വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 46

സമർപ്പ​ണ​ത്തി​ന്റെ​യും സ്‌നാ​ന​ത്തി​ന്റെ​യും പ്രാധാ​ന്യം എന്താണ്‌?

സമർപ്പ​ണ​ത്തി​ന്റെ​യും സ്‌നാ​ന​ത്തി​ന്റെ​യും പ്രാധാ​ന്യം എന്താണ്‌?

യഹോ​വയെ മാത്രമേ ആരാധി​ക്കൂ എന്നും ജീവി​ത​ത്തിൽ യഹോ​വ​യു​ടെ ഇഷ്ടത്തിനേ ഒന്നാം സ്ഥാനം കൊടു​ക്കൂ എന്നും നിങ്ങളു​ടെ പ്രാർഥ​ന​യിൽ യഹോ​വ​യ്‌ക്കു വാക്കു​കൊ​ടു​ക്കു​ന്ന​താ​ണു സമർപ്പണം. (സങ്കീർത്തനം 40:8) അതിനു ശേഷം നിങ്ങൾ സ്‌നാ​ന​മേൽക്കു​ന്നു. സ്‌നാ​ന​പ്പെ​ടു​മ്പോൾ നിങ്ങളു​ടെ ജീവിതം യഹോ​വ​യ്‌ക്കു സമർപ്പി​ച്ചെന്ന്‌ മറ്റുള്ള​വരെ അറിയി​ക്കു​ക​യാണ്‌. ജീവിതം യഹോ​വ​യ്‌ക്കു സമർപ്പി​ക്കുക എന്നതാണ്‌ നമുക്ക്‌ എടുക്കാ​വുന്ന ഏറ്റവും നല്ല തീരു​മാ​നം. നിങ്ങളു​ടെ ജീവിതം മാറ്റി​മ​റി​ക്കുന്ന ഒരു തീരു​മാ​ന​മാ​യി​രി​ക്കും അത്‌. അങ്ങനെ​യൊ​രു തീരു​മാ​ന​മെ​ടു​ക്കാൻ നിങ്ങളെ പ്രേരി​പ്പി​ക്കു​ന്നത്‌ എന്തായി​രി​ക്കും?

1. ഒരാളെ സമർപ്പ​ണ​ത്തിന്‌ പ്രേരി​പ്പി​ക്കുന്ന കാര്യം എന്താണ്‌?

യഹോ​വ​യോ​ടുള്ള സ്‌നേ​ഹം​കൊ​ണ്ടാ​യി​രി​ക്കണം നമ്മൾ യഹോ​വ​യ്‌ക്കു ജീവിതം സമർപ്പി​ക്കേ​ണ്ടത്‌. (1 യോഹ​ന്നാൻ 4:10, 19) ബൈബിൾ ഇങ്ങനെ നമ്മളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു: “നിന്റെ ദൈവ​മായ യഹോ​വയെ നീ നിന്റെ മുഴു​ഹൃ​ദ​യ​ത്തോ​ടും നിന്റെ മുഴു​ദേ​ഹി​യോ​ടും നിന്റെ മുഴു​മ​ന​സ്സോ​ടും നിന്റെ മുഴു​ശ​ക്തി​യോ​ടും കൂടെ സ്‌നേ​ഹി​ക്കണം.” (മർക്കോസ്‌ 12:30) ദൈവത്തെ നമ്മൾ സ്‌നേ​ഹി​ക്കു​ന്നു​ണ്ടെന്ന്‌ വാക്കു​ക​ളി​ലൂ​ടെ മാത്രമല്ല പ്രവൃ​ത്തി​ക​ളി​ലൂ​ടെ​യും കാണി​ക്കണം. പരസ്‌പരം സ്‌നേ​ഹി​ക്കുന്ന ഒരു സ്‌ത്രീ​യും പുരു​ഷ​നും വിവാ​ഹി​ത​രാ​കാൻ തീരു​മാ​നി​ക്കു​ന്ന​തു​പോ​ലെ യഹോ​വ​യോ​ടുള്ള സ്‌നേഹം, ജീവിതം യഹോ​വ​യ്‌ക്കു സമർപ്പിച്ച്‌ സ്‌നാ​ന​മേൽക്കാൻ നമ്മളെ പ്രേരി​പ്പി​ക്കു​ന്നു.

