വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 31

ദൈവ​രാ​ജ്യം എന്താണ്‌?

ദൈവ​രാ​ജ്യം എന്താണ്‌?

ബൈബി​ളി​ലെ ഏറ്റവും പ്രധാ​ന​പ്പെട്ട സന്ദേശം ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചാണ്‌. യഹോവ ഭൂമി​യെ​ക്കു​റിച്ച്‌ ഉദ്ദേശി​ച്ചി​രുന്ന എല്ലാ കാര്യ​ങ്ങ​ളും നടപ്പി​ലാ​ക്കു​ന്നതു ദൈവ​രാ​ജ്യ​ത്തി​ലൂ​ടെ​യാണ്‌. എന്നാൽ എന്താണ്‌ ദൈവ​രാ​ജ്യം? അത്‌ ഇപ്പോൾ ഭരണം നടത്തു​ന്നു​ണ്ടെന്ന്‌ എങ്ങനെ അറിയാം? ദൈവ​രാ​ജ്യം ഇതി​നോ​ടകം എന്തൊക്കെ നേട്ടങ്ങൾ കൈവ​രി​ച്ചി​ട്ടുണ്ട്‌? ഭാവി​യിൽ എന്തൊക്കെ കാര്യങ്ങൾ അതു ചെയ്യും? ഈ ചോദ്യ​ങ്ങൾക്കുള്ള ഉത്തരങ്ങൾ ഈ പാഠത്തി​ലും അടുത്ത രണ്ടു പാഠങ്ങ​ളി​ലും കാണാം.

1. എന്താണ്‌ ദൈവ​രാ​ജ്യം? ആരാണ്‌ അതിന്റെ രാജാവ്‌?

ദൈവ​മായ യഹോവ സ്വർഗ​ത്തിൽ സ്ഥാപിച്ച ഒരു ഗവൺമെ​ന്റാണ്‌ ദൈവ​രാ​ജ്യം. ഈ രാജ്യ​ത്തി​ന്റെ രാജാവ്‌ യേശു​ക്രി​സ്‌തു ആണ്‌. സ്വർഗ​ത്തിൽനിന്ന്‌ യേശു ഭൂമി​യി​ലുള്ള എല്ലാവ​രെ​യും ഭരിക്കും. (മത്തായി 4:17; യോഹ​ന്നാൻ 18:36) ‘യേശു എന്നും രാജാ​വാ​യി ഭരിക്കും’ എന്ന്‌ ബൈബിൾ പറയുന്നു.—ലൂക്കോസ്‌ 1:32, 33.

2. യേശു​വി​ന്റെ കൂടെ ആരൊക്കെ ഭരിക്കും?

യേശു ഒറ്റയ്‌ക്കല്ല ഭരണം നടത്തു​ന്നത്‌. ‘എല്ലാ ഗോ​ത്ര​ങ്ങ​ളി​ലും ഭാഷക​ളി​ലും വംശങ്ങ​ളി​ലും ജനതക​ളി​ലും നിന്നു​ള്ളവർ രാജാ​ക്ക​ന്മാ​രാ​യി ഭൂമിയെ ഭരിക്കും.’ (വെളി​പാട്‌ 5:9, 10) ക്രിസ്‌തു​വി​നോ​ടൊ​പ്പം എത്ര പേർ ഭരിക്കും? യേശു ഭൂമി​യിൽ വന്നതു​മു​തൽ ലക്ഷക്കണ​ക്കിന്‌ ആളുകൾ യേശു​വി​ന്റെ അനുഗാ​മി​കൾ ആയിത്തീർന്നി​ട്ടുണ്ട്‌. എന്നാൽ അവരിൽ 1,44,000 പേർ മാത്ര​മാ​യി​രി​ക്കും സ്വർഗ​ത്തിൽ യേശു​വി​നോ​ടൊ​പ്പം ഭരിക്കുക. (വെളി​പാട്‌ 14:1-4 വായി​ക്കുക.) ബാക്കി​യു​ള്ളവർ ഭൂമി​യിൽ ദൈവ​രാ​ജ്യ​ത്തി​ന്റെ പ്രജക​ളാ​യി​രി​ക്കും.—സങ്കീർത്തനം 37:29.

