വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 40

നമുക്ക്‌ എങ്ങനെ ശുദ്ധി​യു​ള്ള​വ​രാ​യി​രി​ക്കാം?

നമുക്ക്‌ എങ്ങനെ ശുദ്ധി​യു​ള്ള​വ​രാ​യി​രി​ക്കാം?

ഒരു അമ്മ തന്റെ കുഞ്ഞു​മ​കനെ എങ്ങനെ​യാ​യി​രി​ക്കും സ്‌കൂ​ളി​ലേക്കു വിടുക? കുളി​പ്പിച്ച്‌, നല്ല വൃത്തി​യുള്ള ഉടുപ്പ്‌ ഇട്ടു​കൊ​ടുത്ത്‌, ഒരുക്കി വിടും. അങ്ങനെ ചെയ്യു​ന്നതു കുട്ടി​യു​ടെ ആരോ​ഗ്യ​ത്തി​നു നല്ലതാണ്‌. മാത്രമല്ല, മാതാ​പി​താ​ക്കൾ കുട്ടിയെ സ്‌നേ​ഹി​ക്കു​ന്നു​ണ്ടെ​ന്നും നന്നായി നോക്കു​ന്നു​ണ്ടെ​ന്നും മറ്റുള്ള​വർക്കു മനസ്സി​ലാ​കും. ഇതു​പോ​ലെ നമ്മളും വൃത്തി​യും ശുദ്ധി​യും ഉള്ളവരാ​യി​രി​ക്കാ​നാ​ണു നമ്മുടെ സ്വർഗീയ പിതാ​വായ യഹോ​വ​യും ആഗ്രഹി​ക്കു​ന്നത്‌. നമ്മൾ ശാരീ​രി​ക​ശു​ദ്ധി മാത്രം നോക്കി​യാൽ പോരാ, നമ്മുടെ ചിന്തയും സംസാ​ര​വും പ്രവൃ​ത്തി​ക​ളും എല്ലാം ശുദ്ധമാ​യി​രി​ക്കണം. അതായതു നമ്മൾ ധാർമി​ക​മാ​യും ശുദ്ധരാ​യി​രി​ക്കണം. നമ്മൾ ശുദ്ധി​യു​ള്ള​വ​രാ​ണെ​ങ്കിൽ അതു നമുക്കു ഗുണം ചെയ്യും. കൂടാതെ, യഹോ​വയെ മഹത്ത്വ​പ്പെ​ടു​ത്തു​ക​യും ചെയ്യും.

1. നമുക്ക്‌ എങ്ങനെ ശുചി​ത്വം പാലി​ക്കാം?

‘നിങ്ങൾ വിശു​ദ്ധ​രാ​യി​രി​ക്കണം’ എന്ന്‌ യഹോവ തന്റെ ജനത്തോ​ടു പറയുന്നു. (1 പത്രോസ്‌ 1:16) വിശു​ദ്ധ​രാ​യി​രി​ക്ക​ണ​മെ​ങ്കിൽ നമ്മൾ ധാർമി​ക​മാ​യും ശാരീ​രി​ക​മാ​യും ശുദ്ധരാ​യി​രി​ക്കണം. ശാരീ​രി​ക​ശു​ദ്ധി​യിൽ വൃത്തി​യു​ള്ള​വ​രാ​യി​രി​ക്കു​ന്നത്‌ ഉൾപ്പെ​ടു​ന്നു. പതിവാ​യി കുളി​ക്കു​ക​യും തുണി അലക്കു​ക​യും വീടും പരിസ​ര​വും വാഹന​വും ഒക്കെ വൃത്തി​യാ​യി സൂക്ഷി​ക്കു​ക​യും വേണം. രാജ്യ​ഹാൾ വൃത്തി​യാ​ക്കു​ന്ന​തി​ലും നമുക്കു സഹായി​ക്കാം. ഇങ്ങനെ ശുചി​ത്വ​ശീ​ലങ്ങൾ പാലി​ച്ചു​കൊണ്ട്‌ നമുക്ക്‌ യഹോ​വയെ ബഹുമാ​നി​ക്കാം.—2 കൊരി​ന്ത്യർ 6:3, 4.