2. സ്‌നാ​ന​മേൽക്കു​ന്ന​വർക്ക്‌ എന്തൊക്കെ അനു​ഗ്ര​ഹ​ങ്ങ​ളാണ്‌ യഹോവ കൊടു​ക്കു​ന്നത്‌?

നിങ്ങൾ സ്‌നാ​ന​മേ​റ്റു​ക​ഴി​യു​മ്പോൾ യഹോ​വ​യു​ടെ സന്തോ​ഷ​മുള്ള കുടും​ബ​ത്തി​ന്റെ ഭാഗമാ​യി​ത്തീ​രു​ന്നു. യഹോ​വ​യ്‌ക്കു നിങ്ങ​ളോ​ടുള്ള സ്‌നേഹം അപ്പോൾ നിങ്ങൾ പല വിധങ്ങ​ളിൽ അനുഭ​വി​ച്ച​റി​യും. അങ്ങനെ യഹോ​വ​യോ​ടു മുമ്പെ​ന്ന​ത്തെ​ക്കാൾ നിങ്ങൾ അടുക്കും. (മലാഖി 3:16-18 വായി​ക്കുക.) സ്‌നേ​ഹ​മുള്ള ഒരു പിതാ​വി​നെ സമീപി​ക്കു​ന്ന​തു​പോ​ലെ നിങ്ങൾക്ക്‌ യഹോ​വ​യോട്‌ അടുക്കാൻ കഴിയും. മാത്രമല്ല യഹോ​വ​യെ​യും നിങ്ങ​ളെ​യും സ്‌നേ​ഹി​ക്കുന്ന, ലോക​മെ​ങ്ങു​മുള്ള സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രു​ടെ ഒരു കുടും​ബ​വും നിങ്ങൾക്കു കിട്ടും. (മർക്കോസ്‌ 10:29, 30 വായി​ക്കുക.) സ്‌നാ​ന​മേൽക്കു​ന്ന​തി​നു മുമ്പ്‌ നിങ്ങൾ ചില കാര്യങ്ങൾ ചെയ്യേ​ണ്ട​തുണ്ട്‌. അത്‌ എന്തൊ​ക്കെ​യാണ്‌? നിങ്ങൾ യഹോ​വ​യെ​ക്കു​റിച്ച്‌ പഠിക്കണം, യഹോ​വയെ സ്‌നേ​ഹി​ക്കണം, പുത്ര​നായ യേശു​വിൽ വിശ്വ​സി​ക്കണം, ജീവിതം യഹോ​വ​യ്‌ക്കു സമർപ്പി​ക്കു​ക​യും വേണം. ഇതി​നെ​ല്ലാം ശേഷം സ്‌നാ​ന​മേൽക്കു​ന്ന​തോ​ടെ എന്നേക്കും ജീവിതം ആസ്വദി​ക്കാ​നാ​കുന്ന വഴിയി​ലൂ​ടെ നിങ്ങൾ സഞ്ചരി​ക്കു​ക​യാ​ണെന്നു പറയാം. ദൈവ​വ​ചനം പറയുന്നു: ‘സ്‌നാനം നിങ്ങളെ രക്ഷിക്കു​ന്നു.’1 പത്രോസ്‌ 3:21.

ആഴത്തിൽ പഠിക്കാൻ

നിങ്ങൾ യഹോ​വ​യ്‌ക്കു ജീവിതം സമർപ്പിച്ച്‌ സ്‌നാ​ന​മേൽക്കേ​ണ്ടത്‌ എന്തു​കൊ​ണ്ടാ​ണെന്നു നോക്കാം.

