വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 57

നിങ്ങൾ ഗുരു​ത​ര​മായ ഒരു പാപം ചെയ്‌താൽ എന്തു ചെയ്യണം?

നിങ്ങൾ ഗുരു​ത​ര​മായ ഒരു പാപം ചെയ്‌താൽ എന്തു ചെയ്യണം?

നിങ്ങൾ യഹോ​വയെ ആഴമായി സ്‌നേ​ഹി​ക്കു​ന്നുണ്ട്‌. യഹോ​വ​യ്‌ക്ക്‌ ഇഷ്ടപ്പെ​ടാത്ത കാര്യങ്ങൾ ചെയ്യാ​തി​രി​ക്കാൻ നിങ്ങൾ കഠിന​മാ​യി പരി​ശ്ര​മി​ക്കു​ക​യും ചെയ്യുന്നു. എങ്കിലും ചില​പ്പോ​ഴൊ​ക്കെ നമുക്കു തെറ്റുകൾ സംഭവി​ക്കും. എന്നാൽ ചില തെറ്റുകൾ വളരെ ഗുരു​ത​ര​മാ​യി​രു​ന്നേ​ക്കാം. (1 കൊരി​ന്ത്യർ 6:9, 10) നിങ്ങൾ ഗുരു​ത​ര​മായ ഒരു പാപം ചെയ്‌തി​ട്ടു​ണ്ടെ​ങ്കിൽ, ഓർക്കുക: യഹോവ നിങ്ങളെ സ്‌നേ​ഹി​ക്കു​ന്നത്‌ അപ്പോ​ഴും നിറു​ത്തി​യി​ട്ടില്ല. നിങ്ങ​ളോ​ടു ക്ഷമിക്കാ​നും നിങ്ങളെ സഹായി​ക്കാ​നും യഹോവ ആഗ്രഹി​ക്കു​ന്നു.

1. യഹോ​വ​യു​ടെ ക്ഷമ ലഭിക്കാൻ നമ്മൾ എന്താണു ചെയ്യേ​ണ്ടത്‌?

ഗുരു​ത​ര​മായ പാപമാ​ണു ചെയ്‌തി​രി​ക്കു​ന്ന​തെന്നു തിരി​ച്ച​റി​യു​മ്പോൾ യഹോ​വയെ സ്‌നേ​ഹി​ക്കുന്ന വ്യക്തി​കൾക്ക്‌ വലിയ വിഷമം തോന്നു​ന്നു. എങ്കിലും യഹോവ പറഞ്ഞി​രി​ക്കുന്ന വാക്കു​ക​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കു​മ്പോൾ അവർക്കു വലിയ ആശ്വാസം തോന്നും. “നിങ്ങളു​ടെ പാപങ്ങൾ കടുഞ്ചു​വ​പ്പാ​ണെ​ങ്കി​ലും അവ മഞ്ഞു​പോ​ലെ വെളു​ക്കും.” (യശയ്യ 1:18) ആത്മാർഥ​മാ​യി പശ്ചാത്ത​പി​ക്കു​ക​യാ​ണെ​ങ്കിൽ യഹോവ നമ്മളോ​ടു പൂർണ​മാ​യും ക്ഷമിക്കും. നമ്മൾ എങ്ങനെ​യാ​ണു പശ്ചാത്ത​പി​ക്കേ​ണ്ടത്‌? ചെയ്‌തു​പോയ തെറ്റി​നെ​ക്കു​റിച്ച്‌ നമുക്ക്‌ ആത്മാർഥ​മായ ദുഃഖം തോന്നണം. അതോ​ടൊ​പ്പം, മേലാൽ ആ തെറ്റു ചെയ്യാ​തി​രി​ക്കു​ക​യും ക്ഷമയ്‌ക്കു​വേണ്ടി യഹോ​വ​യോ​ടു യാചി​ക്കു​ക​യും വേണം. മാത്രമല്ല ആ തെറ്റി​ലേക്കു നയിച്ച ചിന്തക​ളും ശീലങ്ങ​ളും ഒഴിവാ​ക്കാൻ കഠിന​മാ​യി പരി​ശ്ര​മി​ക്കു​ക​യും വേണം. അങ്ങനെ യഹോ​വ​യു​ടെ ശുദ്ധമായ നിലവാ​ര​ങ്ങൾക്കു ചേർച്ച​യിൽ നമ്മുടെ ജീവിതം കൊണ്ടു​വ​രു​ന്ന​തി​നു നമ്മൾ പരി​ശ്ര​മി​ക്കണം.—യശയ്യ 55:6, 7 വായി​ക്കുക.

