വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 49

നിങ്ങളു​ടെ കുടും​ബ​ജീ​വി​തം എങ്ങനെ സന്തോ​ഷ​മു​ള്ള​താ​ക്കാം?—ഭാഗം 1

നിങ്ങളു​ടെ കുടും​ബ​ജീ​വി​തം എങ്ങനെ സന്തോ​ഷ​മു​ള്ള​താ​ക്കാം?—ഭാഗം 1

വിവാ​ഹ​ദി​വ​സത്തെ സന്തോഷം എന്നും ഒപ്പമു​ണ്ടാ​യി​രി​ക്കും എന്ന പ്രതീ​ക്ഷ​യോ​ടെ​യാണ്‌ ആളുകൾ വിവാ​ഹ​ജീ​വി​തം തുടങ്ങു​ന്നത്‌. അതു നടക്കുന്ന കാര്യ​മാ​ണോ? തീർച്ച​യാ​യും! ബൈബി​ളി​ലെ നിർദേ​ശങ്ങൾ അനുസ​രിച്ച അനേകം ദമ്പതികൾ അതു തെളി​യി​ച്ചി​ട്ടുണ്ട്‌.

1. ഭർത്താ​ക്ക​ന്മാർക്ക്‌ ബൈബിൾ എന്ത്‌ ഉപദേ​ശ​മാ​ണു നൽകു​ന്നത്‌?

കുടും​ബ​ത്തിൽ നേതൃ​ത്വ​മെ​ടു​ക്കാൻ യഹോവ നിയമി​ച്ചി​രി​ക്കു​ന്നതു ഭർത്താ​വി​നെ​യാണ്‌. (എഫെസ്യർ 5:23 വായി​ക്കുക.) അദ്ദേഹം കുടും​ബ​ത്തി​നു പ്രയോ​ജനം ചെയ്യുന്ന നല്ല തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാൻ യഹോവ പ്രതീ​ക്ഷി​ക്കു​ന്നു. “ഭാര്യ​മാ​രെ എന്നും സ്‌നേ​ഹി​ക്കുക” എന്ന ഉപദേ​ശ​മാ​ണു ബൈബിൾ ഭർത്താ​ക്ക​ന്മാർക്കു നൽകു​ന്നത്‌. (എഫെസ്യർ 5:25) അത്‌ എങ്ങനെ ചെയ്യാൻ കഴിയും? സ്‌നേ​ഹ​മുള്ള ഒരു ഭർത്താവ്‌ ഭാര്യ​യോ​ടു വീട്ടിൽവെ​ച്ചും പുറത്തു​വെ​ച്ചും ദയയോ​ടെ ഇടപെ​ടും, ഭാര്യ​യു​ടെ ആവശ്യങ്ങൾ നടത്തി​ക്കൊ​ടു​ക്കും. അവൾ സന്തോ​ഷ​ത്തോ​ടെ​യി​രി​ക്കാ​നും അവളെ സംരക്ഷി​ക്കാ​നും വേണ്ട​തെ​ല്ലാം ചെയ്യും. (1 തിമൊ​ഥെ​യൊസ്‌ 5:8) ഏറ്റവും പ്രധാ​ന​മാ​യി, യഹോ​വ​യു​മാ​യുള്ള ബന്ധത്തിൽ തുടരാൻ ഭർത്താവ്‌ ഭാര്യയെ സഹായി​ക്കണം. (മത്തായി 4:4) ഉദാഹ​ര​ണ​ത്തിന്‌, ഭാര്യ​യോ​ടൊ​പ്പം പ്രാർഥി​ക്കാ​നും ബൈബിൾ വായി​ക്കാ​നും ഭർത്താ​വി​നു കഴിയും. ഇങ്ങനെ ഭർത്താവ്‌ ഭാര്യയെ സ്‌നേ​ഹി​ക്കു​ക​യും കരുതു​ക​യും ചെയ്യു​മ്പോൾ അദ്ദേഹ​ത്തിന്‌ യഹോ​വ​യു​മാ​യി നല്ല ഒരു ബന്ധമു​ണ്ടാ​യി​രി​ക്കും.—1 പത്രോസ്‌ 3:7 വായി​ക്കുക.

