വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 50

നിങ്ങളു​ടെ കുടും​ബ​ജീ​വി​തം എങ്ങനെ സന്തോ​ഷ​മു​ള്ള​താ​ക്കാം?—ഭാഗം 2

നിങ്ങളു​ടെ കുടും​ബ​ജീ​വി​തം എങ്ങനെ സന്തോ​ഷ​മു​ള്ള​താ​ക്കാം?—ഭാഗം 2

മക്കൾ യഹോവ തരുന്ന സമ്മാന​മാണ്‌. മാതാ​പി​താ​ക്കൾ അതു നിധി​പോ​ലെ കാത്തു​സൂ​ക്ഷി​ക്കാൻ യഹോവ പ്രതീ​ക്ഷി​ക്കു​ന്നു. അതിനുള്ള നല്ല ഉപദേ​ശങ്ങൾ യഹോവ മാതാ​പി​താ​ക്കൾക്കു കൊടു​ക്കു​ന്നു. സന്തോ​ഷ​മുള്ള ഒരു കുടും​ബ​ജീ​വി​ത​ത്തി​നു കുട്ടി​കൾക്ക്‌ എന്തു ചെയ്യാൻ കഴിയു​മെന്ന നിർദേ​ശ​വും യഹോവ തരുന്നുണ്ട്‌.

1. മാതാ​പി​താ​ക്കൾക്ക്‌ യഹോവ കൊടു​ക്കുന്ന ഉപദേശം എന്താണ്‌?

മക്കളെ സ്‌നേ​ഹി​ക്കാ​നും കഴിയു​ന്നത്ര സമയം അവരോ​ടൊ​പ്പം ആയിരി​ക്കാ​നും ആണ്‌ യഹോവ മാതാ​പി​താ​ക്ക​ളോട്‌ ആവശ്യ​പ്പെ​ടു​ന്നത്‌. കൂടാതെ, മക്കളെ സംരക്ഷി​ക്കാ​നുള്ള ഉത്തരവാ​ദി​ത്വ​വും അവർക്കുണ്ട്‌. ഇനി, ബൈബിൾത​ത്ത്വ​ങ്ങൾ ഉപയോ​ഗി​ച്ചു​കൊണ്ട്‌ അവർക്കു നല്ല പരിശീ​ലനം കൊടു​ക്കു​ക​യും വേണം. (സുഭാ​ഷി​തങ്ങൾ 1:8) പിതാ​ക്ക​ന്മാ​രോട്‌ യഹോവ പറയു​ന്നത്‌ ഇതാണ്‌: “യഹോ​വ​യു​ടെ ശിക്ഷണ​ത്തി​ലും ഉപദേ​ശ​ത്തി​ലും (മക്കളെ) വളർത്തി​ക്കൊ​ണ്ടു​വ​രുക.” (എഫെസ്യർ 6:4 വായി​ക്കുക.) മക്കളെ പരിശീ​ലി​പ്പി​ക്കാ​നുള്ള ഈ ഉത്തരവാ​ദി​ത്വം മറ്റാ​രെ​യും ഏൽപ്പി​ക്കാ​തെ മാതാ​പി​താ​ക്കൾതന്നെ ചെയ്യു​ന്നതു കാണു​മ്പോൾ യഹോ​വ​യ്‌ക്കു സന്തോഷം തോന്നും.

2. മക്കൾക്ക്‌ യഹോവ കൊടു​ക്കുന്ന ഉപദേശം എന്താണ്‌?

