വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 51

യഹോ​വ​യ്‌ക്ക്‌ ഇഷ്ടപ്പെ​ടുന്ന വിധത്തിൽ നമുക്ക്‌ എങ്ങനെ സംസാ​രി​ക്കാം?

യഹോ​വ​യ്‌ക്ക്‌ ഇഷ്ടപ്പെ​ടുന്ന വിധത്തിൽ നമുക്ക്‌ എങ്ങനെ സംസാ​രി​ക്കാം?

യഹോവ നമ്മളെ സൃഷ്ടി​ച്ച​പ്പോൾ നമുക്കു മനോ​ഹ​ര​മായ ഒരു സമ്മാനം തന്നു. അതാണു സംസാ​രി​ക്കാ​നുള്ള പ്രാപ്‌തി. നമ്മൾ ഈ സമ്മാനം എങ്ങനെ ഉപയോ​ഗി​ക്കു​ന്നു എന്ന കാര്യം യഹോവ ശ്രദ്ധി​ക്കു​ന്നു​ണ്ടോ? തീർച്ച​യാ​യും. (യാക്കോബ്‌ 1:26 വായി​ക്കുക.) അതു​കൊണ്ട്‌ സംസാ​രി​ക്കാ​നുള്ള പ്രാപ്‌തി യഹോ​വ​യ്‌ക്ക്‌ ഇഷ്ടമുള്ള വിധത്തിൽ നമുക്ക്‌ എങ്ങനെ ഉപയോ​ഗി​ക്കാൻ കഴിയും?

1. സംസാ​രി​ക്കാ​നുള്ള പ്രാപ്‌തി നമ്മൾ എങ്ങനെ ഉപയോ​ഗി​ക്കണം?

“പരസ്‌പരം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ബലപ്പെ​ടു​ത്തു​ക​യും” ചെയ്യാൻ ബൈബിൾ നമ്മളോ​ടു പറയുന്നു. (1 തെസ്സ​ലോ​നി​ക്യർ 5:11) പ്രോ​ത്സാ​ഹനം വേണ്ട ആരെ​യെ​ങ്കി​ലും നിങ്ങൾക്ക്‌ അറിയാ​മോ? അവർക്ക്‌ ഉണർവും ഉന്മേഷ​വും കൊടു​ക്കാൻ നിങ്ങൾക്ക്‌ എന്തു ചെയ്യാൻ കഴിയും? അവർ നിങ്ങൾക്കു വേണ്ട​പ്പെ​ട്ട​വ​രാ​ണെന്ന്‌ അവരോ​ടു പറയുക. നിങ്ങൾ അവരെ ഇഷ്ടപ്പെ​ടു​ന്നത്‌ എന്തു​കൊ​ണ്ടാ​ണെ​ന്നും അവരോ​ടു പറയാൻ കഴിയും. നിങ്ങൾക്ക്‌ ആരെ​യെ​ങ്കി​ലും ഒരു ബൈബിൾവാ​ക്യം ഉപയോ​ഗിച്ച്‌ പ്രോ​ത്സാ​ഹി​പ്പി​ക്കാൻ കഴിയു​മോ? അങ്ങനെ​യുള്ള ധാരാളം ബൈബിൾവാ​ക്യ​ങ്ങ​ളുണ്ട്‌. ഓർക്കുക: നമ്മൾ പറയുന്ന വാക്കു​കൾപോ​ലെ​തന്നെ വളരെ പ്രധാ​ന​മാ​ണു നമ്മൾ പറയുന്ന രീതി​യും. അതു​കൊണ്ട്‌ എപ്പോ​ഴും ശാന്തമാ​യി, ദയയോ​ടെ സംസാ​രി​ക്കാൻ നമുക്കു ശ്രമി​ക്കാം.—സുഭാ​ഷി​തങ്ങൾ 15:1.

2. എങ്ങനെ​യുള്ള സംസാരം നമ്മൾ ഒഴിവാ​ക്കണം?

“ചീത്ത വാക്കു​ക​ളൊ​ന്നും നിങ്ങളു​ടെ വായിൽനിന്ന്‌ വരരുത്‌” എന്നാണു ബൈബിൾ പറയു​ന്നത്‌. (എഫെസ്യർ 4:29 വായി​ക്കുക.) അതിനർഥം നമ്മൾ മോശ​മായ വാക്കുകൾ ഉപയോ​ഗി​ക്ക​രുത്‌ എന്നാണ്‌. മറ്റുള്ള​വ​രു​ടെ മനസ്സിനെ മുറി​പ്പെ​ടു​ത്തു​ക​യും അപമാ​നി​ക്കു​ക​യും ചെയ്യുന്ന ക്രൂര​മായ വാക്കു​ക​ളും അഭി​പ്രാ​യ​ങ്ങ​ളും നമ്മൾ പറയാൻ പാടില്ല. കൂടാതെ പരദൂ​ഷ​ണ​വും ഏഷണി​യും ഒഴിവാ​ക്കു​ക​യും വേണം.—സുഭാ​ഷി​തങ്ങൾ 16:28 വായി​ക്കുക.

