വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 58

യഹോ​വ​യോട്‌ വിശ്വ​സ്‌ത​രാ​യി​രി​ക്കുക

യഹോ​വ​യോട്‌ വിശ്വ​സ്‌ത​രാ​യി​രി​ക്കുക

യഥാർഥ ക്രിസ്‌ത്യാ​നി​കൾ യഹോ​വ​യു​മാ​യുള്ള അവരുടെ ബന്ധത്തെ തകർക്കാൻ ആരെയും, ഒന്നി​നെ​യും അനുവ​ദി​ക്കില്ല. നിങ്ങളും അതുത​ന്നെ​യാണ്‌ ആഗ്രഹി​ക്കു​ന്നത്‌ എന്നതിൽ ഒരു സംശയ​വു​മില്ല. യഹോവ നിങ്ങളു​ടെ വിശ്വ​സ്‌ത​തയെ വളരെ​യ​ധി​കം പ്രിയ​പ്പെ​ടു​ന്നു. (1 ദിനവൃ​ത്താ​ന്തം 28:9 വായി​ക്കുക.) എന്നാൽ യഹോ​വ​യോ​ടുള്ള നിങ്ങളു​ടെ വിശ്വ​സ്‌തത പരി​ശോ​ധി​ക്ക​പ്പെ​ടാ​വുന്ന ചില സാഹച​ര്യ​ങ്ങൾ ഏതൊ​ക്കെ​യാണ്‌? അതു നന്നായി കൈകാ​ര്യം ചെയ്യാൻ നിങ്ങൾക്ക്‌ എങ്ങനെ കഴിയും?

1. മറ്റുള്ളവർ നമ്മുടെ വിശ്വ​സ്‌തത തകർക്കാൻ ശ്രമി​ച്ചേ​ക്കാ​വു​ന്നത്‌ എങ്ങനെ?

നമ്മൾ യഹോ​വയെ സേവി​ക്കു​ന്നതു തടയാൻ ചില ആളുകൾ ശ്രമി​ച്ചേ​ക്കാം. ആരൊ​ക്കെ​യാണ്‌ അവർ? വിശ്വാ​സ​ത്യാ​ഗി​ക​ളാണ്‌ അതി​ലൊന്ന്‌. അവർ യഹോ​വ​യു​ടെ സംഘടന വിട്ടു​പോ​യ​വ​രാണ്‌. സംഘട​ന​യെ​ക്കു​റിച്ച്‌ നുണകൾ പറഞ്ഞു​കൊണ്ട്‌ അവർ നമ്മുടെ വിശ്വാ​സം തകർക്കാൻ നോക്കു​ന്നു. ഇനി, ചില മതനേ​താ​ക്ക​ന്മാ​രും നുണകൾ പറഞ്ഞു​പ​ര​ത്തി​ക്കൊണ്ട്‌ അത്ര ജാഗ്ര​ത​യി​ല്ലാ​ത്ത​വരെ വീഴി​ക്കാൻ ശ്രമി​ക്കു​ന്നു. ഇങ്ങനെ നമ്മുടെ വിശ്വാ​സം തകർക്കാൻ നോക്കുന്ന ആരോ​ടും വാദി​ക്കാൻപോ​കു​ന്നത്‌ അപകട​ക​ര​മാണ്‌. അതോ​ടൊ​പ്പം അവരുടെ പുസ്‌ത​ക​ങ്ങ​ളോ ബ്ലോഗു​ക​ളോ വെബ്‌​സൈ​റ്റു​ക​ളോ വീഡി​യോ​ക​ളോ നോക്കു​ന്ന​തും നമുക്കു ദോഷം ചെയ്യും. യഹോ​വയെ വിശ്വ​സ്‌ത​മാ​യി സേവി​ക്കാൻ ആഗ്രഹി​ക്കു​ന്ന​വരെ നിരു​ത്സാ​ഹ​പ്പെ​ടു​ത്തുന്ന ഇത്തരം ആളുക​ളെ​ക്കു​റിച്ച്‌ യേശു പറഞ്ഞത്‌ ഇങ്ങനെ​യാണ്‌: “അവരെ നോ​ക്കേണ്ടാ. അവർ അന്ധരായ വഴികാ​ട്ടി​ക​ളാണ്‌. അന്ധൻ അന്ധനെ വഴി കാട്ടി​യാൽ രണ്ടു പേരും കുഴി​യിൽ വീഴും.”മത്തായി 15:14.

