വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 45

നിഷ്‌പ​ക്ഷ​രാ​യി​രി​ക്കുക എന്നതിന്റെ അർഥം

നിഷ്‌പ​ക്ഷ​രാ​യി​രി​ക്കുക എന്നതിന്റെ അർഥം

‘നിങ്ങൾ ലോക​ത്തി​ന്റെ ഭാഗമാ​യി​രി​ക്ക​രുത്‌’ എന്നാണ്‌ യേശു തന്റെ അനുഗാ​മി​കളെ പഠിപ്പി​ച്ചത്‌. (യോഹ​ന്നാൻ 15:19) ലോക​ത്തി​ന്റെ രാഷ്ട്രീ​യ​കാ​ര്യ​ങ്ങ​ളി​ലും യുദ്ധങ്ങ​ളി​ലും പക്ഷംപി​ടി​ക്കാ​തി​രി​ക്കു​ന്നത്‌ ഇതിൽ ഉൾപ്പെ​ടു​ന്നു. എന്നാൽ നിഷ്‌പ​ക്ഷ​രാ​യി​രി​ക്കു​ന്നത്‌ എപ്പോ​ഴും അത്ര എളുപ്പ​മുള്ള കാര്യമല്ല. കാരണം നമ്മൾ അങ്ങനെ നിലപാ​ടെ​ടു​ക്കു​മ്പോൾ ആളുകൾ കളിയാ​ക്കി​യേ​ക്കാം. അങ്ങനെ​യാ​ണെ​ങ്കിൽ നമുക്ക്‌ എങ്ങനെ നിഷ്‌പക്ഷത കാണി​ച്ചു​കൊണ്ട്‌ യഹോ​വ​യോ​ടു വിശ്വ​സ്‌ത​രാ​യി​രി​ക്കാൻ കഴിയും?

1. യഥാർഥ ക്രിസ്‌ത്യാ​നി​കൾ ഗവൺമെ​ന്റു​കളെ എങ്ങനെ​യാണ്‌ കാണു​ന്നത്‌?

ക്രിസ്‌ത്യാ​നി​കൾ ഗവൺമെ​ന്റു​കൾക്ക്‌ ആദരവും ബഹുമാ​ന​വും കൊടു​ക്കു​ന്ന​വ​രാണ്‌. യേശു പറഞ്ഞതു​പോ​ലെ അവർ ‘സീസർക്കു​ള്ളത്‌ സീസർക്ക്‌ കൊടു​ക്കു​ന്നു.’ അതായത്‌, നികുതി അടയ്‌ക്കു​ന്ന​തുൾപ്പെടെ രാജ്യത്തെ നിയമ​ങ്ങ​ളെ​ല്ലാം അനുസ​രി​ക്കു​ന്നു. (മർക്കോസ്‌ 12:17) യഹോവ അനുവ​ദി​ക്കു​ന്ന​തു​കൊണ്ട്‌ മാത്ര​മാ​ണു മനുഷ്യർക്ക്‌ ഇന്നു ഭരണം നടത്താൻ കഴിയു​ന്നത്‌ എന്നാണു ബൈബിൾ പഠിപ്പി​ക്കു​ന്നത്‌. (റോമർ 13:1) അതു​കൊണ്ട്‌ ദൈവ​ത്തി​ന്റെ അധികാ​ര​ത്തെ​ക്കാൾ താഴ്‌ന്ന, പരിമി​ത​മായ അധികാ​രമേ മനുഷ്യ​ഭ​ര​ണാ​ധി​കാ​രി​കൾക്ക്‌ ഉള്ളൂ. മനുഷ്യ​രു​ടെ പ്രശ്‌നങ്ങൾ പരിഹ​രി​ക്കാൻ ദൈവ​ത്തി​നും സ്വർഗീ​യ​ഗ​വൺമെ​ന്റി​നും മാത്രമേ കഴിയൂ. നമ്മൾ അതിനു​വേ​ണ്ടി​യാ​ണു പ്രതീ​ക്ഷ​യോ​ടെ കാത്തി​രി​ക്കു​ന്നത്‌.

2. നിഷ്‌പ​ക്ഷ​രാ​ണെന്നു നമുക്ക്‌ എങ്ങനെ തെളി​യി​ക്കാം?