2. ശുദ്ധി​യു​ള്ള​വ​രാ​യി​രി​ക്കാൻ ഏതൊക്കെ ശീലങ്ങൾ ഒഴിവാ​ക്കണം?

‘ശരീര​ത്തെ​യും ചിന്തക​ളെ​യും മലിന​മാ​ക്കുന്ന എല്ലാത്തിൽനി​ന്നും നമ്മളെ ശുദ്ധീ​ക​രി​ക്കാൻ’ ബൈബിൾ പറയുന്നു. (2 കൊരി​ന്ത്യർ 7:1) അതു​കൊണ്ട്‌ ശരീര​ത്തി​നും മനസ്സി​നും ദോഷം വരുത്തി​യേ​ക്കാ​വുന്ന എല്ലാ കാര്യ​ങ്ങ​ളും നമ്മൾ ഒഴിവാ​ക്കണം. നമ്മൾ ചിന്തി​ക്കുന്ന കാര്യ​ങ്ങൾപോ​ലും ദൈവ​ത്തിന്‌ ഇഷ്ടമു​ള്ള​താ​യി​രി​ക്കണം. അതു​കൊണ്ട്‌ മോശ​മായ ചിന്തകൾ വന്നാൽ പെട്ടെ​ന്നു​തന്നെ അതു മനസ്സിൽനിന്ന്‌ മാറ്റി​ക്ക​ള​യേ​ണ്ട​തുണ്ട്‌. (സങ്കീർത്തനം 104:34) അതു​പോ​ലെ നമ്മുടെ സംസാ​ര​വും മാന്യ​മാ​യി​രി​ക്കണം.—കൊ​ലോ​സ്യർ 3:8 വായി​ക്കുക.

ശാരീ​രി​ക​മാ​യും ധാർമി​ക​മാ​യും നമ്മളെ അശുദ്ധ​മാ​ക്കുന്ന മറ്റ്‌ എന്തൊക്കെ കാര്യ​ങ്ങ​ളുണ്ട്‌? ശരീര​ത്തി​നു ദോഷം വരുത്തുന്ന ചില വസ്‌തു​ക്ക​ളാണ്‌ പുകയില, വെറ്റില, അടയ്‌ക്ക തുടങ്ങി​യവ. മയക്കു​മ​രു​ന്നി​ന്റെ ഉപയോ​ഗ​വും ഇതിൽപ്പെ​ടു​ന്നു. ഇതൊക്കെ ഒഴിവാ​ക്കു​മ്പോൾ നമുക്കു നല്ല ആരോ​ഗ്യം കിട്ടും. കൂടാതെ ജീവൻ എന്ന സമ്മാന​ത്തോട്‌ ആദരവ്‌ കാണി​ക്കാ​നും പറ്റും. ധാർമി​ക​മാ​യി ശുദ്ധി​യു​ള്ള​വ​രാ​യി​രി​ക്കാൻ നമ്മൾ അശ്ലീലം കാണു​ന്ന​തും സ്വയം​ഭോ​ഗം ചെയ്യു​ന്ന​തും ഒഴിവാ​ക്കണം. (സങ്കീർത്തനം 119:37; എഫെസ്യർ 5:5) ഇത്തരം ശീലങ്ങൾ ഒഴിവാ​ക്കാൻ ചില​പ്പോൾ നമുക്ക്‌ വളരെ ബുദ്ധി​മു​ട്ടാ​ണെന്നു തോന്നി​യേ​ക്കാം. പക്ഷേ നമ്മളെ സഹായി​ക്കാൻ യഹോ​വ​യുണ്ട്‌.—യശയ്യ 41:13 വായി​ക്കുക.

ആഴത്തിൽ പഠിക്കാൻ

നമ്മൾ ശുദ്ധി​യു​ള്ള​വ​രാ​യി​രി​ക്കു​മ്പോൾ യഹോ​വ​യ്‌ക്ക്‌ എങ്ങനെ​യാണ്‌ മഹത്ത്വം കിട്ടു​ന്നത്‌? മോശ​മായ ശീലങ്ങൾ എങ്ങനെ ഒഴിവാ​ക്കാം? നമുക്കു നോക്കാം.

