വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 32

ദൈവ​രാ​ജ്യം ഭരിക്കു​ന്നു!

ദൈവ​രാ​ജ്യം ഭരിക്കു​ന്നു!

1914-ൽ ദൈവ​രാ​ജ്യം സ്വർഗ​ത്തിൽ ഭരണം തുടങ്ങി. അതിനർഥം മനുഷ്യ​രു​ടെ ഭരണത്തിന്‌ ഇനി അധികം ആയുസ്സില്ല എന്നാണ്‌. അതു നമുക്ക്‌ എങ്ങനെ അറിയാം? ചില ബൈബിൾ പ്രവച​നങ്ങൾ ഇതു മനസ്സി​ലാ​ക്കാൻ സഹായി​ക്കും. കൂടാതെ 1914 മുതൽ ലോകാ​വ​സ്ഥ​യി​ലും ആളുക​ളു​ടെ സ്വഭാ​വ​ത്തി​ലും വന്ന വ്യക്തമായ മാറ്റങ്ങ​ളും നമുക്കു നോക്കാം.

1. ബൈബിൾപ്ര​വ​ച​നങ്ങൾ എന്തു സൂചി​പ്പി​ക്കു​ന്നു?

ദാനി​യേൽ എന്ന ബൈബിൾ പുസ്‌ത​ക​ത്തിൽ “ഏഴു കാലം” എന്നു വിളി​ക്കുന്ന ഒരു കാലഘ​ട്ട​ത്തെ​ക്കു​റി​ച്ചു പറയു​ന്നുണ്ട്‌. അതിന്റെ അവസാ​ന​ത്തി​ലാ​യി​രി​ക്കും ദൈവ​രാ​ജ്യം ഭരണം തുടങ്ങു​ന്നത്‌ എന്ന്‌ ആ പ്രവചനം സൂചി​പ്പി​ക്കു​ന്നു. (ദാനി​യേൽ 4:16, 17) നൂറ്റാ​ണ്ടു​കൾക്കു​ശേഷം യേശു ഇതേ കാലഘ​ട്ടത്തെ “ജനതകൾക്കാ​യി അനുവ​ദി​ച്ചി​ട്ടുള്ള കാലം” എന്ന്‌ വിശേ​ഷി​പ്പി​ച്ചു. യേശു ഇത്‌ പറഞ്ഞ സമയത്ത്‌ ആ കാലം അവസാ​നി​ച്ചി​ട്ടി​ല്ലാ​യി​രു​ന്നു. (ലൂക്കോസ്‌ 21:24) ദാനി​യേൽ പറഞ്ഞ ഏഴു കാലം 1914-ൽ അവസാ​നി​ച്ചു. അതെക്കു​റിച്ച്‌ നമ്മൾ ഈ പാഠത്തിൽ പഠിക്കും.

2. ലോകാ​വ​സ്ഥ​യി​ലും ആളുക​ളു​ടെ സ്വഭാ​വ​ത്തി​ലും വന്ന മാറ്റങ്ങൾ എന്തു സൂചി​പ്പി​ക്കു​ന്നു?

ശിഷ്യ​ന്മാർ യേശു​വി​നോട്‌ ഇങ്ങനെ ചോദി​ച്ചു: “അങ്ങയുടെ സാന്നി​ധ്യ​ത്തി​ന്റെ​യും വ്യവസ്ഥി​തി അവസാ​നി​ക്കാൻപോ​കു​ന്നു എന്നതി​ന്റെ​യും അടയാളം എന്തായി​രി​ക്കും?” (മത്തായി 24:3) മറുപ​ടി​യാ​യി, താൻ സ്വർഗ​ത്തിൽ ദൈവ​രാ​ജ്യ​ത്തി​ന്റെ രാജാ​വാ​യി ഭരണം തുടങ്ങു​മ്പോൾ സംഭവി​ക്കാൻ പോകുന്ന ധാരാളം കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ യേശു അവരോ​ടു പറഞ്ഞു. യുദ്ധങ്ങ​ളും ഭക്ഷ്യക്ഷാ​മ​ങ്ങ​ളും ഭൂകമ്പ​ങ്ങ​ളും അവയിൽ ചിലതു മാത്ര​മാണ്‌. (മത്തായി 24:7 വായി​ക്കുക.) ആളുക​ളു​ടെ സ്വഭാ​വ​ത്തിൽ മാറ്റം വരുന്ന​തു​കൊണ്ട്‌ “അവസാ​ന​കാ​ലത്ത്‌ ബുദ്ധി​മു​ട്ടു നിറഞ്ഞ സമയങ്ങൾ ഉണ്ടാകു​മെന്നു” ബൈബിൾ മുൻകൂ​ട്ടി​പ്പ​റഞ്ഞു. (2 തിമൊ​ഥെ​യൊസ്‌ 3:1-5) 1914 മുതൽ ലോകാ​വ​സ്ഥ​യി​ലും ആളുക​ളു​ടെ സ്വഭാ​വ​ത്തി​ലും വന്ന മാറ്റങ്ങൾ വളരെ വ്യക്തമാണ്‌.

