വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 44

എല്ലാ ആഘോ​ഷ​ങ്ങ​ളും ദൈവ​ത്തിന്‌ ഇഷ്ടമു​ള്ള​വ​യാ​ണോ?

എല്ലാ ആഘോ​ഷ​ങ്ങ​ളും ദൈവ​ത്തിന്‌ ഇഷ്ടമു​ള്ള​വ​യാ​ണോ?

നമ്മൾ ജീവിതം ആസ്വദി​ക്കാൻ യഹോവ ആഗ്രഹി​ക്കു​ന്നു. ഇടയ്‌ക്കൊ​ക്കെ നമ്മുടെ ജീവി​ത​ത്തിൽ ആഘോ​ഷ​വേ​ളകൾ ഉണ്ടായി​രി​ക്കാ​നും ദൈവം ആഗ്രഹി​ക്കു​ന്നു. എന്നാൽ എല്ലാ ആഘോ​ഷ​ങ്ങ​ളും എല്ലാ വിശേ​ഷ​ദി​വ​സ​ങ്ങ​ളും യഹോ​വ​യ്‌ക്ക്‌ ഇഷ്ടമു​ള്ള​വ​യാ​ണോ? ഇക്കാര്യ​ത്തിൽ യഹോവ ഇഷ്ടപ്പെ​ടുന്ന വിധത്തിൽ നമുക്ക്‌ എങ്ങനെ പ്രവർത്തി​ക്കാൻ കഴിയും?

1. പല ആഘോ​ഷ​ങ്ങ​ളും യഹോ​വയെ സന്തോ​ഷി​പ്പി​ക്കു​ന്ന​വയല്ല, എന്തു​കൊണ്ട്‌?

ദൈവ​വ​ചനം പറയു​ന്ന​തി​നു വിരു​ദ്ധ​മാ​യി​ട്ടുള്ള കാര്യ​ങ്ങ​ളാണ്‌ ഇന്നുള്ള പല ആഘോ​ഷ​ങ്ങ​ളു​ടെ​യും അടിസ്ഥാ​നം. ഇനി, മറ്റു പലതി​ന്റെ​യും തുടക്കം ക്രിസ്‌തീ​യമല്ല. അവയിൽ ചിലതി​നു വ്യാജ​മ​ത​വു​മാ​യി ബന്ധമുണ്ട്‌. മരിച്ചു​പോ​യ​വ​രു​ടെ ആത്മാവ്‌ ജീവി​ച്ചി​രി​ക്കു​ന്നു എന്ന ആശയ​ത്തോ​ടും ഭൂതവി​ദ്യ​യോ​ടും ഒക്കെ പല ആഘോ​ഷ​ങ്ങൾക്കും ബന്ധമുണ്ട്‌. ഇനി, ചില ആഘോ​ഷ​ങ്ങ​ളു​ടെ അടിസ്ഥാ​നം​തന്നെ അന്ധവി​ശ്വാ​സ​മോ ഭാഗ്യ​ത്തി​ലുള്ള വിശ്വാ​സ​മോ ആണ്‌. (യശയ്യ 65:11) “അവരിൽനിന്ന്‌ അകന്നു​മാ​റൂ, അശുദ്ധ​മാ​യതു തൊട​രുത്‌” എന്നാണ്‌ യഹോവ തന്റെ ആരാധ​കർക്കു മുന്നറി​യി​പ്പു നൽകി​യി​രി​ക്കു​ന്നത്‌.—2 കൊരി​ന്ത്യർ 6:17. a

2. വ്യക്തി​കൾക്ക്‌ അർഹി​ക്കു​ന്ന​തി​ലും അധികം ആദരവു കൊടു​ക്കുന്ന ആഘോ​ഷ​ങ്ങ​ളെ​ക്കു​റിച്ച്‌ യഹോ​വ​യ്‌ക്ക്‌ എന്താണു തോന്നു​ന്നത്‌?

