വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 41

ലൈം​ഗി​ക​ത​യെ​ക്കു​റിച്ച്‌ ബൈബിൾ എന്താണു പറയു​ന്നത്‌?

ലൈം​ഗി​ക​ത​യെ​ക്കു​റിച്ച്‌ ബൈബിൾ എന്താണു പറയു​ന്നത്‌?

ലൈം​ഗി​ക​ത​യെ​ക്കു​റിച്ച്‌ അഥവാ സെക്‌സി​നെ​ക്കു​റിച്ച്‌ സംസാ​രി​ക്കു​ന്നതു പലർക്കും ബുദ്ധി​മു​ട്ടുള്ള കാര്യ​മാണ്‌. എന്നാൽ ബൈബിൾ അതെക്കു​റിച്ച്‌ തുറന്ന്‌ സംസാ​രി​ക്കു​ന്നു, അതേസ​മയം മാന്യ​ത​യോ​ടെ​യും. ലൈം​ഗി​ക​ത​യെ​ക്കു​റിച്ച്‌ ബൈബിൾ പറയുന്ന കാര്യങ്ങൾ നമുക്കു പ്രയോ​ജനം ചെയ്യും. കാരണം യഹോവ നമ്മുടെ സ്രഷ്ടാ​വാ​യ​തു​കൊണ്ട്‌ നമുക്ക്‌ ഏറ്റവും പ്രയോ​ജനം ചെയ്യു​ന്നത്‌ എന്താ​ണെന്ന്‌ യഹോ​വ​യ്‌ക്കു കൃത്യ​മാ​യി അറിയാ​മ​ല്ലോ. അതു​കൊണ്ട്‌ യഹോ​വയെ അനുസ​രി​ക്കു​മ്പോൾ യഹോ​വയെ സന്തോ​ഷി​പ്പി​ക്കാ​നും ഇന്നും എന്നും ജീവിതം ആസ്വദി​ക്കാ​നും നമുക്കു കഴിയും.

1. ലൈം​ഗി​ക​ത​യെ​ക്കു​റിച്ച്‌ യഹോവ എന്താണ്‌ പറയു​ന്നത്‌?

വിവാ​ഹി​ത​രായ സ്‌ത്രീ​ക്കും പുരു​ഷ​നും വേണ്ടി യഹോവ കൊടു​ത്തി​രി​ക്കുന്ന സമ്മാന​മാണ്‌ ലൈം​ഗി​കത. ഇതു ഭാര്യാ​ഭർത്താ​ക്ക​ന്മാർക്കി​ട​യിൽ മാത്ര​മാ​യി​രി​ക്കാ​നാണ്‌ യഹോവ ആഗ്രഹി​ക്കു​ന്നത്‌. കുട്ടികൾ ഉണ്ടാകാൻ മാത്രമല്ല ദമ്പതി​കൾക്കി​ട​യി​ലുള്ള സ്‌നേ​ഹ​വും അടുപ്പ​വും പ്രകടി​പ്പി​ക്കാൻകൂ​ടി​യാണ്‌ യഹോവ അതു കൊടു​ത്തി​രി​ക്കു​ന്നത്‌. അത്‌ അവർക്കു സന്തോഷം നൽകും. അതു​കൊ​ണ്ടാണ്‌ ദൈവ​ത്തി​ന്റെ വചനം ഇങ്ങനെ പറയു​ന്നത്‌: “നിന്റെ യൗവന​ത്തി​ലെ ഭാര്യ​യോ​ടൊ​പ്പം ആനന്ദി​ച്ചു​കൊ​ള്ളുക.” (സുഭാ​ഷി​തങ്ങൾ 5:18, 19) ഭാര്യാ​ഭർത്താ​ക്ക​ന്മാർ പരസ്‌പരം വിശ്വ​സ്‌ത​രാ​യി​രി​ക്കാൻ യഹോവ പ്രതീ​ക്ഷി​ക്കു​ന്നു. അതു​കൊണ്ട്‌ അവർ ഒരിക്ക​ലും വ്യഭി​ചാ​രം ചെയ്യരുത്‌.—എബ്രായർ 13:4 വായി​ക്കുക.

2. എന്താണ്‌ ലൈം​ഗിക അധാർമി​കത?

