വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 54

“വിശ്വ​സ്‌ത​നും വിവേ​കി​യും ആയ അടിമ”—ഉത്തരവാ​ദി​ത്വ​ങ്ങൾ

“വിശ്വ​സ്‌ത​നും വിവേ​കി​യും ആയ അടിമ”—ഉത്തരവാ​ദി​ത്വ​ങ്ങൾ

ക്രിസ്‌തീ​യ​സ​ഭയെ നയിക്കു​ന്നത്‌ യേശു​ക്രി​സ്‌തു​വാണ്‌. (എഫെസ്യർ 5:23) സ്വർഗ​ത്തിൽ രാജാ​വാ​യി ഭരിക്കുന്ന യേശു ഭൂമി​യി​ലെ തന്റെ അനുഗാ​മി​കളെ ഇന്ന്‌ എങ്ങനെ​യാ​ണു നയിക്കു​ന്നത്‌? ‘വിശ്വ​സ്‌ത​നും വിവേ​കി​യും ആയ അടിമ​യി​ലൂ​ടെ!’ (മത്തായി 24:45 വായി​ക്കുക.) യേശു നിയമി​ച്ച​താ​യ​തു​കൊണ്ട്‌ ‘വിശ്വ​സ്‌ത​നും വിവേ​കി​യും ആയ അടിമ​യ്‌ക്ക്‌’ ഒരു പരിധി​വ​രെ​യുള്ള അധികാ​ര​മു​ണ്ടെ​ങ്കി​ലും ആ അടിമ എപ്പോ​ഴും ക്രിസ്‌തു​വിന്‌ കീഴ്‌പെ​ട്ടി​രി​ക്കും, ക്രിസ്‌തു​വി​ന്റെ സഹോ​ദ​ര​ന്മാ​രെ സേവി​ക്കു​ക​യും ചെയ്യും. എന്നാൽ ആരാണ്‌ “വിശ്വ​സ്‌ത​നും വിവേ​കി​യും ആയ അടിമ?” ആ അടിമ നമുക്കു​വേണ്ടി പ്രവർത്തി​ക്കു​ന്നത്‌ എങ്ങനെ​യാണ്‌?

1. ആരാണ്‌ “വിശ്വ​സ്‌ത​നും വിവേ​കി​യും ആയ അടിമ?”

തന്റെ ജനത്തിനു നേതൃ​ത്വം കൊടു​ക്കു​ന്ന​തിന്‌ യഹോവ എല്ലായ്‌പോ​ഴും ഒരു വ്യക്തി​യെ​യോ ഏതാനും പേർ അടങ്ങുന്ന ചെറി​യൊ​രു കൂട്ട​ത്തെ​യോ ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. (മലാഖി 2:7; എബ്രായർ 1:1) യേശു​വി​ന്റെ മരണ​ശേഷം, യരുശ​ലേ​മി​ലു​ണ്ടാ​യി​രുന്ന അപ്പോ​സ്‌ത​ല​ന്മാ​രും മൂപ്പന്മാ​രും ആണ്‌ ദൈവ​ജ​ന​ത്തി​നു നേതൃ​ത്വം കൊടു​ത്തി​രു​ന്നത്‌. (പ്രവൃ​ത്തി​കൾ 15:2) ഈ മാതൃ​ക​യ​നു​സ​രിച്ച്‌ ഇന്ന്‌ മൂപ്പന്മാ​രു​ടെ ഒരു ചെറിയ കൂട്ടം, യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഭരണസം​ഘ​മാ​യി പ്രവർത്തി​ക്കു​ന്നു. അവർ ദൈവ​ജ​ന​ത്തിന്‌ ആത്മീയ​ഭ​ക്ഷണം കൊടു​ക്കു​ന്നു. കൂടാതെ, പ്രസം​ഗ​പ്ര​വർത്ത​ന​ത്തിന്‌ നേതൃ​ത്വ​വും വഹിക്കു​ന്നു. “(യേശു) നിയമിച്ച വിശ്വ​സ്‌ത​നും വിവേ​കി​യും ആയ അടിമ” ഈ കൂട്ടമാണ്‌. (മത്തായി 24:45) ഭരണസം​ഘ​ത്തി​ലെ എല്ലാ അംഗങ്ങ​ളും അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി​ക​ളാണ്‌. ഭൂമി​യി​ലെ ജീവിതം പൂർത്തി​യാ​യി​ക്ക​ഴി​യു​മ്പോൾ സ്വർഗ​ത്തിൽ യേശു​വി​നോ​ടൊ​പ്പം രാജാ​ക്ക​ന്മാ​രാ​യി ഭരിക്കാൻ അവർ കാത്തി​രി​ക്കു​ന്നു.