‘നിസ്സാ​ര​രായ മനുഷ്യ​രിൽ ആശ്രയം വെക്കുന്ന’ ഒരു കെണി​യിൽ അകപ്പെ​ട്ടു​പോ​ക​രുത്‌ എന്ന്‌ യഹോവ നമുക്കു മുന്നറി​യിപ്പ്‌ തരുന്നു. (യിരെമ്യ 17:5 വായി​ക്കുക.) ചില വിശേ​ഷ​ദി​വ​സങ്ങൾ ഭരണാ​ധി​കാ​രി​ക​ളെ​യോ സൈനി​ക​രെ​യോ ആദരി​ക്കു​ന്ന​തി​നു​വേ​ണ്ടി​യു​ള്ള​താണ്‌. ദേശീയ ചിഹ്നങ്ങൾക്ക്‌ ആദരവു കൊടു​ക്കുന്ന ആഘോ​ഷ​ങ്ങ​ളും സ്വാത​ന്ത്ര്യം കിട്ടി​യ​തി​നോ​ടു ബന്ധപ്പെ​ട്ടുള്ള ആഘോ​ഷ​ങ്ങ​ളും ഇന്നുണ്ട്‌. (1 യോഹ​ന്നാൻ 5:21) ഇനി, രാഷ്ട്രീ​യ​സം​ഘ​ട​ന​ക​ളെ​യോ സാമൂ​ഹി​ക​സം​ഘ​ട​ന​ക​ളെ​യോ പിന്തു​ണ​യ്‌ക്കു​ന്ന​തി​ന്റെ ഭാഗമാ​യി നടത്തുന്ന ചില ആഘോ​ഷ​ങ്ങ​ളും ഉണ്ട്‌. ആളുകൾക്കോ സംഘട​ന​കൾക്കോ അർഹി​ക്കാത്ത ആദരവും ബഹുമാ​ന​വും ഒക്കെ കൊടു​ക്കുന്ന ആഘോ​ഷ​രീ​തി​കളെ യഹോവ എങ്ങനെ​യാ​യി​രി​ക്കും കാണു​ന്നത്‌? പ്രത്യേ​കിച്ച്‌, തന്റെ ഉദ്ദേശ്യ​ങ്ങൾക്കെ​തി​രായ ആശയങ്ങളെ പിന്തു​ണ​യ്‌ക്കുന്ന വ്യക്തി​ക​ളെ​യും സംഘട​ന​ക​ളെ​യും?

3. യഹോ​വ​യ്‌ക്ക്‌ ഇഷ്ടപ്പെ​ടാത്ത ഏതൊക്കെ പെരു​മാ​റ്റ​രീ​തി​ക​ളാണ്‌ ചില ആഘോ​ഷ​പ​രി​പാ​ടി​ക​ളിൽ ഉള്ളത്‌?

‘അമിത​മായ മദ്യപാ​നം, വന്യമായ ആഘോഷം, മത്സരി​ച്ചുള്ള കുടി’ ഇവയൊ​ക്കെ ബൈബിൾ കുറ്റം​വി​ധി​ക്കു​ന്നു. (1 പത്രോസ്‌ 4:3) ഇന്നു ചില ആഘോ​ഷ​പ​രി​പാ​ടി​ക​ളിൽ ആളുകൾ യാതൊ​രു ആത്മനി​യ​ന്ത്ര​ണ​വും ഇല്ലാ​തെ​യാ​ണു പെരു​മാ​റു​ന്നത്‌. ചില ആഘോ​ഷങ്ങൾ അധാർമി​ക​മായ കാര്യങ്ങൾ ചെയ്യു​ന്ന​തിന്‌ പ്രോ​ത്സാ​ഹനം കൊടു​ക്കു​ന്ന​വ​യാണ്‌. നമ്മൾ യഹോ​വ​യു​ടെ സുഹൃ​ത്തു​ക്ക​ളാ​കാൻ ആഗ്രഹി​ക്കു​ന്നെ​ങ്കിൽ ഇത്തരം അശുദ്ധ​മായ കാര്യ​ങ്ങ​ളിൽനിന്ന്‌ ഒഴിവു​ള്ള​വ​രാ​യി​രി​ക്കണം.

ആഴത്തിൽ പഠിക്കാൻ

ആഘോഷങ്ങളുടെയും വിശേ​ഷ​ദി​വ​സ​ങ്ങ​ളു​ടെ​യും കാര്യ​ത്തിൽ യഹോ​വ​യ്‌ക്ക്‌ ഇഷ്ടപ്പെ​ടുന്ന വിധത്തിൽ നല്ല തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാൻ നമുക്ക്‌ എങ്ങനെ കഴിയും എന്നു നോക്കാം.