“അധാർമി​ക​പ്ര​വൃ​ത്തി​കൾ ചെയ്യു​ന്നവർ . . . ദൈവ​രാ​ജ്യം അവകാ​ശ​മാ​ക്കില്ല” എന്നാണു ബൈബിൾ പറയു​ന്നത്‌. (1 കൊരി​ന്ത്യർ 6:9, 10) ലൈം​ഗിക അധാർമി​ക​ത​യെ​ക്കു​റിച്ച്‌ പറയു​മ്പോൾ ബൈബി​ളെ​ഴു​ത്തു​കാർ ഗ്രീക്കിൽ പോർണിയ എന്ന വാക്കാണ്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. പോർണി​യ​യിൽ ഉൾപ്പെ​ടു​ന്ന​താണ്‌ (1) വിവാ​ഹി​ത​ര​ല്ലാത്ത രണ്ടുപേർ തമ്മിലുള്ള ലൈം​ഗി​ക​ബന്ധം, a (2) ഒരേ ലിംഗ​വർഗ​ത്തിൽപ്പെ​ട്ട​വ​രു​മാ​യുള്ള ലൈം​ഗി​ക​ബന്ധം, (3) മൃഗങ്ങ​ളു​മാ​യുള്ള ലൈം​ഗി​ക​ബന്ധം എന്നിവ. ‘ലൈം​ഗിക അധാർമി​ക​ത​യിൽനിന്ന്‌ അകന്നി​രി​ക്കു​മ്പോൾ’ നമ്മൾ യഹോ​വയെ സന്തോ​ഷി​പ്പി​ക്കു​ന്നു. മാത്രമല്ല അതു നമുക്കും പ്രയോ​ജനം ചെയ്യുന്നു.—1 തെസ്സ​ലോ​നി​ക്യർ 4:3.

ആഴത്തിൽ പഠിക്കാൻ

ലൈംഗിക അധാർമി​കത എങ്ങനെ ഒഴിവാ​ക്കാം? ധാർമി​ക​മാ​യി ശുദ്ധരാ​യി നിൽക്കു​ന്ന​തു​കൊണ്ട്‌ നമുക്ക്‌ എന്തൊക്കെ പ്രയോ​ജ​നങ്ങൾ കിട്ടും? ഈ കാര്യങ്ങൾ നോക്കാം.

3. “അധാർമി​ക​പ്ര​വൃ​ത്തി​ക​ളിൽനിന്ന്‌ ഓടി​യ​കലൂ!”

ലൈം​ഗി​ക​ബ​ന്ധ​ത്തിൽ ഏർപ്പെ​ടാൻ ഒരു സ്‌ത്രീ ദൈവ​ഭ​ക്ത​നായ യോ​സേ​ഫി​നെ നിർബ​ന്ധി​ച്ച​പ്പോൾ യോ​സേഫ്‌ അതിനെ എതിർത്തു​നി​ന്നു. ഉൽപത്തി 39:1-12 വായി​ക്കുക. എന്നിട്ട്‌ ഈ ചോദ്യ​ങ്ങൾ ചർച്ച ചെയ്യുക:

  • അവി​ടെ​നിന്ന്‌ ഓടി​പ്പോ​കാൻ യോ​സേ​ഫി​നെ പ്രേരി​പ്പി​ച്ചത്‌ എന്താണ്‌?—9-ാം വാക്യം കാണുക.

  • യോ​സേ​ഫി​ന്റെ തീരു​മാ​നം ശരിയാ​യി​രു​ന്നെന്നു നിങ്ങൾക്കു തോന്നു​ന്നു​ണ്ടോ? എന്തു​കൊണ്ട്‌?

യോ​സേ​ഫി​നെ​പ്പോ​ലെ ഇന്നത്തെ ചെറു​പ്പ​ക്കാർക്ക്‌ എങ്ങനെ​യാ​ണു ലൈം​ഗിക അധാർമി​ക​ത​യിൽനിന്ന്‌ ഓടി​യ​ക​ലാൻ കഴിയു​ന്നത്‌? വീഡി​യോ കാണുക.

നമ്മൾ എല്ലാവ​രും അധാർമി​കത ഒഴിവാ​ക്കാൻ യഹോവ ആഗ്രഹി​ക്കു​ന്നു. 1 കൊരി​ന്ത്യർ 6:18 വായി​ക്കുക. എന്നിട്ട്‌ ഈ ചോദ്യ​ങ്ങൾ ചർച്ച ചെയ്യുക:

  • ഏതൊക്കെ സാഹച​ര്യ​ങ്ങൾ ഒരു വ്യക്തിയെ ലൈം​ഗിക അധാർമി​ക​ത​യി​ലേക്കു നയി​ച്ചേ​ക്കാം?