2. വിശ്വസ്‌ത അടിമ നൽകുന്ന ആത്മീയ​ഭ​ക്ഷണം എന്താണ്‌?

വിശ്വസ്‌ത അടിമ സഹക്രി​സ്‌ത്യാ​നി​കൾക്ക്‌ ‘തക്കസമ​യത്ത്‌ ഭക്ഷണം കൊടു​ക്കു​മെന്ന്‌’ യേശു പറഞ്ഞു. (മത്തായി 24:45) ഇവിടെ പറയു​ന്നത്‌ ആത്മീയ​ഭ​ക്ഷ​ണ​ത്തെ​ക്കു​റി​ച്ചാണ്‌; അത്‌ ദൈവ​വ​ച​ന​ത്തി​ലെ നിർദേ​ശ​ങ്ങ​ളാണ്‌. ഭക്ഷണം കഴിക്കു​മ്പോൾ നല്ല ആരോ​ഗ്യം കിട്ടു​ന്ന​തു​പോ​ലെ, ആത്മീയ​ഭ​ക്ഷണം കഴിക്കു​മ്പോൾ യഹോ​വ​യോ​ടു വിശ്വ​സ്‌ത​രാ​യി​രി​ക്കാ​നും യേശു നമ്മളെ ഏൽപ്പി​ച്ചി​രി​ക്കുന്ന ജോലി നന്നായി ചെയ്യാ​നും ഉള്ള ശക്തി കിട്ടും. (1 തിമൊ​ഥെ​യൊസ്‌ 4:6) നമുക്ക്‌ ആത്മീയ​ഭ​ക്ഷണം ലഭിക്കു​ന്നത്‌ യോഗ​ങ്ങ​ളി​ലൂ​ടെ​യും സമ്മേള​ന​ങ്ങ​ളി​ലൂ​ടെ​യും കൺ​വെൻ​ഷ​നു​ക​ളി​ലൂ​ടെ​യും ബൈബി​ളി​നെ അടിസ്ഥാ​ന​മാ​ക്കി തയ്യാറാ​ക്കുന്ന പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളി​ലൂ​ടെ​യും വീഡി​യോ​ക​ളി​ലൂ​ടെ​യും ആണ്‌. ആ വിവരങ്ങൾ, ദൈവ​ത്തി​ന്റെ ഇഷ്ടം മനസ്സി​ലാ​ക്കാ​നും ദൈവ​വു​മാ​യുള്ള നമ്മുടെ സുഹൃ​ദ്‌ബന്ധം ശക്തമാ​ക്കാ​നും സഹായി​ക്കു​ന്നു.

ആഴത്തിൽ പഠിക്കാൻ

‘വിശ്വ​സ്‌ത​നും വിവേ​കി​യും ആയ അടിമയെ,’ അതായത്‌ ഭരണസം​ഘത്തെ, നമുക്ക്‌ ആവശ്യ​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാ​ണെന്നു നോക്കാം.