3. ദൈവ​രാ​ജ്യം ഭരണം തുടങ്ങി​യ​പ്പോൾ ലോക​ത്തി​ലെ അവസ്ഥകൾ ഇത്ര മോശ​മാ​യത്‌ എന്തു​കൊണ്ട്‌?

ദൈവ​രാ​ജ്യ​ത്തി​ന്റെ രാജാ​വായ ഉടനെ യേശു, സാത്താ​നോ​ടും ഭൂതങ്ങ​ളോ​ടും സ്വർഗ​ത്തിൽവെച്ച്‌ യുദ്ധം ചെയ്‌തു. യുദ്ധത്തിൽ സാത്താൻ പരാജ​യ​പ്പെട്ടു. ‘സാത്താനെ താഴെ ഭൂമി​യി​ലേക്കു വലി​ച്ചെ​റി​ഞ്ഞു, അവന്റെ​കൂ​ടെ അവന്റെ ദൂതന്മാ​രെ​യും താഴേക്ക്‌ എറിഞ്ഞു’ എന്ന്‌ ബൈബിൾ പറയുന്നു. (വെളി​പാട്‌ 12:9, 10, 12) തന്നെ നശിപ്പി​ക്കു​മെന്ന്‌ അറിയാ​വു​ന്ന​തു​കൊണ്ട്‌ സാത്താൻ ഉഗ്ര​കോ​പ​ത്തോ​ടെ പ്രവർത്തി​ക്കു​ന്നു. അതു​കൊണ്ട്‌ സാത്താൻ ഇന്നു ലോക​മെ​ങ്ങും വേദന​യും കഷ്ടപ്പാ​ടും വരുത്തി​വെ​ക്കു​ന്നു. ലോക​ത്തി​ലെ അവസ്ഥകൾ ഇത്രയും മോശ​മാ​യി​രി​ക്കു​ന്ന​തിൽ ഒട്ടും അതിശ​യി​ക്കാ​നില്ല. എന്നാൽ ദൈവ​രാ​ജ്യം ഈ പ്രശ്‌ന​ങ്ങ​ളെ​ല്ലാം പരിഹ​രി​ക്കും.

ആഴത്തിൽ പഠിക്കാൻ

1914-ൽ ദൈവ​രാ​ജ്യം ഭരണം തുടങ്ങി എന്നതിന്‌ എന്ത്‌ തെളി​വു​ക​ളുണ്ട്‌? അത്‌ മനസ്സി​ലാ​ക്കു​ന്നത്‌ നമ്മളെ എന്തു ചെയ്യാൻ പ്രചോ​ദി​പ്പി​ക്കണം? നമുക്കു നോക്കാം.