3. യഹോ​വ​യ്‌ക്ക്‌ ഇഷ്ടപ്പെ​ടുന്ന വിധത്തിൽ സംസാ​രി​ക്കാൻ നമ്മളെ എന്തു സഹായി​ക്കും?

പലപ്പോ​ഴും നമ്മൾ സംസാ​രി​ക്കു​മ്പോൾ പുറത്ത്‌ വരുന്നത്‌ നമ്മുടെ ഉള്ളിന്റെ ഉള്ളിലെ ചിന്തക​ളാണ്‌. (ലൂക്കോസ്‌ 6:45) അതു​കൊണ്ട്‌ നമ്മൾ നല്ല കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കണം, അതായത്‌ ‘നീതി​നി​ഷ്‌ഠ​മാ​യ​തും നിർമ​ല​മാ​യ​തും സ്‌നേഹം ജനിപ്പി​ക്കു​ന്ന​തും പ്രശം​സ​നീ​യ​മാ​യ​തും’ ആയ കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌. (ഫിലി​പ്പി​യർ 4:8) നമ്മുടെ മനസ്സ്‌ അത്തരം ചിന്തക​ളിൽ ഉറച്ചു​നിൽക്ക​ണ​മെ​ങ്കിൽ വിനോ​ദം തിര​ഞ്ഞെ​ടു​ക്കു​മ്പോ​ഴും സുഹൃ​ത്തു​ക്കളെ തിര​ഞ്ഞെ​ടു​ക്കു​മ്പോ​ഴും നമ്മൾ നന്നായി ശ്രദ്ധി​ക്കണം. (സുഭാ​ഷി​തങ്ങൾ 13:20) ഇനി, സംസാ​രി​ക്കു​ന്ന​തി​നു​മുമ്പ്‌ ചിന്തി​ക്കാൻ സമയ​മെ​ടു​ക്കു​ന്ന​തും പ്രധാ​ന​മാണ്‌. നമ്മൾ പറയുന്ന കാര്യങ്ങൾ കേൾക്കു​മ്പോൾ മറ്റുള്ള​വർക്ക്‌ എന്തു തോന്നും എന്നും ചിന്തി​ക്കണം. ബൈബിൾ പറയുന്നു: “ചിന്തി​ക്കാ​തെ സംസാ​രി​ക്കു​ന്നതു വാളു​കൊണ്ട്‌ കുത്തു​ന്ന​തു​പോ​ലെ​യാണ്‌; എന്നാൽ ബുദ്ധി​യു​ള്ള​വ​രു​ടെ നാവ്‌ മുറിവ്‌ ഉണക്കുന്നു.”സുഭാ​ഷി​തങ്ങൾ 12:18.

ആഴത്തിൽ പഠിക്കാൻ

യഹോവയ്‌ക്ക്‌ ഇഷ്ടപ്പെ​ടുന്ന വിധത്തി​ലും മറ്റുള്ള​വരെ പ്രോ​ത്സാ​ഹി​പ്പി​ക്കുന്ന രീതി​യി​ലും നമുക്ക്‌ എങ്ങനെ സംസാ​രി​ക്കാ​മെന്നു നോക്കാം.

4. എന്ത്‌, എപ്പോൾ, എങ്ങനെ സംസാ​രി​ക്കണം?

പിന്നീട്‌ വിഷമം തോന്നി​യേ​ക്കാ​വുന്ന പല കാര്യ​ങ്ങ​ളും ചില​പ്പോൾ നമ്മൾ പറഞ്ഞു​പോ​കാ​റുണ്ട്‌. (യാക്കോബ്‌ 3:2) ഗലാത്യർ 5:22, 23 വായി​ക്കുക. എന്നിട്ട്‌ ഈ ചോദ്യം ചർച്ച ചെയ്യുക:

  • നിങ്ങളു​ടെ സംസാരം നിയ​ന്ത്രി​ക്കു​ന്ന​തിന്‌ ആവശ്യ​മായ ഏതൊക്കെ ഗുണങ്ങൾക്കു​വേണ്ടി നിങ്ങൾ പ്രാർഥി​ക്കും, ആ ഗുണങ്ങൾ പ്രധാ​ന​മാ​ണെന്നു നിങ്ങൾക്കു തോന്നു​ന്നത്‌ എന്തു​കൊണ്ട്‌?

