വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 35

നമുക്ക്‌ എങ്ങനെ നല്ല തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാം?

നമുക്ക്‌ എങ്ങനെ നല്ല തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാം?

നമുക്ക്‌ എല്ലാവർക്കും പല കാര്യ​ങ്ങ​ളി​ലും തീരു​മാ​ന​ങ്ങ​ളെ​ടു​ക്കേ​ണ്ടി​വ​രും. അവ ഒന്നുകിൽ നമുക്കു ഗുണം ചെയ്യും അല്ലെങ്കിൽ ദോഷം ചെയ്യും. ചില​പ്പോൾ യഹോ​വ​യു​മാ​യുള്ള നമ്മുടെ ബന്ധത്തെ​പ്പോ​ലും അതു ബാധി​ച്ചേ​ക്കാം. ഉദാഹ​ര​ണ​ത്തിന്‌, എവിടെ താമസി​ക്കണം, എന്തു ജോലി ചെയ്യണം, കല്യാണം കഴിക്ക​ണോ ഇങ്ങനെ പലതും. നല്ല തീരു​മാ​ന​ങ്ങ​ളെ​ടു​ക്കു​മ്പോൾ നമുക്കു സന്തോ​ഷ​ത്തോ​ടെ ജീവി​ക്കാൻ കഴിയും. യഹോ​വ​യെ​യും അതു സന്തോ​ഷി​പ്പി​ക്കും.

1. നല്ല തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാൻ ബൈബിൾ എങ്ങനെ സഹായി​ക്കും?

ഒരു തീരു​മാ​ന​മെ​ടു​ക്കു​ന്ന​തി​നു മുമ്പ്‌ സഹായ​ത്തി​നാ​യി യഹോ​വ​യോ​ടു പ്രാർഥി​ക്കുക. എന്നിട്ട്‌ ആ തീരു​മാ​ന​ത്തെ​ക്കു​റിച്ച്‌ യഹോ​വ​യ്‌ക്ക്‌ എന്താണു തോന്നു​ന്നത്‌ എന്നറി​യാൻ ബൈബിൾ പരി​ശോ​ധി​ക്കുക. (സുഭാ​ഷി​തങ്ങൾ 2:3-6 വായി​ക്കുക.) ചില സാഹച​ര്യ​ങ്ങ​ളിൽ എന്തു ചെയ്യണ​മെന്ന്‌ യഹോവ വ്യക്തമായ കല്‌പന അല്ലെങ്കിൽ നിയമം നൽകി​യി​ട്ടു​ണ്ടാ​യി​രി​ക്കും. അത്‌ അനുസ​രി​ക്കു​ന്ന​താ​ണു നമുക്ക്‌ ഏറ്റവും പ്രയോ​ജനം ചെയ്യുക.

എന്നാൽ ഒരു കാര്യം ചെയ്യു​ന്ന​തി​നെ​ക്കു​റി​ച്ചുള്ള വ്യക്തമായ നിർദേശം ബൈബിൾ തരുന്നി​ല്ലെ​ങ്കി​ലോ? അപ്പോ​ഴും യഹോവ ‘പോകേണ്ട വഴിയി​ലൂ​ടെ നിങ്ങളെ നടത്തും’ അഥവാ സഹായി​ക്കും. (യശയ്യ 48:17) അത്‌ എങ്ങനെ​യാണ്‌? ബൈബിൾത​ത്ത്വ​ങ്ങ​ളി​ലൂ​ടെ. ദൈവ​ത്തി​ന്റെ ചിന്തക​ളും വികാ​ര​ങ്ങ​ളും കാണി​ച്ചു​ത​രുന്ന അടിസ്ഥാന സത്യങ്ങ​ളാ​ണു ബൈബിൾത​ത്ത്വ​ങ്ങൾ. ബൈബിൾഭാ​ഗങ്ങൾ വായി​ക്കു​മ്പോൾ ഒരു കാര്യത്തെ ദൈവം എങ്ങനെ​യാ​ണു കാണു​ന്ന​തെന്നു മനസ്സി​ലാ​ക്കാൻ നമുക്കു കഴിയും. യഹോ​വ​യ്‌ക്ക്‌ എന്തു തോന്നു​ന്നെന്നു തിരി​ച്ച​റി​ഞ്ഞാൽ യഹോ​വ​യ്‌ക്ക്‌ ഇഷ്ടപ്പെ​ടുന്ന രീതി​യിൽ ഒരു തീരു​മാ​ന​മെ​ടു​ക്കാൻ എളുപ്പ​മാ​യി​രി​ക്കും.