3. നമ്മൾ ആരെ ആരാധി​ക്കു​മെന്ന്‌ തീരു​മാ​നി​ക്ക​ണം

ഇസ്രാ​യേ​ലിൽ പണ്ട്‌ ജീവി​ച്ചി​രുന്ന ചില ആളുകൾ വിചാ​രി​ച്ചി​രു​ന്നത്‌, അവർക്ക്‌ യഹോ​വ​യെ​യും വ്യാജ​ദൈ​വ​മായ ബാലി​നെ​യും ഒരുമിച്ച്‌ ആരാധി​ക്കാൻ കഴിയും എന്നായി​രു​ന്നു. എന്നാൽ പ്രവാ​ച​ക​നായ ഏലിയയെ ഉപയോ​ഗിച്ച്‌ യഹോവ അവരുടെ തെറ്റായ ആ ചിന്താ​ഗതി തിരുത്തി. 1 രാജാ​ക്ക​ന്മാർ 18:21 വായി​ക്കുക. എന്നിട്ട്‌ ഈ ചോദ്യം ചർച്ച ചെയ്യുക:

  • ഇസ്രാ​യേ​ല്യർ എന്തു തിര​ഞ്ഞെ​ടു​പ്പു നടത്തണ​മാ​യി​രു​ന്നു?

ആരെ ആരാധി​ക്കണം എന്ന കാര്യ​ത്തിൽ ഇസ്രാ​യേ​ല്യ​രെ​പ്പോ​ലെ നമ്മളും ഒരു തിര​ഞ്ഞെ​ടുപ്പ്‌ നടത്തണം. ലൂക്കോസ്‌ 16:13 വായി​ക്കുക. എന്നിട്ട്‌ ഈ ചോദ്യ​ങ്ങൾ ചർച്ച ചെയ്യുക:

  • യഹോ​വ​യോ​ടൊ​പ്പം മറ്റ്‌ ആരെ​യെ​ങ്കി​ലു​മോ എന്തി​നെ​യെ​ങ്കി​ലു​മോ ആരാധി​ക്കാൻ കഴിയില്ല എന്നു പറയു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?

  • നിങ്ങൾ യഹോ​വയെ മാത്ര​മാണ്‌ ആരാധി​ക്കാൻ ആഗ്രഹി​ക്കു​ന്ന​തെന്ന്‌ എങ്ങനെ തെളി​യി​ക്കാം?

4. യഹോ​വ​യ്‌ക്ക്‌ നിങ്ങ​ളോ​ടുള്ള സ്‌നേ​ഹ​ത്തെ​ക്കു​റിച്ച്‌ ആഴത്തിൽ ചിന്തി​ക്കു​ക

വില​യേ​റിയ പല സമ്മാന​ങ്ങ​ളും യഹോവ നമുക്കു തന്നിട്ടുണ്ട്‌. എന്നാൽ നമ്മൾ യഹോ​വ​യ്‌ക്ക്‌ എന്തു കൊടു​ക്കും? വീഡി​യോ കാണുക.

യഹോവ നിങ്ങ​ളോ​ടു സ്‌നേഹം കാണിച്ച ചില വിധങ്ങൾ പറയാ​മോ? സങ്കീർത്തനം 104:14, 15; 1 യോഹ​ന്നാൻ 4:9, 10 എന്നീ വാക്യങ്ങൾ വായി​ക്കുക. എന്നിട്ട്‌ ഈ ചോദ്യ​ങ്ങൾ ചർച്ച ചെയ്യുക:

  • യഹോവ തന്ന ഏതെല്ലാം സമ്മാന​ങ്ങൾക്കു​വേ​ണ്ടി​യാണ്‌ നിങ്ങൾ പ്രത്യേ​കം നന്ദി പറയാൻ ആഗ്രഹി​ക്കു​ന്നത്‌?

  • ആ സമ്മാന​ങ്ങ​ളെ​പ്പറ്റി ചിന്തി​ക്കു​മ്പോൾ നിങ്ങൾക്ക്‌ യഹോ​വ​യോട്‌ എന്താണു തോന്നു​ന്നത്‌?