“മാതാ​പി​താ​ക്കളെ അനുസ​രി​ക്കുക” എന്നാണ്‌ യഹോവ കുട്ടി​ക​ളോ​ടു പറയു​ന്നത്‌. (കൊ​ലോ​സ്യർ 3:20 വായി​ക്കുക.) മക്കൾ മാതാ​പി​താ​ക്കളെ അനുസ​രി​ക്കു​ക​യും ബഹുമാ​നി​ക്കു​ക​യും ചെയ്യു​മ്പോൾ അവർ യഹോ​വ​യെ​യും മാതാ​പി​താ​ക്ക​ളെ​യും സന്തോ​ഷി​പ്പി​ക്കു​ക​യാ​യി​രി​ക്കും. (സുഭാ​ഷി​തങ്ങൾ 23:22-25) കുട്ടി​കൾക്ക്‌ ഇക്കാര്യ​ത്തിൽ യേശു നല്ലൊരു മാതൃ​ക​യാണ്‌. പൂർണ​നാ​യി​രു​ന്നി​ട്ടും യേശു മാതാ​പി​താ​ക്കളെ അനുസ​രി​ക്കു​ക​യും ബഹുമാ​നി​ക്കു​ക​യും ചെയ്‌തു.—ലൂക്കോസ്‌ 2:51, 52.

3. നിങ്ങൾക്ക്‌ എങ്ങനെ കുടും​ബ​മൊ​ന്നിച്ച്‌ ദൈവ​ത്തോട്‌ അടുക്കാൻ കഴിയും?

നിങ്ങൾ ഒരു അച്ഛനോ അമ്മയോ ആണോ? നിങ്ങൾ യഹോ​വയെ സ്‌നേ​ഹി​ക്കു​ന്ന​തു​പോ​ലെ​തന്നെ മക്കളും യഹോ​വയെ സ്‌നേ​ഹി​ക്ക​ണ​മെന്നു നിങ്ങൾ ആഗ്രഹി​ക്കും. അതിൽ ഒരു സംശയ​വു​മില്ല. എന്നാൽ അതിന്‌ എങ്ങനെ കഴിയും? ബൈബിൾ പറയുന്നു: ‘നീ (യഹോ​വ​യു​ടെ വാക്കുകൾ) ആവർത്തി​ച്ചു​പ​റഞ്ഞ്‌ മക്കളുടെ മനസ്സിൽ പതിപ്പി​ക്കണം. നീ വീട്ടി​ലാ​യി​രി​ക്കു​മ്പോ​ഴും നടക്കു​മ്പോ​ഴും അവയെ​ക്കു​റിച്ച്‌ സംസാ​രി​ക്കണം.’ (ആവർത്തനം 6:7) മക്കളോട്‌ ഒരു കാര്യം ആവർത്തി​ച്ചു​പ​റ​യു​മ്പോൾ അത്‌ ഓർത്തി​രി​ക്കാൻ അവർക്ക്‌ എളുപ്പ​മാ​യി​രി​ക്കും. ഈ ബൈബിൾവാ​ക്യം പറയു​ന്ന​ത​നു​സ​രിച്ച്‌, മക്കളോട്‌ യഹോ​വ​യെ​ക്കു​റിച്ച്‌ സംസാ​രി​ക്കാൻ മാതാ​പി​താ​ക്കൾ പതിവാ​യി അവസരങ്ങൾ കണ്ടെത്തണം. ഓരോ ആഴ്‌ച​യും കുടും​ബം ഒരുമി​ച്ചി​രുന്ന്‌ ബൈബിൾ പഠിക്കാ​നാ​യി സമയം നീക്കി​വെ​ക്കു​ന്ന​തും നല്ലൊരു കാര്യ​മാണ്‌. ഇനി, മക്കളി​ല്ലെ​ങ്കി​ലും ദമ്പതി​മാർക്ക്‌ എല്ലാ ആഴ്‌ച​യും ബൈബിൾ പഠിക്കാൻ ഒരു സമയം നീക്കി​വെ​ക്കാ​വു​ന്ന​താണ്‌.

ആഴത്തിൽ പഠിക്കാൻ

കുടുംബാംഗങ്ങൾക്കു സന്തോ​ഷ​വും സമാധാ​ന​വും സുരക്ഷി​ത​ത്വ​വും തോന്നാൻ നമുക്ക്‌ എന്തു ചെയ്യാ​നാ​കു​മെന്നു നോക്കാം.

