വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 42

വിവാ​ഹ​ത്തെ​ക്കു​റിച്ച്‌ ബൈബിൾ എന്താണ്‌ പറയു​ന്നത്‌?

വിവാ​ഹ​ത്തെ​ക്കു​റിച്ച്‌ ബൈബിൾ എന്താണ്‌ പറയു​ന്നത്‌?

വിവാഹം കഴിച്ചാ​ലേ സന്തോഷം കിട്ടു​ക​യു​ള്ളൂ എന്നാണു ചിലർ കരുതു​ന്നത്‌. വിവാഹം കഴിച്ച​വ​രെ​ല്ലാം സന്തോ​ഷ​മു​ള്ള​വ​രാ​ണോ? അല്ല. വിവാഹം കഴിക്കാ​ത്ത​വർക്കൊ​ന്നും സന്തോഷം ഇല്ലെന്നാ​ണോ? അതുമല്ല. ഏകാകി​യാ​യി തുടരു​ന്ന​തി​നും വിവാഹം കഴിക്കു​ന്ന​തി​നും, രണ്ടിനും അതി​ന്റേ​തായ പ്രയോ​ജ​ന​മു​ണ്ടെ​ന്നാ​ണു ബൈബിൾ പറയു​ന്നത്‌.

1. ഏകാകി​യാ​യി​രി​ക്കു​ന്ന​തു​കൊ​ണ്ടുള്ള ചില പ്രയോ​ജ​നങ്ങൾ എന്തൊ​ക്കെ​യാണ്‌?

ബൈബിൾ പറയുന്നു: “വിവാഹം കഴിക്കു​ന്നെ​ങ്കിൽ അതും നല്ലതാണ്‌. എന്നാൽ വിവാഹം കഴിക്കാ​തി​രി​ക്കു​ന്നെ​ങ്കിൽ അതാണു കുറച്ചു​കൂ​ടെ നല്ലത്‌.” (1 കൊരി​ന്ത്യർ 7:32, 33, 38 വായി​ക്കുക.) ഏകാകി​യാ​യി​രി​ക്കു​ന്ന​താണ്‌ ‘കുറച്ചു​കൂ​ടെ നല്ലതെന്ന്‌’ ബൈബിൾ പറയു​ന്നത്‌ എന്തു​കൊണ്ട്‌? വിവാഹം കഴിച്ച​വർക്ക്‌ ഇണയുടെ കാര്യങ്ങൾ നോക്കണം. എന്നാൽ ഏകാകി​കൾക്ക്‌ അതിന്റെ ആവശ്യ​മില്ല, അതു​കൊ​ണ്ടു​തന്നെ അവർക്കു കുറച്ചു​കൂ​ടി സ്വാത​ന്ത്ര്യ​മു​ണ്ടാ​കും. അത്‌ യഹോ​വ​യു​ടെ സേവന​ത്തിൽ കൂടു​ത​ലാ​യി പല കാര്യ​ങ്ങ​ളും ചെയ്യാൻ അവർക്ക്‌ അവസരം കൊടു​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കാൻ ദൂരെ ഒരു സ്ഥലത്തേക്കു പോകു​ന്ന​തു​പോ​ലുള്ള കാര്യ​ങ്ങ​ളിൽ. എന്നാൽ ഏറ്റവും വലിയ പ്രയോ​ജനം, യഹോ​വ​യോട്‌ അടുക്കു​ന്ന​തിന്‌ അവർക്കു കൂടുതൽ സമയം കിട്ടും എന്നതാണ്‌.

2. നിയമ​പ​ര​മാ​യി വിവാഹം ചെയ്യു​ന്ന​തു​കൊ​ണ്ടുള്ള ചില പ്രയോ​ജ​നങ്ങൾ എന്താണ്‌?