  • നമുക്ക്‌ എങ്ങനെ അധാർമി​ക​ത​യിൽനിന്ന്‌ ഓടി​യ​ക​ലാം?

4. നിങ്ങൾക്കു പ്രലോ​ഭനം ചെറു​ക്കാൻ കഴിയും

ലൈം​ഗിക അധാർമി​ക​ത​യിൽ വീണു​പോ​കാൻ ഇടയാ​ക്കുന്ന ചില സാഹച​ര്യ​ങ്ങൾ ഏതെല്ലാ​മാണ്‌? വീഡി​യോ കാണുക. അതിനു ശേഷം താഴെ കൊടു​ത്തി​രി​ക്കുന്ന ചോദ്യം ചർച്ച ചെയ്യുക.

  • താൻ ചിന്തി​ക്കു​ന്ന​തും പ്രവർത്തി​ക്കു​ന്ന​തും ആയ കാര്യങ്ങൾ ഭാര്യയെ വഞ്ചിക്കു​ന്ന​തി​ലേക്കു നയിക്കും എന്ന്‌ ഒരു സഹോ​ദരൻ മനസ്സി​ലാ​ക്കി​യ​പ്പോൾ എന്താണു ചെയ്‌തത്‌?

വിശ്വ​സ്‌ത​രായ ക്രിസ്‌ത്യാ​നി​കൾക്കു​പോ​ലും ചില​പ്പോൾ അവരുടെ ചിന്തകൾ ശുദ്ധമാ​യി സൂക്ഷി​ക്കു​ന്ന​തി​നു ബുദ്ധി​മു​ട്ടു തോന്നാ​റുണ്ട്‌. ഒരാൾക്ക്‌ എങ്ങനെ മോശ​മായ കാര്യങ്ങൾ ചിന്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നതു നിറു​ത്താൻ കഴിയും? ഫിലി​പ്പി​യർ 4:8 വായി​ക്കുക. എന്നിട്ട്‌ ഈ ചോദ്യ​ങ്ങൾ ചർച്ച ചെയ്യുക:

  • എങ്ങനെ​യുള്ള കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചാ​ണു നമ്മൾ ചിന്തി​ക്കേ​ണ്ടത്‌?

  • പ്രലോ​ഭ​നത്തെ ചെറു​ത്തു​നിൽക്കാൻ ബൈബിൾ വായി​ക്കു​ന്ന​തും ദൈവ​സേ​വ​ന​ത്തിൽ തിര​ക്കോ​ടെ ഏർപ്പെ​ടു​ന്ന​തും നമ്മളെ സഹായി​ക്കു​ന്നത്‌ എങ്ങനെ​യാണ്‌?

5. യഹോ​വ​യു​ടെ നിയമ​ങ്ങ​ളും തത്ത്വങ്ങ​ളും നമ്മുടെ പ്രയോ​ജ​ന​ത്തി​നാണ്‌

നമുക്ക്‌ ഏറ്റവും നല്ലത്‌ എന്താ​ണെന്ന്‌ യഹോ​വ​യ്‌ക്ക്‌ അറിയാം. ധാർമി​ക​മാ​യി എങ്ങനെ ശുദ്ധരാ​യി​രി​ക്കാ​മെ​ന്നും അതു​കൊ​ണ്ടുള്ള പ്രയോ​ജനം എന്താ​ണെ​ന്നും യഹോവ നമുക്കു പറഞ്ഞു​ത​രു​ന്നു. സുഭാ​ഷി​തങ്ങൾ 7:7-27 വായി​ക്കുക. അല്ലെങ്കിൽ വീഡി​യോ കാണുക. എന്നിട്ട്‌ താഴെ കൊടു​ത്തി​രി​ക്കുന്ന ചോദ്യ​ങ്ങൾ ചർച്ച ചെയ്യുക.

  • പ്രലോ​ഭ​ന​മു​ണ്ടാ​കുന്ന ഒരു സാഹച​ര്യ​ത്തി​ലേക്ക്‌ ഒരു യുവാവ്‌ ചെന്നെ​ത്തി​യത്‌ എങ്ങനെ?—സുഭാ​ഷി​തങ്ങൾ 7:8, 9 കാണുക.

