശയ്യ 43:10 വായി​ക്കുക.) ബൈബി​ളിൽ യേശു​വി​നെ​യും “വിശ്വ​സ്‌ത​സാ​ക്ഷി” എന്നു വിളി​ച്ചി​ട്ടുണ്ട്‌. (വെളി​പാട്‌ 1:5) അതു​കൊണ്ട്‌ 1931-ൽ ഞങ്ങൾ യഹോ​വ​യു​ടെ സാക്ഷികൾ എന്ന പേര്‌ സ്വീക​രി​ച്ചു. ആ പേരിൽ അറിയ​പ്പെ​ടു​ന്ന​തിൽ ഞങ്ങൾ സന്തോ​ഷി​ക്കു​ന്നു.

3. യഹോ​വ​യു​ടെ സാക്ഷികൾ എങ്ങനെ​യാണ്‌ യേശു​വി​ന്റെ സ്‌നേഹം അനുക​രി​ക്കു​ന്നത്‌?

യേശു തന്റെ ശിഷ്യ​ന്മാ​രെ ഒരുപാട്‌ സ്‌നേ​ഹി​ച്ചു. യേശു​വിന്‌ അവർ ഒരു കുടും​ബ​ത്തി​ലെ അംഗങ്ങ​ളെ​പ്പോ​ലെ​യാ​യി​രു​ന്നു. (മർക്കോസ്‌ 3:35 വായി​ക്കുക.) അതു​പോ​ലെ ഇന്നും ലോക​മെ​ങ്ങു​മുള്ള യഹോ​വ​യു​ടെ സാക്ഷികൾ ഒരു കുടും​ബം​പോ​ലെ ഐക്യ​ത്തിൽ കഴിയു​ന്നു. അതു​കൊ​ണ്ടാണ്‌ ഞങ്ങൾ പരസ്‌പരം സഹോ​ദരൻ അല്ലെങ്കിൽ സഹോ​ദരി എന്നു വിളി​ക്കു​ന്നത്‌. (ഫിലേ​മോൻ 1, 2) “സഹോ​ദ​ര​സ​മൂ​ഹത്തെ മുഴുവൻ സ്‌നേ​ഹി​ക്കുക” എന്ന കല്‌പന ഞങ്ങൾ അനുസ​രി​ക്കു​ന്നു. (1 പത്രോസ്‌ 2:17) യഹോ​വ​യു​ടെ സാക്ഷികൾ ഈ സ്‌നേഹം പല വിധങ്ങ​ളിൽ കാണി​ക്കു​ന്നുണ്ട്‌. അതിൽ ഒന്ന്‌ ലോക​മെ​ങ്ങു​മുള്ള സഹോ​ദ​ര​ങ്ങളെ അവരുടെ ആവശ്യ​ങ്ങ​ളിൽ സഹായി​ക്കു​ന്ന​താണ്‌.

ആഴത്തിൽ പഠിക്കാൻ

യഹോവയുടെ സാക്ഷി​ക​ളു​ടെ ചരിത്രം നമു​ക്കൊന്ന്‌ അടുത്ത്‌ പരി​ശോ​ധി​ക്കാം. അപ്പോൾ ഞങ്ങളാ​ണോ യഥാർഥ ക്രിസ്‌ത്യാ​നി​കൾ എന്ന്‌ കൂടു​ത​ലാ​യി മനസ്സി​ലാ​ക്കാം.

യഥാർഥ ക്രിസ്‌ത്യാ​നി​ക​ളു​ടെ വിശ്വാ​സ​ങ്ങ​ളു​ടെ അടിസ്ഥാ​നം ബൈബി​ളാണ്‌. അവർ അവയെ​ക്കു​റിച്ച്‌ മറ്റുള്ള​വ​രോ​ടു പറയുന്നു

4. ഞങ്ങളുടെ വിശ്വാ​സ​ങ്ങ​ളു​ടെ അടിസ്ഥാ​നം ബൈബി​ളാണ്‌

അവസാ​ന​കാ​ലത്ത്‌ ബൈബിൾസ​ത്യ​ങ്ങൾ കൂടുതൽ വ്യക്തമാ​യി മനസ്സി​ലാ​ക്കാൻ കഴിയു​മെന്നു ബൈബിൾ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രു​ന്നു. ദാനി​യേൽ 12:4 വായി​ക്കുക, അടിക്കു​റി​പ്പും കാണുക. എന്നിട്ട്‌ ഈ ചോദ്യം ചർച്ച ചെയ്യുക:

  • ബൈബിൾ കൂടു​ത​ലാ​യി പഠിക്കു​മ്പോൾ ദൈവ​ജ​ന​ത്തിന്‌ ഇടയിൽ എന്ത്‌ “സമൃദ്ധ​മാ​കും” എന്നാണു പറയു​ന്നത്‌?