3. ശുചി​ത്വം പാലി​ക്കു​ന്നത്‌ ദൈവത്തെ മഹത്ത്വ​പ്പെ​ടു​ത്തും

ശുചി​ത്വം പാലി​ക്കു​ന്ന​തി​നോ​ടു ബന്ധപ്പെട്ട്‌ പല കല്‌പ​ന​ക​ളും യഹോവ ഇസ്രാ​യേൽ ജനതയ്‌ക്കു കൊടു​ത്തി​രു​ന്നു. അതു പരി​ശോ​ധി​ച്ചാൽ ശുദ്ധി​യെ​ക്കു​റി​ച്ചുള്ള യഹോ​വ​യു​ടെ വീക്ഷണം നമുക്കു മനസ്സി​ലാ​ക്കാ​നാ​കും. പുറപ്പാട്‌ 19:10; 30:17-19 വായി​ക്കുക. എന്നിട്ട്‌ ഈ ചോദ്യ​ങ്ങൾ ചർച്ച ചെയ്യുക:

  • ശാരീ​രി​ക​ശു​ദ്ധി​യെ​ക്കു​റി​ച്ചുള്ള യഹോ​വ​യു​ടെ വീക്ഷണം എന്താണ്‌?

  • ശുചി​ത്വം പാലി​ക്കാൻ ഏതു നല്ല ശീലങ്ങൾ നമ്മളെ സഹായി​ക്കും?

എല്ലാം വൃത്തി​യും വെടി​പ്പും ആയി സൂക്ഷി​ക്കു​ന്ന​തിന്‌, കുറച്ചു സമയവും ശ്രമവും വേണ​മെ​ന്നതു ശരിയാണ്‌. താമസി​ക്കു​ന്നത്‌ എവി​ടെ​യാ​യാ​ലും സാമ്പത്തി​ക​സ്ഥി​തി എന്തായാ​ലും നമുക്കു ശുദ്ധി​യു​ള്ള​വ​രാ​യി​രി​ക്കാൻ കഴിയും. വീഡി​യോ കാണുക. അതിനു ശേഷം താഴെ കൊടു​ത്തി​രി​ക്കുന്ന ചോദ്യം ചർച്ച ചെയ്യുക.

  • നമുക്കു​ള്ള​തെ​ല്ലാം വൃത്തി​യാ​യി സൂക്ഷി​ക്കു​മ്പോൾ അതു സന്തോ​ഷ​വാർത്ത​യ്‌ക്കും യഹോ​വ​യ്‌ക്കും മഹത്ത്വം കൊടു​ക്കു​ന്നത്‌ എങ്ങനെ?

4. ചീത്ത ശീലങ്ങൾ കീഴട​ക്കു​ക

ഏതു മോശം ശീല​ത്തെ​യും മറിക​ട​ക്കാൻ യഹോ​വ​യ്‌ക്കു നമ്മളെ സഹായി​ക്കാൻ കഴിയും

ഒരു രസത്തി​നു​വേണ്ടി പുകവ​ലി​ക്കാ​നും മയക്കു​മ​രുന്ന്‌ ഉപയോ​ഗി​ക്കാ​നും തുടങ്ങി​യവർ അതു നിറു​ത്താൻ ബുദ്ധി​മു​ട്ടു​ന്ന​തി​നെ​ക്കു​റിച്ച്‌ നിങ്ങൾക്ക്‌ അറിയാ​മാ​യി​രി​ക്കും. ഈ ശീലം ഒഴിവാ​ക്കാൻ എന്തു സഹായ​മാ​ണു​ള്ളത്‌? ഈ ദുശ്ശീ​ലങ്ങൾ നമ്മളെ എങ്ങനെ​യാ​ണു ബാധി​ക്കു​ന്നത്‌? മത്തായി 22:37-39 വായി​ക്കുക. പുകയി​ല​യു​ടെ​യും മയക്കു​മ​രു​ന്നി​ന്റെ​യും ഉപയോ​ഗം എങ്ങനെ​യാണ്‌ . . .