4. ബൈബി​ളി​ലെ കാലക്ക​ണ​ക്കും 1914 എന്ന വർഷവും

പുരാതന ബാബി​ലോ​ണി​ലെ ഒരു രാജാ​വായ നെബൂ​ഖ​ദ്‌നേ​സ​റിന്‌ ഭാവി​യിൽ നടക്കാൻ പോകുന്ന കാര്യങ്ങൾ ഒരു സ്വപ്‌ന​ത്തി​ലൂ​ടെ ദൈവം കാണി​ച്ചു​കൊ​ടു​ത്തു. ആ സ്വപ്‌ന​വും അതിനു ദാനി​യേൽ പറഞ്ഞ അർഥവും ആദ്യം നെബൂ​ഖ​ദ്‌നേസർ രാജാ​വി​ന്റെ ഭരണത്തി​ലും പിന്നെ ദൈവ​രാ​ജ്യ ഭരണത്തി​ലും നിവൃ​ത്തി​യേ​റു​ന്നു.—ദാനി​യേൽ 4:17 വായി​ക്കുക. a

ദാനി​യേൽ 4:20-26 വായി​ക്കുക. എന്നിട്ട്‌ ചാർട്ട്‌ ഉപയോ​ഗിച്ച്‌ താഴെ കൊടു​ത്തി​രി​ക്കുന്ന ചോദ്യ​ങ്ങൾക്ക്‌ ഉത്തരം പറയുക:

  • (A) നെബൂ​ഖ​ദ്‌നേസർ രാജാവ്‌ സ്വപ്‌ന​ത്തിൽ എന്താണ്‌ കണ്ടത്‌?—20, 21 വാക്യങ്ങൾ കാണുക.

  • (B) മരത്തിന്‌ എന്തു സംഭവി​ക്കു​ന്നു?—23-ാം വാക്യം കാണുക.

  • (C) ‘ഏഴു കാലത്തി​ന്റെ’ അവസാനം എന്തു സംഭവി​ക്കും?—26-ാം വാക്യം കാണുക.

സ്വപ്‌നത്തിലെ മരവും ദൈവ​രാ​ജ്യ​വും തമ്മിലുള്ള ബന്ധം

പ്രവചനം (ദാനി​യേൽ 4:20-36)

ഭരണം

(A) ഒരു പടുകൂ​റ്റൻ മരം

ഭരണം നഷ്ടപ്പെ​ടു​ന്നു

(B) “ആ മരം വെട്ടി മറിച്ചി​ടൂ,” “അങ്ങനെ ഏഴു കാലം കടന്നു​പോ​കട്ടെ”

ഭരണം തിരി​ച്ചു​കി​ട്ടു​ന്നു

(C) ‘രാജ്യം അങ്ങയ്‌ക്കു തിരികെ കിട്ടും’

പ്രവച​ന​ത്തി​ന്റെ ആദ്യത്തെ നിവൃ​ത്തി​യിൽ . . .

  • (D) മരം സൂചി​പ്പി​ക്കു​ന്നത്‌ ആരെയാണ്‌?—22-ാം വാക്യം കാണുക.

  • (E) രാജാ​വിന്‌ ഭരണം നഷ്ടപ്പെ​ടു​ന്നത്‌ എങ്ങനെ​യാണ്‌?ദാനി​യേൽ 4:29-33 വായി​ക്കുക.

  • (F) ‘ഏഴു കാലത്തി​ന്റെ’ അവസാ​ന​ത്തിൽ നെബൂ​ഖ​ദ്‌നേ​സ​റിന്‌ എന്തു സംഭവി​ച്ചു?ദാനി​യേൽ 4:34-36 വായി​ക്കുക.

പ്രവചനത്തിന്റെ ആദ്യത്തെ നിവൃത്തി

ഭരണം

(D) ബാബി​ലോ​ണി​ലെ രാജാ​വായ നെബൂ​ഖ​ദ്‌നേ​സർ

ഭരണം നഷ്ടപ്പെ​ടു​ന്നു

(E) ബി.സി. 606-നു ശേഷം നെബൂ​ഖ​ദ്‌നേ​സ​റിന്‌ സുബോ​ധം നഷ്ടപ്പെട്ടു, അദ്ദേഹ​ത്തിന്‌ ഏഴു വർഷ​ത്തേക്ക്‌ ഭരിക്കാൻ കഴിയാ​തെ​വ​ന്നു

ഭരണം തിരി​ച്ചു​കി​ട്ടു​ന്നു

(F) നെബൂ​ഖ​ദ്‌നേസർ രാജാ​വിന്‌ സുബോ​ധം തിരി​ച്ചു​കി​ട്ടു​ന്നു, വീണ്ടും ഭരണം തുടങ്ങു​ന്നു

പ്രവച​ന​ത്തി​ന്റെ രണ്ടാമത്തെ നിവൃ​ത്തി​യിൽ . . .

