വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 24

ദൂതന്മാർ ആരാണ്‌? അവർ എന്തു ചെയ്യുന്നു?

ദൂതന്മാർ ആരാണ്‌? അവർ എന്തു ചെയ്യുന്നു?

യഹോ​വ​യു​ടെ സ്വർഗീയ കുടും​ബ​ത്തെ​ക്കു​റിച്ച്‌ നമ്മൾ അറിയാൻ യഹോവ ആഗ്രഹി​ക്കു​ന്നു. ഈ കുടും​ബ​ത്തി​ലെ അംഗങ്ങ​ളാണ്‌ “ദൈവ​പു​ത്ര​ന്മാർ” എന്നു ബൈബിൾ വിളി​ക്കുന്ന ദൂതന്മാർ. (ഇയ്യോബ്‌ 38:6) ദൂതന്മാ​രെ​ക്കു​റിച്ച്‌ ബൈബിൾ എന്താണ്‌ പറയു​ന്നത്‌? അവർ എന്താണ്‌ ചെയ്യു​ന്നത്‌? എല്ലാ ദൂതന്മാ​രും ദൈവ​കു​ടും​ബ​ത്തി​ന്റെ ഭാഗമാ​ണോ?

1. ആരാണ്‌ ദൂതന്മാർ?

ഭൂമി സൃഷ്ടി​ക്കു​ന്ന​തി​നു​മു​മ്പേ യഹോവ ദൂതന്മാ​രെ സൃഷ്ടിച്ചു. ദൈവ​ത്തെ​പ്പോ​ലെ അവരെ​യും നമുക്കു കാണാൻ കഴിയില്ല. അവർ സ്വർഗ​ത്തിൽ ജീവി​ക്കുന്ന ആത്മവ്യ​ക്തി​ക​ളാണ്‌. (എബ്രായർ 1:14) ഇങ്ങനെ ലക്ഷക്കണ​ക്കിന്‌ ദൂതന്മാ​രുണ്ട്‌, അവർക്ക്‌ ഓരോ​രു​ത്തർക്കും അവരു​ടേ​തായ വ്യക്തി​ത്വ​വും ഉണ്ട്‌. (വെളി​പാട്‌ 5:11) ഈ ദൂതന്മാർ യഹോ​വ​യു​ടെ ‘വാക്കു കേട്ടനു​സ​രിച്ച്‌ അതു നടപ്പി​ലാ​ക്കു​ന്നു.’ (സങ്കീർത്തനം 103:20) മുൻകാ​ല​ങ്ങ​ളിൽ യഹോവ ദൂതന്മാ​രെ സന്ദേശങ്ങൾ അറിയി​ക്കാ​നും തന്റെ ജനത്തെ സഹായി​ക്കാ​നും സംരക്ഷി​ക്കാ​നും വേണ്ടി ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. ദൈവ​ത്തെ​ക്കു​റിച്ച്‌ അറിയാൻ ആഗ്രഹി​ക്കു​ന്ന​വ​രു​ടെ അടു​ത്തേക്ക്‌ തന്റെ ദാസന്മാ​രെ നയിക്കാൻ ഇന്നും ദൈവം ദൂതന്മാ​രെ ഉപയോ​ഗി​ക്കു​ന്നു.

2. സാത്താ​നും അവന്റെ ഭൂതങ്ങ​ളും ആരാണ്‌?

