വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 33

ദൈവ​രാ​ജ്യം ചെയ്യാൻപോ​കുന്ന കാര്യങ്ങൾ

ദൈവ​രാ​ജ്യം ചെയ്യാൻപോ​കുന്ന കാര്യങ്ങൾ

ദൈവ​രാ​ജ്യം സ്വർഗ​ത്തിൽ ഭരണം തുടങ്ങി​ക്ക​ഴി​ഞ്ഞി​രി​ക്കു​ന്നു. അതു പെട്ടെ​ന്നു​തന്നെ ഭൂമിയെ ഭരിക്കും. അപ്പോൾ ഭൂമി​യി​ലെ അവസ്ഥയ്‌ക്ക്‌ വലിയ മാറ്റമു​ണ്ടാ​കും. ആ ഭരണത്തിൽ നമുക്കു കിട്ടാൻപോ​കുന്ന ചില അനു​ഗ്ര​ഹ​ങ്ങ​ളെ​ക്കു​റി​ച്ചു നോക്കാം.

1. ദൈവ​രാ​ജ്യം എങ്ങനെ​യാണ്‌ സമാധാ​ന​വും നീതി​യും കൊണ്ടു​വ​രു​ന്നത്‌?

ദൈവ​രാ​ജ്യ​ത്തി​ന്റെ രാജാ​വായ യേശു അർമ​ഗെ​ദോൻ എന്നു വിളി​ക്കുന്ന ഒരു യുദ്ധത്തിൽ ദുഷ്ടരായ മനുഷ്യ​രെ​യും ഗവൺമെ​ന്റു​ക​ളെ​യും നശിപ്പി​ക്കും. (വെളി​പാട്‌ 16:14, 16) “കുറച്ച്‌ കാലം​കൂ​ടെ കഴിഞ്ഞാൽ ദുഷ്ടന്മാ​രു​ണ്ടാ​യി​രി​ക്കില്ല” എന്ന ബൈബിൾ പ്രവചനം അന്നു നിറ​വേ​റും. (സങ്കീർത്തനം 37:10) ദൈവ​രാ​ജ്യ​ത്തി​ലൂ​ടെ എല്ലാവർക്കും സമാധാ​ന​വും നീതി​യും കിട്ടു​ന്നു​ണ്ടെന്ന്‌ യേശു ഉറപ്പാ​ക്കും.—യശയ്യ 11:4 വായി​ക്കുക.

2. ദൈവ​ത്തി​ന്റെ ഇഷ്ടം ഭൂമി​യി​ലും നടപ്പി​ലാ​കു​മ്പോൾ ജീവിതം എങ്ങനെ​യു​ള്ള​താ​യി​രി​ക്കും?

ദൈവ​രാ​ജ്യ ഭരണത്തിൽ ‘നീതി​മാ​ന്മാർ ഭൂമി കൈവ​ശ​മാ​ക്കി അവിടെ എന്നു​മെ​ന്നേ​ക്കും ജീവി​ക്കും.’ (സങ്കീർത്തനം 37:29) യഹോ​വയെ സ്‌നേ​ഹി​ക്കുന്ന, പരസ്‌പരം സ്‌നേ​ഹി​ക്കുന്ന, നല്ലവരായ ആളുകൾ മാത്ര​മുള്ള ഒരു ലോകം. രോഗ​വും മരണവും ഇല്ലാത്ത ഒരു ലോകം! അവിടെ എന്നേക്കും ജീവി​ക്കു​ന്നത്‌ ഒന്നു ഭാവന​യിൽ കണ്ടു​നോ​ക്കൂ!

3. ദുഷ്ടന്മാ​രെ നശിപ്പി​ച്ച​തി​നു ശേഷം ദൈവ​രാ​ജ്യം എന്തു ചെയ്യും?