2. ഒരു തീരു​മാ​ന​മെ​ടു​ക്കു​ന്ന​തി​നു മുമ്പ്‌ എന്തൊക്കെ കാര്യങ്ങൾ ചിന്തി​ക്കണം?

“വിവേ​ക​മു​ള്ളവൻ ഓരോ കാലടി​യും ശ്രദ്ധ​യോ​ടെ വെക്കുന്നു” എന്നാണു ബൈബിൾ പറയു​ന്നത്‌. (സുഭാ​ഷി​തങ്ങൾ 14:15) അതിന്റെ അർഥം, ഒരു തീരു​മാ​ന​മെ​ടു​ക്കു​ന്ന​തി​നു മുമ്പ്‌ നമ്മുടെ മുന്നി​ലുള്ള ഓരോ മാർഗ​ത്തെ​ക്കു​റി​ച്ചും നമ്മൾ സമയ​മെ​ടുത്ത്‌ ചിന്തി​ക്കണം എന്നാണ്‌. ഇങ്ങനെ ചിന്തി​ക്കുക: ‘ഇവിടെ ഉൾപ്പെ​ട്ടി​രി​ക്കുന്ന ബൈബിൾത​ത്ത്വ​ങ്ങൾ ഏതൊ​ക്കെ​യാണ്‌? ഏതു തീരു​മാ​ന​മാ​യി​രി​ക്കും എനിക്കു മനസ്സമാ​ധാ​നം തരുന്നത്‌? ഞാൻ എടുക്കുന്ന ഈ തീരു​മാ​ന​ത്തെ​ക്കു​റിച്ച്‌ മറ്റുള്ള​വർക്ക്‌ എന്തു തോന്നും? ഏറ്റവും പ്രധാ​ന​മാ​യി, എന്റെ തീരു​മാ​നം യഹോ​വയെ സന്തോ​ഷി​പ്പി​ക്കു​മോ?’—ആവർത്തനം 32:29.

നമ്മളോ​ടു ശരി​യേത്‌ തെറ്റേത്‌ എന്നു പറയാ​നുള്ള അവകാശം യഹോ​വ​യ്‌ക്കുണ്ട്‌. യഹോ​വ​യു​ടെ നിയമ​ങ്ങ​ളും തത്ത്വങ്ങ​ളും നന്നായി മനസ്സി​ലാ​ക്കുക, അതിനു ചേർച്ച​യിൽ മുന്നോ​ട്ടു പോകാൻ തീരു​മാ​നി​ക്കുക. അങ്ങനെ നമുക്കു നല്ലൊരു മനസ്സാക്ഷി വളർത്തി​യെ​ടു​ക്കാൻ കഴിയും. ഒരു കാര്യം ശരിയാണ്‌ അല്ലെങ്കിൽ തെറ്റാണ്‌ എന്നു നമ്മുടെ ഉള്ളിൽനിന്ന്‌ പറയുന്ന സ്വരമാ​ണു മനസ്സാക്ഷി. (റോമർ 2:14, 15) അങ്ങനെ പരിശീ​ലി​പ്പി​ച്ചെ​ടുത്ത മനസ്സാക്ഷി നല്ല തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാൻ നമ്മളെ സഹായി​ക്കും.

ആഴത്തിൽ പഠിക്കാൻ

തീരുമാനമെടുക്കുന്ന കാര്യ​ത്തിൽ ബൈബിൾത​ത്ത്വ​ങ്ങ​ളും മനസ്സാ​ക്ഷി​യും പ്രധാ​ന​പ്പെട്ട പങ്കു വഹിക്കു​ന്നത്‌ എങ്ങനെ​യെന്നു നോക്കാം.

3. ബൈബിൾ വഴി കാണി​ക്കു​ന്നു

തീരു​മാ​ന​ങ്ങ​ളെ​ടു​ക്കു​മ്പോൾ ബൈബിൾത​ത്ത്വ​ങ്ങൾ എങ്ങനെ​യാണ്‌ സഹായി​ക്കു​ന്നത്‌? വീഡി​യോ കാണുക. അതിനു ശേഷം താഴെ കൊടു​ത്തി​രി​ക്കുന്ന ചോദ്യ​ങ്ങൾ ചർച്ച ചെയ്യുക.

  • എന്താണ്‌ ഇച്ഛാസ്വാ​ത​ന്ത്ര്യം അല്ലെങ്കിൽ തിര​ഞ്ഞെ​ടു​ക്കാ​നുള്ള സ്വാത​ന്ത്ര്യം?

  • ഇച്ഛാസ്വാ​ത​ന്ത്ര്യം യഹോവ നമുക്കു തന്നത്‌ എന്തു​കൊ​ണ്ടാണ്‌?