നമുക്ക്‌ വളരെ ഇഷ്ടമുള്ള ഒരു സമ്മാനം കിട്ടി​യാൽ അതു തന്ന വ്യക്തി​യോട്‌ തീർച്ച​യാ​യും നമ്മൾ നന്ദി കാണി​ക്കും. ആവർത്തനം 16:17 വായി​ക്കുക. എന്നിട്ട്‌ ഈ ചോദ്യം ചർച്ച ചെയ്യുക:

  • യഹോവ നിങ്ങൾക്കു ചെയ്‌തു​തന്ന എല്ലാ കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചും ചിന്തി​ക്കു​മ്പോൾ യഹോ​വ​യ്‌ക്കു​വേണ്ടി എന്തു ചെയ്യാ​നാ​ണു നിങ്ങൾക്കു തോന്നു​ന്നത്‌?

5. സമർപ്പ​ണ​ത്തി​ലൂ​ടെ ധാരാളം അനു​ഗ്ര​ഹങ്ങൾ നേടാം

നല്ല ജോലി, പണം, പ്രശസ്‌തി ഇതൊക്കെ ഉണ്ടെങ്കിൽ സന്തോഷം ഉണ്ടാകു​മെ​ന്നാ​ണു പല ആളുക​ളും വിശ്വ​സി​ക്കു​ന്നത്‌. എന്നാൽ അതു സത്യമാ​ണോ? വീഡി​യോ കാണുക. അതിനു ശേഷം ഈ ചോദ്യ​ങ്ങൾ ചർച്ച ചെയ്യുക:

  • ഫുട്‌ബോൾ കളിക്കു​ന്നത്‌ ഒരുപാട്‌ ഇഷ്ടമാ​യി​രുന്ന ഒരു വ്യക്തി കളിക്ക​ള​ത്തോട്‌ വിടപ​റ​ഞ്ഞത്‌ എന്തു​കൊ​ണ്ടാണ്‌?

  • ഫുട്‌ബോ​ളി​നു​വേണ്ടി തന്റെ ജീവിതം സമർപ്പി​ക്കാ​തെ അദ്ദേഹം യഹോ​വ​യ്‌ക്കു​വേണ്ടി ജീവിതം സമർപ്പി​ച്ചു. അദ്ദേഹ​ത്തി​ന്റെ തീരു​മാ​നം ശരിയാ​യി​രു​ന്നു എന്നു തോന്നു​ന്നു​ണ്ടോ, എന്തു​കൊണ്ട്‌?

ഒരു ക്രിസ്‌ത്യാ​നി​യാ​കു​ന്ന​തി​നു മുമ്പ്‌ അപ്പോ​സ്‌ത​ല​നായ പൗലോ​സിന്‌ അന്നത്തെ സമൂഹ​ത്തിൽ ഉന്നതസ്ഥാ​നത്ത്‌ എത്താനുള്ള എല്ലാ അവസര​ങ്ങ​ളും ഉണ്ടായി​രു​ന്നു. അന്നത്തെ പേരു​കേട്ട ഒരു അധ്യാ​പ​കന്റെ കീഴി​ലാണ്‌ അദ്ദേഹം ജൂതനി​യമം പഠിച്ചത്‌. എന്നാൽ ഒരു ക്രിസ്‌ത്യാ​നി ആകുന്ന​തി​നു​വേണ്ടി അദ്ദേഹം അതെല്ലാം ഉപേക്ഷി​ച്ചു. വിട്ടു​കളഞ്ഞ കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ഓർത്ത്‌ അദ്ദേഹ​ത്തിന്‌ എന്തെങ്കി​ലും വിഷമം തോന്നി​യോ? ഫിലി​പ്പി​യർ 3:8 വായി​ക്കുക. എന്നിട്ട്‌ ഈ ചോദ്യ​ങ്ങൾ ചർച്ച ചെയ്യുക:

  • ക്രിസ്‌ത്യാ​നി​യാ​കു​ന്ന​തി​നു മുമ്പ്‌ നേടിയ കാര്യങ്ങൾ ‘വെറും ഉച്ഛിഷ്ട​മാണ്‌’ അഥവാ ചവറാണ്‌ എന്നു പൗലോസ്‌ പറയു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?

  • ഉപേക്ഷിച്ച കാര്യ​ങ്ങൾക്കു പകരമാ​യി പൗലോസ്‌ എന്തൊ​ക്കെ​യാ​ണു നേടി​യത്‌?