ചില ദൂതന്മാർ യഹോ​വ​യോട്‌ അനുസ​ര​ണ​ക്കേടു കാണിച്ചു. ഇങ്ങനെ ദൈവ​ത്തോ​ടു ധിക്കാരം കാണിച്ച ആദ്യത്തെ ദൂതൻ ആരായി​രു​ന്നു? “ഭൂലോ​കത്തെ മുഴുവൻ വഴി​തെ​റ്റി​ക്കുന്ന” ഈ ദൂതനെ “പിശാച്‌ എന്നും സാത്താൻ എന്നും” ബൈബിൾ വിളി​ക്കു​ന്നു. (വെളി​പാട്‌ 12:9) മറ്റുള്ള​വരെ ഭരിക്കാ​നാ​യി​രു​ന്നു സാത്താന്റെ ആഗ്രഹം. അതു​കൊണ്ട്‌ ആദ്യം അവൻ ആദാമി​നെ​യും ഹവ്വയെ​യും തന്റെ വശത്താക്കി, പിന്നീട്‌ കുറെ ദൂതന്മാ​രെ​യും! ധിക്കാ​രി​ക​ളായ ഈ ദൂതന്മാ​രെ​യാണ്‌ ഭൂതങ്ങൾ എന്നു വിളി​ക്കു​ന്നത്‌. യഹോവ അവരെ സ്വർഗ​ത്തിൽനിന്ന്‌ പുറത്താ​ക്കി ഭൂമി​യി​ലേക്ക്‌ വലി​ച്ചെ​റി​ഞ്ഞു. ഭാവി​യിൽ ദൈവം അവരെ നശിപ്പി​ക്കും.—വെളി​പാട്‌ 12:9, 12 വായി​ക്കുക.

3. സാത്താ​നും ഭൂതങ്ങ​ളും നമ്മളെ വഴി​തെ​റ്റി​ക്കു​ന്നത്‌ എങ്ങനെ?

സാത്താ​നും ഭൂതങ്ങ​ളും ആളുകളെ വഴി​തെ​റ്റി​ക്കു​ന്ന​തി​നു​വേണ്ടി ആത്മവിദ്യ അഥവാ ഭൂതവി​ദ്യ ഉപയോ​ഗി​ക്കു​ന്നു. ഭൂതങ്ങ​ളോട്‌ ആശയവി​നി​മയം നടത്താൻ ശ്രമി​ക്കുന്ന തെറ്റായ പ്രവൃ​ത്തി​യാണ്‌ ഭൂതവി​ദ്യ. പലരും ഈ യാഥാർഥ്യം തിരി​ച്ച​റി​യാ​തെ​യാണ്‌ ഇതിൽ ഉൾപ്പെ​ടു​ന്നത്‌. ഉദാഹ​ര​ണ​ത്തിന്‌, ചിലർ ജ്യോ​തി​ഷ​ക്കാ​രെ​യും ഭാവി​ഫലം പറയു​ന്ന​വ​രെ​യും മന്ത്രവാ​ദി​ക​ളെ​യും മന്ത്രശക്തി ഉപയോ​ഗിച്ച്‌ രോഗങ്ങൾ സൗഖ്യ​മാ​ക്കു​ന്ന​വ​രെ​യും സമീപി​ക്കു​ന്നു. ഇനി മറ്റു ചിലർ ഭൂതവി​ദ്യ ഉൾപ്പെട്ട ചികി​ത്സാ​രീ​തി​കൾ സ്വീക​രി​ക്കു​ന്നു. മരിച്ച​വ​രോ​ടു സംസാ​രി​ക്കാൻപോ​ലും കഴിയു​മെ​ന്നാണ്‌ പലരെ​യും പറഞ്ഞു വിശ്വ​സി​പ്പി​ച്ചി​രി​ക്കു​ന്നത്‌. ‘ആത്മാക്ക​ളു​ടെ ഉപദേശം തേടു​ന്ന​വ​രി​ലേ​ക്കോ ഭാവി പറയു​ന്ന​വ​രി​ലേ​ക്കോ തിരി​യ​രുത്‌’ എന്ന്‌ ബൈബിൾ പറയുന്നു. (ലേവ്യ 19:31) സാത്താ​ന്റെ​യും ഭൂതങ്ങ​ളു​ടെ​യും കെണി​യിൽപ്പെ​ടാ​തെ നമ്മളെ സംരക്ഷി​ക്കാ​നാണ്‌ യഹോവ ഈ മുന്നറി​യിപ്പ്‌ തന്നിരി​ക്കു​ന്നത്‌. അവർ ദൈവ​ത്തി​ന്റെ ശത്രു​ക്ക​ളാണ്‌. നമുക്കു ദോഷം വരുത്തുക എന്നതാണ്‌ അവരുടെ ആഗ്രഹം.