2. ഭാര്യ​മാർക്ക്‌ ബൈബിൾ എന്ത്‌ ഉപദേ​ശ​മാ​ണു നൽകു​ന്നത്‌?

‘ഭാര്യ ഭർത്താ​വി​നെ ആഴമായി ബഹുമാ​നി​ക്കണം’ എന്നാണ്‌ ദൈവ​വ​ചനം പറയു​ന്നത്‌. (എഫെസ്യർ 5:33) ഭാര്യക്ക്‌ അത്‌ എങ്ങനെ ചെയ്യാൻ കഴിയും? ഭർത്താ​വി​ന്റെ നല്ല ഗുണങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കാം. തന്നെയും കുടും​ബ​ത്തെ​യും പോറ്റു​ന്ന​തി​നു​വേണ്ടി അദ്ദേഹം ചെയ്യുന്ന ശ്രമങ്ങ​ളെ​ക്കു​റി​ച്ചും ഓർക്കാം. അദ്ദേഹം എടുക്കുന്ന തീരു​മാ​ന​ങ്ങളെ പിന്തു​ണ​യ്‌ക്കാം. അദ്ദേഹ​ത്തോ​ടു ദയയോ​ടെ സംസാ​രി​ക്കാം. അദ്ദേഹ​ത്തെ​ക്കു​റിച്ച്‌ മറ്റുള്ള​വ​രോ​ടു സംസാ​രി​ക്കു​മ്പോൾ ആദരവു​ണ്ടാ​യി​രി​ക്കണം. ഭർത്താവ്‌ വിശ്വാ​സ​ത്തി​ലി​ല്ലാത്ത ആളാ​ണെ​ങ്കി​ലും ഈ കാര്യ​ങ്ങ​ളൊ​ക്കെ ചെയ്യാൻ ഒരു ഭാര്യ മറക്കരുത്‌.

3. ഭാര്യാ​ഭർത്താ​ക്ക​ന്മാർക്ക്‌ എങ്ങനെ അവരുടെ വിവാ​ഹ​ബന്ധം ശക്തമാ​ക്കാം?

വിവാ​ഹി​ത​രായ “രണ്ടു പേരും ഒരു ശരീര​മാ​യി​ത്തീ​രും”എന്നാണു ബൈബിൾ പറയു​ന്നത്‌. (മത്തായി 19:5) പരസ്‌പ​ര​മുള്ള സ്‌നേ​ഹ​ബ​ന്ധ​ത്തി​നു വിള്ളൽ വീഴ്‌ത്തുന്ന ഏതു കാര്യ​ത്തി​നും എതിരെ ഭാര്യാ​ഭർത്താ​ക്ക​ന്മാർ പ്രത്യേ​കം ശ്രദ്ധി​ക്കണം. അത്‌ എങ്ങനെ ചെയ്യാം? ദമ്പതി​മാർ പതിവാ​യി ഒരുമിച്ച്‌ സമയം ചെലവ​ഴി​ക്കാൻ മറക്കരുത്‌. അവർ ചിന്തി​ക്കുന്ന കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചും അവരുടെ വികാ​ര​ങ്ങ​ളെ​ക്കു​റി​ച്ചും ഒക്കെ സ്‌നേ​ഹ​ത്തോ​ടെ മനസ്സു​തു​റന്ന്‌ സംസാ​രി​ക്കാം. ഭാര്യാ​ഭർത്താ​ക്ക​ന്മാർ യഹോ​വ​യ്‌ക്ക​ല്ലാ​തെ ആർക്കെ​ങ്കി​ലു​മോ എന്തി​നെ​ങ്കി​ലു​മോ തന്റെ ഇണയെ​ക്കാൾ പ്രാധാ​ന്യം കൊടു​ക്കാൻ പാടില്ല. ഇണയല്ലാ​തെ മറ്റൊ​രാ​ളു​മാ​യും അതിരു​ക​വിഞ്ഞ ബന്ധം വളർത്തി​യെ​ടു​ക്കാ​തി​രി​ക്കാൻ ദമ്പതികൾ പ്രത്യേ​കം ശ്രദ്ധി​ക്കണം.

ആഴത്തിൽ പഠിക്കാൻ

നിങ്ങളുടെ വിവാ​ഹ​ബന്ധം ശക്തമാ​ക്കാൻ സഹായി​ക്കുന്ന ചില ബൈബിൾത​ത്ത്വ​ങ്ങ​ളെ​ക്കു​റിച്ച്‌ നോക്കാം.