4. സ്‌നേ​ഹ​ത്തോ​ടെ മക്കളെ പരിശീ​ലി​പ്പി​ക്കുക

മക്കളെ പരിശീ​ലി​പ്പി​ക്കു​ന്നത്‌ കുറച്ച്‌ ബുദ്ധി​മു​ട്ടുള്ള കാര്യം​ത​ന്നെ​യാണ്‌. എന്നാൽ ബൈബി​ളി​നു നമ്മളെ സഹായി​ക്കാൻ കഴിയും. യാക്കോബ്‌ 1:19, 20 വായി​ക്കുക. എന്നിട്ട്‌ ഈ ചോദ്യ​ങ്ങൾ ചർച്ച ചെയ്യുക:

  • മക്കളോ​ടു സംസാ​രി​ക്കു​മ്പോൾ മാതാ​പി​താ​ക്കൾക്ക്‌ എങ്ങനെ സ്‌നേഹം കാണി​ക്കാം?

  • ദേഷ്യ​പ്പെ​ട്ടി​രി​ക്കു​മ്പോൾ മാതാ​പി​താ​ക്കൾ കുട്ടി​കൾക്കു ശിക്ഷണം കൊടു​ക്ക​രു​തെന്നു പറയു​ന്നത്‌ എന്തു​കൊണ്ട്‌? a

5. മക്കളെ സംരക്ഷി​ക്കു​ക

ലൈം​ഗി​ക​ത​യെ​ക്കു​റിച്ച്‌ മക്കളോ​ടു സംസാ​രി​ക്കു​ന്നത്‌ പല അപകട​ങ്ങ​ളിൽനി​ന്നും അവരെ സംരക്ഷി​ക്കും. അതു വളരെ പ്രധാ​ന​മാണ്‌. എന്നാൽ ചില​പ്പോൾ ഈ വിഷയം സംസാ​രി​ക്കാൻ നിങ്ങൾക്കു ബുദ്ധി​മു​ട്ടു തോന്നി​യേ​ക്കാം. വീഡി​യോ കാണുക. അതിനു ശേഷം ചോദ്യ​ങ്ങൾ ചർച്ച ചെയ്യുക.

  • കുട്ടി​ക​ളോട്‌ ലൈം​ഗി​ക​ത​യെ​ക്കു​റിച്ച്‌ സംസാ​രി​ക്കാൻ ചില മാതാ​പി​താ​ക്കൾക്ക്‌ ബുദ്ധി​മു​ട്ടു​ള്ളത്‌ എന്തു​കൊ​ണ്ടാണ്‌?

  • ചില മാതാ​പി​താ​ക്കൾ ലൈം​ഗി​ക​ത​യെ​ക്കു​റിച്ച്‌ കുട്ടി​ക​ളോട്‌ സംസാ​രി​ക്കു​ന്നത്‌ എങ്ങനെ​യാണ്‌?

ബൈബി​ളിൽ പ്രവചി​ച്ചി​രി​ക്കു​ന്ന​തു​പോ​ലെ സാത്താന്റെ ലോകം കൂടു​തൽക്കൂ​ടു​തൽ ദുഷ്ടത​യി​ലേക്കു പൊയ്‌ക്കൊ​ണ്ടി​രി​ക്കു​ക​യാണ്‌. 2 തിമൊ​ഥെ​യൊസ്‌ 3:1, 13 വായി​ക്കുക. എന്നിട്ട്‌ ഈ ചോദ്യം ചർച്ച ചെയ്യുക:

  • 13-ാം വാക്യ​ത്തിൽ പറഞ്ഞി​രി​ക്കുന്ന ദുഷ്ടമ​നു​ഷ്യ​രിൽ ചിലർ കുട്ടി​കളെ ലൈം​ഗി​ക​മാ​യി ഉപദ്ര​വി​ക്കു​ന്നു. അങ്ങനെ​യെ​ങ്കിൽ, ലൈം​ഗി​ക​ത​യെ​ക്കു​റി​ച്ചും ലൈം​ഗി​ക​ചൂ​ഷ​ക​രിൽനിന്ന്‌ രക്ഷപ്പെ​ടാ​നുള്ള വഴിക​ളെ​ക്കു​റി​ച്ചും മക്കളെ പഠിപ്പി​ക്കേ​ണ്ടത്‌ പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

നിങ്ങൾക്ക്‌ അറിയാ​മോ?