2. നമ്മൾ പാപം ചെയ്‌താൽ മൂപ്പന്മാ​രെ ഉപയോ​ഗിച്ച്‌ യഹോവ സഹായി​ക്കു​ന്നത്‌ എങ്ങനെ​യാണ്‌?

നമ്മൾ ഗുരു​ത​ര​മായ പാപം ചെയ്‌താൽ ‘സഭയിലെ മൂപ്പന്മാ​രെ വിളി​ച്ചു​വ​രു​ത്താ​നാണ്‌’ യഹോവ നമ്മളോട്‌ ആവശ്യ​പ്പെ​ടു​ന്നത്‌. (യാക്കോബ്‌ 5:14, 15 വായി​ക്കുക.) മൂപ്പന്മാർ യഹോ​വ​യെ​യും യഹോ​വ​യു​ടെ ആടുക​ളെ​യും സ്‌നേ​ഹി​ക്കു​ന്നു. യഹോ​വ​യു​മാ​യുള്ള നമ്മുടെ ബന്ധം നേരെ​യാ​ക്കാൻ പരിശീ​ലനം കിട്ടി​യ​വ​രാണ്‌ അവർ.—ഗലാത്യർ 6:1.

ഗുരു​ത​ര​മാ​യ പാപം ചെയ്‌താൽ മൂപ്പന്മാർ എങ്ങനെ​യാ​ണു നമ്മളെ സഹായി​ക്കു​ന്നത്‌? രണ്ടോ മൂന്നോ മൂപ്പന്മാർ തിരു​വെ​ഴു​ത്തു​കൾ ഉപയോ​ഗിച്ച്‌ നമുക്കു ബുദ്ധി​യു​പ​ദേശം തരും, അങ്ങനെ നമ്മളെ തിരു​ത്തും. അതോ​ടൊ​പ്പം ആ പാപം ആവർത്തി​ക്കാ​തി​രി​ക്കാൻ പ്രാ​യോ​ഗി​ക​മാ​യി എന്തെല്ലാം ചെയ്യാ​മെന്നു കാണി​ച്ചു​ത​രു​ക​യും, വേണ്ട പ്രോ​ത്സാ​ഹനം നൽകു​ക​യും ചെയ്യും. നമ്മൾ യഹോ​വ​യു​മാ​യി നല്ല ഒരു ബന്ധത്തി​ലേക്കു വരുന്ന​തു​വരെ അവർ ഒരുപക്ഷേ ചില ക്രിസ്‌തീ​യ​പ്ര​വർത്ത​ന​ങ്ങ​ളിൽ നമുക്കു നിയ​ന്ത്ര​ണങ്ങൾ ഏർപ്പെ​ടു​ത്തി​യേ​ക്കാം. ഇനി ഗുരു​ത​ര​മായ പാപം ചെയ്‌തി​ട്ടും ചിലർക്കു പശ്ചാത്താ​പ​മി​ല്ലെ​ങ്കിൽ അവർ സഭയെ മോശ​മാ​യി സ്വാധീ​നി​ക്കാ​തി​രി​ക്കാൻ മൂപ്പന്മാർ അവരെ പുറത്താ​ക്കി​യേ​ക്കാം.

ആഴത്തിൽ പഠിക്കാൻ

ഗുരുതരമായ പാപം ചെയ്‌തു​പോയ ഒരാളെ സഹായി​ക്കാൻ യഹോവ ചെയ്‌തി​രി​ക്കുന്ന ക്രമീ​ക​ര​ണങ്ങൾ എത്ര നല്ലതാ​ണെന്നു നോക്കാം.