ചാൾസ്‌ റസ്സലും ഒരു കൂട്ടം ബൈബിൾവി​ദ്യാർഥി​ക​ളും ദൈവ​വ​ചനം പഠിച്ചത്‌ എങ്ങനെ​യെന്നു നോക്കാം. വീഡി​യോ കാണുക. അതിനു ശേഷം ഈ ചോദ്യം ചർച്ച ചെയ്യുക:

  • ഈ വീഡി​യോ​യിൽ കണ്ടതു​പോ​ലെ റസ്സലും അദ്ദേഹ​ത്തി​ന്റെ കൂടെ​യുള്ള ബൈബിൾവി​ദ്യാർഥി​ക​ളും എങ്ങനെ​യാണ്‌ ബൈബിൾ പഠിച്ചത്‌?

നിങ്ങൾക്ക്‌ അറിയാ​മോ?

സൂര്യൻ ഉദിച്ചു​യ​രു​ന്ന​ത​നു​സ​രിച്ച്‌ ചുറ്റു​പാ​ടു​മുള്ള കാഴ്‌ചകൾ കൂടു​തൽക്കൂ​ടു​തൽ വ്യക്തമാ​കു​ന്ന​തു​പോ​ലെ, ദൈവ​വ​ച​ന​ത്തെ​ക്കു​റി​ച്ചുള്ള അറിവും പടിപ​ടി​യാ​യി​ട്ടാണ്‌ ദൈവം വ്യക്തമാ​ക്കി തരുന്നത്‌. (സുഭാ​ഷി​തങ്ങൾ 4:18 വായി​ക്കുക.) അതു​കൊണ്ട്‌, ബൈബി​ളി​നു മാറ്റ​മൊ​ന്നും വരുന്നി​ല്ലെ​ങ്കി​ലും ബൈബി​ളി​നെ​ക്കു​റി​ച്ചുള്ള അറിവ്‌ വർധി​ക്കു​ന്ന​ത​നു​സ​രിച്ച്‌ ഞങ്ങൾ മനസ്സി​ലാ​ക്കിയ ചില കാര്യ​ങ്ങ​ളിൽ പൊരു​ത്ത​പ്പെ​ടു​ത്ത​ലു​കൾ വരുത്തു​ന്നു.

5. ഞങ്ങളുടെ പേരിനു ചേർച്ച​യിൽ ജീവി​ക്കു​ന്നു

ഞങ്ങൾ യഹോ​വ​യു​ടെ സാക്ഷികൾ എന്ന പേര്‌ തിര​ഞ്ഞെ​ടു​ക്കാൻ കാരണ​മെ​ന്താണ്‌? വീഡി​യോ കാണുക. അതിനു ശേഷം താഴെ കൊടു​ത്തി​രി​ക്കുന്ന ചോദ്യം ചർച്ച ചെയ്യുക.

  • യഹോ​വ​യു​ടെ സാക്ഷികൾ എന്ന പേര്‌ ഉചിത​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

തന്റെ സാക്ഷികൾ ആയിരി​ക്കാൻ യഹോവ ഒരു ജനത്തെ തിര​ഞ്ഞെ​ടു​ത്തത്‌ എന്തു​കൊ​ണ്ടാണ്‌? യഹോ​വ​യാണ്‌ സത്യ​ദൈവം എന്ന്‌ തിരി​ച്ച​റി​യി​ക്കാൻ അവർക്കു കഴിയും. കാരണം, ദൈവ​ത്തെ​ക്കു​റിച്ച്‌ പല നുണക​ളും ഇന്ന്‌ പഠിപ്പി​ക്കു​ന്നുണ്ട്‌. അത്തരം രണ്ടു നുണകൾ നമുക്ക്‌ ഇപ്പോൾ നോക്കാം.