ലൈംഗിക വിഷയ​ങ്ങ​ളെ​ക്കു​റിച്ച്‌ മക്കളെ പഠിപ്പി​ക്കു​ന്ന​തി​നും ലൈം​ഗിക ദുഷ്‌പെ​രു​മാ​റ്റ​ത്തിൽനിന്ന്‌ അവരെ സംരക്ഷി​ക്കു​ന്ന​തി​നും ആവശ്യ​മായ ധാരാളം നിർദേ​ശങ്ങൾ യഹോ​വ​യു​ടെ സാക്ഷികൾ പ്രസി​ദ്ധീ​ക​രി​ച്ചി​ട്ടുണ്ട്‌.

6. മാതാ​പി​താ​ക്കളെ ബഹുമാ​നി​ക്കു​ക

മാതാ​പി​താ​ക്ക​ളോട്‌ സംസാ​രി​ക്കു​മ്പോൾ കുട്ടി​കൾക്കും കൗമാ​ര​ക്കാർക്കും ബഹുമാ​നം കാണി​ക്കാൻ കഴിയും. വീഡി​യോ കാണുക. അതിനു ശേഷം ചോദ്യ​ങ്ങൾ ചർച്ച ചെയ്യുക.

  • കുട്ടി​ക​ളും കൗമാ​ര​പ്രാ​യ​ത്തി​ലു​ള്ള​വ​രും മാതാ​പി​താ​ക്ക​ളോട്‌ ആദര​വോ​ടും ബഹുമാ​ന​ത്തോ​ടും കൂടെ സംസാ​രി​ക്കു​ന്ന​തി​ന്റെ പ്രയോ​ജനം എന്താണ്‌?

  • കുട്ടി​കൾക്കും കൗമാ​ര​പ്രാ​യ​ത്തി​ലു​ള്ള​വർക്കും മാതാ​പി​താ​ക്ക​ളോട്‌ ബഹുമാ​ന​ത്തോ​ടെ എങ്ങനെ സംസാ​രി​ക്കാൻ കഴിയും?

സുഭാ​ഷി​തങ്ങൾ 1:8 വായി​ക്കുക. എന്നിട്ട്‌ ഈ ചോദ്യം ചർച്ച ചെയ്യുക:

  • ഒരു കാര്യം ചെയ്യാൻ മാതാ​പി​താ​ക്കൾ പറയു​മ്പോൾ ചെറു​പ്പ​ക്കാർ എങ്ങനെ പ്രതി​ക​രി​ക്കണം?

7. കുടും​ബം ഒരുമിച്ച്‌ യഹോ​വയെ ആരാധി​ക്കു​ക

യഹോ​വ​യു​ടെ സാക്ഷികൾ ആഴ്‌ച​യിൽ ഒരു ദിവസം അവരുടെ കുടും​ബാം​ഗ​ങ്ങ​ളോ​ടൊ​പ്പം ഒരു നിശ്ചി​ത​സ​മയം യഹോ​വയെ ആരാധി​ക്കാ​നാ​യി മാറ്റി​വെ​ക്കാ​റുണ്ട്‌. ഇതാണ്‌ കുടും​ബാ​രാ​ധന. കുടും​ബാ​രാ​ധന എങ്ങനെ നടത്താ​മെന്ന്‌ അറിയാൻ വീഡി​യോ കാണുക. എന്നിട്ട്‌ താഴെ കൊടു​ത്തി​രി​ക്കുന്ന ചോദ്യ​ങ്ങൾ ചർച്ച ചെയ്യുക.

  • ഒരു കുടും​ബ​ത്തിന്‌ എങ്ങനെ മുടക്കം​കൂ​ടാ​തെ കുടും​ബാ​രാ​ധന നടത്തി​ക്കൊ​ണ്ടു​പോ​കാൻ കഴിയും?