3. ദൈവ​രാ​ജ്യ​മാണ്‌ ഏറ്റവും മികച്ച ഗവൺമെന്റ്‌ എന്നു പറയു​ന്നത്‌ എന്തു​കൊണ്ട്‌?

ലോക​ത്തി​ലെ ഭരണാ​ധി​കാ​രി​കൾക്ക്‌ കുറെ നല്ല കാര്യങ്ങൾ ചെയ്യാൻ കഴിയു​മെ​ങ്കി​ലും, ആഗ്രഹി​ക്കു​ന്ന​തെ​ല്ലാം ചെയ്യാ​നുള്ള കഴിവ്‌ അവർക്കില്ല. അതു​പോ​ലെ ഭരണം ഇടയ്‌ക്കി​ടെ മാറും. ജനങ്ങൾക്കു നന്മ ചെയ്യണ​മെന്ന ലക്ഷ്യം മാറി​വ​രുന്ന ഭരണാ​ധി​കാ​രി​കൾക്ക്‌ ഉണ്ടാക​ണ​മെ​ന്നില്ല. എന്നാൽ, ദൈവ​രാ​ജ്യ​ത്തി​ന്റെ രാജാ​വായ യേശു​വിന്‌ ഭരണം മറ്റൊ​രാൾക്ക്‌ കൈമാ​റേ​ണ്ടി​വ​രില്ല. കാരണം, ദൈവം സ്ഥാപി​ച്ചി​രി​ക്കു​ന്നത്‌ ‘ഒരിക്ക​ലും നശിച്ചു​പോ​കാത്ത ഒരു രാജ്യ​മാണ്‌.’ (ദാനി​യേൽ 2:44) ആരോ​ടും യാതൊ​രു വേർതി​രി​വും കാണി​ക്കാ​തെ മുഴു​ഭൂ​മി​യെ​യും യേശു ഭരിക്കും. യേശു സ്‌നേ​ഹ​വാ​നും ദയയു​ള്ള​വ​നും നീതി നടപ്പാ​ക്കു​ന്ന​വ​നും ആണ്‌. മറ്റുള്ള​വ​രോട്‌ അതേ​പോ​ലെ​തന്നെ ഇടപെ​ടാൻ യേശു തന്റെ പ്രജക​ളെ​യും പഠിപ്പി​ക്കും.—യശയ്യ 11:9 വായി​ക്കുക.

ആഴത്തിൽ പഠിക്കാൻ

ലോകത്തിലെ ഏത്‌ ഗവൺമെ​ന്റി​നെ​ക്കാ​ളും വളരെ മികച്ച​താണ്‌ ദൈവ​രാ​ജ്യം എന്നു പറയു​ന്നത്‌ എന്തു​കൊ​ണ്ടാ​ണെന്നു നോക്കാം.

4. മുഴു​ഭൂ​മി​യെ​യും ഭരിക്കുന്ന ശക്തമായ ഒരു ഗവൺമെന്റ്‌

ചരി​ത്ര​ത്തി​ലെ ഏതൊരു ഭരണാ​ധി​കാ​രി​യെ​ക്കാ​ളും മികച്ച ഭരണം കാഴ്‌ച​വെ​ക്കാ​നുള്ള അധികാ​രം യേശു​ക്രി​സ്‌തു​വി​നുണ്ട്‌. മത്തായി 28:18 വായി​ക്കുക. എന്നിട്ട്‌ ഈ ചോദ്യം ചർച്ച ചെയ്യുക:

  • ഏതൊരു ഭരണാ​ധി​കാ​രി​യെ​ക്കാ​ളും അധികാ​രം യേശു​വി​നു​ള്ളത്‌ എന്തു​കൊണ്ട്‌?