രാജാ​വായ യേശു ദുഷ്ടന്മാ​രെ നശിപ്പി​ച്ച​തി​നു ശേഷം 1,000 വർഷം ഭരിക്കും. അപ്പോൾ യേശു​വും കൂടെ ഭരിക്കുന്ന 1,44,000 പേരും ഭൂമി​യി​ലു​ള്ള​വരെ പൂർണ​ത​യുള്ള മനുഷ്യ​രാ​യി​ത്തീ​രാൻ സഹായി​ക്കും. 1,000 വർഷത്തി​നൊ​ടു​വിൽ ഭൂമി മുഴുവൻ മനോ​ഹ​ര​മായ ഒരു പറുദീ​സ​യാ​യി മാറി​യി​രി​ക്കും. യഹോ​വ​യു​ടെ നിയമങ്ങൾ അനുസ​രി​ക്കുന്ന, സന്തോ​ഷ​മുള്ള ആളുക​ളെ​ക്കൊണ്ട്‌ ഭൂമി നിറയും. അതിനു ശേഷം യേശു രാജ്യം പിതാ​വായ യഹോ​വയെ തിരികെ ഏൽപ്പി​ക്കും. അന്ന്‌ യഹോ​വ​യു​ടെ പേര്‌ മുമ്പെ​ന്ന​ത്തേ​തി​ലും ‘പരിശു​ദ്ധ​മാ​യി​ത്തീ​രും.’ (മത്തായി 6:9, 10) തന്റെ പ്രജകൾക്കു​വേണ്ടി കരുതുന്ന ഏറ്റവും നല്ല ഭരണാ​ധി​കാ​രി​യാണ്‌ യഹോവ എന്ന്‌ അപ്പോൾ എല്ലാവ​രും തിരി​ച്ച​റി​യും. പിന്നീട്‌ യഹോവ സാത്താ​നെ​യും ഭൂതങ്ങ​ളെ​യും തന്റെ ഭരണത്തെ ധിക്കരി​ക്കാൻ തീരു​മാ​നി​ക്കുന്ന എല്ലാവ​രെ​യും നശിപ്പി​ച്ചു​ക​ള​യും. (വെളി​പാട്‌ 20:7-10) ദൈവ​രാ​ജ്യം കൊണ്ടു​വന്ന ആ മഹത്തായ അനു​ഗ്ര​ഹങ്ങൾ എന്നു​മെ​ന്നേ​ക്കും തുടരും.

ആഴത്തിൽ പഠിക്കാൻ

ഭാവിയെക്കുറിച്ച്‌ ദൈവം വാഗ്‌ദാ​നം ചെയ്‌തി​രി​ക്കുന്ന കാര്യങ്ങൾ ദൈവ​രാ​ജ്യ​ത്തി​ലൂ​ടെ നടപ്പി​ലാ​ക്കും. അത്‌ വിശ്വ​സി​ക്കാൻ കഴിയു​ന്നത്‌ എന്തു​കൊ​ണ്ടാ​ണെന്നു നമുക്കു നോക്കാം.

4. ദൈവ​രാ​ജ്യം മനുഷ്യ​രു​ടെ ഭരണം അവസാ​നി​പ്പി​ക്കും

‘മനുഷ്യൻ മനുഷ്യ​ന്റെ മേൽ ആധിപ​ത്യം നടത്തി ഇക്കാല​മ​ത്ര​യും ദോഷം ചെയ്‌തി​രി​ക്കു​ന്നു.’ (സഭാ​പ്ര​സം​ഗകൻ 8:9) മനുഷ്യൻ വരുത്തി​യി​രി​ക്കുന്ന ഈ കുഴപ്പ​ങ്ങ​ളെ​ല്ലാം യഹോവ ദൈവ​രാ​ജ്യ​ത്തി​ലൂ​ടെ പരിഹ​രി​ക്കും.

ദാനി​യേൽ 2:44; 2 തെസ്സ​ലോ​നി​ക്യർ 1:6-8 എന്നീ വാക്യങ്ങൾ വായി​ക്കുക. എന്നിട്ട്‌ ഈ ചോദ്യ​ങ്ങൾ ചർച്ച ചെയ്യുക:

  • ഇന്നത്തെ ഭരണാ​ധി​കാ​രി​ക​ളെ​യും അവരെ പിന്തു​ണ​യ്‌ക്കു​ന്ന​വ​രെ​യും യഹോ​വ​യും യേശു​വും എന്തു ചെയ്യും?

  • യഹോ​വ​യും യേശു​വും ന്യായ​ത്തോ​ടും നീതി​യോ​ടും കൂടെ മാത്രമേ ഇടപെ​ടു​ക​യു​ള്ളൂ എന്ന്‌ നിങ്ങൾക്ക്‌ ഉറപ്പു​ള്ളത്‌ എന്തു​കൊണ്ട്‌?