  • നമ്മുടെ ജീവിതം യഹോ​വയെ സേവി​ക്കു​ന്ന​തി​നു​വേണ്ടി ഉപയോ​ഗി​ക്കു​ന്ന​താ​ണോ അതോ മറ്റ്‌ എന്തി​നെ​ങ്കി​ലും​വേണ്ടി ഉപയോ​ഗി​ക്കു​ന്ന​താ​ണോ നല്ലത്‌? എന്തു​കൊണ്ട്‌?

പൗലോസ്‌ ഒരു ക്രിസ്‌ത്യാ​നി ആയപ്പോൾ താൻ വിട്ടു​ക​ള​ഞ്ഞ​തി​നെ​ക്കാൾ ഏറെ കാര്യങ്ങൾ നേടി

ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ: “നമ്മൾ എന്തിനാ ദൈവ​ത്തി​നു ജീവിതം സമർപ്പി​ക്കു​ന്നത്‌?”

  • ജീവിതം യഹോ​വ​യ്‌ക്കു സമർപ്പി​ക്കു​ന്ന​താണ്‌ ഏറ്റവും നല്ല തീരു​മാ​നം എന്നു പറയു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?

ചുരു​ക്ക​ത്തിൽ

യഹോ​വ​യോ​ടുള്ള സ്‌നേ​ഹ​മാ​ണു സമർപ്പണം നടത്താ​നും സ്‌നാ​ന​പ്പെ​ടാ​നും നമ്മളെ പ്രേരി​പ്പി​ക്കു​ന്നത്‌.

ഓർക്കുന്നുണ്ടോ?

  • നമ്മുടെ മുഴു​ഹൃ​ദ​യ​ത്തോ​ടെ​യുള്ള സ്‌നേ​ഹ​വും ആരാധ​ന​യും യഹോവ അർഹി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

  • സ്‌നാ​ന​മേറ്റ തന്റെ ദാസരെ യഹോവ എങ്ങനെ​യാണ്‌ അനു​ഗ്ര​ഹി​ക്കു​ന്നത്‌?

  • നിങ്ങളു​ടെ ജീവിതം യഹോ​വ​യ്‌ക്കു സമർപ്പി​ക്കാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നു​ണ്ടോ?

നിങ്ങൾക്കു ചെയ്യാൻ

കൂടുതൽ മനസ്സി​ലാ​ക്കാൻ

ഒരു കായി​ക​താ​ര​വും ഒരു സംഗീ​ത​ജ്ഞ​യും ജീവിതം യഹോ​വ​യ്‌ക്കു സമർപ്പി​ക്കാൻ തീരു​മാ​നി​ച്ചത്‌ എന്തു​കൊ​ണ്ടാണ്‌?

യുവജനങ്ങൾ ചോദി​ക്കു​ന്നു— ജീവി​തം​കൊണ്ട്‌ ഞാൻ എന്തു ചെയ്യും?—പിന്തി​രി​ഞ്ഞു​നോ​ക്കു​മ്പോൾ (6:54)

ജീവിതം യഹോ​വ​യ്‌ക്കു സമർപ്പി​ച്ച​വ​രു​ടെ സന്തോഷം ഈ ചിത്ര​ഗീ​ത​ത്തി​ലൂ​ടെ കാണാം.

നിൻ സ്വന്തം ഞാൻ ഇനി (4:30)

ജീവിതത്തിലെ ലക്ഷ്യങ്ങ​ളെ​ക്കു​റിച്ച്‌ മാറി​ച്ചി​ന്തി​ക്കാൻ ഒരു സ്‌ത്രീ​യെ സഹായി​ച്ചത്‌ എന്താ​ണെന്ന്‌ അറിയാൻ “ജീവി​ത​ത്തി​ന്റെ ശരിക്കു​മുള്ള ഉദ്ദേശ്യം എന്താ​ണെന്ന്‌ ഒടുവിൽ ഞാൻ കണ്ടെത്തി” എന്ന ലേഖനം വായി​ക്കുക.

“ബൈബിൾ ജീവി​ത​ത്തി​നു മാറ്റം വ​രു​ത്തു​ന്നു” (വെബ്‌​സൈ​റ്റി​ലെ ലേഖനം)