  • (G) മരം സൂചി​പ്പി​ക്കു​ന്നത്‌ ആരെയാണ്‌?1 ദിനവൃ​ത്താ​ന്തം 29:23 വായി​ക്കുക.

  • (H) അവർക്ക്‌ ഭരണം നഷ്ടപ്പെ​ട്ടത്‌ എന്നാണ്‌? യേശു ഭൂമി​യി​ലാ​യി​രു​ന്ന​പ്പോ​ഴും ഭരണം തിരി​ച്ചു​കി​ട്ടി​യി​രു​ന്നി​ല്ലെന്ന്‌ എങ്ങനെ അറിയാം?​ലൂക്കോസ്‌ 21:24 വായി​ക്കുക.

  • (I) പിന്നെ എപ്പോ​ഴാണ്‌ ഈ ഭരണം തിരി​ച്ചു​കി​ട്ടി​യത്‌? എവിടെ വെച്ച്‌?

പ്രവചനത്തിന്റെ രണ്ടാമത്തെ നിവൃത്തി

ഭരണം

(G) ഇസ്രാ​യേ​ലി​ലെ രാജാ​ക്ക​ന്മാർ. അവർ ദൈവത്തെ പ്രതി​നി​ധാ​നം ചെയ്‌താണ്‌ ഭരിച്ചി​രു​ന്നത്‌

ഭരണം നഷ്ടപ്പെ​ടു​ന്നു

(H) യരുശ​ലേം നശിപ്പി​ക്ക​പ്പെട്ടു. 2,520 വർഷ​ത്തേക്ക്‌ ഇസ്രാ​യേ​ലി​ലെ രാജാ​ക്ക​ന്മാർക്ക്‌ ഭരണം നഷ്ടപ്പെട്ടു

ഭരണം തിരി​ച്ചു​കി​ട്ടു​ന്നു

(I) ദൈവ​രാ​ജ്യ​ത്തി​ന്റെ രാജാ​വാ​യി യേശു സ്വർഗ​ത്തിൽ ഭരണം തുടങ്ങു​ന്നു

‘ഏഴു കാലം’ എത്ര വർഷം?

ബൈബിളിന്റെ ചില ഭാഗങ്ങൾ മനസ്സി​ലാ​ക്കാൻ മറ്റു ബൈബിൾ ഭാഗങ്ങൾ സഹായി​ക്കും. ഉദാഹ​ര​ണ​ത്തിന്‌, വെളി​പാട്‌ പുസ്‌ത​ക​ത്തിൽ മൂന്നര​ക്കാ​ലം 1,260 ദിവസ​മാ​ണെന്നു പറയുന്നു. (വെളി​പാട്‌ 12:6, 14) അപ്പോൾ ഏഴു കാലം അതിന്റെ ഇരട്ടി 2,520 ദിവസ​മാണ്‌. ചില​പ്പോൾ ബൈബി​ളിൽ ‘ഒരു ദിവസം’ എന്നത്‌ ഒരു വർഷത്തെ സൂചി​പ്പി​ക്കാൻ ഉപയോ​ഗി​ക്കാ​റുണ്ട്‌. (യഹസ്‌കേൽ 4:6) അതു​കൊണ്ട്‌ ദാനി​യേൽ പുസ്‌ത​ക​ത്തിൽ പറഞ്ഞി​രി​ക്കുന്ന ഏഴു കാലം 2,520 വർഷമാണ്‌.