വിവാഹം കഴിക്കു​ന്ന​തു​കൊ​ണ്ടും അതി​ന്റേ​തായ ചില പ്രയോ​ജ​ന​ങ്ങ​ളുണ്ട്‌. ബൈബിൾ പറയു​ന്നത്‌, “ഒരാ​ളെ​ക്കാൾ രണ്ടു പേർ ഏറെ നല്ലത്‌” എന്നാണ്‌. (സഭാ​പ്ര​സം​ഗകൻ 4:9) പ്രത്യേ​കിച്ച്‌, ബൈബിൾത​ത്ത്വ​ങ്ങൾ അനുസ​രിച്ച്‌ തങ്ങളുടെ വിവാ​ഹ​ജീ​വി​തം മുന്നോ​ട്ടു​കൊ​ണ്ടു​പോ​കുന്ന ക്രിസ്‌ത്യാ​നി​ക​ളു​ടെ കാര്യ​ത്തിൽ ഇതു വളരെ ശരിയാണ്‌. നിയമ​പ​ര​മാ​യി വിവാ​ഹി​ത​രാ​കുന്ന ദമ്പതികൾ പരസ്‌പരം സ്‌നേ​ഹി​ക്കാ​മെ​ന്നും ആദരി​ക്കാ​മെ​ന്നും പരിപാ​ലി​ക്കാ​മെ​ന്നും കൂടി​യാ​ണു വാക്കു കൊടു​ക്കു​ന്നത്‌. അതു​കൊണ്ട്‌, വെറുതെ ഒരുമിച്ച്‌ ജീവി​ക്കുന്ന സ്‌ത്രീ​പു​രു​ഷ​ന്മാ​രെ​ക്കാൾ കൂടുതൽ സുരക്ഷി​ത​ത്വ​വും കെട്ടു​റ​പ്പും നിയമ​പ​ര​മാ​യി വിവാ​ഹം​ചെ​യ്‌ത്‌ ജീവി​ക്കു​ന്ന​വർക്കുണ്ട്‌. മക്കളുടെ ഭാവി​ക്കും അതു വളരെ പ്രധാ​ന​മാണ്‌.

3. വിവാ​ഹ​ത്തെ​ക്കു​റിച്ച്‌ യഹോവ എന്താണു പറയു​ന്നത്‌?

യഹോവ ആദ്യത്തെ വിവാഹം നടത്തി​യ​പ്പോൾ ഇങ്ങനെ​യാ​ണു പറഞ്ഞത്‌: “പുരുഷൻ അപ്പനെ​യും അമ്മയെ​യും വിട്ട്‌ ഭാര്യ​യോ​ടു പറ്റി​ച്ചേ​രും.” (ഉൽപത്തി 2:24) ജീവി​ച്ചി​രി​ക്കു​ന്നി​ട​ത്തോ​ളം കാലം ഭാര്യ​യും ഭർത്താ​വും പരസ്‌പരം സ്‌നേ​ഹി​ക്കു​ക​യും ഒന്നിച്ചു​ക​ഴി​യു​ക​യും വേണ​മെ​ന്നാണ്‌ യഹോവ ആഗ്രഹി​ക്കു​ന്നത്‌. യഹോവ വിവാ​ഹ​മോ​ച​ന​ത്തിന്‌ അനുവ​ദി​ക്കുന്ന ഒരേ ഒരു കാരണം ഇണകളിൽ ഒരാൾ വ്യഭി​ചാ​രം ചെയ്യു​ന്ന​താണ്‌. ഇങ്ങനെ​യുള്ള സാഹച​ര്യ​ത്തിൽ വിവാ​ഹ​മോ​ചനം വേണോ വേണ്ടയോ എന്നു തീരു​മാ​നി​ക്കാ​നുള്ള അവകാശം യഹോവ നിരപ​രാ​ധി​യായ ഇണയ്‌ക്കു കൊടു​ത്തി​ട്ടുണ്ട്‌. a (മത്തായി 19:9) ക്രിസ്‌ത്യാ​നി​കൾക്ക്‌ ഒന്നിൽ കൂടുതൽ ഇണകളെ യഹോവ അനുവ​ദി​ക്കു​ന്നില്ല.—1 തിമൊ​ഥെ​യൊസ്‌ 3:2.