  • കുടും​ബ​നാ​ഥന്‌ എങ്ങനെ വളരെ രസകര​വും പ്രയോ​ജ​ന​ക​ര​വും ആയ വിധത്തിൽ കുടും​ബാ​രാ​ധന നടത്താൻ കഴിയും?—ഈ പാഠത്തി​ന്റെ ആമുഖ​ചി​ത്രം കാണുക.

  • കുടും​ബം ഒരുമിച്ച്‌ യഹോ​വയെ ആരാധി​ക്കാൻ തടസ്സമാ​യേ​ക്കാ​വുന്ന ചില കാര്യങ്ങൾ എന്തൊ​ക്കെ​യാണ്‌?

തിരു​വെ​ഴു​ത്തു​ക​ളെ​ക്കു​റിച്ച്‌ പതിവാ​യി സംസാ​രി​ക്കാൻ പുരാ​ത​ന​കാ​ലത്തെ ഇസ്രാ​യേല്യ കുടും​ബ​ങ്ങ​ളോട്‌ യഹോവ ആവശ്യ​പ്പെ​ട്ടി​രു​ന്നു. ആവർത്തനം 6:6, 7 വായി​ക്കുക. എന്നിട്ട്‌ ഈ ചോദ്യം ചർച്ച ചെയ്യുക:

  • ഈ ബൈബിൾത​ത്ത്വം നമുക്ക്‌ എങ്ങനെ ബാധക​മാ​ക്കാം?

കുടുംബാരാധനയ്‌ക്കുള്ള ചില നുറു​ങ്ങു​കൾ:

  • മീറ്റി​ങ്ങു​കൾക്കു തയ്യാറാ​കുക.

  • കുടും​ബാം​ഗ​ങ്ങൾക്ക്‌ ഇഷ്ടമാ​കുന്ന ഒരു ബൈബിൾവി​വ​രണം വായിച്ച്‌ ചർച്ച ചെയ്യുക.

  • ചെറിയ കുട്ടി​ക​ളു​ണ്ടെ​ങ്കിൽ jw.org വെബ്‌​സൈ​റ്റിൽനിന്ന്‌ “കുട്ടികൾ” എന്ന ഭാഗത്തുള്ള ഒരു ആക്‌റ്റി​വി​റ്റി ഡൗൺലോഡ്‌ ചെയ്യു​ക​യോ പ്രിന്റ്‌ എടുത്ത്‌ ഉപയോ​ഗി​ക്കു​ക​യോ ചെയ്യാം.

  • കൗമാ​ര​പ്രാ​യ​ത്തി​ലുള്ള കുട്ടി​ക​ളാണ്‌ ഉള്ളതെ​ങ്കിൽ jw.org വെബ്‌​സൈ​റ്റി​ലെ “കൗമാ​ര​ക്കാർ” എന്ന ഭാഗത്തെ ഒരു ലേഖനം ചർച്ച ചെയ്യാം.

  • നിങ്ങൾക്കും കുട്ടി​കൾക്കും ബൈബിൾക​ഥ​ക​ളി​ലെ കഥാപാ​ത്ര​ങ്ങ​ളാ​യും അഭിന​യി​ച്ചു​നോ​ക്കാം.

  • JW.ORG വെബ്‌​സൈ​റ്റി​ലെ ഒരു വീഡി​യോ കണ്ട്‌ അതെക്കു​റിച്ച്‌ ചർച്ച ചെയ്യാം.

ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ: “പിള്ളേർക്ക്‌ ബൈബിൾ മനസ്സി​ലാ​കാൻ ബുദ്ധി​മു​ട്ടല്ലേ?”

  • നിങ്ങൾ എന്തു മറുപടി പറയും?