  • യഹോ​വ​യു​മാ​യുള്ള സുഹൃ​ദ്‌ബ​ന്ധത്തെ ബാധി​ക്കു​ന്നത്‌?

  • കുടും​ബാം​ഗ​ങ്ങ​ളു​മാ​യും മറ്റുള്ള​വ​രു​മാ​യും ഉള്ള ബന്ധത്തെ ബാധി​ക്കു​ന്നത്‌?

ചീത്ത ശീലം നിറു​ത്തു​ന്ന​തിന്‌ ഒരു പ്ലാൻ ഉണ്ടാക്കുക. a വീഡി​യോ കാണുക.

ഫിലി​പ്പി​യർ 4:13 വായി​ക്കുക. എന്നിട്ട്‌ ഈ ചോദ്യം ചർച്ച ചെയ്യുക:

  • ചീത്ത ശീലങ്ങൾക്കെ​തി​രെ നല്ല പോരാ​ട്ടം നടത്താൻ പതിവാ​യി പ്രാർഥി​ക്കു​ന്ന​തും ബൈബിൾ പഠിക്കു​ന്ന​തും മീറ്റി​ങ്ങു​കൾക്കു കൂടി​വ​രു​ന്ന​തും ഒരു വ്യക്തിയെ സഹായി​ക്കു​ന്നത്‌ എങ്ങനെ​യാണ്‌?

5. മോശ​മായ ചിന്തകൾക്കും ശീലങ്ങൾക്കും എതിരെ പോരാ​ടു​ക

കൊ​ലോ​സ്യർ 3:5 വായി​ക്കുക. എന്നിട്ട്‌ ഈ ചോദ്യ​ങ്ങൾ ചർച്ച ചെയ്യുക:

  • അശ്ലീലം, സെക്‌സ്റ്റിങ്‌, b സ്വയം​ഭോ​ഗം ഇതൊക്കെ യഹോവ അശുദ്ധ​മാ​യി​ട്ടാ​ണോ കാണു​ന്നത്‌, എന്തു​കൊണ്ട്‌?

  • ധാർമി​ക​മാ​യി ശുദ്ധരാ​യി​രി​ക്കാൻ യഹോവ ആവശ്യ​പ്പെ​ടു​ന്നതു ന്യായ​മാ​ണെന്നു നിങ്ങൾക്കു തോന്നു​ന്നു​ണ്ടോ? എന്തു​കൊണ്ട്‌?

മോശ​മായ ചിന്തകൾക്കെ​തി​രെ എങ്ങനെ പോരാ​ടാം എന്നു മനസ്സി​ലാ​ക്കാൻ വീഡി​യോ കാണുക.

ധാർമി​ക​മാ​യി ശുദ്ധരാ​യി​രി​ക്കാൻ നമ്മൾ തീരു​മാ​നി​ച്ചു​റ​യ്‌ക്കണം. ഇക്കാര്യം വ്യക്തമാ​ക്കാൻ യേശു ഒരു ദൃഷ്ടാന്തം ഉപയോ​ഗി​ച്ചു. മത്തായി 5:29, 30 വായി​ക്കുക. എന്നിട്ട്‌ ഈ ചോദ്യം ചർച്ച ചെയ്യുക:

  • നമ്മുടെ ശരീരത്തെ ദ്രോ​ഹി​ക്ക​ണ​മെന്നല്ല യേശു പറഞ്ഞതി​ന്റെ അർഥം. നമ്മൾ പ്രധാ​ന​പ്പെട്ട ചില നടപടി​കൾ സ്വീക​രി​ക്ക​ണ​മെ​ന്നാണ്‌ യേശു ഉദ്ദേശി​ച്ചത്‌. മോശ​മായ ചിന്തകൾ ഒഴിവാ​ക്കാൻ ഒരു വ്യക്തിക്കു ശക്തമായ എന്തൊക്കെ തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാൻ കഴിയും? c