5. 1914 മുതൽ ലോക​ത്തിൽ സംഭവി​ച്ചു​കൊ​ണ്ടി​രി​ക്കുന്ന മാറ്റങ്ങൾ

താൻ രാജാ​വാ​യ​തി​നു ശേഷമുള്ള ലോകാ​വ​സ്ഥകൾ എങ്ങനെ​യാ​യി​രി​ക്കു​മെന്ന്‌ യേശു മുൻകൂ​ട്ടി​പ്പ​റഞ്ഞു. ലൂക്കോസ്‌ 21:9-11 വായി​ക്കുക. എന്നിട്ട്‌ ഈ ചോദ്യം ചർച്ച ചെയ്യുക:

  • ഇതിലെ ഏതെല്ലാം കാര്യങ്ങൾ നിങ്ങൾക്ക്‌ നേരി​ടേ​ണ്ടി​വ​ന്നി​ട്ടുണ്ട്‌ അല്ലെങ്കിൽ നിങ്ങൾ അറിഞ്ഞി​ട്ടുണ്ട്‌?

അവസാ​ന​കാ​ലത്ത്‌ ജീവി​ക്കുന്ന ആളുക​ളു​ടെ സ്വഭാ​വ​ത്തെ​ക്കു​റിച്ച്‌ അപ്പോ​സ്‌ത​ല​നായ പൗലോസ്‌ വിവരി​ച്ചി​ട്ടുണ്ട്‌. 2 തിമൊ​ഥെ​യൊസ്‌ 3:1-5 വായി​ക്കുക. എന്നിട്ട്‌ ഈ ചോദ്യം ചർച്ച ചെയ്യുക:

  • ഇന്നത്തെ ആളുക​ളു​ടെ സ്വഭാ​വ​ത്തിൽ വന്നിരി​ക്കുന്ന എന്തൊക്കെ മാറ്റങ്ങ​ളാണ്‌ നിങ്ങൾ ശ്രദ്ധി​ച്ചി​രി​ക്കു​ന്നത്‌?

6. ദൈവ​രാ​ജ്യ ഭരണം നമ്മളെ എന്തിനു പ്രചോ​ദി​പ്പി​ക്കണം?

മത്തായി 24:3, 14 വായി​ക്കുക. എന്നിട്ട്‌ ഈ ചോദ്യ​ങ്ങൾ ചർച്ച ചെയ്യുക:

  • ദൈവ​രാ​ജ്യം ഇന്നു ഭരണം നടത്തു​ന്നു​ണ്ടെന്ന്‌ ഏതു പ്രധാ​ന​പ്പെട്ട പ്രവർത്ത​ന​മാണ്‌ കാണി​ച്ചു​ത​രു​ന്നത്‌?

  • നിങ്ങൾക്കും ഈ പ്രവർത്ത​ന​ത്തിൽ എങ്ങനെ പങ്കെടു​ക്കാം?

ദൈവ​രാ​ജ്യം ഭരണം തുടങ്ങി. അത്‌ ഉടൻതന്നെ മുഴു​ഭൂ​മി​യെ​യും ഭരിക്കും. എബ്രായർ 10:24, 25 വായി​ക്കുക. എന്നിട്ട്‌ ഈ ചോദ്യം ചർച്ച ചെയ്യുക:

  • “ആ ദിവസം അടുത്ത​ടുത്ത്‌ വരുന്നതു കാണു​മ്പോൾ” നമ്മൾ ഓരോ​രു​ത്ത​രും എന്തു ചെയ്യണം?

മറ്റുള്ളവർക്ക്‌ ഉപകാ​ര​പ്പെ​ടുന്ന, അവരുടെ ജീവൻ രക്ഷിക്കുന്ന ഒരു കാര്യ​ത്തെ​ക്കു​റി​ച്ചു മനസ്സി​ലാ​ക്കി​യാൽ നിങ്ങൾ എന്തു ചെയ്യും?

ആരെങ്കിലും ഇങ്ങനെ ചോദി​ച്ചാൽ: “യഹോ​വ​യു​ടെ സാക്ഷികൾ എന്തിനാണ്‌ 1914-ന്‌ ഇത്ര പ്രാധാ​ന്യം കൊടു​ക്കു​ന്നത്‌?”

  • നിങ്ങൾ എന്തു പറയും?