മനുഷ്യ​രു​ടെ ഭരണം ഇടയ്‌ക്കി​ടെ മാറുന്നു. കൂടാതെ, ഭൂമി​യു​ടെ ഏതെങ്കി​ലും ഒരു ഭാഗം മാത്രമേ അവർക്കു ഭരിക്കാൻ കഴിയു​ക​യു​ള്ളൂ. എന്നാൽ ദൈവ​രാ​ജ്യ​ത്തി​ന്റെ കാര്യ​മോ? ദാനി​യേൽ 7:14 വായി​ക്കുക. എന്നിട്ട്‌ ഈ ചോദ്യ​ങ്ങൾ ചർച്ച ചെയ്യുക:

  • ദൈവ​രാ​ജ്യം ഒരിക്ക​ലും നശിപ്പി​ക്ക​പ്പെ​ടില്ല. അതു​കൊ​ണ്ടുള്ള പ്രയോ​ജനം എന്താണ്‌?

  • ദൈവ​രാ​ജ്യം മുഴു​ഭൂ​മി​യെ​യും ഭരിക്കും. അതു​കൊ​ണ്ടുള്ള പ്രയോ​ജനം എന്താണ്‌?

5. മനുഷ്യ​രു​ടെ ഭരണം അവസാ​നി​ക്കേ​ണ്ട​തി​ന്റെ കാരണം

മനുഷ്യ​രു​ടെ ഭരണം മാറി ദൈവ​രാ​ജ്യം ഭരി​ക്കേ​ണ്ടത്‌ എന്തു​കൊ​ണ്ടാണ്‌? വീഡി​യോ കാണുക. അതിനു ശേഷം താഴെ കൊടു​ത്തി​രി​ക്കുന്ന ചോദ്യം ചർച്ച ചെയ്യുക.

  • മനുഷ്യ​രു​ടെ ഭരണം​കൊണ്ട്‌ എന്തെല്ലാം കുഴപ്പ​ങ്ങ​ളാണ്‌ ഉണ്ടായി​രി​ക്കു​ന്നത്‌?

സഭാ​പ്ര​സം​ഗകൻ 8:9 വായി​ക്കുക. എന്നിട്ട്‌ ഈ ചോദ്യ​ങ്ങൾ ചർച്ച ചെയ്യുക:

  • മനുഷ്യ​രു​ടെ ഭരണം മാറി ദൈവ​രാ​ജ്യം ഭരണം തുടങ്ങ​ണ​മെന്നു നിങ്ങൾക്കു തോന്നു​ന്നു​ണ്ടോ? എന്തു​കൊണ്ട്‌?

6. ദൈവ​രാ​ജ്യ​ത്തി​ന്റെ ഭരണാ​ധി​കാ​രി​കൾ നമ്മളെ മനസ്സി​ലാ​ക്കു​ന്ന​വ​രാണ്‌

ദൈവ​രാ​ജ്യ​ത്തി​ന്റെ രാജാ​വായ യേശു ഒരു മനുഷ്യ​നാ​യി ഭൂമി​യിൽ ജീവി​ച്ചി​ട്ടുണ്ട്‌. “നമ്മുടെ ബലഹീ​ന​ത​ക​ളിൽ സഹതാപം” കാണി​ക്കാൻ യേശു​വി​നു കഴിയും. (എബ്രായർ 4:15) ഇനി, യേശു​വി​നോ​ടൊ​പ്പം ഭരിക്കാൻ പോകുന്ന 1,44,000 വിശ്വ​സ്‌ത​രായ സ്‌ത്രീ​പു​രു​ഷ​ന്മാ​രു​ടെ കാര്യ​മോ? യഹോവ അവരെ തിര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്നത്‌ പല “ഗോ​ത്ര​ങ്ങ​ളി​ലും ഭാഷക​ളി​ലും വംശങ്ങ​ളി​ലും ജനതക​ളി​ലും” നിന്നാണ്‌.—വെളി​പാട്‌ 5:9.

