വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 48

നല്ല സുഹൃ​ത്തു​ക്കളെ എങ്ങനെ തിര​ഞ്ഞെ​ടു​ക്കാം?

നല്ല സുഹൃ​ത്തു​ക്കളെ എങ്ങനെ തിര​ഞ്ഞെ​ടു​ക്കാം?

നമ്മുടെ സന്തോ​ഷ​ത്തിന്‌ ഇരട്ടി മധുരം പകരാൻ ഉറ്റസു​ഹൃ​ത്തു​ക്കൾക്കു കഴിയും. നമ്മൾ ബുദ്ധി​മു​ട്ടും പ്രയാ​സ​വും അനുഭ​വിച്ച്‌ വിഷമി​ച്ചി​രി​ക്കു​മ്പോൾ താങ്ങും തണലും ആകാനും അവർക്കു കഴിയും. എന്നാൽ എല്ലാ കൂട്ടു​കാ​രും നല്ല കൂട്ടു​കാ​രാ​യി​രി​ക്ക​ണ​മെ​ന്നില്ല എന്ന ഒരു മുന്നറി​യിപ്പ്‌ ബൈബിൾ തരുന്നുണ്ട്‌. അങ്ങനെ​യെ​ങ്കിൽ നല്ല സുഹൃ​ത്തു​ക്കളെ എങ്ങനെ കണ്ടെത്താം? ഇനിയുള്ള ചോദ്യ​ങ്ങൾ നോക്കാം.

1. കൂട്ടു​കാ​രെ തിര​ഞ്ഞെ​ടു​ക്കു​ന്നത്‌ ശ്രദ്ധി​ച്ചി​ല്ലെ​ങ്കിൽ നിങ്ങൾക്ക്‌ എന്തു സംഭവി​ച്ചേ​ക്കാം?

നമ്മൾ ആരു​ടെ​കൂ​ടെ​യാ​ണോ കൂടുതൽ സമയം ചെലവ​ഴി​ക്കു​ന്നത്‌ നമ്മൾ അവരെ​പ്പോ​ലെ ആയിത്തീ​രാ​നുള്ള സാധ്യ​ത​യുണ്ട്‌. ചില​പ്പോൾ നമുക്ക്‌ അത്‌ ഗുണം ചെയ്യും അല്ലെങ്കിൽ ദോഷം ചെയ്യും. നേരി​ട്ടാ​യാ​ലും സമൂഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ആയാലും ഇങ്ങനെ സംഭവി​ച്ചേ​ക്കാം. ബൈബിൾ പറയുന്നു: “ജ്ഞാനി​ക​ളു​ടെ​കൂ​ടെ നടക്കു​ന്നവൻ ജ്ഞാനി​യാ​കും; എന്നാൽ വിഡ്‌ഢി​ക​ളോ​ടു (അതായത്‌ യഹോ​വയെ സ്‌നേ​ഹി​ക്കാ​ത്ത​വ​രോട്‌) കൂട്ടു​കൂ​ടു​ന്നവൻ ദുഃഖി​ക്കേ​ണ്ടി​വ​രും.” (സുഭാ​ഷി​തങ്ങൾ 13:20) യഹോ​വയെ സ്‌നേ​ഹി​ക്കു​ക​യും ആരാധി​ക്കു​ക​യും ചെയ്യുന്ന വ്യക്തി​കളെ കൂട്ടു​കാ​രാ​ക്കി​യാൽ നിങ്ങൾക്ക്‌ യഹോ​വ​യോ​ടു കൂടുതൽ അടുക്കാൻ കഴിയും. മാത്രമല്ല, നല്ല തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാ​നും കഴിയും. എന്നാൽ യഹോ​വയെ ആരാധി​ക്കാ​ത്ത​വരെ കൂട്ടു​കാ​രാ​ക്കി​യാൽ നിങ്ങളെ അവർ യഹോ​വ​യിൽനിന്ന്‌ അകറ്റി​യേ​ക്കാം. അതു​കൊ​ണ്ടാണ്‌ കൂട്ടു​കാ​രെ തിര​ഞ്ഞെ​ടു​ക്കു​മ്പോൾ ശ്രദ്ധി​ക്ക​ണ​മെന്നു ബൈബിൾ മുന്നറി​യി​പ്പു തരുന്നത്‌. യഹോ​വയെ സ്‌നേ​ഹി​ക്കു​ന്ന​വരെ നമ്മൾ കൂട്ടു​കാ​രാ​ക്കി​യാൽ അതു നമുക്കും പ്രയോ​ജനം ചെയ്യും, കൂട്ടു​കാർക്കും പ്രയോ​ജനം ചെയ്യും. അങ്ങനെ​യാ​കു​മ്പോൾ നമുക്കു ‘പരസ്‌പരം പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും ബലപ്പെ​ടു​ത്താ​നും’ കഴിയും.—1 തെസ്സ​ലോ​നി​ക്യർ 5:11.