മോശ​മായ ശീലങ്ങൾ ഒഴിവാ​ക്കു​ന്ന​തി​നു​വേണ്ടി നിങ്ങൾ പോരാ​ടു​ന്നതു കാണു​മ്പോൾ യഹോ​വ​യ്‌ക്ക്‌ വലിയ സന്തോഷം തോന്നും. സങ്കീർത്തനം 103:13, 14 വായി​ക്കുക. എന്നിട്ട്‌ ഈ ചോദ്യം ചർച്ച ചെയ്യുക:

  • മോശ​മായ ഒരു ശീലവു​മാ​യി നിങ്ങൾ മല്ലിടു​ക​യാ​ണോ? മടുത്തു​പോ​കാ​തെ പോരാ​ട്ടം തുടരാൻ ഈ ബൈബിൾവാ​ക്യം നിങ്ങളെ എങ്ങനെ സഹായി​ക്കും?

വീഴ്‌ചകൾ തോൽവി​യല്ല!

ഏതെങ്കിലും ദുശ്ശീലം നിറു​ത്തിയ ഒരാൾ വീണ്ടും അതി​ലേക്കു വീണു​പോ​യാൽ ‘ഇനി ഒരു രക്ഷയു​മില്ല, എന്നെ​കൊണ്ട്‌ പറ്റില്ല’ എന്ന്‌ ഒരുപക്ഷേ ചിന്തി​ച്ചേ​ക്കാം. എന്നാൽ ഇങ്ങനെ ചിന്തി​ക്കുക: ഒരു ഓട്ടക്കാ​രൻ മത്സരത്തി​നി​ടെ തട്ടിവീ​ണാൽ അദ്ദേഹം പരാജ​യ​പ്പെട്ടു എന്ന്‌ അർഥമില്ല, തുടക്കം​മു​തൽ വീണ്ടും ഓടി​ത്തു​ട​ങ്ങ​ണ​മെ​ന്നു​മില്ല. ഇതു​പോ​ലെ മോശ​മായ ചില ശീലങ്ങൾക്കെ​തി​രെ പോരാ​ടു​മ്പോൾ നിങ്ങൾ വീണു​പോ​യാൽ അതിനർഥം പരാജ​യ​പ്പെട്ടു എന്നല്ല. ഇതുവരെ ഈ ശീലത്തിൽനിന്ന്‌ പുറത്തു​വ​രാൻ ചെയ്‌ത എല്ലാ ശ്രമങ്ങ​ളും അതോടെ പാഴാ​യി​പ്പോ​യി എന്നുമല്ല. വീഴ്‌ചകൾ സ്വാഭാ​വി​ക​മാണ്‌. വിജയ​ത്തി​ലേ​ക്കുള്ള പാതയിൽ അതൊക്കെ പതിവാണ്‌. നമ്മൾ മടുത്തു​പോ​ക​രുത്‌. യഹോ​വ​യു​ടെ സഹായ​ത്താൽ ചീത്ത ശീലത്തെ നമുക്കു തോൽപ്പി​ക്കാൻ കഴിയും.

ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ: “എനിക്ക്‌ ഈ ശീലം ഉപേക്ഷി​ക്കാൻ പറ്റു​മെന്നു തോന്നു​ന്നില്ല.”

  • യഹോ​വ​യു​ടെ സഹായ​ത്താൽ ഒരു ചീത്ത ശീലം നിറു​ത്താൻ കഴിയും എന്ന്‌ അദ്ദേഹത്തെ ബോധ്യ​പ്പെ​ടു​ത്താൻ നിങ്ങൾ ഏതു ബൈബിൾവാ​ക്യം ഉപയോ​ഗി​ക്കും?

ചുരു​ക്ക​ത്തിൽ

നമ്മുടെ ശരീര​വും മനസ്സും പ്രവൃ​ത്തി​ക​ളും എല്ലാം ശുദ്ധമാ​യി സൂക്ഷി​ച്ചു​കൊണ്ട്‌ നമ്മൾ യഹോ​വയെ സന്തോ​ഷി​പ്പി​ക്കു​ന്നു.

ഓർക്കുന്നുണ്ടോ?