ഭരണസംഘം ലോക​മെ​ങ്ങു​മുള്ള യഹോ​വ​യു​ടെ സാക്ഷി​കൾക്ക്‌ ആത്മീയ​ഭ​ക്ഷ​ണ​വും മാർഗ​നിർദേ​ശ​ങ്ങ​ളും പ്രാ​യോ​ഗി​ക​സ​ഹാ​യ​ങ്ങ​ളും നൽകുന്നു

3. യഹോ​വ​യു​ടെ ജനം സംഘടി​ത​മാ​യി​രി​ക്കണം

യേശു​വി​ന്റെ നേതൃ​ത്വ​ത്തിൻകീ​ഴിൽ ഭരണസം​ഘം യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പ്രവർത്ത​നങ്ങൾ സംഘടി​പ്പി​ക്കു​ന്നു. ആദ്യകാല ക്രിസ്‌ത്യാ​നി​ക​ളു​ടെ ഇടയി​ലും ഇതു​പോ​ലൊ​രു ക്രമീ​ക​രണം ഉണ്ടായി​രു​ന്നു. വീഡി​യോ കാണുക.

1 കൊരി​ന്ത്യർ 14:33, 40 വായി​ക്കുക. എന്നിട്ട്‌ ഈ ചോദ്യം ചർച്ച ചെയ്യുക:

  • തന്റെ ജനം സംഘടി​ത​മാ​യി​രി​ക്കാൻ യഹോവ ആഗ്രഹി​ക്കു​ന്നു​ണ്ടെന്ന്‌ ഈ വാക്യങ്ങൾ സൂചി​പ്പി​ക്കു​ന്നത്‌ എങ്ങനെ​യാണ്‌?

4. വിശ്വ​സ്‌ത​നായ അടിമ പ്രസം​ഗ​വേ​ല​യ്‌ക്ക്‌ നേതൃ​ത്വം​കൊ​ടു​ക്കു​ന്നു

സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കു​ന്ന​താ​യി​രു​ന്നു ആദ്യകാല ക്രിസ്‌ത്യാ​നി​കൾ ചെയ്‌തി​രുന്ന ഏറ്റവും പ്രധാ​ന​പ്പെട്ട പ്രവർത്തനം. പ്രവൃ​ത്തി​കൾ 8:14, 25 വായി​ക്കുക. എന്നിട്ട്‌ ചോദ്യ​ങ്ങൾ ചർച്ച ചെയ്യുക.

  • ആദ്യകാല ക്രിസ്‌ത്യാ​നി​കൾക്ക്‌ പ്രസം​ഗ​വേ​ല​യ്‌ക്കു വേണ്ട നിർദേ​ശങ്ങൾ കൊടു​ത്തി​രു​ന്നത്‌ ആരാണ്‌?

  • മറ്റ്‌ അപ്പോ​സ്‌ത​ല​ന്മാ​രിൽനിന്ന്‌ നിർദേ​ശങ്ങൾ ലഭിച്ച​പ്പോൾ പത്രോ​സും യോഹ​ന്നാ​നും അതി​നോട്‌ എങ്ങനെ​യാ​ണു പ്രതി​ക​രി​ച്ചത്‌?

ഭരണസം​ഘം നേതൃ​ത്വം​കൊ​ടു​ക്കുന്ന ഏറ്റവും പ്രധാ​ന​പ്പെട്ട പ്രവർത്തനം പ്രസം​ഗ​വേ​ല​യാണ്‌. വീഡി​യോ കാണുക.

പ്രസം​ഗ​പ്ര​വർത്തനം എത്ര പ്രധാ​ന​പ്പെ​ട്ട​താ​ണെന്ന്‌ യേശു പറഞ്ഞു. മർക്കോസ്‌ 13:10 വായി​ക്കുക. എന്നിട്ട്‌ ഈ ചോദ്യ​ങ്ങൾ ചർച്ച ചെയ്യുക:

  • ഭരണസം​ഘം എന്തു​കൊ​ണ്ടാ​ണു പ്രസം​ഗ​പ്ര​വർത്ത​ന​ത്തിന്‌ ഇത്രയ​ധി​കം പ്രാധാ​ന്യം​കൊ​ടു​ക്കു​ന്നത്‌?