1 കൊരി​ന്ത്യർ 15:33 വായി​ക്കുക. എന്നിട്ട്‌ ഈ ചോദ്യം ചർച്ച ചെയ്യുക:

  • കൂട്ടു​കാ​രും വിനോ​ദ​വും എങ്ങനെ​യാ​ണു നിങ്ങളു​ടെ സംസാ​രത്തെ സ്വാധീ​നി​ക്കു​ന്നത്‌?

സഭാ​പ്ര​സം​ഗകൻ 3:1, 7 വായി​ക്കുക. എന്നിട്ട്‌ ഈ ചോദ്യം ചർച്ച ചെയ്യുക:

  • മൗനമാ​യി​രി​ക്കു​ന്ന​തും സംസാ​രി​ക്കാൻ പറ്റിയ ഒരു സമയത്തി​നാ​യി കാത്തി​രി​ക്കു​ന്ന​തും ജ്ഞാനമാ​യി​രി​ക്കുന്ന ചില സന്ദർഭങ്ങൾ പറയാ​മോ?

5. മറ്റുള്ള​വ​രെ​ക്കു​റിച്ച്‌ നല്ലതു സംസാ​രി​ക്കു​ക

മറ്റുള്ള​വ​രോ​ടു ദയയി​ല്ലാ​തെ സംസാ​രി​ക്കു​ന്ന​തോ അവരെ വേദനി​പ്പി​ക്കു​ന്ന​തോ നമുക്ക്‌ എങ്ങനെ ഒഴിവാ​ക്കാം? വീഡി​യോ കാണുക. അതിനു ശേഷം ചോദ്യ​ങ്ങൾ ചർച്ച ചെയ്യുക.

  • വീഡി​യോ​യിൽ കണ്ട സഹോ​ദരൻ, മറ്റുള്ള​വ​രെ​ക്കു​റിച്ച്‌ സംസാ​രി​ക്കുന്ന രീതിക്കു മാറ്റം വരു​ത്തേ​ണ്ടി​യി​രു​ന്നത്‌ എന്തു​കൊണ്ട്‌?

  • മാറ്റം വരുത്താൻ അദ്ദേഹം എന്താണു ചെയ്‌തത്‌?

സഭാ​പ്ര​സം​ഗകൻ 7:16 വായി​ക്കുക. എന്നിട്ട്‌ ഈ ചോദ്യം ചർച്ച ചെയ്യുക:

  • ആരെക്കു​റി​ച്ചെ​ങ്കി​ലും മോശ​മായ കാര്യങ്ങൾ പറയാൻ പ്രലോ​ഭനം തോന്നി​യാൽ നമ്മൾ എന്ത്‌ ഓർക്കണം?

സഭാ​പ്ര​സം​ഗകൻ 7:21, 22 വായി​ക്കുക. എന്നിട്ട്‌ ഈ ചോദ്യം ചർച്ച ചെയ്യുക:

  • നമ്മളെ​ക്കു​റിച്ച്‌ ആരെങ്കി​ലും മോശ​മാ​യി സംസാ​രി​ക്കു​ന്നതു കേട്ട്‌ അമിത​മാ​യി പ്രതി​ക​രി​ക്കാ​തി​രി​ക്കാൻ ഈ വാക്യങ്ങൾ നമ്മളെ എങ്ങനെ സഹായി​ക്കും?

6. കുടും​ബാം​ഗ​ങ്ങ​ളോ​ടു ദയയോ​ടെ സംസാ​രി​ക്കു​ക

നമ്മൾ കുടും​ബാം​ഗ​ങ്ങ​ളോ​ടു ദയയോ​ടെ​യും സ്‌നേ​ഹ​ത്തോ​ടെ​യും സംസാ​രി​ക്കാൻ യഹോവ ആഗ്രഹി​ക്കു​ന്നു. വീഡി​യോ കാണുക. അതിനു ശേഷം താഴെ കൊടു​ത്തി​രി​ക്കുന്ന ചോദ്യം ചർച്ച ചെയ്യുക.

  • കുടും​ബാം​ഗ​ങ്ങ​ളോ​ടു ദയയോ​ടെ സംസാ​രി​ക്കാൻ നമ്മളെ എന്തു സഹായി​ക്കും?