ആഴത്തിൽ പഠിക്കാൻ

വിവാഹിതനാണെങ്കിലും അല്ലെങ്കി​ലും യഹോ​വയെ സന്തോ​ഷി​പ്പി​ക്കാ​നും സന്തോ​ഷ​ത്തോ​ടെ​യി​രി​ക്കാ​നും എങ്ങനെ കഴിയു​മെന്നു നോക്കാം.

4. ഏകാകി​ത്വം എന്ന വരം നന്നായി ഉപയോ​ഗി​ക്കു​ക

ഏകാകി​യാ​യി​രി​ക്കു​ന്നത്‌ ഒരു വരമാ​യി​ട്ടാണ്‌ അല്ലെങ്കിൽ സമ്മാന​മാ​യി​ട്ടാണ്‌ യേശു കണ്ടത്‌. (മത്തായി 19:11, 12) മത്തായി 4:23 വായി​ക്കുക. എന്നിട്ട്‌ ഈ ചോദ്യം ചർച്ച ചെയ്യുക:

  • തന്റെ പിതാ​വി​നെ സേവി​ക്കാ​നും മറ്റുള്ള​വരെ സഹായി​ക്കാ​നും വേണ്ടി യേശു ഏകാകി​ത്വം എന്ന വരം ഉപയോ​ഗി​ച്ചത്‌ എങ്ങനെ?

ഏകാകി​ക​ളായ ക്രിസ്‌ത്യാ​നി​കൾക്ക്‌ യേശു​വി​നെ​പ്പോ​ലെ സന്തോ​ഷ​മു​ള്ള​വ​രാ​യി​രി​ക്കാം. വീഡി​യോ കാണുക. അതിനു ശേഷം താഴെ കൊടു​ത്തി​രി​ക്കുന്ന ചോദ്യം ചർച്ച ചെയ്യുക.

  • ഏകാകി​ക​ളായ ക്രിസ്‌ത്യാ​നി​കൾക്ക്‌ അവരുടെ സാഹച​ര്യം നന്നായി ഉപയോ​ഗി​ക്കാൻ എങ്ങനെ കഴിയും?

നിങ്ങൾക്ക്‌ അറിയാ​മോ?

വിവാഹം കഴിക്കാ​നുള്ള പ്രായം എത്രയാണ്‌ എന്നൊ​ന്നും ബൈബിൾ പറയു​ന്നില്ല. എന്നാൽ ‘നവയൗ​വനം പിന്നി​ട്ട​തി​നു ശേഷം’ ഒരു വ്യക്തി വിവാ​ഹ​ത്തെ​ക്കു​റിച്ച്‌ ചിന്തി​ക്കു​ന്ന​താ​ണു നല്ലതെന്നു ബൈബിൾ പറയുന്നു. കാരണം ലൈം​ഗി​കാ​ഗ്ര​ഹങ്ങൾ വളരെ ശക്തമാ​യി​രി​ക്കുന്ന സമയമാണ്‌ നവയൗ​വനം. ആ സമയത്ത്‌ നല്ലൊരു തീരു​മാ​ന​മെ​ടു​ക്കു​ന്നതു വളരെ ബുദ്ധി​മു​ട്ടാ​യി​രി​ക്കും.—1 കൊരി​ന്ത്യർ 7:36.

5. വിവാ​ഹ​യി​ണയെ തിര​ഞ്ഞെ​ടു​ക്കുക, ജ്ഞാന​ത്തോ​ടെ

ജീവി​ത​ത്തിൽ എടുക്കുന്ന ഏറ്റവും പ്രധാ​ന​പ്പെട്ട തീരു​മാ​ന​ങ്ങ​ളിൽ ഒന്നാണ്‌ ആരെ വിവാഹം കഴിക്കണം എന്നത്‌. മത്തായി 19:4-6, 9 വായി​ക്കുക. എന്നിട്ട്‌ ഈ ചോദ്യം ചർച്ച ചെയ്യുക:

  • വേണ്ട വിധത്തിൽ ചിന്തി​ക്കാ​തെ ധൃതി​പി​ടിച്ച്‌ ഒരു ക്രിസ്‌ത്യാ​നി വിവാഹം ചെയ്യരു​താ​ത്തത്‌ എന്തു​കൊണ്ട്‌?