യേശു​വി​നെ​പ്പോ​ലെ നമ്മളും രാഷ്ട്രീ​യ​കാ​ര്യ​ങ്ങ​ളിൽ ഉൾപ്പെ​ടില്ല. ഒരിക്കൽ യേശു ചെയ്‌ത ഒരു അത്ഭുതം കണ്ട്‌ ആളുകൾ യേശു​വി​നെ രാജാ​വാ​ക്കാൻ നോക്കി​യ​പ്പോൾ യേശു അതിനു സമ്മതി​ച്ചില്ല. (യോഹ​ന്നാൻ 6:15) എന്തു​കൊണ്ട്‌? യേശു​തന്നെ പിന്നീട്‌ പറഞ്ഞത്‌, “എന്റെ രാജ്യം ഈ ലോക​ത്തി​ന്റെ ഭാഗമല്ല” എന്നാണ്‌. (യോഹ​ന്നാൻ 18:36) യേശു​വി​ന്റെ ശിഷ്യ​ന്മാ​രായ നമ്മൾ ഇന്നു പല വിധങ്ങ​ളിൽ നിഷ്‌പക്ഷത കാണി​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, നമ്മൾ യുദ്ധത്തിൽ ഏർപ്പെ​ടില്ല. (മീഖ 4:3 വായി​ക്കുക.) പതാക​പോ​ലുള്ള ദേശീ​യ​ചി​ഹ്ന​ങ്ങളെ ആദരി​ക്കു​ന്ന​വ​രാ​ണെ​ങ്കി​ലും നമ്മൾ അവയെ വണങ്ങു​ക​യോ ആരാധി​ക്കു​ക​യോ ചെയ്യില്ല. (1 യോഹ​ന്നാൻ 5:21) ഏതെങ്കി​ലും രാഷ്ട്രീ​യ​പാർട്ടി​യു​ടെ​യോ ജനപ്ര​തി​നി​ധി​യു​ടെ​യോ പക്ഷംപി​ടി​ക്കാ​നോ അല്ലെങ്കിൽ അവരെ എതിർക്കാ​നോ നമ്മൾ നോക്കു​ക​യു​മില്ല. ഈ വിധങ്ങ​ളി​ലും മറ്റു വിധങ്ങ​ളി​ലും ദൈവ​ത്തി​ന്റെ ഗവൺമെ​ന്റി​നാണ്‌ പൂർണ​പി​ന്തുണ കൊടു​ക്കു​ന്ന​തെന്നു നമ്മൾ തെളി​യി​ക്കു​ന്നു.

ആഴത്തിൽ പഠിക്കാൻ

നിഷ്‌പക്ഷരായി നിൽക്കാൻ ബുദ്ധി​മു​ട്ടാ​യേ​ക്കാ​വുന്ന സാഹച​ര്യ​ങ്ങൾ എന്തൊ​ക്കെ​യാണ്‌? അത്തരം സന്ദർഭ​ങ്ങ​ളിൽ യഹോ​വയെ സന്തോ​ഷി​പ്പി​ക്കുന്ന തീരു​മാ​നങ്ങൾ എങ്ങനെ എടുക്കാൻ കഴിയും? നമുക്കു നോക്കാം.

3. യഥാർഥ ക്രിസ്‌ത്യാ​നി​കൾ നിഷ്‌പ​ക്ഷ​രാണ്‌

നിഷ്‌പ​ക്ഷ​രാ​യി​രി​ക്കുന്ന കാര്യ​ത്തിൽ യേശു​വും അനുഗാ​മി​ക​ളും നമുക്കു നല്ലൊരു മാതൃക വെച്ചി​രി​ക്കു​ന്നു. റോമർ 13:1, 5-7; 1 പത്രോസ്‌ 2:13, 14 എന്നീ വാക്യങ്ങൾ വായി​ക്കുക. എന്നിട്ട്‌ വീഡി​യോ കാണുക. അതിനു ശേഷം ഈ ചോദ്യ​ങ്ങൾ ചർച്ച ചെയ്യുക:

  • ഗവൺമെന്റ്‌ അധികാ​രി​കളെ ബഹുമാ​നി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

  • ഏതൊക്കെ വിധങ്ങ​ളിൽ നമുക്ക്‌ അധികാ​രി​ക​ളോട്‌ അനുസ​രണം കാണി​ക്കാം?