ഒരാൾ ഇനി മേലാൽ ഒരു യഹോ​വ​യു​ടെ സാക്ഷി​യാ​യി​രി​ക്കാൻ ആഗ്രഹി​ക്കു​ന്നില്ല എന്നൊരു തീരു​മാ​ന​മെ​ടു​ത്തെന്ന്‌ കേൾക്കു​മ്പോൾ നമ്മൾ എന്തു ചെയ്യും? അതു നമ്മളോ​ടു വളരെ അടുപ്പ​മുള്ള ഒരാളാ​ണെ​ങ്കിൽ അക്കാര്യം നമ്മളെ വിഷമി​പ്പി​ക്കും. ഇങ്ങനെ​യൊ​രു സാഹച​ര്യ​ത്തിൽ, അദ്ദേഹത്തെ അനുകൂ​ലി​ക്ക​ണോ അതോ യഹോ​വയെ അനുകൂ​ലി​ക്ക​ണോ എന്നത്‌ ഒരു ചോദ്യ​മാ​യേ​ക്കാം. എന്തൊക്കെ സംഭവി​ച്ചാ​ലും യഹോ​വ​യോട്‌ വിശ്വ​സ്‌ത​രാ​യി​രി​ക്കാൻ നമ്മൾ തീരു​മാ​നി​ച്ചു​റ​യ്‌ക്കണം. (മത്തായി 10:37) അതിന്‌ യഹോവ പറഞ്ഞി​രി​ക്കു​ന്ന​തു​പോ​ലെ, നമ്മൾ അത്തരം ആളുക​ളു​മാ​യുള്ള കൂട്ടു​കെട്ട്‌ ഒഴിവാ​ക്കണം.—1 കൊരി​ന്ത്യർ 5:11 വായി​ക്കുക.

2. നമ്മുടെ തീരു​മാ​നങ്ങൾ യഹോ​വ​യോ​ടുള്ള നമ്മുടെ വിശ്വ​സ്‌തത പരി​ശോ​ധി​ച്ചേ​ക്കാ​വു​ന്നത്‌ എങ്ങനെ?

വ്യാജ​മ​ത​വു​മാ​യി ബന്ധപ്പെ​ട്ടുള്ള എല്ലാ കാര്യ​ങ്ങ​ളും ഒഴിവാ​ക്കാൻ യഹോ​വ​യോ​ടുള്ള സ്‌നേഹം നമ്മളെ പ്രേരി​പ്പി​ക്കും. നമ്മുടെ ജോലി​ക്കോ നമ്മൾ ഉൾപ്പെ​ട്ടി​രി​ക്കുന്ന സംഘട​ന​കൾക്കോ നമ്മുടെ മറ്റു പ്രവർത്ത​ന​ങ്ങൾക്കോ ഏതെങ്കി​ലും വ്യാജ​മ​ത​വു​മാ​യി ബന്ധമു​ണ്ടെ​ങ്കിൽ നമ്മൾ അതെല്ലാം ഒഴിവാ​ക്കും. യഹോവ നമുക്കു തരുന്ന മുന്നറി​യിപ്പ്‌ ഇതാണ്‌: ‘ബാബി​ലോൺ എന്ന മഹതി​യിൽനിന്ന്‌ പുറത്ത്‌ കടക്കുക.’വെളി​പാട്‌ 18:2, 4.

ആഴത്തിൽ പഠിക്കാൻ

യഹോവയോടുള്ള നമ്മുടെ വിശ്വ​സ്‌തത മറ്റുള്ളവർ ദുർബ​ല​മാ​ക്കു​ന്നത്‌ എങ്ങനെ തടയാം? ബാബി​ലോൺ എന്ന മഹതി​യിൽനിന്ന്‌ പുറത്ത്‌ കടന്നു​കൊണ്ട്‌ യഹോ​വ​യോ​ടുള്ള വിശ്വ​സ്‌തത എങ്ങനെ തെളി​യി​ക്കാം? നമുക്കു നോക്കാം.