5. യേശു ഏറ്റവും മികച്ച രാജാവ്‌

ദൈവ​രാ​ജ്യ​ത്തി​ന്റെ രാജാ​വായ യേശു ഭൂമി​യി​ലെ പ്രജകൾക്ക്‌ പ്രയോ​ജനം ചെയ്യുന്ന ധാരാളം കാര്യങ്ങൾ ചെയ്യും. ആളുകളെ സഹായി​ക്കാ​നുള്ള ആഗ്രഹ​വും ദൈവ​ത്തിൽനി​ന്നുള്ള ശക്തിയും യേശു​വി​നുണ്ട്‌. യേശു ഇത്‌ എങ്ങനെ​യാണ്‌ തെളി​യി​ച്ചി​രി​ക്കു​ന്നത്‌ എന്ന്‌ അറിയാൻ വീഡി​യോ കാണുക.

ദൈവ​രാ​ജ്യ​ത്തിൽ ചെയ്യാൻ പോകുന്ന കാര്യ​ങ്ങ​ളു​ടെ ചെറിയ ഒരു അംശം മാത്ര​മാണ്‌ ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ യേശു ചെയ്‌തത്‌. താഴെ കൊടു​ത്തി​രി​ക്കുന്ന അനു​ഗ്ര​ഹ​ങ്ങ​ളിൽ ഏതിനു​വേ​ണ്ടി​യാണ്‌ നിങ്ങൾ പ്രത്യേ​കം കാത്തി​രി​ക്കു​ന്നത്‌? ആ അനു​ഗ്ര​ഹ​ങ്ങ​ളുടെ കൂടെ കൊടു​ത്തി​രി​ക്കുന്ന ബൈബിൾ വാക്യ​ങ്ങ​ളും വായി​ക്കുക.

ഭൂമിയിൽവെച്ച്‌ യേശു . . .

സ്വർഗത്തിലിരുന്ന്‌ യേശു . . .

  • ഭൂമി​യി​ലുള്ള പരിസ്ഥി​തി പ്രശ്‌നങ്ങൾ പരിഹ​രി​ക്കും.—യശയ്യ 35:1, 2.

  • ആയിര​ക്ക​ണ​ക്കിന്‌ ആളുകൾക്ക്‌ ഭക്ഷണം കൊടു​ത്തു.—മത്തായി 14:17-21.

  • എല്ലാവർക്കും നല്ല ആരോ​ഗ്യം ഉണ്ടെന്ന്‌ ഉറപ്പു​വ​രു​ത്തും.—യശയ്യ 33:24.

6. ദൈവ​രാ​ജ്യം ഭൂമിയെ പറുദീ​സ​യാ​ക്കും

ദൈവം മനുഷ്യ​രെ​ക്കു​റിച്ച്‌ ആദ്യം ഉദ്ദേശിച്ച എല്ലാ കാര്യ​ങ്ങ​ളും ദൈവ​രാ​ജ്യ​ത്തി​ലൂ​ടെ നടപ്പി​ലാ​ക്കും. മനുഷ്യർ പറുദീ​സാ​ഭൂ​മി​യിൽ എന്നേക്കും ജീവി​ക്കും. വീഡി​യോ കാണുക. തന്റെ ഉദ്ദേശ്യം നടപ്പി​ലാ​ക്കാൻ യഹോവ യേശു​വി​നെ ഉപയോ​ഗി​ക്കു​ന്നത്‌ എങ്ങനെ​യെന്നു കാണുക.

സങ്കീർത്തനം 145:16 വായി​ക്കുക. എന്നിട്ട്‌ ഈ ചോദ്യം ചർച്ച ചെയ്യുക:

  • യഹോവ ‘ജീവനു​ള്ള​തി​ന്റെ​യെ​ല്ലാം ആഗ്രഹം തൃപ്‌തി​പ്പെ​ടു​ത്തും’ എന്നു മനസ്സി​ലാ​ക്കി​യ​പ്പോൾ നിങ്ങൾക്ക്‌ എന്താണ്‌ തോന്നി​യത്‌?

ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ: “മനുഷ്യർ വിചാ​രി​ച്ചാൽ തീർക്കാ​വുന്ന പ്രശ്‌ന​ങ്ങളേ ഈ ലോക​ത്തു​ള്ളൂ.”