  • നല്ല തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാൻ എന്തൊക്കെ സഹായങ്ങൾ യഹോവ തന്നിട്ടുണ്ട്‌?

ബൈബിൾത​ത്ത്വ​ത്തിന്‌ ഒരു ഉദാഹ​രണം നോക്കാം. എഫെസ്യർ 5:15, 16 വായി​ക്കുക. എന്നിട്ട്‌ താഴെ കൊടു​ത്തി​രി​ക്കുന്ന കാര്യ​ങ്ങ​ളിൽ ‘സമയം എങ്ങനെ ഏറ്റവും നന്നായി ഉപയോ​ഗി​ക്കാ​മെന്നു’ ചർച്ച ചെയ്യുക.

  • ബൈബിൾ ദിവസ​വും വായി​ക്കാൻ.

  • നല്ലൊരു ഭാര്യ​യോ ഭർത്താ​വോ മകളോ മകനോ മാതാ​വോ പിതാ​വോ ആകാൻ.

  • മീറ്റി​ങ്ങു​ക​ളിൽ പങ്കെടു​ക്കാൻ.

4. നല്ല തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാൻ മനസ്സാ​ക്ഷി​യെ പരിശീ​ലി​പ്പി​ക്കുക

എന്തു ചെയ്യണ​മെ​ന്ന​തി​നെ​ക്കു​റിച്ച്‌ ബൈബി​ളിൽ വ്യക്തമായ ഒരു നിയമ​മു​ണ്ടെ​ങ്കിൽ തീരു​മാ​ന​മെ​ടു​ക്കാൻ എളുപ്പ​മാ​യി​രി​ക്കും. എന്നാൽ അങ്ങനെ​യൊ​രു നിയമം ഇല്ലെങ്കി​ലോ? വീഡി​യോ കാണുക. അതിനു ശേഷം താഴെ കൊടു​ത്തി​രി​ക്കുന്ന ചോദ്യ​ങ്ങൾ ചർച്ച ചെയ്യുക.

  • വീഡി​യോ​യിൽ കണ്ട സഹോ​ദരി തന്റെ മനസ്സാ​ക്ഷി​യെ പരിശീ​ലി​പ്പി​ക്കാൻ എന്തൊ​ക്കെ​യാണ്‌ ചെയ്‌തത്‌? സഹോ​ദരി യഹോ​വ​യ്‌ക്ക്‌ ഇഷ്ടമുള്ള ഒരു തീരു​മാ​ന​മെ​ടു​ത്തത്‌ എങ്ങനെ?

നമുക്കു​വേണ്ടി തീരു​മാ​ന​മെ​ടു​ക്കാൻ മറ്റുള്ള​വ​രോ​ടു പറയരു​താ​ത്തത്‌ എന്തു​കൊണ്ട്‌? എബ്രായർ 5:14 വായി​ക്കുക. എന്നിട്ട്‌ ഈ ചോദ്യ​ങ്ങൾ ചർച്ച ചെയ്യുക:

  • നമുക്കു​വേണ്ടി തീരു​മാ​ന​മെ​ടു​ക്കാൻ മറ്റുള്ള​വ​രോ​ടു പറയു​ന്നത്‌ എളുപ്പ​മാ​ണെ​ങ്കി​ലും, നമ്മൾതന്നെ ഏതു കാര്യം വേർതി​രി​ച്ച​റി​യാൻ പരിശീ​ലി​ക്കണം?

  • നല്ല മനസ്സാക്ഷി വളർത്തി​യെ​ടു​ക്കാ​നും നല്ല തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാ​നും നമ്മളെ സഹായി​ക്കുന്ന എന്തൊക്കെ കാര്യ​ങ്ങ​ളുണ്ട്‌?

ഏതു വഴി പോകണം എന്നു തീരു​മാ​നി​ക്കാൻ ഒരു മാപ്പ്‌ സഹായി​ക്കു​ന്ന​തു​പോ​ലെ ജീവി​ത​ത്തിൽ പോകേണ്ട വഴി തിര​ഞ്ഞെ​ടു​ക്കാൻ മനസ്സാക്ഷി നമ്മളെ സഹായി​ക്കു​ന്നു

5. മറ്റുള്ളവർ മനസ്സാ​ക്ഷി​പൂർവം എടുക്കുന്ന തീരു​മാ​ന​ങ്ങളെ ആദരി​ക്കു​ക

ആളുകൾ വ്യത്യ​സ്‌ത​രാ​യ​തു​കൊണ്ട്‌ അവർ വ്യത്യസ്‌ത തീരു​മാ​ന​ങ്ങ​ളെ​ടു​ക്കും. അവരുടെ ആ തീരു​മാ​ന​ങ്ങളെ നമ്മൾ ആദരി​ക്കു​ന്നു​ണ്ടെന്ന്‌ എങ്ങനെ കാണി​ക്കാം? രണ്ടു സാഹച​ര്യ​ങ്ങൾ നോക്കാം.