  • സുഭാ​ഷി​തങ്ങൾ 7:23, 26 പറയു​ന്ന​ത​നു​സ​രിച്ച്‌ ലൈം​ഗിക അധാർമി​കത ഗുരു​ത​ര​മായ പ്രശ്‌ന​ങ്ങ​ളി​ലേക്കു നയിക്കും. ധാർമി​ക​മാ​യി ശുദ്ധരാ​യി​രു​ന്നാൽ നമുക്ക്‌ എന്തെല്ലാം പ്രശ്‌നങ്ങൾ ഒഴിവാ​ക്കാം?

  • ധാർമി​ക​മാ​യി ശുദ്ധരാ​യി​രി​ക്കു​മ്പോൾ ഭാവി​യിൽ നമുക്കു ലഭിക്കുന്ന അനു​ഗ്ര​ഹങ്ങൾ എന്തൊ​ക്കെ​യാണ്‌?

സ്വവർഗ​ര​തി​യെ​ക്കു​റി​ച്ചുള്ള ദൈവ​ത്തി​ന്റെ നിയമം ഒട്ടും ന്യായ​മ​ല്ലെന്നു ചില ആളുകൾ വിചാ​രി​ക്കു​ന്നു. പക്ഷേ യഹോവ സ്‌നേ​ഹ​മുള്ള ദൈവ​മാണ്‌. നമ്മൾ ജീവിതം എന്നേക്കും ആസ്വദി​ക്കാൻ യഹോവ ആഗ്രഹി​ക്കു​ന്നു. അതിനു നമ്മൾ ദൈവം വെച്ചി​രി​ക്കുന്ന നിലവാ​ര​ങ്ങൾക്കു ചേർച്ച​യിൽ ജീവി​ക്കണം. 1 കൊരി​ന്ത്യർ 6:9-11 വായി​ക്കുക. എന്നിട്ട്‌ ഈ ചോദ്യം ചർച്ച ചെയ്യുക:

  • ദൈവ​ത്തി​ന്റെ കാഴ്‌ച​പ്പാ​ടിൽ സ്വവർഗ​ലൈം​ഗി​ക​ത​യോ​ടു ബന്ധപ്പെട്ട കാര്യങ്ങൾ മാത്ര​മാ​ണോ മോശ​മാ​യി​ട്ടു​ള്ളത്‌?

ദൈവത്തെ സന്തോ​ഷി​പ്പി​ക്ക​ണ​മെ​ങ്കിൽ നമ്മൾ ജീവി​ത​ത്തിൽ മാറ്റങ്ങൾ വരുത്തണം. അതു​കൊണ്ട്‌ എന്താണു പ്രയോ​ജനം? സങ്കീർത്തനം 19:8, 11 വായി​ക്കുക. എന്നിട്ട്‌ ഈ ചോദ്യം ചർച്ച ചെയ്യുക:

  • ശരിയും തെറ്റും സംബന്ധിച്ച്‌ യഹോവ വെച്ചി​രി​ക്കുന്ന നിലവാ​രങ്ങൾ ന്യായ​മാ​ണെന്നു നിങ്ങൾക്കു തോന്നു​ന്നു​ണ്ടോ, എന്തു​കൊണ്ട്‌?

ശരിയും തെറ്റും സംബന്ധിച്ച്‌ താൻ വെച്ചി​രി​ക്കുന്ന നിലവാ​ര​ങ്ങ​ളി​ലെ​ത്താൻ യഹോവ ധാരാളം പേരെ സഹായി​ച്ചി​ട്ടുണ്ട്‌, യഹോവ നിങ്ങ​ളെ​യും സഹായി​ക്കും

ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ: “പരസ്‌പ​ര​സ​മ്മ​ത​ത്തോ​ടെ ആർക്കും ആരോ​ടും ലൈം​ഗി​ക​ബ​ന്ധ​ത്തിൽ ഏർപ്പെ​ടു​ന്ന​തിന്‌ ഒരു കുഴപ്പ​വു​മില്ല.”

  • നിങ്ങൾ എന്തു മറുപടി പറയും?