3. വ്യാജ​മായ കാര്യങ്ങൾ പഠിപ്പി​ക്കു​ന്ന​വരെ സൂക്ഷി​ക്കു​ക

യഹോ​വ​യു​ടെ സംഘട​ന​യെ​ക്കു​റിച്ച്‌ തെറ്റായ വിവരങ്ങൾ കേൾക്കാൻ ഇടയാ​യാൽ നിങ്ങൾ അതി​നോട്‌ എങ്ങനെ പ്രതി​ക​രി​ക്കും? സുഭാ​ഷി​തങ്ങൾ 14:15 വായി​ക്കുക. എന്നിട്ട്‌ ഈ ചോദ്യം ചർച്ച ചെയ്യുക:

  • കേൾക്കുന്ന എല്ലാ കാര്യ​ങ്ങ​ളും നമ്മൾ വിശ്വ​സി​ക്ക​രു​താ​ത്തത്‌ എന്തു​കൊണ്ട്‌?

2 യോഹ​ന്നാൻ 10 വായി​ക്കുക. എന്നിട്ട്‌ ഈ ചോദ്യ​ങ്ങൾ ചർച്ച ചെയ്യുക:

  • വിശ്വാ​സ​ത്യാ​ഗി​ക​ളോ​ടുള്ള നമ്മുടെ മനോ​ഭാ​വം എന്തായി​രി​ക്കണം?

  • നമ്മൾ വിശ്വാ​സ​ത്യാ​ഗി​ക​ളോ​ടു സംസാ​രി​ക്കി​ല്ലെ​ങ്കി​ലും അവരുടെ ആശയങ്ങൾ ശ്രദ്ധി​ക്കാൻ സാധ്യ​ത​യുള്ള സാഹച​ര്യ​ങ്ങൾ ഏതൊ​ക്കെ​യാണ്‌?

  • നമ്മൾ യഹോ​വ​യെ​ക്കു​റി​ച്ചും സംഘട​ന​യെ​ക്കു​റി​ച്ചും ഉള്ള തെറ്റായ വിവരങ്ങൾ ശ്രദ്ധി​ച്ചാൽ യഹോ​വ​യ്‌ക്ക്‌ എന്തു തോന്നും?

4. സഭയിലെ ഒരാൾ പാപം ചെയ്‌താൽ നമുക്ക്‌ എങ്ങനെ ദൈവ​ത്തോ​ടു വിശ്വ​സ്‌ത​രാ​യി​രി​ക്കാം?

സഭയിൽ ആരെങ്കി​ലും ഗുരു​ത​ര​മായ ഒരു പാപം ചെയ്‌തെന്ന വിവരം അറിഞ്ഞാൽ നമുക്ക്‌ എന്തിനുള്ള ഉത്തരവാ​ദി​ത്വ​മുണ്ട്‌? പണ്ട്‌ ഇസ്രാ​യേൽ ജനതയ്‌ക്കു ദൈവം കൊടുത്ത നിയമ​ത്തി​ലെ ഒരു തത്ത്വം നമുക്കു നോക്കാം. ലേവ്യ 5:1 വായി​ക്കുക.

ഒരു വ്യക്തി ഗുരു​ത​ര​മായ പാപം ചെയ്‌തെന്നു മനസ്സി​ലാ​ക്കി​യാൽ, ഈ വാക്യം പറയു​ന്ന​തു​പോ​ലെ നമുക്ക്‌ അറിയാ​വുന്ന വിവരങ്ങൾ മൂപ്പന്മാ​രോ​ടു പറയണം. എന്നാൽ അതിനു മുമ്പ്‌, തെറ്റു ചെയ്‌ത വ്യക്തി​തന്നെ ആ തെറ്റി​നെ​ക്കു​റിച്ച്‌ മൂപ്പന്മാ​രോ​ടു തുറന്നു​പ​റ​യാൻ നമ്മൾ ആവശ്യ​പ്പെ​ടണം. അതു നമ്മൾ അദ്ദേഹ​ത്തോ​ടു കാണി​ക്കുന്ന ദയയാ​യി​രി​ക്കും. എന്നാൽ പാപം ചെയ്‌ത വ്യക്തി അതു മൂപ്പന്മാ​രെ അറിയി​ക്കു​ന്നി​ല്ലെ​ങ്കി​ലോ? അപ്പോൾ നമുക്ക്‌ അറിയാ​വുന്ന കാര്യങ്ങൾ മൂപ്പന്മാ​രോ​ടു പറയാൻ യഹോ​വ​യോ​ടുള്ള വിശ്വ​സ്‌തത നമ്മളെ പ്രേരി​പ്പി​ക്കും. നമ്മൾ ഇങ്ങനെ പ്രവർത്തി​ക്കു​മ്പോൾ എങ്ങനെ​യാണ്‌ അത്‌. . .