സാഹചര്യം 1: മേക്കപ്പി​ടാൻ ഇഷ്ടപ്പെ​ടുന്ന ഒരു സഹോ​ദരി മേക്കപ്പ്‌ ഉപയോ​ഗി​ക്കു​ന്ന​തൊ​ന്നും അത്ര ഇഷ്ടമല്ലാത്ത കുറെ സഹോ​ദ​രി​മാരുള്ള ഒരു സഭയി​ലേക്കു പോകു​ന്നു.

റോമർ 15:1; 1 കൊരി​ന്ത്യർ 10:23, 24 എന്നീ വാക്യങ്ങൾ വായി​ക്കുക. എന്നിട്ട്‌ ഈ ചോദ്യ​ങ്ങൾ ചർച്ച ചെയ്യുക:

  • ഈ വാക്യ​ങ്ങൾക്കു ചേർച്ച​യിൽ, മേക്കപ്പ്‌ ഉപയോ​ഗി​ക്കാൻ ആഗ്രഹി​ക്കുന്ന സഹോ​ദരി എന്തു തീരു​മാ​ന​മെ​ടു​ത്തേ​ക്കാം? ഇനി, നിങ്ങളു​ടെ മനസ്സാ​ക്ഷി​ക്കു ശരി​യെന്നു തോന്നുന്ന ഒരു കാര്യം നിങ്ങളു​ടെ കൂടെ​യുള്ള ആളുടെ മനസ്സാ​ക്ഷി​ക്കു തെറ്റാ​ണെന്നു തോന്നു​ന്നു. ഇപ്പോൾ നിങ്ങൾ എന്തു തീരു​മാ​ന​മെ​ടു​ക്കും?

സാഹചര്യം 2: മിതമായ അളവിൽ മദ്യം കഴിക്കു​ന്ന​തി​നെ ബൈബിൾ കുറ്റ​പ്പെ​ടു​ത്തു​ന്നി​ല്ലെന്ന്‌ ഒരു സഹോ​ദ​രന്‌ അറിയാം. എങ്കിലും മദ്യം കഴി​ക്കേ​ണ്ടെന്ന്‌ അദ്ദേഹം തീരു​മാ​നി​ക്കു​ന്നു. അങ്ങനെ​യി​രി​ക്കെ, ഒരു വിരു​ന്നിന്‌ കുറെ സഹോ​ദ​രങ്ങൾ മദ്യം കഴിക്കു​ന്നത്‌ അദ്ദേഹം കാണുന്നു.

സഭാ​പ്ര​സം​ഗ​കൻ 7:16; റോമർ 14:1, 10 എന്നീ വാക്യങ്ങൾ വായി​ക്കുക. എന്നിട്ട്‌ ഈ ചോദ്യ​ങ്ങൾ ചർച്ച ചെയ്യുക:

  • ഈ വാക്യ​ങ്ങൾക്കു ചേർച്ച​യിൽ സഹോ​ദരൻ എന്തു തീരു​മാ​നി​ച്ചേ​ക്കാം? നിങ്ങളു​ടെ മനസ്സാ​ക്ഷിക്ക്‌ ശരിയ​ല്ലെന്നു തോന്നുന്ന ഒരു കാര്യം മറ്റൊ​രാൾ ചെയ്യു​ന്നതു കണ്ടാൽ നിങ്ങൾ എന്തു ചെയ്യും?

 നല്ല തീരു​മാ​ന​മെ​ടു​ക്കാൻ . . .

1. തീരു​മാ​ന​മെ​ടു​ക്കാ​നുള്ള സഹായ​ത്തിന്‌ യഹോ​വ​യോ​ടു പ്രാർഥി​ക്കുക.—യാക്കോബ്‌ 1:5.

2. നിങ്ങളു​ടെ സാഹച​ര്യ​വു​മാ​യി ബന്ധപ്പെട്ട ദൈവി​ക​ത​ത്ത്വ​ങ്ങൾ കണ്ടെത്താൻ ബൈബി​ളി​ലും ബൈബിൾ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളി​ലും ഗവേഷണം നടത്തുക. അനുഭ​വ​പ​രി​ച​യ​മുള്ള സഹോ​ദ​ര​ങ്ങ​ളു​ടെ സഹായ​വും ചോദി​ക്കാം.