4. യഹോ​വ​യ്‌ക്ക്‌ ഇഷ്ടമല്ലാത്ത ആഘോ​ഷങ്ങൾ ഒഴിവാ​ക്കു​ക

എഫെസ്യർ 5:10 വായി​ക്കുക. എന്നിട്ട്‌ ഈ ചോദ്യ​ങ്ങൾ ചർച്ച ചെയ്യുക:

  • ഒരു ആഘോ​ഷ​പ​രി​പാ​ടി​യിൽ പങ്കെടു​ക്ക​ണോ വേണ്ടയോ എന്നു തീരു​മാ​നി​ക്കു​ന്ന​തി​നു മുമ്പ്‌ ഏതു കാര്യം നമ്മൾ ഉറപ്പാ​ക്കണം?

  • നിങ്ങളു​ടെ പ്രദേ​ശത്ത്‌ വളരെ പ്രചാ​ര​ത്തി​ലുള്ള ചില ആഘോ​ഷങ്ങൾ ഏതൊ​ക്കെ​യാണ്‌?

  • അതെല്ലാം യഹോവ ഇഷ്ടപ്പെ​ടുന്ന ആഘോ​ഷ​ങ്ങ​ളാ​ണോ?

ഉദാഹ​ര​ണ​ത്തിന്‌, ജന്മദി​നാ​ഘോ​ഷ​ത്തെ​ക്കു​റിച്ച്‌ ദൈവ​ത്തിന്‌ എന്തായി​രി​ക്കും തോന്നു​ന്ന​തെന്നു നിങ്ങൾ ചിന്തി​ച്ചി​ട്ടു​ണ്ടോ? യഹോ​വയെ ആരാധി​ച്ച​വ​രാ​രും ജന്മദി​നം ആഘോ​ഷി​ച്ച​താ​യി ബൈബി​ളിൽ ഒരിട​ത്തും പറയു​ന്നില്ല. എന്നാൽ ബൈബി​ളിൽ ആകെയുള്ള രണ്ടു ജന്മദി​നാ​ഘോ​ഷങ്ങൾ യഹോ​വയെ ആരാധി​ക്കാ​ത്തവർ നടത്തി​യ​താ​യി​രു​ന്നു. ഉൽപത്തി 40:20-22; മത്തായി 14:6-10 എന്നീ വാക്യങ്ങൾ വായി​ക്കുക. എന്നിട്ട്‌ ഈ ചോദ്യ​ങ്ങൾ ചർച്ച ചെയ്യുക:

  • രണ്ടു ജന്മദി​നാ​ഘോ​ഷ​ങ്ങ​ളി​ലും ഒരു​പോ​ലെ എന്താണു സംഭവി​ച്ചത്‌?

  • ജന്മദി​നാ​ഘോ​ഷത്തെ യഹോവ എങ്ങനെ​യാ​യി​രി​ക്കും കാണു​ന്ന​തെ​ന്നാണ്‌ ഈ ബൈബിൾഭാ​ഗ​ങ്ങ​ളിൽനിന്ന്‌ മനസ്സി​ലാ​യത്‌?

എങ്കിലും നിങ്ങൾ ചിന്തി​ച്ചേ​ക്കാം, ‘ഞാൻ ഒരു ജന്മദി​നാ​ഘോ​ഷ​ത്തി​ലോ ബൈബിൾ അംഗീ​ക​രി​ക്കാത്ത ആഘോ​ഷ​പ​രി​പാ​ടി​ക​ളി​ലോ പങ്കെടു​ത്താൽ യഹോവ അത്‌ അത്ര കാര്യ​മാ​ക്കു​മോ?’ പുറപ്പാട്‌ 32:1-8 വായി​ക്കുക. എന്നിട്ട്‌ വീഡി​യോ കാണുക. അതിനു ശേഷം ഈ ചോദ്യ​ങ്ങൾ ചർച്ച ചെയ്യുക:

  • യഹോ​വ​യ്‌ക്ക്‌ ഇഷ്ടമു​ള്ളത്‌ എന്താ​ണെന്നു നമ്മൾ ഉറപ്പാ​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

  • നമുക്ക്‌ അത്‌ എങ്ങനെ ചെയ്യാം?

ഒരു ആഘോഷം ദൈവ​ത്തിന്‌ ഇഷ്ടപ്പെ​ടു​ന്ന​താ​ണോ എന്ന്‌ എങ്ങനെ മനസ്സി​ലാ​ക്കാം?