  • ലോക​മെ​ങ്ങും നടക്കുന്ന പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​നു നേതൃ​ത്വം​കൊ​ടു​ക്കാൻ ‘വിശ്വ​സ്‌ത​നും വിവേ​കി​യും ആയ അടിമ​യു​ടെ’ സഹായം നമുക്ക്‌ ആവശ്യ​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?

5. വിശ്വ​സ്‌ത​നായ അടിമ നിർദേ​ശങ്ങൾ തരുന്നു

ലോക​മെ​ങ്ങു​മുള്ള ക്രിസ്‌ത്യാ​നി​കൾക്കു ഭരണസം​ഘം നിർദേ​ശങ്ങൾ കൊടു​ക്കു​ന്നു. എന്നാൽ എന്തു നിർദേ​ശ​മാ​ണു കൊടു​ക്കേ​ണ്ട​തെന്നു ഭരണസം​ഘം തീരു​മാ​നി​ക്കു​ന്നത്‌ എങ്ങനെ​യാണ്‌? ആദ്യകാല ക്രിസ്‌ത്യാ​നി​ക​ളു​ടെ സമയത്തു​ണ്ടാ​യി​രുന്ന ഭരണസം​ഘം ഒരു തീരു​മാ​ന​മെ​ടു​ത്തത്‌ എങ്ങനെ​യെന്നു നോക്കാം. പ്രവൃ​ത്തി​കൾ 15:1, 2 വായി​ക്കുക. എന്നിട്ട്‌ ഈ ചോദ്യ​ങ്ങൾ ചർച്ച ചെയ്യുക:

  • ചില ആദ്യകാല ക്രിസ്‌ത്യാ​നി​കൾക്കി​ട​യിൽ ഭിന്നത​യു​ണ്ടാ​ക്കിയ ഒരു പ്രശ്‌നം എന്തായി​രു​ന്നു?

  • ഈ പ്രശ്‌നം പരിഹ​രി​ക്കാൻ പൗലോ​സും ബർന്നബാ​സും മറ്റുള്ള​വ​രും ആരുടെ അടു​ത്തേ​ക്കാ​ണു പോയത്‌?

പ്രവൃ​ത്തി​കൾ 15:12-18, 23-29 വാക്യങ്ങൾ വായി​ക്കുക. എന്നിട്ട്‌ ഈ ചോദ്യം ചർച്ച ചെയ്യുക:

  • ഒരു തീരു​മാ​ന​മെ​ടു​ക്കു​ന്ന​തി​നു​മുമ്പ്‌ ആദ്യകാ​ലത്തെ ഭരണസം​ഘം ദൈവ​ത്തി​ന്റെ മാർഗ​നിർദേ​ശ​ത്തി​നു​വേണ്ടി എന്താണു ചെയ്‌തത്‌?—12, 15, 28 വാക്യങ്ങൾ കാണുക.

പ്രവൃ​ത്തി​കൾ 15:30, 31; 16:4, 5 വാക്യങ്ങൾ വായി​ക്കുക. എന്നിട്ട്‌ ഈ ചോദ്യ​ങ്ങൾ ചർച്ച ചെയ്യുക:

  • ഭരണസം​ഘം നൽകിയ നിർദേ​ശ​ത്തോട്‌ ആദ്യകാല ക്രിസ്‌ത്യാ​നി​കൾ പ്രതി​ക​രി​ച്ചത്‌ എങ്ങനെ​യാണ്‌?

  • അവരുടെ അനുസ​ര​ണത്തെ യഹോവ അനു​ഗ്ര​ഹി​ച്ചത്‌ എങ്ങനെ​യാണ്‌?

2 തിമൊ​ഥെ​യൊസ്‌ 3:16; യാക്കോബ്‌ 1:5 എന്നീ വാക്യങ്ങൾ വായി​ക്കുക. എന്നിട്ട്‌ ഈ ചോദ്യം ചർച്ച ചെയ്യുക:

  • ഇന്ന്‌ തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാ​നു​ളള സഹായ​ത്തി​നാ​യി ഭരണസം​ഘം എവി​ടേ​ക്കാ​ണു നോക്കു​ന്നത്‌?

ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ: “ഭരണസം​ഘ​ത്തി​ലു​ള്ളവർ വെറും മനുഷ്യ​രല്ലേ, അവരെ എന്തിന്‌ അനുസ​രി​ക്കണം?”

  • ഭരണസം​ഘത്തെ നയിക്കു​ന്നത്‌ യേശു​വാ​ണെന്നു നിങ്ങൾക്ക്‌ ഉറപ്പു​ള്ളത്‌ എന്തു​കൊണ്ട്‌?

ചുരു​ക്ക​ത്തിൽ

യേശു​ക്രി​സ്‌തു നിയമിച്ച “വിശ്വ​സ്‌ത​നും വിവേ​കി​യും ആയ അടിമ” ഭരണസം​ഘ​മാണ്‌. അവർ ലോക​മെ​ങ്ങു​മുള്ള ക്രിസ്‌ത്യാ​നി​കൾക്ക്‌ ആത്മീയ​ഭ​ക്ഷ​ണ​വും മാർഗ​നിർദേ​ശ​ങ്ങ​ളും കൊടു​ക്കു​ന്നു.

ഓർക്കുന്നുണ്ടോ?

  • ‘വിശ്വ​സ്‌ത​നും വിവേ​കി​യും ആയ അടിമയെ’ നിയമി​ച്ചത്‌ ആരാണ്‌?

  • ഭരണസം​ഘം നമുക്കു​വേണ്ടി പ്രവർത്തി​ക്കു​ന്നത്‌ എങ്ങനെ​യാണ്‌?

  • ഭരണസം​ഘ​മാണ്‌ “വിശ്വ​സ്‌ത​നും വിവേ​കി​യും ആയ അടിമ” എന്നു നിങ്ങൾ വിശ്വ​സി​ക്കു​ന്നു​ണ്ടോ?

നിങ്ങൾക്കു ചെയ്യാൻ

കൂടുതൽ മനസ്സി​ലാ​ക്കാൻ

ഭരണസംഘം സംഘടി​ത​മാ​യി പ്രവർത്തി​ക്കു​ന്നത്‌ എങ്ങനെ​യെന്നു മനസ്സി​ലാ​ക്കുക.

“എന്താണ്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഭരണസം​ഘം?” (വെബ്‌​സൈ​റ്റി​ലെ ലേഖനം)

നമുക്കു ലഭിക്കുന്ന ആത്മീയ​വി​വ​രങ്ങൾ കൃത്യ​ത​യു​ള്ള​താ​ണെന്ന്‌ ഭരണസം​ഘം ഉറപ്പു​വ​രു​ത്തു​ന്നത്‌ എങ്ങനെ​യെന്നു മനസ്സി​ലാ​ക്കുക.

കൃത്യതയുള്ള പ്രസി​ദ്ധീ​ക​ര​ണങ്ങൾ പുറത്തി​റ​ക്കു​ന്നു (17:18)

യേശു നിയമി​ച്ചു​കൊ​ടുത്ത ജോലി ചെയ്യു​ന്ന​തി​നെ​ക്കു​റിച്ച്‌ ഭരണസം​ഘാം​ഗ​ങ്ങൾക്ക്‌ എന്താണു തോന്നു​ന്നത്‌?

അമൂല്യമായൊരു പദവി (7:04)

യഹോവയാണു ഭരണസം​ഘത്തെ നയിക്കു​ന്ന​തെന്നു മനസ്സി​ലാ​ക്കാൻ യോഗ​ങ്ങ​ളും കൺ​വെൻ​ഷ​നു​ക​ളും നമ്മളെ സഹായി​ക്കു​ന്നത്‌ എങ്ങനെ?

യഹോവ തന്റെ ജനത്തെ പഠിപ്പി​ക്കു​ന്നു (9:39)