2. കൂട്ടു​കാ​രെ തിര​ഞ്ഞെ​ടു​ക്കുന്ന കാര്യ​ത്തിൽ ശ്രദ്ധി​ച്ചി​ല്ലെ​ങ്കിൽ യഹോ​വ​യ്‌ക്ക്‌ എന്തു തോന്നും?

യഹോവ സുഹൃ​ത്തു​ക്കളെ ശ്രദ്ധ​യോ​ടെ​യാ​ണു തിര​ഞ്ഞെ​ടു​ക്കു​ന്നത്‌. “നേരു​ള്ള​വ​രെ​യാ​ണു ദൈവം ഉറ്റസു​ഹൃ​ത്തു​ക്ക​ളാ​ക്കു​ന്നത്‌.” (സുഭാ​ഷി​തങ്ങൾ 3:32) യഹോ​വയെ സ്‌നേ​ഹി​ക്കാ​ത്ത​വരെ നമ്മൾ കൂട്ടു​കാ​രാ​ക്കി​യാൽ യഹോ​വ​യ്‌ക്കു വിഷമം തോന്നും. (യാക്കോബ്‌ 4:4 വായി​ക്കുക.) എന്നാൽ നമ്മൾ മോശം കൂട്ടു​കെട്ട്‌ ഒഴിവാ​ക്കു​മ്പോൾ യഹോ​വ​യ്‌ക്കു സന്തോഷം തോന്നും. നമ്മൾ യഹോ​വ​യോ​ടും യഹോ​വയെ സ്‌നേ​ഹി​ക്കു​ന്ന​വ​രോ​ടും അടുത്താൽ യഹോവ നമ്മളെ സുഹൃ​ത്തു​ക്ക​ളാ​ക്കും.—സങ്കീർത്തനം 15:1-4.

ആഴത്തിൽ പഠിക്കാൻ

സുഹൃത്തുക്കളെ തിര​ഞ്ഞെ​ടു​ക്കു​മ്പോൾ ശ്രദ്ധി​ക്കേ​ണ്ടത്‌ എന്തു​കൊ​ണ്ടാണ്‌? നമുക്ക്‌ എങ്ങനെ നല്ല സുഹൃ​ദ്‌ബ​ന്ധങ്ങൾ വളർത്തി​ക്കൊ​ണ്ടു​വ​രാൻ കഴിയും? നമുക്കു നോക്കാം.

3. ചീത്ത കൂട്ടു​കെ​ട്ടി​നെ​തി​രെ ജാഗ്രത വേണം

ദൈവ​ത്തെ​യും ദൈവം വെച്ചി​രി​ക്കുന്ന നിലവാ​ര​ങ്ങ​ളെ​യും സ്‌നേ​ഹി​ക്കാ​ത്ത​വ​രാ​ണു ചീത്ത കൂട്ടു​കാർ. വീഡി​യോ കാണുക. അതിനു ശേഷം ചോദ്യം ചർച്ച ചെയ്യുക.

  • നമ്മൾ അറിയാ​തെ ചീത്ത കൂട്ടു​കെ​ട്ടിൽ പെട്ടു​പോ​യേ​ക്കാ​വു​ന്നത്‌ എങ്ങനെ?

1 കൊരി​ന്ത്യർ 15:33 വായി​ക്കുക. എന്നിട്ട്‌ ഈ ചോദ്യം ചർച്ച ചെയ്യുക:

  • എങ്ങനെ​യുള്ള ആളുക​ളു​മാ​യുള്ള കൂട്ടു​കെ​ട്ടാ​ണു നിങ്ങൾക്കു ദോഷം ചെയ്യു​ന്നത്‌? എന്തു​കൊണ്ട്‌?

സങ്കീർത്തനം 119:63 വായി​ക്കുക. എന്നിട്ട്‌ ഈ ചോദ്യം ചർച്ച ചെയ്യുക:

  • ഒരാൾ നല്ല സുഹൃ​ത്താ​യി​രി​ക്കു​മോ എന്നു നിങ്ങൾക്ക്‌ എങ്ങനെ തീരു​മാ​നി​ക്കാം?