  • ബൈബി​ളി​നോട്‌ യോജി​ക്കാത്ത ആശയങ്ങ​ളിൽനി​ന്നാ​ണോ ഈ ആഘോഷം വന്നത്‌? അത്‌ അറിയാൻ ആ ആഘോ​ഷ​ത്തി​ന്റെ തുടക്കം എവി​ടെ​നി​ന്നാണ്‌ എന്നു മനസ്സി​ലാ​ക്കുക.

  • ആ ആഘോഷം ഏതെങ്കി​ലും മനുഷ്യർക്കോ സംഘട​ന​കൾക്കോ ദേശീ​യ​ചി​ഹ്ന​ങ്ങൾക്കോ അർഹി​ക്കു​ന്ന​തി​ലും അധികം ആദരവു കൊടു​ക്കു​ന്ന​താ​ണോ? നമ്മൾ മറ്റ്‌ ആരെക്കാ​ളും എന്തി​നെ​ക്കാ​ളും ആദരി​ക്കു​ന്നത്‌ യഹോ​വ​യെ​യാ​ണെന്ന്‌ ഓർക്കുക. ലോക​ത്തി​ലെ പ്രശ്‌നങ്ങൾ പരിഹ​രി​ക്കാൻ യഹോ​വ​യ്‌ക്കു മാത്രമേ കഴിയൂ എന്ന വിശ്വാ​സ​വും നമുക്കുണ്ട്‌.

  • ബൈബിൾ വെച്ചി​രി​ക്കുന്ന നിലവാ​ര​ങ്ങൾക്ക്‌ എതിരാ​യി​ട്ടുള്ള ആചാര​ങ്ങ​ളും അനുഷ്‌ഠാ​ന​ങ്ങ​ളും ഈ ആഘോ​ഷ​ത്തി​ലു​ണ്ടോ? ദൈവം വെച്ചി​രി​ക്കുന്ന ധാർമിക നിലവാ​രങ്ങൾ അനുസ​രി​ച്ചു​കൊണ്ട്‌ നമ്മൾ ശുദ്ധരാ​യി​രി​ക്കണം.

5. നമ്മുടെ വിശ്വാ​സ​ങ്ങളെ മാനി​ക്കാൻ എങ്ങനെ മറ്റുള്ള​വരെ സഹായി​ക്കാം?

യഹോ​വ​യ്‌ക്ക്‌ ഇഷ്ടമല്ലാത്ത ആഘോ​ഷ​ങ്ങ​ളിൽ പങ്കെടു​ക്കാൻ മറ്റുള്ളവർ നിർബ​ന്ധി​ക്കു​മ്പോൾ പിടി​ച്ചു​നിൽക്കാൻ അത്ര എളുപ്പമല്ല. നമ്മുടെ തീരു​മാ​ന​ങ്ങ​ളെ​ക്കു​റിച്ച്‌ വളരെ ക്ഷമയോ​ടും സ്‌നേ​ഹ​ത്തോ​ടും നയത്തോ​ടും കൂടെ മറ്റുള്ള​വ​രോ​ടു പറയുക. ഇത്‌ എങ്ങനെ ചെയ്യാ​നാ​കു​മെന്ന്‌ മനസ്സി​ലാ​ക്കാൻ വീഡി​യോ കാണുക.

മത്തായി 7:12 വായി​ക്കുക. എന്നിട്ട്‌ ഈ ചോദ്യ​ങ്ങൾ ചർച്ച ചെയ്യുക:

  • വിശ്വാ​സ​ത്തി​ലി​ല്ലാത്ത നമ്മുടെ കുടും​ബാം​ഗ​ങ്ങ​ളോട്‌ ചില ആഘോ​ഷ​ങ്ങ​ളിൽ പങ്കെടു​ക്ക​രു​തെന്ന്‌ പറയു​ന്നതു ശരിയാ​ണോ? വായിച്ച വാക്യ​ത്തി​ന്റെ അടിസ്ഥാ​ന​ത്തിൽ ഒരു അഭി​പ്രാ​യം പറയാ​മോ?

  • കുടും​ബാം​ഗ​ങ്ങ​ളോ​ടൊ​പ്പം പല ആഘോ​ഷ​ങ്ങ​ളി​ലും നമ്മൾ പങ്കെടു​ക്കു​ന്നി​ല്ലെ​ങ്കി​ലും നമ്മൾ അവരെ സ്‌നേ​ഹി​ക്കു​ന്നു​ണ്ടെ​ന്നും അവർ നമുക്കു വേണ്ട​പ്പെ​ട്ട​വ​രാ​ണെ​ന്നും തോന്നാൻ നിങ്ങൾക്ക്‌ എന്തൊക്കെ ചെയ്യാം?