4. ഭർത്താ​ക്ക​ന്മാ​രേ, ഭാര്യ​മാ​രെ സ്‌നേ​ഹി​ക്കു​ക​യും പരിപാ​ലി​ക്കു​ക​യും ചെയ്യുക

‘ഭർത്താ​ക്ക​ന്മാർ ഭാര്യ​മാ​രെ സ്വന്തം ശരീര​ത്തെ​പ്പോ​ലെ സ്‌നേ​ഹി​ക്കണം’ എന്നാണു ബൈബിൾ പറയു​ന്നത്‌. (എഫെസ്യർ 5:28, 29) അതിന്റെ അർഥം എന്താണ്‌? വീഡി​യോ കാണുക. അതിനു ശേഷം താഴെ കൊടു​ത്തി​രി​ക്കുന്ന ചോദ്യം ചർച്ച ചെയ്യുക.

  • ഭാര്യയെ സ്‌നേ​ഹി​ക്കു​ക​യും കരുതു​ക​യും ചെയ്യു​ന്നു​ണ്ടെന്ന്‌ ഒരു ഭർത്താ​വിന്‌ എങ്ങനെ കാണി​ക്കാം?

കൊ​ലോ​സ്യർ 3:12 വായി​ക്കുക. എന്നിട്ട്‌ ഈ ചോദ്യം ചർച്ച ചെയ്യുക:

  • ഒരു ഭർത്താ​വിന്‌ എങ്ങനെ​യാണ്‌ ഈ ഗുണങ്ങൾ വിവാ​ഹ​ജീ​വി​ത​ത്തിൽ കാണി​ക്കാൻ കഴിയു​ന്നത്‌?

5. ഭാര്യ​മാ​രേ, ഭർത്താ​ക്ക​ന്മാ​രെ സ്‌നേ​ഹി​ക്കു​ക​യും ബഹുമാ​നി​ക്കു​ക​യും ചെയ്യുക

ഭാര്യ ഭർത്താ​വി​നെ ബഹുമാ​നി​ക്കണം എന്നാണു ബൈബിൾ പറയു​ന്നത്‌. ഭർത്താവ്‌ യഹോ​വ​യു​ടെ ആരാധ​ക​ന​ല്ലെ​ങ്കി​ലും ഭാര്യ അങ്ങനെ ചെയ്യണം. 1 പത്രോസ്‌ 3:1, 2 വായി​ക്കുക. എന്നിട്ട്‌ ഈ ചോദ്യ​ങ്ങൾ ചർച്ച ചെയ്യുക:

  • ഭർത്താവ്‌ യഹോ​വയെ ആരാധി​ക്കാത്ത ഒരാളാ​ണെ​ങ്കിൽ അദ്ദേഹം യഹോ​വ​യു​ടെ ഒരു ആരാധ​ക​നാ​കാൻ നിങ്ങൾ തീർച്ച​യാ​യും ആഗ്രഹി​ക്കും. അതിനുള്ള ഏറ്റവും നല്ല വഴി ഏതാണ്‌? എപ്പോ​ഴും ബൈബി​ളി​നെ​ക്കു​റിച്ച്‌ അദ്ദേഹ​ത്തോ​ടു സംസാ​രി​ക്കു​ന്ന​താ​ണോ? അതോ ബഹുമാ​ന​ത്തോ​ടെ​യും ദയയോ​ടെ​യും ഇടപെ​ട്ടു​കൊണ്ട്‌ അദ്ദേഹ​ത്തി​ന്റെ ആദരവ്‌ നേടി​യെ​ടു​ക്കു​ന്ന​താ​ണോ? എന്തു​കൊണ്ട്‌?