നല്ല വിവാ​ഹ​യി​ണ​യ്‌ക്കു വേണ്ട ഗുണങ്ങൾ എന്തൊ​ക്കെ​യാ​യി​രി​ക്കണം എന്നു മനസ്സി​ലാ​ക്കാൻ ബൈബിൾ സഹായി​ക്കും. യഹോ​വയെ സ്‌നേ​ഹി​ക്കുന്ന ഒരു വിവാ​ഹ​യി​ണയെ കണ്ടെത്തുക എന്നതാണ്‌ ഏറ്റവും പ്രധാ​ന​പ്പെട്ട കാര്യം. b 1 കൊരി​ന്ത്യർ 7:39; 2 കൊരി​ന്ത്യർ 6:14 എന്നീ വാക്യങ്ങൾ വായി​ക്കുക. എന്നിട്ട്‌ ഈ ചോദ്യ​ങ്ങൾ ചർച്ച ചെയ്യുക:

  • സഹക്രി​സ്‌ത്യാ​നി​യെ മാത്രമേ വിവാഹം കഴിക്കാ​വൂ എന്നു പറയു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?

  • യഹോ​വയെ സ്‌നേ​ഹി​ക്കാത്ത ഒരാളെ നമ്മൾ വിവാഹം ചെയ്‌താൽ യഹോ​വ​യ്‌ക്ക്‌ എന്തായി​രി​ക്കും തോന്നുക?

വ്യത്യസ്‌ത തരത്തി​ലുള്ള രണ്ടു മൃഗങ്ങളെ ഒരു നുകത്തിൽ കെട്ടി​യാൽ അവ കഷ്ടപ്പെ​ടും. ഇതു​പോ​ലെ, ഒരു ക്രിസ്‌ത്യാ​നി വിശ്വാ​സി​യ​ല്ലാത്ത ഒരാളെ വിവാഹം ചെയ്‌താൽ പല പ്രശ്‌ന​ങ്ങ​ളും നേരി​ടേ​ണ്ടി​വ​രും

6. വിവാ​ഹ​ബ​ന്ധ​ത്തെ​ക്കു​റിച്ച്‌ യഹോവ പറയു​ന്നതു ശ്രദ്ധി​ക്കു​ക

പണ്ട്‌ ഇസ്രാ​യേ​ലിൽ ഉണ്ടായി​രുന്ന ചില പുരു​ഷ​ന്മാർ സ്വന്തം താത്‌പ​ര്യ​ങ്ങൾക്കു​വേണ്ടി അവരുടെ ഭാര്യ​മാ​രെ വിവാ​ഹ​മോ​ചനം ചെയ്‌തു. മലാഖി 2:13, 14, 16 വായി​ക്കുക. എന്നിട്ട്‌ ഈ ചോദ്യം ചർച്ച ചെയ്യുക:

  • വ്യഭി​ചാ​രം എന്ന കാരണ​ത്താ​ല​ല്ലാ​തെ വിവാ​ഹ​മോ​ചനം ചെയ്യു​ന്ന​തി​നെ യഹോവ വെറു​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

വ്യഭിചാരവും വിവാ​ഹ​മോ​ച​ന​വും നിരപ​രാ​ധി​യായ ഇണയ്‌ക്കും കുട്ടി​കൾക്കും വലിയ വിഷമം വരുത്തി​വെ​ക്കും

വീഡി​യോ കാണുക. എന്നിട്ട്‌ താഴെ കൊടു​ത്തി​രി​ക്കുന്ന ചോദ്യം ചർച്ച ചെയ്യുക.

  • യഹോ​വയെ സേവി​ക്കാത്ത ഒരാളാണ്‌ നിങ്ങളു​ടെ ഇണയെ​ങ്കി​ലും നിങ്ങൾക്ക്‌ എങ്ങനെ വിവാ​ഹ​ജീ​വി​തം സന്തോ​ഷ​ക​ര​മാ​ക്കാം?