6. നമ്മൾ സന്തോ​ഷ​മു​ള്ള​വ​രാ​യി​രി​ക്കാൻ യഹോവ ആഗ്രഹി​ക്കു​ന്നു

നമ്മളെ​ല്ലാ​വ​രും വീട്ടു​കാ​രോ​ടും കൂട്ടു​കാ​രോ​ടും ഒപ്പം സന്തോ​ഷി​ക്കാൻ യഹോവ ആഗ്രഹി​ക്കു​ന്നു. സഭാ​പ്ര​സം​ഗകൻ 8:15 വായി​ക്കുക. എന്നിട്ട്‌ ഈ ചോദ്യം ചർച്ച ചെയ്യുക:

  • നമ്മൾ സന്തോ​ഷ​മു​ള്ള​വ​രാ​യി​രി​ക്കാൻ യഹോവ ആഗ്രഹി​ക്കു​ന്നു​ണ്ടെന്ന്‌ ഈ വാക്യം കാണി​ക്കു​ന്നത്‌ എങ്ങനെ​യാണ്‌?

തന്റെ ജനം സന്തോ​ഷി​ക്കാ​നും ഉല്ലാസ​സ​മ​യങ്ങൾ ഒരുമിച്ച്‌ ചെലവി​ടാ​നും യഹോ​വ​യും ആഗ്രഹി​ക്കു​ന്നുണ്ട്‌. അതു നമുക്ക്‌ എങ്ങനെ അറിയാം? വീഡി​യോ കാണുക. യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ അന്താരാ​ഷ്‌ട്ര കൺ​വെൻ​ഷ​നു​കൾ അതിനു തെളിവു നൽകുന്നു.

ഗലാത്യർ 6:10 വായി​ക്കുക. എന്നിട്ട്‌ ഈ ചോദ്യ​ങ്ങൾ ചർച്ച ചെയ്യുക:

  • ഏതെങ്കി​ലും വിശേ​ഷ​ദി​വ​സ​ങ്ങ​ളിൽ മാത്ര​മാ​ണോ നമുക്കു മറ്റുള്ള​വർക്കു ‘നന്മ ചെയ്യാൻ’ കഴിയു​ന്നത്‌?

  • ‘വിശേ​ഷ​ദി​വ​സ​മാ​ണ​ല്ലോ, സമ്മാനം കൊടു​ക്ക​ണ​മ​ല്ലോ’ എന്ന ചിന്തയിൽ സമ്മാനം കൊടു​ക്കു​മ്പോ​ഴാ​ണോ സന്തോഷം ലഭിക്കു​ന്നത്‌, അതോ ഉള്ളിൽ ആഗ്രഹം തോന്നി​യിട്ട്‌ കൊടു​ക്കു​മ്പോ​ഴാ​ണോ?

  • യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ പലരും മക്കൾക്കു​വേണ്ടി രസകര​മായ പരിപാ​ടി​കൾ സംഘടി​പ്പി​ക്കാ​റുണ്ട്‌. ഇടയ്‌ക്കൊ​ക്കെ സമ്മാന​ങ്ങ​ളും കൊടു​ക്കും. മക്കളെ സന്തോ​ഷി​പ്പി​ക്കാൻ അതു​പോ​ലെ എന്തെങ്കി​ലും ചെയ്യാ​നാ​കു​മോ?

ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ: “നമ്മൾ ആഘോ​ഷ​ങ്ങ​ളു​ടെ​യെ​ല്ലാം തുടക്കം അന്വേ​ഷിച്ച്‌ പോക​ണോ? ഇതൊക്കെ വീട്ടു​കാ​രു​ടെ​യും കൂട്ടു​കാ​രു​ടെ​യും കൂടെ സന്തോ​ഷി​ക്കാ​നുള്ള ഒരു അവസര​മാ​യി കണ്ടാൽപ്പോ​രേ?”

  • നിങ്ങൾ എന്തു മറുപടി പറയും?

ചുരു​ക്ക​ത്തിൽ

യഹോ​വ​യു​ടെ ആഗ്രഹം നമ്മൾ കുടും​ബാം​ഗ​ങ്ങ​ളോ​ടും സുഹൃ​ത്തു​ക്ക​ളോ​ടും ഒപ്പം സമയം ചെലവ​ഴി​ക്ക​ണ​മെ​ന്നാണ്‌. എന്നാൽ തന്നെ വിഷമി​പ്പി​ക്കുന്ന ആഘോ​ഷ​ങ്ങ​ളിൽ നമ്മൾ പങ്കെടു​ക്ക​രു​തെ​ന്നും യഹോവ ആഗ്രഹി​ക്കു​ന്നു.