  • യഹോ​വ​യോ​ടുള്ള അചഞ്ചല​സ്‌നേഹം ആകുന്നത്‌?

  • തെറ്റു ചെയ്‌ത വ്യക്തി​യോ​ടുള്ള അചഞ്ചല​സ്‌നേഹം ആകുന്നത്‌?

  • സഭയിലെ മറ്റുള്ള​വ​രോ​ടുള്ള അചഞ്ചല​സ്‌നേഹം ആകുന്നത്‌?

ഒരു സഹവി​ശ്വാ​സി പ്രശ്‌ന​ത്തി​ലാ​ണെ​ങ്കിൽ അദ്ദേഹത്തെ സഹായി​ക്കു​ക

5. ബാബി​ലോൺ എന്ന മഹതി​യിൽനിന്ന്‌ പുറത്ത്‌ കടക്കുക

ലൂക്കോസ്‌ 4:8; വെളി​പാട്‌ 18:4, 5 എന്നീ വാക്യങ്ങൾ വായി​ക്കുക. എന്നിട്ട്‌ ഈ ചോദ്യ​ങ്ങൾക്ക്‌ ഉത്തരം പറയുക:

  • ഏതെങ്കി​ലും വ്യാജ​മ​ത​ത്തിൽ എനിക്ക്‌ ഇപ്പോ​ഴും അംഗത്വ​മു​ണ്ടോ?

  • എനിക്ക്‌ അംഗത്വ​മുള്ള ഏതെങ്കി​ലും സംഘട​ന​കൾക്കു മതങ്ങളു​മാ​യി ബന്ധമു​ണ്ടോ?

  • എന്റെ ജോലി ഏതെങ്കി​ലും വിധത്തിൽ വ്യാജ​മ​തത്തെ പിന്തു​ണ​യ്‌ക്കു​ന്നു​ണ്ടോ?

  • വ്യാജ​മ​ത​വു​മാ​യി ബന്ധപ്പെട്ട മറ്റ്‌ ഏതെങ്കി​ലും കാര്യങ്ങൾ ഞാൻ ജീവി​ത​ത്തിൽനിന്ന്‌ മാറ്റേ​ണ്ട​തു​ണ്ടോ?

  • ഈ ചോദ്യ​ങ്ങ​ളിൽ ഏതി​നെ​ങ്കി​ലു​മുള്ള ഉത്തരം ‘ഉണ്ട്‌’ എന്നാ​ണെ​ങ്കിൽ എന്തൊക്കെ മാറ്റങ്ങ​ളാ​ണു ഞാൻ ഇനി വരു​ത്തേ​ണ്ടത്‌?

എല്ലാ സാഹച​ര്യ​ങ്ങ​ളി​ലും യഹോ​വ​യോ​ടുള്ള വിശ്വ​സ്‌തത തെളി​യി​ക്കു​ന്ന​തും നല്ലൊരു മനസ്സാക്ഷി തരുന്ന​തും ആയ തീരു​മാ​ന​മെ​ടു​ക്കാൻ നമ്മൾ ശ്രമി​ക്കണം.

മതത്തിന്റെ പേരിൽ നടത്തുന്ന ജീവകാ​രു​ണ്യ​പ്ര​വർത്ത​ന​ങ്ങൾക്കു നിങ്ങൾ സംഭാവന കൊടു​ക്കു​മോ?

ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ: “യഹോ​വ​യു​ടെ സാക്ഷി​ക​ളെ​ക്കു​റിച്ച്‌ വിശ്വാ​സ​ത്യാ​ഗി​കൾ പറയു​ന്നത്‌ അറിഞ്ഞാ​ലല്ലേ സത്യം എന്താ​ണെന്ന്‌ അവർക്കു ശരിക്കും തെളി​യി​ച്ചു​കൊ​ടു​ക്കാൻ പറ്റൂ.”

  • അതു ബുദ്ധി​യാ​ണോ? നിങ്ങൾക്ക്‌ എന്തു തോന്നു​ന്നു? വിശദീ​ക​രി​ക്കുക.