7. വിവാ​ഹ​ജീ​വി​ത​ത്തിൽ യഹോവ വെച്ചി​രി​ക്കുന്ന നിലവാ​രങ്ങൾ പാലി​ക്കു​ക

വിവാ​ഹ​ജീ​വി​ത​ത്തിൽ യഹോവ വെച്ചി​രി​ക്കുന്ന നിലവാ​രങ്ങൾ പാലി​ക്കു​ന്ന​തിന്‌ ഒരു വ്യക്തിക്കു നല്ല ശ്രമം ചെയ്യേ​ണ്ടി​വ​ന്നേ​ക്കാം. c എന്നാൽ അങ്ങനെ ചെയ്യു​ന്ന​വരെ യഹോവ അനു​ഗ്ര​ഹി​ക്കും. വീഡി​യോ കാണുക.

എബ്രായർ 13:4 വായി​ക്കുക. എന്നിട്ട്‌ ഈ ചോദ്യം ചർച്ച ചെയ്യുക:

  • വിവാ​ഹ​ത്തെ​ക്കു​റിച്ച്‌ യഹോവ പറഞ്ഞി​രി​ക്കുന്ന കാര്യങ്ങൾ ന്യായ​മാ​ണെന്നു നിങ്ങൾക്കു തോന്നു​ന്നു​ണ്ടോ, എന്തു​കൊണ്ട്‌?

ക്രിസ്‌ത്യാ​നി​കളുടെ വിവാ​ഹ​ത്തിനും വിവാ​ഹ​മോ​ച​ന​ത്തിനും നിയ​മാംഗീ​കാര​മുണ്ടാ​യിരി​ക്കാൻ യഹോവ പ്രതീ​ക്ഷി​ക്കു​ന്നു. കാരണം, മിക്ക രാജ്യ​ങ്ങ​ളി​ലും ഗവൺമെന്റ്‌ അത്‌ ആവശ്യ​പ്പെ​ടു​ന്നുണ്ട്‌. തീത്തോസ്‌ 3:1 വായി​ക്കുക. എന്നിട്ട്‌ ഈ ചോദ്യം ചർച്ച ചെയ്യുക:

  • നിങ്ങൾ വിവാ​ഹി​ത​നാ​ണെ​ങ്കിൽ നിങ്ങളു​ടെ വിവാ​ഹത്തിന്‌ നിയമാം​ഗീകാ​രമു​ണ്ടോ?

ആരെങ്കിലും ഇങ്ങനെ ചോദി​ച്ചാൽ: “ഒരുമിച്ച്‌ താമസി​ക്കു​ന്ന​തി​ലെന്താ കുഴപ്പം? കല്യാണം കഴിക്ക​ണ​മെന്ന്‌ എന്താണ്‌ ഇത്ര നിർബന്ധം?”

  • നിങ്ങൾ എങ്ങനെ ഉത്തരം പറയും?

ചുരു​ക്ക​ത്തിൽ

ഏകാകി​യാ​യി ജീവി​ക്കു​ന്ന​തും വിവാഹം കഴിച്ച്‌ ജീവി​ക്കു​ന്ന​തും യഹോ​വ​യിൽനി​ന്നുള്ള സമ്മാന​ങ്ങ​ളാണ്‌. രണ്ടിനും അതി​ന്റേ​തായ സന്തോ​ഷ​വും സംതൃ​പ്‌തി​യും തരാൻ കഴിയും. പക്ഷേ നമ്മുടെ ജീവിതം യഹോവ പറയു​ന്ന​തു​പോ​ലെ ആയിരി​ക്ക​ണ​മെന്നു മാത്രം.

ഓർക്കുന്നുണ്ടോ?

  • ഏകാകി​യാ​യി​രി​ക്കുന്ന കാലം ഒരാൾക്ക്‌ എങ്ങനെ​യാ​ണു നന്നായി ഉപയോ​ഗി​ക്കാൻ കഴിയു​ന്നത്‌?