ഓർക്കുന്നുണ്ടോ?

  • ഒരു ആഘോഷം യഹോ​വ​യ്‌ക്ക്‌ ഇഷ്ടപ്പെ​ടു​ന്ന​താ​ണോ എന്നു തീരു​മാ​നി​ക്കാൻ എന്തൊക്കെ ചോദ്യ​ങ്ങൾ നമ്മൾ നമ്മളോ​ടു​തന്നെ ചോദി​ക്കണം?

  • ആഘോ​ഷ​ദി​വ​സ​ങ്ങ​ളോ​ടു ബന്ധപ്പെട്ട നമ്മുടെ തീരു​മാ​നങ്ങൾ നമുക്ക്‌ എങ്ങനെ കുടും​ബാം​ഗ​ങ്ങ​ളോ​ടും സുഹൃ​ത്തു​ക്ക​ളോ​ടും വിശദീ​ക​രി​ക്കാൻ കഴിയും?

  • നമ്മൾ സന്തോ​ഷ​ത്തോ​ടി​രി​ക്കാൻ യഹോവ ആഗ്രഹി​ക്കു​ന്നുണ്ട്‌ എന്ന്‌ എങ്ങനെ അറിയാം?

നിങ്ങൾക്കു ചെയ്യാൻ

കൂടുതൽ മനസ്സി​ലാ​ക്കാൻ

ക്രിസ്‌ത്യാനികൾ ആഘോ​ഷി​ക്കാത്ത ചില വിശേ​ഷ​ദി​വ​സങ്ങൾ ഏതൊ​ക്കെ​യാ​ണെന്നു നോക്കാം.

“യഹോ​വ​യു​ടെ സാക്ഷികൾ ചില വിശേ​ഷ​ദി​വ​സങ്ങൾ ആഘോ​ഷി​ക്കാ​ത്തത്‌ എന്തു​കൊണ്ട്‌?” (വെബ്‌​സൈ​റ്റി​ലെ ലേഖനം)

പിറന്നാൾ ആഘോ​ഷങ്ങൾ ദൈവം ഇഷ്ടപ്പെ​ടു​ന്നില്ല എന്നു നമ്മൾ വിശ്വ​സി​ക്കാ​നുള്ള നാലു കാരണങ്ങൾ നോക്കാം.

“യഹോ​വ​യു​ടെ സാക്ഷികൾ പിറന്നാൾ ആഘോ​ഷി​ക്കാ​ത്തത്‌ എന്തു​കൊ​ണ്ടാണ്‌?” (വെബ്‌​സൈ​റ്റി​ലെ ലേഖനം)

യഹോവയെ സ്‌നേ​ഹിക്കുന്ന കൊച്ചു​കുട്ടി​കൾക്ക്‌ എങ്ങനെ അവധി​ക്കാല​ങ്ങളിൽ യഹോവയെ സന്തോഷിപ്പിക്കുന്ന രീതിയിൽ പ്രവർ​ത്തിക്കാ​മെന്നു കാണുക.

നിങ്ങൾ യഹോവയ്‌ക്കു വിലപ്പെട്ടവരാണ്‌ (11:35)

ലക്ഷക്കണക്കിനു ക്രിസ്‌ത്യാ​നി​കൾ ക്രിസ്‌തു​മസ്സ്‌ ആഘോ​ഷി​ക്കു​ന്നില്ല. ആ തീരു​മാ​ന​ത്തെ​ക്കു​റിച്ച്‌ അവർക്ക്‌ എന്താണു തോന്നു​ന്നത്‌?

“അവർക്ക്‌ ഒരു നഷ്ടബോ​ധ​വും ഇല്ല” (വെബ്‌​സൈ​റ്റി​ലെ ലേഖനം)

a മറ്റുള്ളവർ ചില വിശേ​ഷ​ദി​വ​സങ്ങൾ ആഘോ​ഷി​ക്കു​മ്പോൾ, നമുക്ക്‌ എന്തു ചെയ്യാം എന്നതി​നെ​ക്കു​റിച്ച്‌ കൂടുതൽ അറിയാൻ പിൻകു​റിപ്പ്‌ 5 കാണുക.