  • മനുഷ്യ​രു​ടെ വികാ​ര​ങ്ങ​ളും വിഷമ​ങ്ങ​ളും അനുഭ​വി​ച്ച​റി​ഞ്ഞി​ട്ടു​ള്ള​വ​രാണ്‌ യേശു​വും കൂടെ ഭരിക്കു​ന്ന​വ​രും. ഇത്‌ നമ്മളെ ആശ്വസി​പ്പി​ക്കു​ന്നി​ല്ലേ? എന്തു​കൊണ്ട്‌?

യേശുവിനോടൊപ്പം ഭരിക്കാൻ എല്ലാ പശ്ചാത്ത​ല​ങ്ങ​ളി​ലും​നി​ന്നുള്ള സ്‌ത്രീ​പു​രു​ഷ​ന്മാ​രെ​യാണ്‌ യഹോവ തിര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്നത്‌

7. ദൈവ​രാ​ജ്യ​ത്തി​ന്റെ നിയമങ്ങൾ മികച്ച​താണ്‌

ജനങ്ങളു​ടെ പ്രയോ​ജ​ന​ത്തി​നും സംരക്ഷ​ണ​ത്തി​നും വേണ്ടി​യാണ്‌ ഗവൺമെ​ന്റു​കൾ നിയമങ്ങൾ നിർമി​ക്കു​ന്നത്‌. ദൈവ​രാ​ജ്യ​വും അതിന്റെ പ്രജകൾക്കു​വേണ്ടി നിയമങ്ങൾ വെച്ചി​ട്ടുണ്ട്‌. 1 കൊരി​ന്ത്യർ 6:9-11 വായി​ക്കുക. എന്നിട്ട്‌ ഈ ചോദ്യ​ങ്ങൾ ചർച്ച ചെയ്യുക:

  • ദൈവം വെച്ചി​രി​ക്കുന്ന നിയമങ്ങൾ എല്ലാവ​രും അനുസ​രി​ച്ചാൽ ഈ ലോകം എങ്ങനെ​യു​ള്ളത്‌ ആയിരി​ക്കു​മെ​ന്നാണ്‌ നിങ്ങൾക്കു തോന്നു​ന്നത്‌? a

  • ദൈവ​രാ​ജ്യ​ത്തി​ന്റെ പ്രജകൾ യഹോവ വെച്ചി​രി​ക്കുന്ന നിയമങ്ങൾ അനുസ​രി​ക്കാൻ യഹോവ പ്രതീ​ക്ഷി​ക്കു​ന്നു. അതു ന്യായ​മാ​ണോ? എന്തു​കൊണ്ട്‌?

  • ഈ നിയമങ്ങൾ ഇതുവരെ അനുസ​രി​ക്കാ​ത്ത​വർക്കും ജീവി​ത​ത്തിൽ മാറ്റങ്ങൾ വരുത്താൻ കഴിയു​മെന്നു പറയു​ന്നത്‌ എന്തു​കൊണ്ട്‌?—11-ാം വാക്യം കാണുക.

ജനങ്ങളുടെ പ്രയോ​ജ​ന​ത്തി​നും സംരക്ഷ​ണ​ത്തി​നും വേണ്ടി​യാണ്‌ ഗവൺമെ​ന്റു​കൾ നിയമങ്ങൾ നിർമി​ക്കു​ന്നത്‌. ദൈവ​രാ​ജ്യ​വും അതിന്റെ പ്രജകൾക്കു​വേണ്ടി ഉന്നതമായ നിയമങ്ങൾ വെച്ചി​ട്ടുണ്ട്‌

ആരെങ്കിലും ഇങ്ങനെ ചോദി​ച്ചാൽ: “എന്താ ഈ ദൈവ​രാ​ജ്യം?”