  • സഹക്രി​സ്‌ത്യാ​നി​യെ മാത്രമേ വിവാഹം കഴിക്കാ​വൂ എന്നു ബൈബിൾ പറയു​ന്നത്‌ എന്തു​കൊണ്ട്‌?

  • വിവാ​ഹ​മോ​ച​ന​ത്തി​നുള്ള ഒരേ ഒരു തിരു​വെ​ഴു​ത്ത​ടി​സ്ഥാ​നം എന്താണ്‌?

നിങ്ങൾക്കു ചെയ്യാൻ

കൂടുതൽ മനസ്സി​ലാ​ക്കാൻ

‘കർത്താ​വിൽ മാത്രമേ വിവാഹം കഴിക്കാ​വൂ’ എന്നു പറഞ്ഞാൽ എന്താണ്‌ അർഥം?

“വായന​ക്കാ​രിൽനി​ന്നുള്ള ചോദ്യ​ങ്ങൾ” (വീക്ഷാ​ഗോ​പു​രം 2004 ജൂലൈ 1)

ഡേറ്റിങ്ങിന്റെ കാര്യ​ത്തി​ലും വിവാ​ഹ​ത്തി​ന്റെ കാര്യ​ത്തി​ലും നല്ല തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാൻ സഹായി​ക്കുന്ന രണ്ടു വീഡി​യോ അവതര​ണങ്ങൾ കാണുക.

വിവാഹത്തിനായി ഒരുങ്ങൽ (11:53)

വിട്ടുകളഞ്ഞതിനെക്കാൾ ഏറെ വിലയുള്ള കാര്യങ്ങൾ യഹോവ തനിക്കു തന്നെന്ന്‌ ഒരു സഹോ​ദരൻ പറയുന്നു. അനുഭവം കാണാം.

ഒരിക്കൽ അവൾ സത്യം മനസ്സി​ലാ​ക്കും (1:56)

വിവാഹമോചനം ചെയ്യാ​നോ വേർപി​രി​ഞ്ഞു​നിൽക്കാ​നോ തീരു​മാ​നി​ക്കു​ന്ന​തി​നു മുമ്പ്‌ ഒരു വ്യക്തി എന്തൊക്കെ കാര്യങ്ങൾ ചിന്തി​ക്കണം?

“‘ദൈവം കൂട്ടി​ച്ചേർത്ത​തി​നെ’ ആദരി​ക്കുക” (വീക്ഷാ​ഗോ​പു​രം 2018 ഡിസംബർ)

a വ്യഭി​ചാ​രം ഉൾപ്പെ​ടാത്ത സാഹച​ര്യ​ങ്ങ​ളിൽ വേർപി​രിഞ്ഞ്‌ താമസി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ ബൈബിൾ എന്താണു പറയു​ന്നത്‌? പിൻകു​റിപ്പ്‌ 4 കാണുക.

b ചില സ്ഥലങ്ങളിൽ മാതാ​പി​താ​ക്ക​ളാണ്‌ മക്കൾക്കു​വേണ്ടി വിവാ​ഹ​യി​ണയെ കണ്ടെത്തു​ന്നത്‌. സ്‌നേ​ഹ​മുള്ള മാതാ​പി​താ​ക്കൾ പണത്തി​നോ സമൂഹ​ത്തി​ലെ നിലയ്‌ക്കോ ഒന്നുമല്ല ഒന്നാം സ്ഥാനം കൊടു​ക്കു​ന്നത്‌, മറിച്ച്‌ യഹോ​വയെ സ്‌നേ​ഹി​ക്കുന്ന വ്യക്തി​യാ​ണോ എന്നതി​നാണ്‌.

c നിങ്ങൾ വിവാഹം കഴിക്കാ​തെ​യാണ്‌ ഒരാ​ളോ​ടൊ​പ്പം ജീവി​ക്കു​ന്ന​തെ​ങ്കിൽ ആ വ്യക്തിയെ വിവാഹം കഴിക്ക​ണോ അതോ ഉപേക്ഷി​ക്ക​ണോ എന്നു തീരു​മാ​നി​ക്കേ​ണ്ടതു നിങ്ങളാണ്‌.