3. തെറ്റു തുറന്നു​പ​റ​യു​ന്നത്‌ യഹോ​വ​യു​മാ​യുള്ള ബന്ധം നേരെ​യാ​കാൻ സഹായി​ക്കും

നമ്മൾ ചെയ്യുന്ന ഏതൊരു പാപവും യഹോ​വയെ വേദനി​പ്പി​ക്കു​ന്ന​തു​കൊണ്ട്‌ നമ്മൾ അത്‌ യഹോ​വ​യോ​ടു തുറന്നു​പ​റ​യണം. സങ്കീർത്തനം 32:1-5 വായി​ക്കുക. എന്നിട്ട്‌ ഈ ചോദ്യം ചർച്ച ചെയ്യുക:

  • ചെയ്‌തു​പോയ തെറ്റു മറച്ചു​വെ​ക്കാ​തെ യഹോ​വ​യോ​ടു തുറന്നു​പ​റ​യേ​ണ്ടത്‌ എന്തു​കൊണ്ട്‌ ?

ചെയ്‌തു​പോയ തെറ്റുകൾ യഹോ​വ​യോ​ടു തുറന്നു​പ​റ​യു​ന്ന​തി​നോ​ടൊ​പ്പം മൂപ്പന്മാ​രു​ടെ സഹായ​വും സ്വീക​രി​ക്കു​മ്പോൾ നമുക്കു വളരെ ആശ്വാസം ലഭിക്കും. വീഡി​യോ കാണുക. അതിനു ശേഷം ചോദ്യം ചർച്ച ചെയ്യുക.

  • വീഡി​യോ​യിൽ കണ്ട ക്യാനൻ എന്ന വ്യക്തിയെ യഹോ​വ​യി​ലേക്കു മടങ്ങി​വ​രാൻ മൂപ്പന്മാർ സഹായി​ച്ചത്‌ എങ്ങനെ​യാണ്‌?

നമ്മൾ മൂപ്പന്മാ​രോട്‌ എല്ലാ കാര്യ​ങ്ങ​ളും സത്യസ​ന്ധ​ത​യോ​ടെ, തുറന്ന്‌ സംസാ​രി​ക്കണം. മൂപ്പന്മാർ നമ്മളെ സഹായി​ക്കാ​നാണ്‌ ആഗ്രഹി​ക്കു​ന്നത്‌. യാക്കോബ്‌ 5:16 വായി​ക്കുക. എന്നിട്ട്‌ ഈ ചോദ്യം ചർച്ച ചെയ്യുക:

  • നമ്മൾ സത്യസ​ന്ധ​രാ​യി​രി​ക്കു​മ്പോൾ മൂപ്പന്മാർക്ക്‌ എങ്ങനെ​യാണ്‌ കൂടുതൽ എളുപ്പ​ത്തിൽ നമ്മളെ സഹായി​ക്കാൻ കഴിയുക?

തെറ്റു തുറന്നു​പ​റ​യുക, മൂപ്പന്മാ​രോ​ടു സത്യസ​ന്ധ​മാ​യി സംസാ​രി​ക്കുക, യഹോവ സ്‌നേ​ഹ​ത്തോ​ടെ നൽകുന്ന സഹായം സ്വീക​രി​ക്കു​ക

4. പുറത്താ​ക്കു​ന്നത്‌ പ്രയോ​ജനം ചെയ്യു​ന്നത്‌ എങ്ങനെ​യാണ്‌?

ഗുരു​ത​ര​മായ പാപം ചെയ്‌ത ഒരു വ്യക്തി യഹോ​വ​യു​ടെ നിലവാ​രങ്ങൾ പാലി​ക്കാൻ വിസമ്മ​തി​ക്കു​ന്നെ​ങ്കിൽ ആ വ്യക്തിക്കു സഭയുടെ ഭാഗമാ​യി തുടരാ​നാ​കില്ല, അദ്ദേഹത്തെ സഭയിൽനിന്ന്‌ പുറത്താ​ക്കും. പിന്നെ നമ്മൾ അദ്ദേഹ​ത്തോ​ടൊ​പ്പം സഹവസി​ക്കു​ക​യോ അദ്ദേഹ​ത്തോ​ടു സംസാ​രി​ക്കു​ക​പോ​ലു​മോ ചെയ്യില്ല. 1 കൊരി​ന്ത്യർ 5:6, 11; 2 യോഹ​ന്നാൻ 9-11 എന്നീ വാക്യങ്ങൾ വായി​ക്കുക. എന്നിട്ട്‌ ഈ ചോദ്യം ചർച്ച ചെയ്യുക:

  • പുളിച്ച അൽപ്പം മാവ്‌ മുഴു​മാ​വി​നെ​യും പുളി​പ്പി​ക്കു​ന്ന​തു​പോ​ലെ പശ്ചാത്താ​പ​മി​ല്ലാത്ത പാപി​യു​മാ​യുള്ള സഹവാസം സഭയെ ഏതു വിധത്തിൽ ബാധി​ക്കും?

പുറത്താ​ക്ക​പ്പെട്ട അനേകം വ്യക്തികൾ വീണ്ടും സഭയി​ലേക്കു മടങ്ങി​വ​ന്നി​ട്ടുണ്ട്‌. കാരണം അവർക്കു ലഭിച്ച ശിക്ഷണം, അവർ ചെയ്‌ത തെറ്റ്‌ എത്ര ഗുരു​ത​ര​മാ​ണെന്നു മനസ്സി​ലാ​ക്കാൻ അവരെ സഹായി​ച്ചി​രി​ക്കു​ന്നു. (സങ്കീർത്തനം 141:5) വീഡി​യോ കാണുക. അതിനു ശേഷം ചോദ്യം ചർച്ച ചെയ്യുക.

  • സഭയിൽനിന്ന്‌ പുറത്താ​ക്കി​യതു സോണി​യ​യ്‌ക്കു പ്രയോ​ജനം ചെയ്‌തത്‌ എങ്ങനെ?

പുറത്താ​ക്കൽ ക്രമീ​ക​രണം. . .

  • യഹോ​വ​യു​ടെ പേരിന്‌ നിന്ദ വരുന്നത്‌ ഒഴിവാ​ക്കു​ന്നത്‌ എങ്ങനെ​യാണ്‌?

  • യഹോ​വ​യു​ടെ നീതി​യും സ്‌നേ​ഹ​വും തെളി​യി​ക്കു​ന്നത്‌ എങ്ങനെ​യാണ്‌?

5. നമ്മൾ പശ്ചാത്ത​പി​ക്കു​മ്പോൾ യഹോവ നമ്മളോ​ടു ക്ഷമിക്കു​ന്നു

ഒരു വ്യക്തി പശ്ചാത്ത​പി​ക്കു​മ്പോൾ യഹോ​വ​യ്‌ക്ക്‌ എന്താണ്‌ തോന്നു​ന്ന​തെന്ന്‌ വ്യക്തമാ​ക്കാൻ യേശു ഒരു ദൃഷ്ടാന്തം ഉപയോ​ഗി​ച്ചു. ലൂക്കോസ്‌ 15:1-7 വായി​ക്കുക. എന്നിട്ട്‌ ഈ ചോദ്യം ചർച്ച ചെയ്യുക:

  • ഈ ഭാഗം യഹോ​വ​യെ​ക്കു​റിച്ച്‌ എന്താണ്‌ നമ്മളെ പഠിപ്പി​ക്കു​ന്നത്‌?

യഹസ്‌കേൽ 33:11 വായി​ക്കുക. എന്നിട്ട്‌ ഈ ചോദ്യം ചർച്ച ചെയ്യുക:

  • പശ്ചാത്താ​പ​ത്തിൽ ഉൾപ്പെ​ട്ടി​രി​ക്കുന്ന പ്രധാ​ന​പ്പെട്ട കാര്യം എന്താണ്‌?

ഒരു ഇടയ​നെ​പ്പോ​ലെ യഹോവ തന്റെ ആടുകളെ വാത്സല്യ​ത്തോ​ടെ പരിപാ​ലി​ക്കു​ന്നു

ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ: “ഞാൻ എന്റെ തെറ്റി​നെ​ക്കു​റിച്ച്‌ മൂപ്പന്മാ​രോട്‌ പറഞ്ഞാൽ അവർ എന്നെ പുറത്താ​ക്കി​ല്ലേ?”

  • അങ്ങനെ കരുതുന്ന ഒരാ​ളോ​ടു നിങ്ങൾ എന്തു പറയും?