പ്രതി​മ​കൾ ഉപയോ​ഗിച്ച്‌ തന്നെ ആരാധി​ക്കാൻ ദൈവം ആഗ്രഹി​ക്കു​ന്നു​ണ്ടെന്ന്‌ ചില മതങ്ങൾ പഠിപ്പി​ക്കു​ന്നു. എന്നാൽ സത്യം എന്താണ്‌? ലേവ്യ 26:1 വായി​ക്കുക. എന്നിട്ട്‌ ഈ ചോദ്യം ചർച്ച ചെയ്യുക:

  • പ്രതി​മകൾ ഉപയോ​ഗി​ക്കു​ന്നതു കാണു​മ്പോൾ യഹോ​വ​യ്‌ക്ക്‌ എന്തു തോന്നും?

യേശു ദൈവ​മാ​ണെന്ന്‌ പല മതനേ​താ​ക്ക​ളും പഠിപ്പി​ക്കു​ന്നു. എന്നാൽ എന്താണ്‌ സത്യം? യോഹ​ന്നാൻ 20:17 വായി​ക്കുക. എന്നിട്ട്‌ ഈ ചോദ്യം ചർച്ച ചെയ്യുക:

  • ദൈവ​വും യേശു​വും ഒരാൾത​ന്നെ​യാ​ണോ?

  • ദൈവ​ത്തെ​യും ദൈവ​പു​ത്ര​നെ​യും കുറി​ച്ചുള്ള സത്യം അറിയി​ക്കാൻ യഹോവ തന്റെ സാക്ഷി​കളെ നിങ്ങളു​ടെ അടു​ത്തേക്ക്‌ അയച്ചി​രി​ക്കു​ന്നു. നിങ്ങൾക്ക്‌ എന്തു തോന്നു​ന്നു?

6. ഞങ്ങൾ തമ്മിൽത്ത​മ്മിൽ സ്‌നേ​ഹി​ക്കു​ന്നു

ക്രിസ്‌ത്യാ​നി​കളെ ശരീര​ത്തി​ലെ അവയവ​ങ്ങ​ളോ​ടാണ്‌ ബൈബിൾ ഉപമി​ച്ചി​രി​ക്കു​ന്നത്‌. 1 കൊരി​ന്ത്യർ 12:25, 26 വായി​ക്കുക. എന്നിട്ട്‌ ഈ ചോദ്യ​ങ്ങൾ ചർച്ച ചെയ്യുക:

  • സഹാരാ​ധകർ കഷ്ടപ്പെ​ടു​ന്നതു കാണു​മ്പോൾ യഥാർഥ ക്രിസ്‌ത്യാ​നി​കൾ എന്തു ചെയ്യും?

  • യഹോ​വ​യു​ടെ സാക്ഷി​കൾക്കി​ട​യി​ലെ സ്‌നേഹം നിങ്ങൾ ശ്രദ്ധി​ച്ചി​ട്ടു​ണ്ടോ? അതി​നെ​ക്കു​റി​ച്ചുള്ള നിങ്ങളു​ടെ അഭി​പ്രാ​യം എന്താണ്‌?

ഏതെങ്കി​ലും ഒരു ദേശത്തുള്ള യഹോ​വ​യു​ടെ സാക്ഷി​കൾക്ക്‌ ഒരു ദുരന്തം നേരി​ടേ​ണ്ടി​വ​ന്നാൽ ലോക​മെ​ങ്ങു​മുള്ള സഹാരാ​ധകർ അവരെ സഹായി​ക്കാൻ മുന്നോ​ട്ടു വരും. ഒരു ഉദാഹ​രണം നമുക്കു നോക്കാം. വീഡി​യോ കാണുക. അതിനു ശേഷം താഴെ കൊടു​ത്തി​രി​ക്കുന്ന ചോദ്യം ചർച്ച ചെയ്യുക.

  • യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ദുരി​താ​ശ്വാ​സ പ്രവർത്ത​നങ്ങൾ സ്‌നേ​ഹ​ത്തി​ന്റെ തെളി​വാ​യി​രി​ക്കു​ന്നത്‌ എങ്ങനെ?