  • മനുഷ്യ​രു​ടെ ഭരണം​കൊണ്ട്‌ പരിഹ​രി​ക്കാൻ പറ്റാത്ത എന്തൊക്കെ പ്രശ്‌ന​ങ്ങ​ളാണ്‌ ദൈവ​രാ​ജ്യം പരിഹ​രി​ക്കാൻ പോകു​ന്നത്‌?

ചുരു​ക്ക​ത്തിൽ

ദൈവ​രാ​ജ്യം മുഴു​ഭൂ​മി​യെ​യും മനോ​ഹ​ര​മായ ഒരു പറുദീ​സ​യാ​ക്കി മാറ്റും. യഹോ​വയെ എന്നെന്നും ആരാധി​ക്കുന്ന നല്ല ആളുകൾ മാത്ര​മാ​യി​രി​ക്കും അവിടെ ഉണ്ടായി​രി​ക്കുക. അങ്ങനെ ദൈവ​രാ​ജ്യ​ത്തി​ലൂ​ടെ എന്തൊക്കെ ചെയ്യാ​നാ​ണോ ദൈവം ഉദ്ദേശി​ച്ചി​രി​ക്കു​ന്നത്‌ അതെല്ലാം നടപ്പാ​ക്കും.

ഓർക്കുന്നുണ്ടോ?

  • ദൈവ​രാ​ജ്യം എങ്ങനെ​യാണ്‌ യഹോ​വ​യു​ടെ പേര്‌ പരിശു​ദ്ധ​മാ​ക്കു​ന്നത്‌?

  • ബൈബി​ളി​ലെ വാഗ്‌ദാ​നങ്ങൾ ദൈവ​രാ​ജ്യം നടപ്പി​ലാ​ക്കു​മെന്ന്‌ നമുക്കു വിശ്വ​സി​ക്കാൻ കഴിയു​ന്നത്‌ എന്തു​കൊണ്ട്‌?

  • ദൈവ​രാ​ജ്യം കൊണ്ടു​വ​രാൻപോകുന്ന ഏത്‌ അനു​ഗ്ര​ഹ​ത്തി​നു​വേ​ണ്ടി​യാണ്‌ നിങ്ങൾ കാത്തി​രി​ക്കു​ന്നത്‌?

നിങ്ങൾക്കു ചെയ്യാൻ

കൂടുതൽ മനസ്സി​ലാ​ക്കാൻ

അർമഗെദോൻ എന്താ​ണെന്നു മനസ്സി​ലാ​ക്കാം.

“അർമ​ഗെ​ദോൻ യുദ്ധം എന്താണ്‌?” (വെബ്‌​സൈ​റ്റി​ലെ ലേഖനം)

യേശുവിന്റെ 1,000 വർഷത്തെ ഭരണസ​മ​യ​ത്തും അതിനു ശേഷവും എന്തൊക്കെ സംഭവ​ങ്ങ​ളാണ്‌ നടക്കു​ന്ന​തെന്ന്‌ മനസ്സി​ലാ​ക്കുക.

“ന്യായ​വി​ധി ദിവസ​ത്തിൽ എന്താണു സംഭവി​ക്കുക?” (വെബ്‌​സൈ​റ്റി​ലെ ലേഖനം)

കുടുംബം ഒന്നിച്ച്‌ പറുദീ​സ​യി​ലാ​യി​രി​ക്കു​ന്ന​താ​യി ഒന്നു ഭാവന​യിൽ കണ്ടു നോക്കൂ.

പറുദീസയിൽ ജീവി​ക്കു​ന്ന​താ​യി ഭാവന​യിൽ കാണുക (1:50)

ഒരു വിപ്ലവ​കാ​രിക്ക്‌ താൻ തേടി​ക്കൊ​ണ്ടി​രുന്ന ചോദ്യ​ങ്ങ​ളു​ടെ ഉത്തരം കിട്ടി​യത്‌ എങ്ങനെ​യെന്നു “പല ചോദ്യ​ങ്ങളും എന്നെ അലട്ടി” എന്ന ലേഖന​ത്തിൽ വായി​ക്കുക.

“ബൈബിൾ ജീവി​ത​ത്തി​നു മാറ്റം വരുത്തു​ന്നു” (വെബ്‌​സൈ​റ്റി​ലെ ലേഖനം)