ആഴത്തിൽ പഠിക്കാൻ

ദൂതന്മാർ ചെയ്യുന്ന നല്ല കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ പഠിക്കാം. ഭൂതവി​ദ്യ​യു​ടെ അപകട​ങ്ങ​ളെ​ക്കു​റിച്ച്‌ മനസ്സി​ലാ​ക്കാം. നമുക്കു സാത്താ​ന്റെ​യും ഭൂതങ്ങ​ളു​ടെ​യും കെണി​യിൽ വീഴാ​തി​രി​ക്കാൻ എങ്ങനെ കഴിയും എന്നും നോക്കാം.

4. യഹോ​വ​യെ​ക്കു​റിച്ച്‌ മനസ്സി​ലാ​ക്കാൻ ദൂതന്മാർ ആളുകളെ സഹായി​ക്കു​ന്നു

ദൈവ​ത്തി​ന്റെ ദൂതന്മാർ സന്തോ​ഷ​വാർത്ത നേരിട്ട്‌ ആളുകളെ അറിയി​ക്കു​ന്നില്ല. എന്നാൽ ദൈവ​ത്തെ​ക്കു​റിച്ച്‌ അറിയാൻ ആഗ്രഹി​ക്കു​ന്ന​വ​രു​ടെ അടു​ത്തേക്ക്‌ അവർ ദൈവ​ദാ​സരെ വഴിന​യി​ച്ചേ​ക്കാം. വെളി​പാട്‌ 14:6, 7 വായി​ക്കുക. എന്നിട്ട്‌ ഈ ചോദ്യ​ങ്ങൾ ചർച്ച ചെയ്യുക:

  • സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കാൻ നമുക്കു ദൂതന്മാ​രു​ടെ സഹായം വേണ്ടത്‌ എന്തു​കൊ​ണ്ടാണ്‌?

  • ബൈബി​ളി​നെ​ക്കു​റിച്ച്‌ അറിയാൻ ആഗ്രഹി​ക്കു​ന്ന​വ​രു​ടെ അടു​ത്തേക്ക്‌ നമ്മളെ വഴിന​യി​ക്കാൻ ദൂതന്മാർക്കു കഴിയും. അത്‌ അറിഞ്ഞ​പ്പോൾ നിങ്ങൾക്കു എന്താണു തോന്നി​യത്‌? എന്തു​കൊണ്ട്‌?

5. ഭൂതവി​ദ്യ ഒഴിവാ​ക്ക​ണം

സാത്താ​നും ഭൂതങ്ങ​ളും യഹോ​വ​യു​ടെ ശത്രു​ക്ക​ളാണ്‌. അവർ നമ്മു​ടെ​യും ശത്രു​ക്ക​ളാണ്‌. ലൂക്കോസ്‌ 9:38-42 വായി​ക്കുക. എന്നിട്ട്‌ ഈ ചോദ്യം ചർച്ച ചെയ്യുക:

  • ആളുക​ളോട്‌ എങ്ങനെ​യാ​ണു ഭൂതങ്ങൾ പെരു​മാ​റു​ന്നത്‌?

ഭൂതങ്ങളെ നമ്മുടെ ജീവി​ത​ത്തി​ലേക്ക്‌ വിളി​ച്ചു​വ​രു​ത്താൻ നമ്മളാ​രും ആഗ്രഹി​ക്കില്ല. ആവർത്തനം 18:10-12 വായി​ക്കുക. എന്നിട്ട്‌ ഈ ചോദ്യ​ങ്ങൾ ചർച്ച ചെയ്യുക:

  • ഏതൊക്കെ വിധങ്ങ​ളി​ലാണ്‌ ഭൂതങ്ങൾ നമ്മളെ വഴി​തെ​റ്റി​ക്കാ​നും നമ്മളോട്‌ ആശയവി​നി​മയം നടത്താ​നും ശ്രമി​ക്കു​ന്നത്‌? ഇതു​പോ​ലുള്ള എന്തൊക്കെ രീതി​ക​ളാണ്‌ നമ്മുടെ പ്രദേ​ശ​ത്തു​ള്ളത്‌?