  • നിങ്ങൾ എന്ത്‌ ഉത്തരം പറയും?

ചുരു​ക്ക​ത്തിൽ

സ്വർഗ​ത്തിൽനിന്ന്‌ മുഴു​ഭൂ​മി​യെ​യും ഭരിക്കുന്ന ഒരു യഥാർഥ ഗവൺമെ​ന്റാണ്‌ ദൈവ​രാ​ജ്യം.

ഓർക്കുന്നുണ്ടോ?

  • ദൈവ​രാ​ജ്യ​ത്തി​ന്റെ ഭരണാ​ധി​കാ​രി​കൾ ആരെല്ലാ​മാണ്‌?

  • ലോക​ത്തി​ലെ ഏതൊരു ഗവൺമെ​ന്റി​നെ​ക്കാ​ളും വളരെ മികച്ച​താണ്‌ ദൈവ​രാ​ജ്യം എന്നു പറയു​ന്നത്‌ എന്തു​കൊണ്ട്‌?

  • ദൈവ​രാ​ജ്യ​ത്തി​ന്റെ പ്രജക​ളിൽനിന്ന്‌ യഹോവ പ്രതീ​ക്ഷി​ക്കുന്ന ചില കാര്യങ്ങൾ എന്തെല്ലാ​മാണ്‌?

നിങ്ങൾക്കു ചെയ്യാൻ

കൂടുതൽ മനസ്സി​ലാ​ക്കാൻ

ദൈവരാജ്യം എവി​ടെ​നിന്ന്‌ ഭരിക്കു​മെ​ന്നാണ്‌ യേശു പഠിപ്പി​ച്ച​തെന്ന്‌ നോക്കാം.

“ദൈവ​രാ​ജ്യം നിങ്ങളു​ടെ ഹൃദയ​ത്തി​ലാ​ണോ ഉള്ളത്‌?” (വെബ്‌​സൈ​റ്റി​ലെ ലേഖനം)

യഹോവയുടെ സാക്ഷികൾ മനുഷ്യ​രു​ടെ ഭരണ​ത്തെ​ക്കാൾ ദൈവ​രാ​ജ്യ​ത്തി​നു പിന്തുണ കൊടു​ക്കു​ന്നു. എന്തു​കൊണ്ട്‌?

ദൈവരാജ്യത്തിന്‌ അർപ്പിതർ (1:43)

യേശുവിനോടൊപ്പം ഭരിക്കാൻ യഹോവ തിര​ഞ്ഞെ​ടു​ക്കുന്ന 1,44,000 പേരെ​ക്കു​റിച്ച്‌ ബൈബിൾ എന്താണ്‌ പറയു​ന്ന​തെന്നു നോക്കുക.

“ആരാണ്‌ സ്വർഗ​ത്തിൽ പോകു​ന്നത്‌?” (വെബ്‌​സൈ​റ്റി​ലെ ലേഖനം)

ദൈവത്തിനു മാത്രമേ നീതി​യുള്ള ഒരു ലോകം കൊണ്ടു​വ​രാൻ കഴിയൂ എന്ന്‌ ജയിലി​ലാ​യി​രുന്ന ഒരു സ്‌ത്രീക്ക്‌ ബോധ്യം​വ​ന്നത്‌ എങ്ങനെ?

“അനീതി​ക്കൊ​ക്കെ ഒരു അവസാനം വരു​മെന്ന്‌ എനിക്കു മനസ്സി​ലാ​യി” (വെബ്‌​സൈ​റ്റി​ലെ ലേഖനം)

a പെരുമാറ്റത്തിലും സ്വഭാ​വ​ത്തി​ലും ശ്രദ്ധി​ക്കേണ്ട മറ്റു ചില നിയമ​ങ്ങ​ളെ​ക്കു​റിച്ച്‌ ഭാഗം 3-ൽ നമ്മൾ ചർച്ച ചെയ്യും.