ചുരു​ക്ക​ത്തിൽ

നമ്മൾ ഗുരു​ത​ര​മായ ഒരു പാപം ചെയ്‌തു​പോ​യി​ട്ടു​ണ്ടെ​ങ്കിൽ, ആത്മാർഥ​മാ​യി പശ്ചാത്ത​പി​ക്കു​ക​യും തെറ്റ്‌ ആവർത്തി​ക്കാ​തി​രി​ക്കാൻ തീരു​മാ​നി​ച്ചു​റ​യ്‌ക്കു​ക​യും ചെയ്‌താൽ യഹോവ ക്ഷമിക്കും.

ഓർക്കുന്നുണ്ടോ?

  • ചെയ്‌തു​പോയ തെറ്റി​നെ​ക്കു​റിച്ച്‌ യഹോ​വ​യോ​ടു തുറന്നു​പ​റ​യേ​ണ്ടത്‌ എന്തു​കൊണ്ട്‌?

  • നമ്മുടെ പാപങ്ങൾ യഹോവ ക്ഷമിക്ക​ണ​മെ​ങ്കിൽ നമ്മൾ എന്താണു ചെയ്യേ​ണ്ടത്‌?

  • ഗുരു​ത​ര​മായ ഒരു പാപം ചെയ്‌താൽ മൂപ്പന്മാ​രു​ടെ സഹായം തേടേ​ണ്ടത്‌ എന്തു​കൊണ്ട്‌?

നിങ്ങൾക്കു ചെയ്യാൻ

കൂടുതൽ മനസ്സി​ലാ​ക്കാൻ

യശയ്യ 1:18-ൽ വർണി​ച്ചി​രി​ക്കുന്ന യഹോ​വ​യു​ടെ കരുണ അനുഭ​വി​ച്ച​റിഞ്ഞ ഒരു വ്യക്തി​യെ​ക്കു​റിച്ച്‌ കാണുക.

യഹോവ കരുണ കാണി​ക്കു​മെന്ന്‌ ഉറപ്പാണ്‌ (5:02)

സഭയിൽനിന്ന്‌ പുറത്താ​ക്കുന്ന നടപടി അതിൽ ഉൾപ്പെ​ട്ടി​രി​ക്കു​ന്ന​വ​രു​ടെ പ്രയോ​ജ​ന​ത്തി​നാ​ണെന്നു പറയു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?

“ക്രിസ്‌തീ​യ​സ​ഭ​യിൽനിന്ന്‌ പുറത്താ​ക്കൽ—സ്‌നേ​ഹ​പു​ര​സ്സ​ര​മായ ഒരു കരുത​ലോ?” (വീക്ഷാ​ഗോ​പു​രം 2015 ഏപ്രിൽ 15)

പുറത്താക്കുന്ന ക്രമീ​ക​ര​ണ​ത്തെ​ക്കു​റിച്ച്‌ യഹോ​വ​യു​ടെ സാക്ഷി​യ​ല്ലാത്ത ഒരാ​ളോ​ടു നിങ്ങൾക്ക്‌ എങ്ങനെ വിശദീ​ക​രി​ക്കാം?

“ഇപ്പോൾ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ മതത്തിന്റെ ഭാഗമ​ല്ലാ​ത്ത​വരെ അവർ ഒഴിവാ​ക്കാ​റു​ണ്ടോ?” (വെബ്‌​സൈ​റ്റി​ലെ ലേഖനം)

സത്യത്തിൽനിന്ന്‌ അകന്നു​പോയ ഒരാളെ യഹോവ വീണ്ടും ആകർഷി​ച്ചത്‌ എങ്ങനെ? “ഞാൻ യഹോ​വ​യു​ടെ അടുക്ക​ലേക്കു തിരി​ച്ചു​വ​ര​ണ​മാ​യി​രു​ന്നു” എന്ന ജീവി​തകഥ വായി​ക്കുക.

“ബൈബിൾ ജീവി​ത​ത്തി​നു മാറ്റം വരുത്തു​ന്നു” (വീക്ഷാ​ഗോ​പു​രം 2012 ജൂലൈ-സെപ്‌റ്റംബർ)