  • ഭൂതവി​ദ്യ​യോ​ടു ബന്ധപ്പെട്ട കാര്യങ്ങൾ ഒഴിവാ​ക്ക​ണ​മെന്ന്‌ യഹോവ പറഞ്ഞി​രി​ക്കു​ന്നതു നമ്മുടെ പ്രയോ​ജ​ന​ത്തി​നാ​ണെന്നു തോന്നു​ന്നു​ണ്ടോ? എന്തു​കൊണ്ട്‌?

വീഡി​യോ കാണുക. അതിനു ശേഷം ഈ ചോദ്യ​ങ്ങൾ ചർച്ച ചെയ്യുക:

  • പലേസ​യു​ടെ മകളുടെ കൈയിൽ കെട്ടി​യി​രുന്ന ചരട്‌, ദോഷം ചെയ്യു​ന്ന​താ​ണെന്ന്‌ നിങ്ങൾക്കു തോന്നു​ന്നു​ണ്ടോ? എന്തു​കൊണ്ട്‌?

  • ഭൂതങ്ങ​ളു​ടെ ഉപദ്ര​വ​ത്തിൽനിന്ന്‌ സംരക്ഷണം നേടാൻ പലേസ എന്തു ചെയ്യണ​മാ​യി​രു​ന്നു?

യഥാർഥ ക്രിസ്‌ത്യാ​നി​കൾ എല്ലാകാ​ല​ത്തും ഭൂതങ്ങ​ളോട്‌ എതിർത്തു​നി​ന്നി​ട്ടുണ്ട്‌. പ്രവൃ​ത്തി​കൾ 19:19; 1 കൊരി​ന്ത്യർ 10:21 എന്നീ വാക്യങ്ങൾ വായി​ക്കുക. എന്നിട്ട്‌ ഈ ചോദ്യം ചർച്ച ചെയ്യുക:

  • ഭൂതവി​ദ്യ​യു​മാ​യി ബന്ധപ്പെട്ട എന്തെങ്കി​ലും കൈവശം ഉണ്ടെങ്കിൽ അതു പൂർണ​മാ​യും നശിപ്പി​ച്ചു​ക​ള​യേ​ണ്ടത്‌ എന്തു​കൊണ്ട്‌?

6. സാത്താ​നെ​യും ഭൂതങ്ങ​ളെ​യും തോൽപ്പി​ക്കാൻ കഴിയും

സാത്താ​നാണ്‌ ഭൂതങ്ങളെ ഭരിക്കു​ന്നത്‌. എന്നാൽ വിശ്വ​സ്‌ത​രായ ദൂതന്മാ​രെ നയിക്കു​ന്നതു മുഖ്യ​ദൂ​ത​നായ മീഖാ​യേ​ലാണ്‌. യേശു​വി​നുള്ള മറ്റൊരു പേരാണ്‌ ഇത്‌. മീഖാ​യേൽ എത്ര ശക്തനാണ്‌? വെളി​പാട്‌ 12:7-9 വായി​ക്കുക. എന്നിട്ട്‌ ഈ ചോദ്യ​ങ്ങൾ ചർച്ച ചെയ്യുക:

  • കൂടുതൽ ശക്തർ ആരാണ്‌, മീഖാ​യേ​ലും ദൂതന്മാ​രും ആണോ അതോ സാത്താ​നും ഭൂതങ്ങ​ളും ആണോ?

  • യേശു​വി​ന്റെ അനുഗാ​മി​കൾ സാത്താ​നെ​യും ഭൂതങ്ങ​ളെ​യും പേടി​ക്കേ​ണ്ട​തു​ണ്ടോ? നിങ്ങൾക്ക്‌ എന്തു തോന്നു​ന്നു?

സാത്താ​നോ​ടും ഭൂതങ്ങ​ളോ​ടും ഉള്ള പോരാ​ട്ട​ത്തിൽ നിങ്ങൾക്ക്‌ വിജയി​ക്കാൻ കഴിയും. യാക്കോബ്‌ 4:7 വായി​ക്കുക. എന്നിട്ട്‌ ഈ ചോദ്യം ചർച്ച ചെയ്യുക:

  • സാത്താ​ന്റെ​യും ഭൂതങ്ങ​ളു​ടെ​യും ആക്രമ​ണ​ങ്ങ​ളിൽനിന്ന്‌ സംരക്ഷണം നേടാൻ നിങ്ങൾ എന്തു ചെയ്യണം?

ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ: “പ്രേത​സി​നിമ കാണു​ന്ന​തും അതു​പോ​ലുള്ള ഗെയിം കളിക്കു​ന്ന​തും അത്ര വലിയ കുഴപ്പ​മുള്ള കാര്യ​മൊ​ന്നു​മല്ല. അതൊക്കെ ഒരു രസമല്ലേ?”

  • അങ്ങനെ ചിന്തി​ക്കു​ന്ന​തി​ന്റെ അപകടം എന്താണ്‌?

ചുരു​ക്ക​ത്തിൽ

വിശ്വ​സ്‌ത​രായ ദൂതന്മാർ നമ്മളെ സഹായി​ക്കു​ന്നു. എന്നാൽ സാത്താ​നും ഭൂതങ്ങ​ളും യഹോ​വ​യു​ടെ ശത്രു​ക്ക​ളാണ്‌. ഭൂതവി​ദ്യ ഉപയോ​ഗിച്ച്‌ അവർ ഇന്ന്‌ ആളുകളെ വഴി​തെ​റ്റി​ക്കു​ന്നു.

ഓർക്കുന്നുണ്ടോ?

  • യഹോ​വ​യെ​ക്കു​റിച്ച്‌ പഠിക്കാൻ ദൂതന്മാർ എങ്ങനെ​യാണ്‌ ആളുകളെ സഹായി​ക്കു​ന്നത്‌?

  • സാത്താ​നും അവന്റെ ഭൂതങ്ങ​ളും ആരാണ്‌?

  • ഭൂതവി​ദ്യ​യു​മാ​യി ബന്ധപ്പെട്ട ഒരു കാര്യ​വും നമ്മൾ ചെയ്യരു​തെന്ന്‌ പറയു​ന്നത്‌ എന്തു​കൊണ്ട്‌?

നിങ്ങൾക്കു ചെയ്യാൻ

കൂടുതൽ മനസ്സി​ലാ​ക്കാൻ

യേശുവാണ്‌ മുഖ്യ​ദൂ​ത​നായ മീഖാ​യേൽ എന്നതി​നുള്ള തെളിവു നോക്കുക.

“മുഖ്യ​ദൂ​ത​നായ മീഖാ​യേൽ ആരാണ്‌?” (വെബ്‌​സൈ​റ്റി​ലെ ലേഖനം)

പിശാച്‌ നമ്മുടെ ഉള്ളിലെ തിന്മയോ ഏതെങ്കി​ലും ദുർഗു​ണ​മോ അല്ലെന്നു പറയു​ന്നത്‌ എന്തു​കൊണ്ട്‌?

“പിശാച്‌ യഥാർഥ​ത്തി​ലു​ണ്ടോ?” (വെബ്‌​സൈ​റ്റി​ലെ ലേഖനം)

എങ്ങനെയാണ്‌ ഭൂതങ്ങ​ളു​ടെ പിടി​യിൽനിന്ന്‌ ഒരു സ്‌ത്രീ വിട്ടു​പോ​ന്നത്‌?

“അവൾ ജീവി​ത​ത്തി​ന്റെ ഉദ്ദേശ്യം കണ്ടെത്തി” (വീക്ഷാ​ഗോ​പു​രം 1993 ജൂലൈ 1)

ആളുകളെ വിഡ്‌ഢി​ക​ളാ​ക്കാൻ സാത്താൻ ഭൂതവി​ദ്യ ഉപയോ​ഗി​ക്കു​ന്നത്‌ എങ്ങനെ​യാ​ണെന്നു നോക്കുക.

“മായാ​ജാ​ല​ത്തി​ന്റെ​യും മന്ത്രവാ​ദ​ത്തി​ന്റെ​യും ആഭിചാ​ര​ത്തി​ന്റെ​യും പിന്നിലെ അപകടങ്ങൾ” (നിത്യ​ജീ​വ​നി​ലേ​ക്കുള്ള പാത, ഭാഗം 5)