യഥാർഥ ക്രിസ്‌ത്യാ​നി​കൾ സഹായം ആവശ്യ​മു​ള്ള​വ​രോ​ടു സ്‌നേഹം കാണി​ക്കു​ന്നു

ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ: “യഹോ​വ​യു​ടെ സാക്ഷികൾ ഇന്നലെ പൊട്ടി​മു​ളച്ച ഒരു മതമല്ലേ?”

  • യഹോവ തന്റെ ആരാധ​കരെ സാക്ഷികൾ എന്നു വിളി​ക്കാൻ തുടങ്ങി​യത്‌ എന്നു മുതലാണ്‌?

ചുരു​ക്ക​ത്തിൽ

യഹോ​വ​യു​ടെ സാക്ഷികൾ യഥാർഥ ക്രിസ്‌ത്യാ​നി​ക​ളാണ്‌. അവർ ലോക​മെ​ങ്ങു​മുള്ള ഒരു കുടും​ബ​മാണ്‌. ഞങ്ങളുടെ വിശ്വാ​സ​ങ്ങ​ളു​ടെ അടിസ്ഥാ​നം ബൈബി​ളാണ്‌. യഹോ​വ​യെ​ക്കു​റി​ച്ചുള്ള സത്യം ഞങ്ങൾ മറ്റുള്ള​വരെ അറിയി​ക്കു​ന്നു.

ഓർക്കുന്നുണ്ടോ?

  • യഹോ​വ​യു​ടെ സാക്ഷികൾ എന്ന പേര്‌ ഞങ്ങൾ സ്വീക​രി​ക്കാൻ കാരണം എന്താണ്‌?

  • യഹോ​വ​യു​ടെ സാക്ഷികൾ പരസ്‌പരം എങ്ങനെ​യാണ്‌ ഇടപെ​ടു​ന്നത്‌?

  • യഹോ​വ​യു​ടെ സാക്ഷി​ക​ളാണ്‌ യഥാർഥ ക്രിസ്‌ത്യാ​നി​കൾ എന്നു നിങ്ങൾക്കു തോന്നു​ന്നു​ണ്ടോ?

നിങ്ങൾക്കു ചെയ്യാൻ

കൂടുതൽ മനസ്സി​ലാ​ക്കാൻ

യഹോവയുടെ സാക്ഷികൾ തെറ്റായ പഠിപ്പി​ക്ക​ലു​കൾ വെളി​ച്ചത്ത്‌ കൊണ്ടു​വ​ന്ന​തി​ന്റെ ഒരു ഉദാഹ​രണം കാണുക.

ദൈവജനം ദൈവ​നാ​മത്തെ മഹത്ത്വ​പ്പെ​ടു​ത്തു​ന്നു (7:08)

യഹോവയുടെ സാക്ഷി​ക​ളെ​ക്കു​റി​ച്ചുള്ള ചില സംശയ​ങ്ങൾക്ക്‌ ഉത്തരം കണ്ടെത്തുക.

“യഹോ​വ​യു​ടെ സാക്ഷി​ക​ളെ​ക്കു​റിച്ച്‌ സാധാരണ ചോദി​ക്കാ​റുള്ള ചോദ്യ​ങ്ങൾ” (വെബ്‌​സൈ​റ്റി​ലെ പേജ്‌)

വംശീയ കുറ്റകൃ​ത്യ​ങ്ങ​ളിൽ ഏർപ്പെ​ട്ടി​രുന്ന ഒരാളാണ്‌ സ്റ്റീഫൻ. എന്നാൽ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഇടയിൽ കണ്ട ഏതു കാര്യ​ങ്ങ​ളാണ്‌ മാറ്റം വരുത്താൻ അദ്ദേഹത്തെ പ്രേരി​പ്പി​ച്ചത്‌?

“എന്റെ ജീവിതം ഒന്നി​നൊ​ന്നു വഷളായി” (വെബ്‌​സൈ​റ്റി​ലെ ലേഖനം)

a ഞങ്ങളുടെ പ്രധാന മാസി​ക​യായ വീക്ഷാ​ഗോ​പു​രം 1879 മുതൽ ബൈബിൾസ​ത്യ​ങ്ങൾ മുടങ്ങാ​തെ പ്രസി​ദ്ധീ​ക​രി​ക്കു​ന്നു.