  • ശുദ്ധരാ​യി​രി​ക്കേ​ണ്ട​തി​ന്റെ പ്രാധാ​ന്യം എന്താണ്‌?

  • നമുക്ക്‌ എങ്ങനെ ശുചി​ത്വം പാലി​ക്കാം?

  • നമുക്ക്‌ എങ്ങനെ ചിന്തക​ളും പ്രവൃ​ത്തി​ക​ളും ശുദ്ധമാ​യി സൂക്ഷി​ക്കാം?

നിങ്ങൾക്കു ചെയ്യാൻ

കൂടുതൽ മനസ്സി​ലാ​ക്കാൻ

സാമ്പത്തികമായി അധിക​മൊ​ന്നും ഇല്ലാത്ത​വർക്കു​പോ​ലും ശുചി​ത്വം പാലി​ക്കാൻ എന്തൊക്കെ ചെയ്യാൻ കഴിയും?

ആരോഗ്യവും ശുചി​ത്വ​വും—കൈ കഴുകുക (3:01)

പുകവലി നിറു​ത്തു​ന്ന​തിന്‌ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങൾ മനസ്സി​ലാ​ക്കുക.

“എങ്ങനെ പുകവലി നിറു​ത്താം?” (വെബ്‌​സൈ​റ്റി​ലെ ലേഖനം, ഉണരുക! 2010 ഒക്‌ടോ​ബർ-ഡിസം​ബർ)

അശ്ലീലം കാണു​ന്ന​തു​കൊ​ണ്ടുള്ള കുഴപ്പങ്ങൾ എന്തൊ​ക്കെ​യാ​ണെന്നു മനസ്സി​ലാ​ക്കുക.

“അശ്ലീലം—അതു​കൊണ്ട്‌ ഒരു കുഴപ്പ​വു​മി​ല്ലെ​ന്നാ​ണോ?” (വെബ്‌​സൈ​റ്റി​ലെ ലേഖനം)

അശ്ലീലം കാണുന്ന ശീലത്തിൽനിന്ന്‌ ഒരു വ്യക്തി പുറത്തു​വ​ന്നത്‌ എങ്ങനെ​യാ​ണെന്നു മനസ്സി​ലാ​ക്കുക.

“തോൽവി​ക​ളിൽ പതറാതെ വിജയ​ത്തി​ലേക്ക്‌” (വീക്ഷാ​ഗോ​പു​രം 2016 നമ്പർ 4)

a “കൂടുതൽ മനസ്സി​ലാ​ക്കാൻ” എന്ന ഭാഗത്ത്‌ “എങ്ങനെ പുകവലി നിറു​ത്താം?” എന്നതി​നെ​ക്കു​റി​ച്ചുള്ള ഒരു ലേഖനം കാണാം. ചീത്ത ശീലങ്ങൾ മറിക​ട​ക്കു​ന്ന​തി​നുള്ള വഴികൾ ആ ലേഖന​ത്തിൽ വിശദീ​ക​രി​ച്ചി​ട്ടുണ്ട്‌.

b ലൈംഗികച്ചുവയുള്ള മെസേ​ജു​ക​ളോ ഫോ​ട്ടോ​ക​ളോ വീഡി​യോ​ക​ളോ മൊ​ബൈ​ലി​ലൂ​ടെ​യോ മറ്റോ അയച്ചു​കൊ​ടു​ക്കു​ന്ന​തി​നെ​യാണ്‌ സെക്‌സ്റ്റിങ്‌ എന്നതു​കൊണ്ട്‌ ഉദ്ദേശി​ക്കു​ന്നത്‌.

c സ്വയംഭോഗം എന്ന ശീലം ഒഴിവാ​ക്കു​ന്ന​തി​നു​വേണ്ടി എന്തൊക്കെ കാര്യങ്ങൾ ചെയ്യാം? അതെക്കു​റിച്ച്‌ അറിയാൻ “സ്വയം​ഭോ​ഗം എന്ന ശീലത്തെ എനിക്ക്‌ എങ്ങനെ കീഴട​ക്കാം?” എന്ന വെബ്‌​സൈ​റ്റി​ലെ ലേഖനം കാണുക.