യുദ്ധം നടക്കു​മ്പോൾ അതിൽ നേരിട്ട്‌ ഉൾപ്പെ​ടാത്ത ചില രാജ്യങ്ങൾ തങ്ങൾ നിഷ്‌പ​ക്ഷ​രാ​ണെന്ന്‌ അവകാ​ശ​പ്പെ​ടാ​റുണ്ട്‌. അതേ സമയം പോര​ടി​ക്കുന്ന രണ്ടു പക്ഷക്കാ​രെ​യും അവർ സഹായി​ക്കു​ക​യും ചെയ്യും. ഇത്‌ യഥാർഥ നിഷ്‌പ​ക്ഷ​ത​യാ​ണോ? യോഹ​ന്നാൻ 17:16 വായി​ക്കുക. എന്നിട്ട്‌ വീഡി​യോ കാണുക. അതിനു ശേഷം ഈ ചോദ്യം ചർച്ച ചെയ്യുക:

  • നിഷ്‌പ​ക്ഷ​രാ​യി​രി​ക്കുക എന്നാൽ എന്താണ്‌ അർഥം?

ദൈവ​നി​യ​മ​ത്തി​നെ​തി​രാ​യി എന്തെങ്കി​ലു​മൊ​രു കാര്യം ചെയ്യാൻ ഗവൺമെന്റ്‌ അധികാ​രി​കൾ നമ്മളോട്‌ ആവശ്യ​പ്പെ​ട്ടാൽ എന്തു ചെയ്യും? പ്രവൃ​ത്തി​കൾ 5:28, 29 വായി​ക്കുക. എന്നിട്ട്‌ വീഡി​യോ കാണുക. അതിനു ശേഷം ഈ ചോദ്യ​ങ്ങൾ ചർച്ച ചെയ്യുക:

  • മനുഷ്യർ വെച്ചി​രി​ക്കുന്ന ഒരു നിയമം ദൈവ​നി​യ​മ​ത്തി​നെ​തി​രാ​യി വരു​ന്നെ​ങ്കിൽ നിങ്ങൾ ഏത്‌ അനുസ​രി​ക്കും?

  • ക്രിസ്‌ത്യാ​നി​കൾക്ക്‌ ഗവൺമെന്റ്‌ അധികാ​രി​കളെ അനുസ​രി​ക്കാൻ കഴിയാ​തെ​വ​രുന്ന ചില സാഹച​ര്യ​ങ്ങൾ പറയാ​മോ?

4. പ്രവൃ​ത്തി​യിൽ മാത്രമല്ല, ചിന്തയി​ലും നിഷ്‌പ​ക്ഷ​രാ​യി​രി​ക്കുക

1 യോഹ​ന്നാൻ 5:21 വായി​ക്കുക. എന്നിട്ട്‌ വീഡി​യോ കാണുക. അതിനു ശേഷം ഈ ചോദ്യ​ങ്ങൾ ചർച്ച ചെയ്യുക:

  • വീഡി​യോ​യിൽ കണ്ട യെങ്കേ എന്ന വ്യക്തി രാഷ്ട്രീ​യ​പാർട്ടി​യിൽ ചേരാ​തി​രി​ക്കാ​നും പതാക​വ​ന്ദ​നം​പോ​ലുള്ള ദേശഭ​ക്തി​പ​ര​മായ ചടങ്ങു​ക​ളിൽ പങ്കെടു​ക്കാ​തി​രി​ക്കാ​നും തീരു​മാ​നി​ച്ചത്‌ എന്തു​കൊണ്ട്‌?

  • യെങ്കേ എടുത്ത തീരു​മാ​നം ശരിയാ​യി​രു​ന്നോ?

നിഷ്‌പക്ഷത കാണി​ക്കേ​ണ്ടി​വ​രുന്ന മറ്റ്‌ ഏതൊക്കെ സാഹച​ര്യ​ങ്ങ​ളുണ്ട്‌? വീഡി​യോ കാണുക. അതിനു ശേഷം ഈ ചോദ്യ​ങ്ങൾ ചർച്ച ചെയ്യുക:

  • രാജ്യങ്ങൾ തമ്മിൽ കായി​ക​മ​ത്സ​രങ്ങൾ നടക്കുന്ന സമയത്ത്‌ നമുക്ക്‌ എങ്ങനെ നിഷ്‌പ​ക്ഷ​രാ​ണെന്ന്‌ തെളി​യി​ക്കാൻ കഴിയും?

  • രാഷ്ട്രീ​യ​നേ​താ​ക്കൾ എടുക്കുന്ന ചില തീരു​മാ​നങ്ങൾ നമുക്കു ഗുണം ചെയ്‌താ​ലും ദോഷം ചെയ്‌താ​ലും നമുക്ക്‌ എങ്ങനെ നിഷ്‌പ​ക്ഷ​രാ​യി​രി​ക്കാൻ കഴിയും?