ചുരു​ക്ക​ത്തിൽ

ഭാര്യാ​ഭർത്താ​ക്ക​ന്മാർക്ക്‌ ആസ്വദി​ക്കാൻ യഹോവ കൊടു​ത്തി​രി​ക്കുന്ന സമ്മാന​മാണ്‌ ലൈം​ഗി​കത.

ഓർക്കുന്നുണ്ടോ?

  • ലൈം​ഗിക അധാർമി​ക​ത​യിൽ എന്തെല്ലാം കാര്യങ്ങൾ ഉൾപ്പെ​ടു​ന്നുണ്ട്‌?

  • ലൈം​ഗിക അധാർമി​കത ഒഴിവാ​ക്കാൻ നമ്മളെ എന്തു സഹായി​ക്കും?

  • ശരിയും തെറ്റും സംബന്ധിച്ച്‌ യഹോവ വെച്ചി​രി​ക്കുന്ന നിലവാ​രങ്ങൾ അനുസ​രി​ക്കു​ന്ന​തു​കൊണ്ട്‌ നമുക്ക്‌ എന്തു പ്രയോ​ജനം കിട്ടും?

നിങ്ങൾക്കു ചെയ്യാൻ

കൂടുതൽ മനസ്സി​ലാ​ക്കാൻ

പുരുഷനും സ്‌ത്രീ​യും ഒരുമിച്ച്‌ താമസി​ക്കു​ന്ന​തി​നു മുമ്പ്‌ വിവാഹം ചെയ്‌തി​രി​ക്ക​ണ​മെന്നു ദൈവം പറയു​ന്നത്‌ എന്തു​കൊണ്ട്‌?

“വിവാഹം കഴിക്കാ​തെ ഒരുമിച്ച്‌ താമസി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ ബൈബിൾ എന്താണു പറയു​ന്നത്‌?” (വെബ്‌​സൈ​റ്റി​ലെ ലേഖനം)

സ്വവർഗലൈംഗികതയെ ബൈബിൾ കുറ്റം​വി​ധി​ക്കു​ന്നു​ണ്ടെ​ങ്കി​ലും അതിൽ ഏർപ്പെ​ടു​ന്ന​വരെ വെറു​ക്കാൻ ബൈബിൾ പഠിപ്പി​ക്കു​ന്നില്ല, എന്തു​കൊണ്ട്‌?

“സ്വവർഗ​രതി തെറ്റാ​ണോ?” (വെബ്‌​സൈ​റ്റി​ലെ ലേഖനം)

ലൈംഗികതയെക്കുറിച്ചുള്ള ദൈവ​ത്തി​ന്റെ എല്ലാ നിയമ​ങ്ങ​ളും നമ്മുടെ സംരക്ഷ​ണ​ത്തി​നു​വേ​ണ്ടി​യു​ള്ള​താണ്‌.

“അധരസം​ഭോ​ഗം ശരിക്കും ലൈം​ഗി​ക​ബന്ധം ആണോ?” (വെബ്‌​സൈ​റ്റി​ലെ ലേഖനം)

ജീവിതത്തിൽ മാറ്റങ്ങൾ വരുത്താൻ ഒരു സ്വവർഗാ​നു​രാ​ഗി​യെ പ്രേരി​പ്പി​ച്ചത്‌ എന്താ​ണെന്ന്‌ അറിയാൻ “ഒരു മനുഷ്യ​നോ​ടു കാണി​ക്കേണ്ട മാന്യത അവർ എന്നോടു കാണിച്ചു” എന്ന ലേഖനം വായി​ക്കുക.

“ബൈബിൾ ജീവി​ത​ത്തി​നു മാറ്റം വരുത്തു​ന്നു” (വെബ്‌​സൈ​റ്റി​ലെ ലേഖനം)

a ദൈവം വിലക്കി​യി​രി​ക്കുന്ന കാര്യ​ങ്ങ​ളിൽ ഉൾപ്പെ​ടുന്ന മറ്റു ചില സംഗതി​ക​ളാണ്‌ അധരസം​ഭോ​ഗം, ഗുദസം​ഭോ​ഗം, മറ്റൊ​രാ​ളു​ടെ ലൈം​ഗി​കാ​വ​യ​വങ്ങൾ ഉത്തേജി​പ്പി​ക്കു​ന്ന​തി​നു​വേണ്ടി താലോ​ലി​ക്കു​ന്നത്‌ തുടങ്ങി​യവ.