ചീഞ്ഞ ഒരു ആപ്പിൾ മതി എല്ലാ ആപ്പിളും കേടാ​കാൻ. ഒരു ചീത്ത കൂട്ടു​കാ​രൻ മതി നിങ്ങളു​ടെ ജീവിതം മോശ​മാ​കാൻ

4. നമ്മളിൽനിന്ന്‌ വ്യത്യ​സ്‌ത​രാ​യ​വ​രെ​പ്പോ​ലും കൂട്ടു​കാ​രാ​ക്കാം

പണ്ട്‌ ഇസ്രാ​യേ​ലിൽ ജീവി​ച്ചി​രുന്ന ദാവീ​ദി​നെ​ക്കു​റി​ച്ചും യോനാ​ഥാ​നെ​ക്കു​റി​ച്ചും ബൈബി​ളിൽ പറയു​ന്നുണ്ട്‌. അവർ വ്യത്യസ്‌ത പ്രായ​ക്കാ​രും വ്യത്യസ്‌ത ജീവി​ത​സാ​ഹ​ച​ര്യ​ങ്ങ​ളിൽനി​ന്നു​ള്ള​വ​രും ആയിരു​ന്നു. എന്നിട്ടും അവർ ആത്മാർഥ സുഹൃ​ത്തു​ക്ക​ളാ​യി. 1 ശമുവേൽ 18:1 വായി​ക്കുക. എന്നിട്ട്‌ ഈ ചോദ്യം ചർച്ച ചെയ്യുക:

  • നമ്മുടെ കൂട്ടു​കാർ എപ്പോ​ഴും നമ്മുടെ അതേ പ്രായ​ത്തി​ലു​ള്ള​വ​രും അതേ നിലയും​വി​ല​യും ഉള്ളവരും ആകണ​മെ​ന്നി​ല്ലാ​ത്തത്‌ എന്തു​കൊണ്ട്‌?

റോമർ 1:11, 12 വായി​ക്കുക. എന്നിട്ട്‌ ഈ ചോദ്യം ചർച്ച ചെയ്യുക:

  • യഹോ​വയെ സ്‌നേ​ഹി​ക്കുന്ന കൂട്ടു​കാർക്കു പരസ്‌പരം പ്രോ​ത്സാ​ഹി​പ്പി​ക്കാൻ കഴിയു​ന്നത്‌ എങ്ങനെ​യാണ്‌?

ഒരു ചെറു​പ്പ​ക്കാ​രന്‌ പ്രതീ​ക്ഷി​ക്കാ​ത്തി​ട​ത്തു​നിന്ന്‌ സുഹൃ​ത്തു​ക്കളെ കിട്ടി​യത്‌ എങ്ങനെ​യെന്ന്‌ ഈ വീഡി​യോ​യിൽ കാണാം. വീഡി​യോ കാണുക. അതിനു ശേഷം താഴെ കൊടു​ത്തി​രി​ക്കുന്ന ചോദ്യ​ങ്ങൾ ചർച്ച ചെയ്യുക.

  • സ്‌കൂ​ളി​ലെ അഖിലി​ന്റെ കൂട്ടു​കെ​ട്ടി​നെ​ക്കു​റിച്ച്‌ മാതാ​പി​താ​ക്കൾക്ക്‌ ഉത്‌കണ്‌ഠ തോന്നി​യത്‌ എന്തു​കൊണ്ട്‌?

  • കൂട്ടു​കാർ നല്ലവരാ​ണെന്ന്‌ അഖിലിന്‌ ആദ്യം തോന്നി​യത്‌ എന്തു​കൊണ്ട്‌?

  • ഒറ്റപ്പെ​ട​ലിൽനിന്ന്‌ പുറത്തു​ക​ട​ക്കാൻ അഖിലി​നു കഴിഞ്ഞത്‌ എങ്ങനെ​യാണ്‌?

5. എങ്ങനെ നല്ല സൗഹൃ​ദങ്ങൾ സ്ഥാപി​ക്കാം?

എങ്ങനെ നല്ല കൂട്ടു​കാ​രെ കണ്ടെത്താം? അതു​പോ​ലെ, നമുക്ക്‌ എങ്ങനെ നല്ല കൂട്ടു​കാ​രാ​കാം? വീഡി​യോ കാണുക.

സുഭാ​ഷി​തങ്ങൾ 18:24; 27:17 വായി​ക്കുക. എന്നിട്ട്‌ ഈ ചോദ്യ​ങ്ങൾ ചർച്ച ചെയ്യുക:

  • യഥാർഥ സുഹൃ​ത്തു​ക്കൾ പരസ്‌പരം സഹായി​ക്കു​ന്നത്‌ എങ്ങനെ​യാണ്‌?

  • ഇതു​പോ​ലൊ​രു സുഹൃ​ദ്‌ബന്ധം നിങ്ങൾക്കു​ണ്ടോ? ഇല്ലെങ്കിൽ അങ്ങനെ​യൊ​ന്നു കണ്ടെത്താൻ എന്തു ചെയ്യാം?