  • മാധ്യ​മ​ങ്ങ​ളി​ലെ വാർത്ത​ക​ളും കൂട്ടു​കാ​രു​ടെ അഭി​പ്രാ​യ​ങ്ങ​ളും നമ്മുടെ നിഷ്‌പ​ക്ഷ​ത​യ്‌ക്ക്‌ ഒരു തടസ്സമാ​യേ​ക്കാ​വു​ന്നത്‌ എങ്ങനെ?

ചിന്തകളിലും പ്രവൃ​ത്തി​ക​ളി​ലും എങ്ങനെ​യാണ്‌ ഒരു ക്രിസ്‌ത്യാ​നിക്ക്‌ നിഷ്‌പക്ഷത കാണി​ക്കാൻ കഴിയു​ന്നത്‌?

ആരെങ്കിലും ഇങ്ങനെ ചോദി​ച്ചാൽ: “നിങ്ങൾ എന്തു​കൊ​ണ്ടാണ്‌ പതാകയെ വന്ദിക്കാ​ത്ത​തും ദേശീ​യ​ഗാ​നം പാടാ​ത്ത​തും?”

  • നിങ്ങൾ എന്തു മറുപടി പറയും?

ചുരു​ക്ക​ത്തിൽ

ചിന്തകൾകൊ​ണ്ടും വാക്കു​കൾകൊ​ണ്ടും പ്രവൃ​ത്തി​കൾകൊ​ണ്ടും രാഷ്ട്രീ​യ​കാ​ര്യ​ങ്ങ​ളിൽ പക്ഷംപി​ടി​ക്കാ​തി​രി​ക്കാൻ ക്രിസ്‌ത്യാ​നി​കൾ നല്ല ശ്രമം ചെയ്യുന്നു.

ഓർക്കുന്നുണ്ടോ?

  • ഗവൺമെ​ന്റു​കൾക്ക്‌ എന്തു നൽകാൻ നമ്മൾ ബാധ്യ​സ്ഥ​രാണ്‌?

  • രാഷ്ട്രീ​യ​കാ​ര്യ​ങ്ങ​ളിൽ നമ്മൾ നിഷ്‌പ​ക്ഷ​രാ​യി​രി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

  • നിഷ്‌പ​ക്ഷ​രാ​യി നിൽക്കേണ്ട ഏതൊക്കെ സാഹച​ര്യ​ങ്ങൾ നമുക്കു വന്നേക്കാം?

നിങ്ങൾക്കു ചെയ്യാൻ

കൂടുതൽ മനസ്സി​ലാ​ക്കാൻ

നിഷ്‌പക്ഷരായി നിൽക്കാൻ എന്തൊക്കെ ത്യാഗങ്ങൾ നമുക്കു ചെയ്യേ​ണ്ടി​വ​ന്നേ​ക്കാം?

യഹോവ ഞങ്ങളെ ഒരിക്ക​ലും ഉപേക്ഷി​ക്കില്ല (3:14)

നിഷ്‌പക്ഷരായി നിൽക്കാൻ ബുദ്ധി​മു​ട്ടാ​യേ​ക്കാ​വുന്ന സാഹച​ര്യ​ങ്ങൾക്കു​വേണ്ടി കുടും​ബ​ങ്ങൾക്ക്‌ എങ്ങനെ മുൻകൂ​ട്ടി തയ്യാറാ​കാം?

പൊതുപരിപാടികളിൽ നിഷ്‌പക്ഷത പാലി​ക്കുക (4:25)

ഒരു വ്യക്തിക്കു കിട്ടാ​വുന്ന ഏറ്റവും വലിയ ബഹുമതി ഏതാണ്‌?

“ദൈവ​ത്തി​നു സകലവും സാധ്യം” (5:19)

ജോലിയോടുള്ള ബന്ധത്തിൽ തീരു​മാ​ന​ങ്ങ​ളെ​ടു​ക്കു​മ്പോൾ നമുക്ക്‌ എങ്ങനെ ലോക​ത്തി​ന്റെ ഭാഗമ​ല്ലെന്ന്‌ തെളി​യി​ക്കാം?

“ഓരോ​രു​ത്തൻ താന്താന്റെ ചുമടു ചുമക്കു​മ​ല്ലോ” (വീക്ഷാ​ഗോ​പു​രം 2006 മാർച്ച്‌ 15)