ഭർത്താ​വി​നും ഭാര്യ​ക്കും ഒരുമിച്ച്‌ നല്ല തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാൻ കഴിയും. എന്നാൽ എപ്പോ​ഴും ഭർത്താ​വി​നോട്‌ യോജി​ക്കാൻ ഭാര്യക്കു കഴി​ഞ്ഞെ​ന്നു​വ​രില്ല. അപ്പോൾപ്പോ​ലും ഭാര്യക്കു തന്റെ അഭി​പ്രാ​യങ്ങൾ ശാന്തമാ​യും ബഹുമാ​ന​ത്തോ​ടെ​യും ഭർത്താ​വി​നെ അറിയി​ക്കാം. എന്നാൽ ഒരു കാര്യം ഓർക്കണം: കുടും​ബ​ത്തിന്‌ ഏറ്റവും നല്ലത്‌ എന്താ​ണെന്നു തീരു​മാ​നി​ക്കാ​നുള്ള അധികാ​രം യഹോവ ഭർത്താ​വി​നാ​ണു നൽകി​യി​രി​ക്കു​ന്നത്‌. ആ തീരു​മാ​നത്തെ മനസ്സോ​ടെ പിന്തു​ണ​യ്‌ക്കുക. അപ്പോൾ കുടും​ബ​ത്തിൽ സന്തോഷം ഉണ്ടായി​രി​ക്കും. 1 പത്രോസ്‌ 3:3-5 വായി​ക്കുക. എന്നിട്ട്‌ ഈ ചോദ്യം ചർച്ച ചെയ്യുക:

  • ഭാര്യ ഭർത്താ​വി​നെ ബഹുമാ​നി​ക്കു​മ്പോൾ യഹോ​വ​യ്‌ക്ക്‌ എന്തായി​രി​ക്കും തോന്നുക?

6. വിവാ​ഹ​ജീ​വി​ത​ത്തി​ലെ പ്രശ്‌നങ്ങൾ നിങ്ങൾക്ക്‌ മറിക​ട​ക്കാൻ കഴിയും

എല്ലാം തികഞ്ഞ ഒരു വിവാ​ഹ​ജീ​വി​തം എവി​ടെ​യും ഇല്ല. അതു​കൊണ്ട്‌, പ്രശ്‌നങ്ങൾ ഉണ്ടാകു​മ്പോൾ അതു പരിഹ​രി​ക്കാൻ ദമ്പതി​മാർ ഒരുമിച്ച്‌ പരി​ശ്ര​മി​ക്കണം. വീഡി​യോ കാണുക. അതിനു ശേഷം താഴെ കൊടു​ത്തി​രി​ക്കുന്ന ചോദ്യ​ങ്ങൾ ചർച്ച ചെയ്യുക.

  • ഭാര്യ​യും ഭർത്താ​വും തമ്മിൽ അകലു​ന്ന​തി​ന്റെ എന്തെല്ലാം സൂചന​ക​ളാ​ണു വീഡി​യോ​യിൽ കണ്ടത്‌?

  • വിവാ​ഹ​ജീ​വി​ത​ത്തി​ലെ അകൽച്ച നികത്താൻ അവർ എന്തൊക്കെ കാര്യ​ങ്ങ​ളാ​ണു ചെയ്‌തത്‌?

1 കൊരി​ന്ത്യർ 10:24; കൊ​ലോ​സ്യർ 3:13 എന്നീ വാക്യങ്ങൾ വായി​ക്കുക. ഓരോ വാക്യ​വും വായി​ച്ച​തി​നു ശേഷം ചോദ്യം ചർച്ച ചെയ്യുക.

  • ഈ ഉപദേശം അനുസ​രി​ക്കു​ന്നത്‌ എങ്ങനെ​യാണ്‌ വിവാ​ഹ​ജീ​വി​തത്തെ കരുത്തു​റ്റ​താ​ക്കു​ന്നത്‌?

പരസ്‌പരം ബഹുമാ​നം കാണി​ക്ക​ണ​മെ​ന്നാ​ണു ബൈബിൾ പറയു​ന്നത്‌. മറ്റുള്ള​വ​രോ​ടു ദയയോ​ടും ആദര​വോ​ടും കൂടി ഇടപെ​ടണം എന്നാണ്‌ അതിന്‌ അർഥം. റോമർ 12:10 വായി​ക്കുക. എന്നിട്ട്‌ ഈ ചോദ്യ​ങ്ങൾ ചർച്ച ചെയ്യുക:

  • ‘എന്നോടു ബഹുമാ​നം കാണി​ച്ചാൽ ഞാനും ബഹുമാ​നം കാണി​ക്കാം’ എന്നു ഭാര്യാ​ഭർത്താ​ക്ക​ന്മാർ ചിന്തി​ക്കു​ന്നതു ശരിയാ​ണോ? എന്തു​കൊണ്ട്‌?

ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ: “ഞങ്ങൾ തമ്മിൽ ഇപ്പോൾ പണ്ടത്തെ​പ്പോ​ലെ സ്‌നേ​ഹ​മൊ​ന്നു​മില്ല.”

  • ബൈബി​ളിന്‌ അവരെ സഹായി​ക്കാ​നാ​കു​മെന്ന്‌ എങ്ങനെ പറഞ്ഞു​കൊ​ടു​ക്കാം?

ചുരു​ക്ക​ത്തിൽ

ഭാര്യ​യും ഭർത്താ​വും പരസ്‌പരം സ്‌നേ​ഹി​ക്കു​ക​യും ബഹുമാ​നി​ക്കു​ക​യും ബൈബിൾത​ത്ത്വ​ങ്ങൾ അനുസ​രിച്ച്‌ ജീവി​ക്കു​ക​യും ചെയ്യു​മ്പോൾ അവർക്കു സന്തോഷം കിട്ടും.

ഓർക്കുന്നുണ്ടോ?

  • സന്തോ​ഷ​മുള്ള ഒരു വിവാ​ഹ​ജീ​വി​ത​ത്തി​നാ​യി ഭർത്താ​വിന്‌ എന്തൊക്കെ ചെയ്യാൻ കഴിയും?

  • സന്തോ​ഷ​മുള്ള ഒരു വിവാ​ഹ​ജീ​വി​ത​ത്തി​നാ​യി ഭാര്യക്ക്‌ എന്തൊക്കെ ചെയ്യാൻ കഴിയും?

  • നിങ്ങൾ വിവാഹം കഴിച്ചി​ട്ടു​ണ്ടെ​ങ്കിൽ, നിങ്ങളു​ടെ വിവാ​ഹ​ജീ​വി​തത്തെ ശക്തി​പ്പെ​ടു​ത്തി​യേ​ക്കാ​വുന്ന ഒരു ബൈബിൾത​ത്ത്വം പറയാ​മോ?

നിങ്ങൾക്കു ചെയ്യാൻ

കൂടുതൽ മനസ്സി​ലാ​ക്കാൻ

സന്തോഷമുള്ള ഒരു കുടും​ബ​ജീ​വി​ത​ത്തിന്‌ ആവശ്യ​മായ ചില പ്രാ​യോ​ഗിക നിർദേ​ശങ്ങൾ.

കുടുംബജീവിതം സന്തോ​ഷ​ഭ​രി​ത​മാ​ക്കൂ! (ലഘുപ​ത്രിക)

ദൈവം പറഞ്ഞി​രി​ക്കു​ന്നത്‌ അനുസ​രി​ക്കു​മ്പോൾ വിവാ​ഹ​ജീ​വി​ത​ത്തിൽ ഉണ്ടാകുന്ന അനു​ഗ്ര​ഹ​ങ്ങ​ളെ​ക്കു​റിച്ച്‌ മനസ്സി​ലാ​ക്കാൻ ഒരു സംഗീ​ത​വീ​ഡി​യോ കാണുക.

മുപ്പിരിച്ചരടിനാൽ തീർത്ത ബന്ധം (4:26)

ഭർത്താവിന്റെ ശിരഃ​സ്ഥാ​ന​ത്തി​നു കീഴ്‌പെ​ടുക എന്നു പറഞ്ഞാൽ എന്താണ്‌ അർഥം?

“സ്‌ത്രീ​കളേ, നിങ്ങൾ ശിരഃ​സ്ഥാ​ന​ത്തി​നു കീഴ്‌പെ​ടേ​ണ്ടത്‌ എന്തു​കൊണ്ട്‌?” (വീക്ഷാ​ഗോ​പു​രം 2010 മെയ്‌ 15)

ഗുരു​തര​മായ പ്രശ്‌നങ്ങൾ കാരണം വിവാഹ​മോചനം നേടിയ ഒരു ദമ്പ​തികൾ എങ്ങ​നെയാണ്‌ അതിൽ​നിന്ന്‌ കര​കയറിയത്‌?

ദൈവ​ത്തിന്റെ സഹാ​യത്താൽ ഞങ്ങൾ വീണ്ടും ഒന്നിച്ചു (5:14)