ചുരു​ക്ക​ത്തിൽ

ദൈവ​രാ​ജ്യം ഭരിക്കു​ന്നു എന്നതിന്‌ ബൈബിൾപ്ര​വ​ച​ന​ങ്ങ​ളും കാലക്ക​ണ​ക്കും ഇന്നത്തെ ലോകാ​വ​സ്ഥ​ക​ളും തെളിവു നൽകുന്നു. ഈ കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ മറ്റുള്ള​വ​രോ​ടു പറഞ്ഞു​കൊ​ണ്ടും മീറ്റി​ങ്ങു​കൾക്കു കൂടി​വ​ന്നു​കൊ​ണ്ടും ഇത്‌ വിശ്വ​സി​ക്കു​ന്നു​ണ്ടെന്ന്‌ നമ്മൾ കാണി​ക്കു​ന്നു.

ഓർക്കുന്നുണ്ടോ?

  • ദാനി​യേൽ പ്രവച​ന​ത്തിൽ പറഞ്ഞി​രി​ക്കുന്ന ഏഴു കാലങ്ങ​ളു​ടെ അവസാ​ന​ത്തിൽ എന്തു സംഭവി​ച്ചു?

  • 1914-ൽ ദൈവ​രാ​ജ്യം ഭരണം തുടങ്ങി​യെന്ന്‌ നിങ്ങൾക്ക്‌ ഉറപ്പു​ള്ളത്‌ എന്തു​കൊ​ണ്ടാണ്‌?

  • ദൈവ​രാ​ജ്യം ഇപ്പോൾ ഭരിക്കു​ന്നു എന്ന കാര്യ​ത്തിൽ നിങ്ങൾക്കു വിശ്വാ​സ​മു​ണ്ടെന്നു തെളി​യി​ക്കാൻ എന്തു ചെയ്യാൻ കഴിയും?

നിങ്ങൾക്കു ചെയ്യാൻ

കൂടുതൽ മനസ്സി​ലാ​ക്കാൻ

1914 മുതൽ ലോക​ത്തി​ലു​ണ്ടായ മാറ്റങ്ങ​ളെ​ക്കു​റിച്ച്‌ ചരി​ത്ര​കാ​ര​ന്മാ​രും മറ്റുള്ള​വ​രും പറയു​ന്നതു ശ്രദ്ധി​ക്കുക.

“ധാർമിക നിലവാ​രങ്ങൾ മാറ്റി​യെ​ഴു​ത​പ്പെ​ടു​ന്നു” (ഉണരുക! 2007 ഏപ്രിൽ)

മത്തായി 24:14-ലെ പ്രവചനം ഒരു വ്യക്തി​യു​ടെ ജീവി​ത​ത്തി​ലു​ണ്ടാ​ക്കിയ മാറ്റ​ത്തെ​ക്കു​റിച്ച്‌ വായി​ക്കുക.

“ബേസ്‌ബോൾ എനിക്കു ജീവനാ​യി​രു​ന്നു!” (വീക്ഷാ​ഗോ​പു​രം 2017 നമ്പർ 3)

 ദാനിയേൽ 4-ാം അധ്യാ​യ​ത്തിൽ എഴുതി​യി​രി​ക്കുന്ന പ്രവചനം ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചു​ള്ളത്‌ ആണെന്ന്‌ നമുക്ക്‌ എങ്ങനെ അറിയാം?

“ദൈവ​രാ​ജ്യം ഭരണം ആരംഭി​ച്ചത്‌ എപ്പോൾ? (ഭാഗം 1)” (വീക്ഷാ​ഗോ​പു​രം 2015 ജനുവരി 1)

ദാനിയേൽ 4-ാം അധ്യാ​യ​ത്തിൽ പറഞ്ഞി​രി​ക്കുന്ന ‘ഏഴു കാലങ്ങൾ’ 1914-ൽ അവസാ​നി​ച്ചെന്ന്‌ എന്തു സൂചി​പ്പി​ക്കു​ന്നു?

“ദൈവ​രാ​ജ്യം ഭരണം ആരംഭി​ച്ചത്‌ എപ്പോൾ? (ഭാഗം 2)” (വീക്ഷാ​ഗോ​പു​രം 2015 ഏപ്രിൽ 1)

a ഈ പാഠത്തി​ലെ “കൂടുതൽ മനസ്സി​ലാ​ക്കാൻ” എന്ന ഭാഗത്തെ  അവസാ​നത്തെ രണ്ടു ലേഖനങ്ങൾ കാണുക.