എഫെസ്യർ 4:31, 32 വായി​ക്കുക. എന്നിട്ട്‌ ഈ ചോദ്യം ചർച്ച ചെയ്യുക:

  • ഏതു വിധത്തി​ലുള്ള സംസാരം കുടും​ബ​ത്തി​നു ഗുണം ചെയ്യും?

തന്റെ മകനെ​ക്കു​റിച്ച്‌ എന്താണ്‌ തോന്നു​ന്ന​തെന്ന്‌ യഹോവ തന്റെ വാക്കു​ക​ളി​ലൂ​ടെ പ്രകടി​പ്പി​ച്ചു. മത്തായി 17:5 വായി​ക്കുക. എന്നിട്ട്‌ ഈ ചോദ്യം ചർച്ച ചെയ്യുക:

  • കുടും​ബാം​ഗ​ങ്ങ​ളോ​ടു സംസാ​രി​ക്കു​മ്പോൾ നിങ്ങൾക്ക്‌ എങ്ങനെ യഹോ​വയെ അനുക​രി​ക്കാൻ കഴിയും?

മറ്റുള്ളവരെ അഭിന​ന്ദി​ക്കാ​നുള്ള അവസരങ്ങൾ കണ്ടുപി​ടി​ക്കു​ക

ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ: “മറ്റുള്ളവർ എന്തു വിചാ​രി​ക്കു​മെ​ന്നൊ​ന്നും ഞാൻ നോക്കാ​റില്ല. എന്റെ മനസ്സിൽ തോന്നു​ന്നത്‌ ഞാൻ പറയും.”

  • ഈ അഭി​പ്രാ​യം ശരിയാ​ണെന്നു തോന്നു​ന്നു​ണ്ടോ? എന്തു​കൊണ്ട്‌?

ചുരു​ക്ക​ത്തിൽ

വാക്കു​കൾക്കു ശക്തിയുണ്ട്‌. എന്തു പറയും, എപ്പോൾ പറയും, എങ്ങനെ പറയും എന്നീ കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ നന്നായി ചിന്തി​ക്കണം.

ഓർക്കുന്നുണ്ടോ?

  • മറ്റുള്ള​വർക്കു പ്രയോ​ജനം ചെയ്യുന്ന രീതി​യിൽ സംസാ​രി​ക്കാ​നുള്ള ചില വിധങ്ങൾ ഏതൊ​ക്കെ​യാണ്‌?

  • എങ്ങനെ​യുള്ള സംസാരം നമ്മൾ ഒഴിവാ​ക്കണം?

  • എപ്പോ​ഴും ദയയോ​ടെ​യും യഹോ​വ​യ്‌ക്ക്‌ ഇഷ്ടപ്പെ​ടുന്ന വിധത്തി​ലും നമുക്ക്‌ എങ്ങനെ സംസാ​രി​ക്കാം?

നിങ്ങൾക്കു ചെയ്യാൻ

കൂടുതൽ മനസ്സി​ലാ​ക്കാൻ

മറ്റുള്ളവരെ പ്രോ​ത്സാ​ഹി​പ്പി​ക്കുന്ന വിധത്തിൽ സംസാ​രി​ക്കാൻ നമ്മളെ എന്തു സഹായി​ക്കും?

ജ്ഞാനികളുടെ നാവ്‌ വളർത്തി​യെ​ടു​ക്കുക (8:04)

മറ്റുള്ളവരെക്കുറിച്ച്‌ മോശ​മാ​യി സംസാ​രി​ക്കു​ന്നത്‌ എങ്ങനെ ഒഴിവാ​ക്കാം?

“അസഭ്യ​വാ​ക്കു​കൾ ഉപയോ​ഗി​ക്കു​ന്നത്‌ അത്രയ്‌ക്കു മോശ​മാ​ണോ?” (വെബ്‌​സൈ​റ്റി​ലെ ലേഖനം)

പരദൂഷണം എങ്ങനെ ഒഴിവാ​ക്കാം?

പരദൂഷണം എനിക്ക്‌ എങ്ങനെ ഒഴിവാ​ക്കാം? (2:36)

മോശമായി സംസാ​രി​ക്കുന്ന ശീലത്തിൽനിന്ന്‌ പുറത്തു​വ​രാൻ ഒരു വ്യക്തിയെ യഹോവ എങ്ങനെ​യാണ്‌ സഹായി​ച്ചത്‌?

“ജീവി​ത​ത്തി​ന്റെ ലക്ഷ്യം എന്താ​ണെന്ന്‌ ഞാൻ ഗൗരവ​മാ​യി ചിന്തി​ക്കാൻതു​ടങ്ങി” (വീക്ഷാ​ഗോ​പു​രം 2013 ഒക്ടോബർ-ഡിസംബർ)