ചുരു​ക്ക​ത്തിൽ

യഹോ​വ​യോ​ടു വിശ്വ​സ്‌ത​രാ​യി​രി​ക്ക​ണ​മെ​ങ്കിൽ, യഹോ​വ​യോ​ടു വിശ്വ​സ്‌തത കാണി​ക്കാ​ത്ത​വ​രു​മാ​യുള്ള കൂട്ടു​കെട്ടു നമ്മൾ പൂർണ​മാ​യും ഒഴിവാ​ക്കണം. കൂടാതെ വ്യാജ​മ​ത​വു​മാ​യുള്ള സകല ബന്ധവും ഉപേക്ഷി​ക്കു​ക​യും വേണം.

ഓർക്കുന്നുണ്ടോ?

  • വിശ്വാ​സ​ത്യാ​ഗി​ക​ളു​ടെ വീഡി​യോ​ക​ളോ പുസ്‌ത​ക​ങ്ങ​ളോ ആശയങ്ങ​ളോ നമ്മൾ ശ്രദ്ധി​ക്ക​രു​താ​ത്തത്‌ എന്തു​കൊ​ണ്ടാണ്‌?

  • യഹോ​വ​യു​ടെ സാക്ഷി​യാ​യി തുടരാൻ ആഗ്രഹി​ക്കാത്ത ഒരാളെ നമ്മൾ എങ്ങനെ കാണണം?

  • വ്യാജ​മ​ത​ത്തിൽനിന്ന്‌ പുറത്ത്‌ കടക്കുക എന്ന മുന്നറി​യിപ്പ്‌ നമുക്ക്‌ എങ്ങനെ അനുസ​രി​ക്കാം?

നിങ്ങൾക്കു ചെയ്യാൻ

കൂടുതൽ മനസ്സി​ലാ​ക്കാൻ

മറ്റുള്ളവർ യഹോ​വ​യു​ടെ സാക്ഷി​ക​ളെ​ക്കു​റിച്ച്‌ തെറ്റായ വിവരങ്ങൾ പരത്തു​മ്പോൾ അതി​നോട്‌ എങ്ങനെ പ്രതി​ക​രി​ക്കണം?

“വസ്‌തു​ത​ക​ളെ​ല്ലാം നിങ്ങൾക്ക്‌ അറിയാ​മോ?” (വീക്ഷാ​ഗോ​പു​രം 2018 ആഗസ്റ്റ്‌)

ബാബിലോൺ എന്ന മഹതിയെ പിന്തു​ണ​യ്‌ക്കുന്ന സംഘട​ന​ക​ളെ​യോ പരിപാ​ടി​ക​ളെ​യോ എങ്ങനെ തിരി​ച്ച​റി​യാം?

“ഈ ‘അവസാ​ന​നാ​ളു​ക​ളു​ടെ’ അവസാ​ന​ത്തിൽ ഉത്സാഹ​ത്തോ​ടെ” (വീക്ഷാ​ഗോ​പു​രം 2019 ഒക്ടോബർ, 16-18 ഖണ്ഡികകൾ)

നമ്മുടെ വിശ്വാ​സം തകർക്കു​ന്ന​തി​നു​വേണ്ടി എതിരാ​ളി​കൾ ചെയ്‌തി​രി​ക്കുന്ന ചില കാര്യങ്ങൾ എന്തൊ​ക്കെ​യാണ്‌?

വഞ്ചനയ്‌ക്കെതിരെ ജാഗ്രത പാലി​ക്കുക (9:32)

“ചെറു​പ്പം​മു​തലേ ഞാൻ ദൈവത്തെ അന്വേ​ഷി​ക്കു​ക​യാ​യി​രു​ന്നു” എന്ന ജീവി​ത​ക​ഥ​യിൽ സത്യമ​ത​ത്തി​നു​വേണ്ടി നിലപാ​ടെ​ടുത്ത ഒരു ഷിന്റോ പുരോ​ഹി​തന്റെ അനുഭവം വായി​ക്കാം.

“ബൈബിൾ ജീവി​ത​ത്തി​നു മാറ്റം വ​രു​ത്തു​ന്നു” (വെബ്‌​സൈ​റ്റി​ലെ ലേഖനം)