3. നിങ്ങളു​ടെ​യും മറ്റുള്ള​വ​രു​ടെ​യും മനസ്സാ​ക്ഷി​യെ ആ തീരു​മാ​നം എങ്ങനെ ബാധി​ക്കു​മെന്നു ചിന്തി​ക്കുക.

ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ: “നമുക്ക്‌ ഇഷ്ടമു​ള്ളത്‌ നമ്മൾ ചെയ്യുക. മറ്റുള്ളവർ എന്തു പറയു​മെന്ന്‌ നോ​ക്കേണ്ടാ.”

  • ദൈവ​ത്തി​നും മറ്റുള്ള​വർക്കും എന്തു തോന്നു​മെന്നു നമ്മൾ ചിന്തി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

ചുരു​ക്ക​ത്തിൽ

നല്ല തീരു​മാ​ന​ങ്ങ​ളെ​ടു​ക്ക​ണ​മെ​ങ്കിൽ അക്കാര്യ​ത്തെ​ക്കു​റിച്ച്‌ യഹോ​വ​യ്‌ക്ക്‌ എന്താണു തോന്നു​ന്ന​തെന്ന്‌ നമ്മൾ മനസ്സി​ലാ​ക്കണം. അതോ​ടൊ​പ്പം നമ്മൾ എടുക്കുന്ന തീരു​മാ​നം മറ്റുള്ള​വർക്ക്‌ ഗുണമാ​ണോ ദോഷ​മാ​ണോ വരുത്തു​ന്ന​തെ​ന്നും ചിന്തി​ക്കണം.

ഓർക്കുന്നുണ്ടോ?

  • യഹോ​വ​യ്‌ക്ക്‌ ഇഷ്ടപ്പെ​ടുന്ന വിധത്തിൽ എങ്ങനെ തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാം?

  • നിങ്ങൾക്ക്‌ എങ്ങനെ മനസ്സാ​ക്ഷി​യെ പരിശീ​ലി​പ്പി​ക്കാം?

  • മറ്റുള്ളവർ മനസ്സാ​ക്ഷി​പൂർവം എടുക്കുന്ന തീരു​മാ​ന​ങ്ങളെ നമ്മൾ ആദരി​ക്കു​ന്നു​ണ്ടെന്ന്‌ എങ്ങനെ കാണി​ക്കാം?

നിങ്ങൾക്കു ചെയ്യാൻ

കൂടുതൽ മനസ്സി​ലാ​ക്കാൻ

ദൈവവുമായുള്ള സുഹൃ​ദ്‌ബന്ധം ശക്തമാ​ക്കാൻ സഹായി​ക്കുന്ന തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാൻ എങ്ങനെ കഴിയും?

“ദൈവ​ത്തി​നു മഹത്ത്വം കരേറ്റുന്ന തീരു​മാ​ന​ങ്ങ​ളെ​ടു​ക്കുക” (വീക്ഷാ​ഗോ​പു​രം 2011 ഏപ്രിൽ 15)

യഹോവ എങ്ങനെ​യാണ്‌ ഉപദേ​ശങ്ങൾ തരുന്ന​തെന്ന്‌ കൂടു​ത​ലാ​യി മനസ്സി​ലാ​ക്കുക.

യഹോവ തന്റെ ജനത്തെ വഴിന​ട​ത്തു​ന്നു (9:50)

നല്ലൊരു തീരു​മാ​ന​മെ​ടു​ക്കാൻ ബുദ്ധി​മു​ട്ടു തോന്നിയ സാഹച​ര്യ​ത്തിൽ ഒരു വ്യക്തിയെ സഹായിച്ച കാര്യങ്ങൾ എന്തൊ​ക്കെ​യാ​ണെന്ന്‌ നോക്കുക.

നന്മകൾ ചൊരി​യു​മെന്ന യഹോ​വ​യു​ടെ ഉറപ്പ്‌ (5:46)

ഒരു കാര്യം എങ്ങനെ ചെയ്യണം എന്നതിന്‌ വ്യക്തമായ നിയമം ഇല്ലാത്ത​പ്പോൾപ്പോ​ലും യഹോ​വ​യ്‌ക്ക്‌ ഇഷ്ടമുള്ള വിധത്തിൽ തീരു​മാ​ന​മെ​ടു​ക്കാൻ എങ്ങനെ കഴിയും?

“നിങ്ങൾക്ക്‌ എല്ലായ്‌പോ​ഴും ഒരു ബൈബിൾ കൽപ്പന ആവശ്യ​മു​ണ്ടോ?” (വീക്ഷാ​ഗോ​പു​രം 2003 ഡിസംബർ 1)