ചുരു​ക്ക​ത്തിൽ

മാതാ​പി​താ​ക്കൾ മക്കളെ സ്‌നേ​ഹി​ക്കാ​നും പരിശീ​ലി​പ്പി​ക്കാ​നും സംരക്ഷി​ക്കാ​നും യഹോവ ആഗ്രഹി​ക്കു​ന്നു. മക്കൾ മാതാ​പി​താ​ക്കളെ ബഹുമാ​നി​ക്കാ​നും അനുസ​രി​ക്കാ​നും യഹോവ പ്രതീ​ക്ഷി​ക്കു​ന്നു. കുടും​ബം ഒരുമിച്ച്‌ യഹോ​വയെ ആരാധി​ക്കാ​നാണ്‌ യഹോവ ആഗ്രഹി​ക്കു​ന്നത്‌.

ഓർക്കുന്നുണ്ടോ?

  • മാതാ​പി​താ​ക്കൾക്ക്‌ എങ്ങനെ മക്കളെ പരിശീ​ലി​പ്പി​ക്കാ​നും സംരക്ഷി​ക്കാ​നും കഴിയും?

  • കുട്ടി​കൾക്ക്‌ എങ്ങനെ മാതാ​പി​താ​ക്കളെ ബഹുമാ​നി​ക്കാൻ കഴിയും?

  • കുടും​ബം ഒരുമിച്ച്‌ യഹോ​വയെ ആരാധി​ക്കാൻ ഓരോ ആഴ്‌ച​യും സമയം മാറ്റി​വെ​ക്കു​ന്ന​തു​കൊ​ണ്ടുള്ള പ്രയോ​ജനം എന്താണ്‌?

നിങ്ങൾക്കു ചെയ്യാൻ

കൂടുതൽ മനസ്സി​ലാ​ക്കാൻ

ഏതു പ്രധാന പാഠങ്ങൾ കുട്ടി​കളെ പഠിപ്പി​ക്കാം?

“കുട്ടി​കൾക്കുള്ള ആറു പാഠങ്ങൾ” (ഉണരുക! 2019 നമ്പർ 2)

പ്രായമായ മാതാ​പി​താ​ക്കളെ പരിപാ​ലി​ക്കു​ന്ന​വർക്കു ബൈബിൾ നൽകുന്ന ചില നിർദേ​ശങ്ങൾ കാണുക.

“പ്രായ​മായ മാതാ​പി​താ​ക്കളെ പരിപാ​ലി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ ബൈബിൾ എന്താണ്‌ പറയു​ന്നത്‌?” (വെബ്‌​സൈ​റ്റി​ലെ ലേഖനം)

മക്കളെ എങ്ങനെ​യാ​ണു നല്ല വിധത്തിൽ വളർത്തി​ക്കൊ​ണ്ടു​വ​രേ​ണ്ടത്‌ എന്ന്‌ അറിയാ​തി​രുന്ന ഒരു വ്യക്തി പിന്നീട്‌ എങ്ങനെ​യാണ്‌ നല്ലൊരു പിതാ​വാ​യി​ത്തീർന്നത്‌?

ഞങ്ങളുടെ കുടും​ബത്തെ പടുത്തു​യർത്താൻ യഹോവ പഠിപ്പി​ച്ചു (5:58)

പിതാക്കന്മാർക്ക്‌ ആൺമക്ക​ളോ​ടുള്ള ബന്ധം ശക്തമാ​ക്കാൻ എന്തൊക്കെ കാര്യങ്ങൾ ചെയ്യാം?

മകന്റെ മനസ്സറി​യുന്ന നല്ല അച്ഛനാ​കാൻ. . . ” (വീക്ഷാ​ഗോ​പു​രം 2012 ഏപ്രിൽ-ജൂൺ)

a ബൈബിളിൽ “ശിക്ഷണം” എന്ന പദം ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌ പഠിപ്പി​ക്കുക, മാർഗ​നിർദേശം കൊടു​ക്കുക, തിരു​ത്തുക എന്നീ അർഥങ്ങ​ളി​ലാണ്‌. അല്ലാതെ ക്രൂര​മാ​യി ഉപദ്ര​വി​ക്കുക, അധി​ക്ഷേ​പി​ക്കുക എന്ന അർഥത്തി​ലല്ല.—സുഭാ​ഷി​തങ്ങൾ 4:1.