ഫിലി​പ്പി​യർ 2:4 വായി​ക്കുക. എന്നിട്ട്‌ ഈ ചോദ്യം ചർച്ച ചെയ്യുക:

  • നിങ്ങൾക്കു നല്ല സുഹൃ​ത്തു​ക്കൾ വേണ​മെ​ങ്കിൽ നിങ്ങൾ നല്ലൊരു സുഹൃ​ത്താ​കുക. അതിന്‌ എന്തു ചെയ്യാം?

നിങ്ങൾക്കു നല്ല സുഹൃ​ത്തു​ക്കൾ വേണ​മെ​ങ്കിൽ നിങ്ങൾതന്നെ ഒരു നല്ല സുഹൃ​ത്താ​കു​ക

ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ: “കൂട്ടൂ​കാ​രാ​യി ആരുമി​ല്ലാ​ത്ത​തി​നെ​ക്കാൾ നല്ലതല്ലേ ആരെങ്കി​ലു​മൊ​ക്കെ ഉള്ളത്‌.”

  • നിങ്ങൾ എന്തു മറുപടി പറയും?

ചുരു​ക്ക​ത്തിൽ

കൂട്ടു​കാ​രെ ശ്രദ്ധിച്ച്‌ തിര​ഞ്ഞെ​ടു​ത്താൽ അത്‌ യഹോ​വയെ സന്തോ​ഷി​പ്പി​ക്കും, നമുക്കും പ്രയോ​ജനം ചെയ്യും.

ഓർക്കുന്നുണ്ടോ?

  • നമ്മൾ ആരെ കൂട്ടു​കാ​രാ​ക്കു​ന്നു എന്ന കാര്യ​ത്തിൽ യഹോ​വ​യ്‌ക്കു താത്‌പ​ര്യ​മു​ണ്ടോ? എന്തു​കൊണ്ട്‌?

  • എങ്ങനെ​യുള്ള കൂട്ടു​കെ​ട്ടു​കൾ നമ്മൾ ഒഴിവാ​ക്കണം?

  • നല്ല സുഹൃ​ദ്‌ബ​ന്ധങ്ങൾ എങ്ങനെ വളർത്തി​ക്കൊ​ണ്ടു​വ​രാം?

നിങ്ങൾക്കു ചെയ്യാൻ

കൂടുതൽ മനസ്സി​ലാ​ക്കാൻ

പ്രയാസസാഹചര്യങ്ങളിൽ നല്ല സുഹൃ​ത്തു​ക്കൾ എങ്ങനെ​യാണ്‌ ഒരു സഹായ​മാ​യി​ത്തീ​രു​ന്ന​തെന്ന്‌ മനസ്സി​ലാ​ക്കാം.

“അന്ത്യം വരുന്ന​തി​നു മുമ്പ്‌ നല്ല സുഹൃ​ദ്‌ബ​ന്ധങ്ങൾ വളർത്തി​യെ​ടു​ക്കുക” (വീക്ഷാ​ഗോ​പു​രം 2019 നവംബർ)

നല്ല സുഹൃ​ത്തു​ക്കളെ കിട്ടാൻ നിങ്ങൾക്കു ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ എന്തൊ​ക്കെ​യാണ്‌?

“നല്ല കൂട്ടു​കാ​രെ കിട്ടാൻ ഞാൻ എന്ത്‌ ചെയ്യണം?” (വെബ്‌​സൈ​റ്റി​ലെ ലേഖനം)

ഓൺലൈൻ സൗഹൃ​ദ​ങ്ങ​ളെ​ക്കു​റിച്ച്‌ അറിഞ്ഞി​രി​ക്കേണ്ട കാര്യങ്ങൾ

സോഷ്യൽ നെറ്റ്‌വർക്കു​കൾ ബുദ്ധി​പൂർവം ഉപയോ​ഗി​ക്കുക (4:12)

കൂട്ടുകാരെ തിര​ഞ്ഞെ​ടു​ക്കുന്ന കാര്യ​ത്തിൽ ശ്രദ്ധി​ക്ക​ണ​മെന്ന്‌ ഒരാൾക്കു തോന്നി​യത്‌ എന്തു​കൊ​ണ്ടാണ്‌? “ഒരു പിതാ​വി​ന്റെ വാത്സല്യ​ത്തി​നാ​യി ഞാൻ കൊതി​ച്ചു” എന്ന ലേഖനം വായി​ക്കുക.

“ബൈബിൾ ജീവി​ത​ത്തി​നു മാറ്റം വരുത്തു​ന്നു” (വീക്ഷാ​ഗോ​പു​രം 2012 ജൂലൈ-സെപ്‌റ്റംബർ)